Wednesday, 21 September 2016

സ്‌കൂട്ടര്‍ ഓടിക്കുന്നതിനിടയില്‍ നടത്തിയ അഭ്യാസപ്രകടനങ്ങള്‍ ഫേയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത യുവാവ് എത്തിയത് ജയിലില്‍

ഉണ്ണി കൊടുങ്ങല്ലൂര്‍

സ്‌കൂട്ടര്‍ ഓടിക്കുന്നതിനിടയില്‍ നടത്തിയ അഭ്യാസപ്രകടനങ്ങള്‍ ഫേയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത യുവാവ് എത്തിയത് ജയിലില്‍

സ്‌കൂട്ടര്‍ ഓടിക്കുമ്പോള്‍ അതിസാഹസികമായ പ്രകടനങ്ങള്‍ നടത്തിയ ശേഷം അതിന്റെ ചിത്രങ്ങള്‍ ഫേയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത യുവാവ് എത്തിയത് ജയിലില്‍. ജൂബര്‍ എന്ന 21 കാരനെയാണ് വിവിധ കുറ്റങ്ങളില്‍, പ്രത്യേകിച്ചും തിരക്കേറിയ റോഡില്‍ അപകടകരമാംവിധം വാഹനമോടിച്ചതിനുള്‍പ്പെടെ പോലീസ് അറസ്റ്റ് ചെയ്തത്.
ഒരു സ്വകാര്യ സ്ഥാപനത്തില്‍ അക്കൗണ്ടന്റ് കൂടിയായ ജൂബര്‍ വീലി ഗ്യാംഗ് എന്ന യുവസംഘത്തിലുള്ളതാണ്. ഇവര്‍ തിരക്കേറിയ റോഡുകളില്‍ നിരവധി സ്റ്റണ്ടുകള്‍ ചെയ്യാറുണ്ട്. കഴിഞ്ഞ ബക്രീദ് ദിനത്തിലും റോഡില്‍ നടത്തിയ അപകടകരമായ സ്റ്റണ്ടിന് ശേഷമാണ് ജൂബര്‍ അറസ്റ്റിലായത്. നിന്നു കൊണ്ടു സ്‌കൂട്ടര്‍ ഓടിക്കുകയും, സ്‌കൂട്ടര്‍ വട്ടം ചലിപ്പിക്കുകയും ചെയ്തിരുന്നു. സുഹൃത്തുക്കളാണ് ജൂബറിന്റെ സാഹസിക ചിത്രങ്ങള്‍ എടുത്തത്.
പൊതുജനങ്ങള്‍ ഇവരെക്കുറിച്ച് പോലീസില്‍ പരാതി നല്‍കിയിരുന്നു, പരാതിയുടെ അടിസ്ഥാനത്തില്‍ സംഭവസ്ഥലത്ത് എത്തിയപ്പോഴേക്കും ഇവര്‍ അവിടെ നിന്ന് പോയിരുന്നു. തുടര്‍ന്ന് ജൂബറിനെ വീട്ടിലെത്തി പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ജൂബറിന്റെ കൂടെയുണ്ടായിരുന്ന സുഹൃത്തുക്കളെ തിരയുകയാണെന്ന് പോലീസ് വ്യക്തമാക്കി.

No comments :

Post a Comment