ഉണ്ണി കൊടുങ്ങല്ലൂര്‍

ഇന്ത്യയിൽ എവിടെയും അതിവേഗ അൺലിമിറ്റഡ് ഫ്രീ ഇന്റർനെറ്റുമായി ഗൂഗിൾ!
എല്ലാവർക്കും സൗജന്യ ഇന്റർനെറ്റ് ലഭ്യക്കുകയെന്ന ലക്ഷ്യത്തോടെ ഗൂഗിളിൾ, 'ഗൂഗിൾ സ്റ്റേഷൻ' എന്ന പദ്ധതി ഇന്ത്യയിൽ തുടങ്ങി. റെയിൽവേ സ്റ്റേഷനുകളിൽ സൗജന്യ ഇന്റർനെറ്റ് നൽകുന്ന പദ്ധതിയുടെ ചുവടു പിടിച്ചാണു ഗൂഗിൾ സ്റ്റേഷൻ. ഷോപ്പിങ് മാളുകൾ, ബസ് സ്റ്റേഷനുകൾ, പാർക്കുകൾ, കഫെ, യൂണിവേഴ്സിറ്റികൾ തുടങ്ങിയിടങ്ങളെല്ലാം ഗൂഗിൾ സ്റ്റേഷന്റെ ഭാഗമാകും.
രാജ്യത്തെ ഓരോ പൗരനും ഏതു സമയത്തും ഗുണമേന്മയുള്ള ഇന്റർനെറ്റ ് ലഭ്യമാക്കുകയാണ് ഗൂഗിൾ സ്റ്റേഷന്റെ ഉദ്ദേശ്യമെന്ന് ഗൂഗിൾസ് നെക്സ്റ്റ് ബില്യൺ പ്ലാൻ വൈസ് പ്രസിഡന്റ് സീസർ സെൻഗുപ്ത പറഞ്ഞു. റെയിൽവേയുമായുള്ള സംയുക്ത സംരംഭമായി നടത്തിയ സൗജന്യ വൈഫൈ പദ്ധതിയാണു ഗൂഗിൾ സ്റ്റേഷൻ പദ്ധതിയിലേക്കു വഴിതുറന്നത്.
നിലവിൽ രാജ്യത്തെ 52 റെയിൽവേ സ്റ്റേഷനുകളിലാണു ഫ്രീ വൈഫൈ സൗകര്യമുള്ളത്. ഇത് ഈ വർഷം അവസാനത്തോടെ 100 ആയി വർധിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. 35 ലക്ഷം ആളുകൾ പ്രതിമാസം ഈ സൗകര്യം ഉപയോഗിക്കുന്നുണ്ടെന്നും ഗൂഗിൾ അറിയിച്ചു.
പ്രമുഖ സംഘടനകൾ, നെറ്റ്വർക്ക് ഓപ്പറേറ്റർമാർ, ഫൈബർ പ്രൊവൈഡർമാർ, സിസ്റ്റം ഇന്റഗ്രേറ്റേഴ്സ്, ഇൻഫ്രാസ്ട്രക്ചർ കമ്പനികൾ തുടങ്ങിയവരുമായി ചേർന്നു ഗൂഗിൾ സ്റ്റേഷൻ വിപുലപ്പെടുത്തുമെന്നും കമ്പനി അറിയിച്ചു.
ഇന്ത്യയ്ക്കു പുറമേ ഇന്തോനേഷ്യ, ഫിലിപ്പൈൻസ് എന്നിവിടങ്ങളിലും ഗൂഗിൾ സ്റ്റേഷനുകൾ തുറക്കും.
രാജ്യത്തെ ഓരോ പൗരനും ഏതു സമയത്തും ഗുണമേന്മയുള്ള ഇന്റർനെറ്റ ് ലഭ്യമാക്കുകയാണ് ഗൂഗിൾ സ്റ്റേഷന്റെ ഉദ്ദേശ്യമെന്ന് ഗൂഗിൾസ് നെക്സ്റ്റ് ബില്യൺ പ്ലാൻ വൈസ് പ്രസിഡന്റ് സീസർ സെൻഗുപ്ത പറഞ്ഞു. റെയിൽവേയുമായുള്ള സംയുക്ത സംരംഭമായി നടത്തിയ സൗജന്യ വൈഫൈ പദ്ധതിയാണു ഗൂഗിൾ സ്റ്റേഷൻ പദ്ധതിയിലേക്കു വഴിതുറന്നത്.
നിലവിൽ രാജ്യത്തെ 52 റെയിൽവേ സ്റ്റേഷനുകളിലാണു ഫ്രീ വൈഫൈ സൗകര്യമുള്ളത്. ഇത് ഈ വർഷം അവസാനത്തോടെ 100 ആയി വർധിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. 35 ലക്ഷം ആളുകൾ പ്രതിമാസം ഈ സൗകര്യം ഉപയോഗിക്കുന്നുണ്ടെന്നും ഗൂഗിൾ അറിയിച്ചു.

ഇന്ത്യയ്ക്കു പുറമേ ഇന്തോനേഷ്യ, ഫിലിപ്പൈൻസ് എന്നിവിടങ്ങളിലും ഗൂഗിൾ സ്റ്റേഷനുകൾ തുറക്കും.
© Copyright 2016 Manoramaonline. All rights reserved.
No comments :
Post a Comment