Sunday, 25 September 2016

രണ്ട് ലക്ഷം അപേക്ഷകര്‍: ഗോള്‍ഡ് ബോണ്ട് വിതരണതിയതി നീട്ടി

ഉണ്ണി കൊടുങ്ങല്ലൂര്‍

രണ്ട് ലക്ഷം അപേക്ഷകര്‍: ഗോള്‍ഡ് ബോണ്ട് വിതരണതിയതി നീട്ടി


അഞ്ചാംഘട്ട ഇഷ്യുവിന് 820 കോടി രൂപയുടെ അപേക്ഷകളാണ് ലഭിച്ചത്. 2.37 ടണ്‍ സ്വര്‍ണത്തിന് തുല്യമായ തുകയാണിത്.
Published: Sep 23, 2016, 11:57 AM IST

മുംബൈ: അഞ്ചാംഘട്ട ഗോള്‍ഡ് ബോണ്ടിന് രണ്ട് ലക്ഷത്തിലേറെ അപേക്ഷകള്‍ ലഭിച്ചതിനെതുടര്‍ന്ന് ബോണ്ട് സര്‍ട്ടിഫിക്കറ്റ് നല്‍കുന്ന തിയതി സപ്തംബര്‍ 30ലേയ്ക്ക് നീട്ടി.
ബാങ്കുകളിലും പോസ്റ്റ് ഓഫീസുകളിലും ഇത്തവണ വന്‍തോതിലാണ് അപേക്ഷകള്‍ ലഭിച്ചത്. അപേക്ഷയിലെ വിവരങ്ങളെല്ലാം ആര്‍ബിഐയുടെ സോഫ്റ്റ് വെയറിലേയ്ക്ക് അപ് ലോഡ് ചെയ്യുന്നതിന് കാലതമാസം നേരിടുന്നതിനാലാണ് ബോണ്ട് ഇഷ്യു തിയതി നീട്ടിയത്.
സപ്തംബര്‍ 23ന് ബോണ്ട് ഇഷ്യു ചെയ്യുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്.
അഞ്ചാംഘട്ട ഇഷ്യുവിന് 820 കോടി രൂപയുടെ അപേക്ഷകളാണ് ലഭിച്ചത്. 2.37 ടണ്‍ സ്വര്‍ണത്തിന് തുല്യമായ തുകയാണിത്.
സപ്തംബര്‍ ഒന്നു മുതല്‍ ഒമ്പത് വരെയാണ് അഞ്ചാംഘട്ട ഗോള്‍ഡ് ബോണ്ടിനുള്ള അപേക്ഷ സ്വീകരിച്ചത്.
ഗോള്‍ഡ് ബോണ്ടില്‍ നിക്ഷേപക താല്‍പര്യം വര്‍ധിച്ചതോടെ നടപ്പ് സാമ്പത്തിക വര്‍ഷം വീണ്ടും ബോണ്ട് പുറത്തിറക്കിയേക്കും. ഒക്ടോബര്‍ മൂന്നാംവാരത്തില്‍ അടുത്ത ഘട്ട ബോണ്ടിനുള്ള അപേക്ഷ സ്വീകരിച്ചേക്കുമെന്നാണ് സൂചന.
ബാങ്കുകള്‍, പോസ്റ്റ് ഓഫീസുകള്‍ എന്നിവയിലൂടെ ബോണ്ട് വാങ്ങാം. സ്റ്റോക് എക്‌സചേഞ്ചുകള്‍വഴി ട്രേഡ് ചെയ്യാനും കഴിയും.

No comments :

Post a Comment