ഉണ്ണി കൊടുങ്ങല്ലൂര്‍

കിവീസിനെ 197 റൺസിന് തകർത്തു; 500–ാം ടെസ്റ്റ് ആഘോഷമാക്കി ഇന്ത്യ
കാൻപൂർ ∙ അഞ്ഞൂറാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയ്ക്ക് ചരിത്ര ജയം. കാന്‍പൂര്‍ ടെസ്റ്റിൽ ന്യൂഡീലൻഡിനെ 197 റൺസിന് തോൽപ്പിച്ചു. 434 റൺസിന്റെ വിജയലക്ഷ്യവുമായി രണ്ടാം ഇന്നിങ്സിൽ ബാറ്റിങ്ങിനിറങ്ങിയ കിവീസ് 236 റൺസിന് എല്ലാവരും പുറത്തായി. 4ന് 93 റൺസ് എന്നനിലയിലാണ് അവസാന ദിനമായ ഇന്ന് ന്യൂസീലൻഡ് ബാറ്റിങ് തുടങ്ങിയത്. 35.3 ഓവറിൽ 132 റൺസ് വഴങ്ങി ആറ് വിക്കറ്റ് വീഴ്ത്തിയ അശ്വിന്റെ തകർപ്പൻ ബോളിങ്ങാണ് ഇന്ത്യക്ക് കൂറ്റൻ ജയം സമ്മാനിച്ചത്.
80 റണ്‍സെടുത്ത ലൂക്ക് റോങ്കിയെ രവീന്ദ്ര ജഡേജ പുറത്താക്കി. വാട്‌ലിങ് 18 ഉം മാര്‍ക് ക്രെയ്ഗ് ഒരു റണ്ണുമെടുത്ത് പുറത്തായി. മുഹമ്മദ് ഷാമിയുടെ അടുത്തടുത്ത പന്തുകളിലാണ് രണ്ടു വിക്കറ്റും വീണത്. 71 റൺസെടുത്ത മിച്ചല്‍ സാന്റ്നറെ അശ്വിൻ പുറത്താക്കി.
ആദ്യ ഇന്നിങ്സിൽ ബാറ്റിങ് തകർച്ച നേരിട്ട ഇന്ത്യ 318 റൺസിന് എല്ലാവരും പുറത്തായെങ്കിലും രണ്ടാം ഇന്നിങ്സിൽ തകർപ്പൻ തിരിച്ചുവരവാണ് നടത്തിയത്. മുരളി വിജയ് (78), രഹാനെ (40), ഏകദിന വേഗതയിൽ ബാറ്റു വീശിയ രോഹിത് ശർമ (50), രവീന്ദ്ര ജഡേജ (50) എന്നിവരുടെ മികവിൽ ഇന്ത്യ രണ്ടാം ഇന്നിങ്സിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 377 റൺസെടുത്തു. ആദ്യ ഇന്നിങ്സിലെ 56 റൺസിന്റെ ലീഡ് ഉൾപ്പെടെ ഇന്ത്യക്ക് 433 റൺസിന്റെ കൂറ്റൻ ലീഡ്. ന്യൂസീലൻഡ് ഒന്നാം ഇന്നിങ്സിൽ 262 റൺസാണ് എടുത്തത്.
അതിനിടെ, 37–ാം ടെസ്റ്റ് കളിക്കുന്ന രവിചന്ദ്രൻ അശ്വിന്‍ ടെസ്റ്റ് ക്രിക്കറ്റില്‍ വേഗത്തില്‍ 200 വിക്കറ്റെടുക്കുന്ന രണ്ടാമത്തെ ബോളറായി. കിവീസ് ക്യാപ്റ്റൻ വില്യംസിനെ വീഴ്ത്തിയാണ് അശ്വിൻ ചരിത്രം കുറിച്ചത്. ഒസീസ് ലെഗ്സ്പിന്നർ ക്ലാരീ ഗ്രിമെറ്റാണ് വേഗതയേറിയ 200 വിക്കറ്റ് നേട്ടം സ്വന്തമാക്കിയ അശ്വിന് മുന്നിലുള്ള താരം. 36 മൽസരങ്ങളിൽ നിന്നായിരുന്നു നേട്ടം. 38 മത്സരങ്ങളില്‍ നിന്നായി ഈ നേട്ടം സ്വന്തമാക്കിയ ഓസ്‌ട്രേലിയയുടെ ഡെന്നീസ് ലില്ലിയേയും പാകിസ്ഥാന്റെ വഖാര്‍ യൂനിസിനേയും മറികടന്നാണ് അശ്വിന്‍ പട്ടികയിൽ രണ്ടാമതെത്തിയത്.

© Copyright 2016 Manoramaonline. All rights reserved.
No comments :
Post a Comment