Friday, 30 September 2016

എടിഎമ്മിലേയ്ക്കുവരൂ; സിനിമാ ടിക്കറ്റെടുക്കാം കറന്റുബില്ലുമടയ്ക്കാം

ഉണ്ണി കൊടുങ്ങല്ലൂര്‍

എടിഎമ്മിലേയ്ക്കുവരൂ; സിനിമാ ടിക്കറ്റെടുക്കാം കറന്റുബില്ലുമടയ്ക്കാം

മുംബൈ ബാന്ദ്രയിലെ ടര്‍ണര്‍ റോഡിലെ എടിഎമ്മിലേയ്ക്ക് വരിക. നിങ്ങള്‍ക്ക് എന്താണ് വേണ്ടത്?

വൈകീട്ടേയ്‌ക്കൊരു സിനിമാ ടിക്കറ്റ് എടുക്കണോ? അല്ലെങ്കില്‍ അടുത്തയാഴ്ച ദുബായിയിലേക്കൊരു ട്രിപ്പ് പോണോ?  തിയതി കഴിഞ്ഞ കറന്റ് ബില്ല് പേ ചെയ്യണോ? എല്ലാം ഇനി എടിഎം മെഷീന്‍ വഴി സാധ്യമാകും!
ഡെബിറ്റ് കാര്‍ഡോ, ക്രഡിറ്റ് കാര്‍ഡോ ആവശ്യമില്ല! രജിസ്‌റ്റേഡ് മൊബൈലിലെ ഒടിപിയും ആധാര്‍ പ്ലാറ്റ് ഫോമുംവഴിയാണ് പണമിടപാട് സാധ്യമാക്കുക.
പണം നിക്ഷേപിക്കാനോ, പിന്‍വലിക്കാനോ വേണ്ടിമാത്രം ആരും ഇനി എടിഎം മെഷീനെ സമീപിക്കേണ്ട.
കറന്റ്, വെള്ളം, ഗ്യാസ് എന്നിവയുടെ ബില്ലടയ്ക്കാം. അപ്പോഴുള്ള വിലയില്‍ ഗോള്‍ഡ് കോയിന്‍ വാങ്ങുകയുമാകാം.
പുതുതലമുറ എടിഎമ്മിലൂടെ സാധ്യമാകാത്തതൊതന്നുമില്ല. എടിഎം കാര്‍ഡും വേണ്ട ക്രഡിറ്റ് കാര്‍ഡും വേണ്ട, എല്ലാ പണമിടപാടുകളും നടത്താനുള്ള ചെറു സങ്കേതമായി മാറുകയാണ് എടിഎം ക്യാബിനുകള്‍.
ഫോറിന്‍ എക്‌സ്‌ചേഞ്ച്, വായ്പ തിരിച്ചടവ്, ചെക്ക് പണമാക്കല്‍, മൊബൈല്‍-ഡിടിഎച്ച് ടോപ്പ് അപ്പ് തുടങ്ങിയവയെല്ലാം ഇനി എടിഎം വഴി സാധ്യമാകും.
50,000 രൂപ വരെയുള്ള വായ്പ എടിഎം വഴി നിമിഷനേരംകൊണ്ട് ലഭിക്കുകകയും ചെയ്യും.

No comments :

Post a Comment