ഉണ്ണി കൊടുങ്ങല്ലൂര്‍
ന്യൂഡൽഹി∙ ഇന്ത്യൻ സൈന്യം 1971ലെ യുദ്ധത്തിനുശേഷം കശ്‌മീരിലെ നിയന്ത്രണരേഖ കടന്ന് ആക്രമണം നടത്തുന്നത് ഇതാദ്യമെന്നാണ് ഇന്ത്യ ഔദ്യോഗികമായി അവകാശപ്പെടുന്നത്.കാർഗിലിൽ നൂറുകണക്കിനു പാക്ക് സൈനികരും ഭീകരന്മാരും നുഴഞ്ഞുകയറി, ഇന്ത്യയുടെ ഭൂമി പിടിച്ചപ്പോൾപോലും രണ്ടു വ്യോമസേനാവിമാനങ്ങൾ വഴിതെറ്റി കടന്നതല്ലാതെ ഇന്ത്യ കരസേനയെയോ വ്യോമസേനയെയോ നിയന്ത്രണരേഖ കടക്കാൻ അനുവദിച്ചില്ല.
നിയന്ത്രണരേഖ കടന്നുള്ള ആക്രമണത്തിന്റെ വിപത്തുകൾ ആലോചിച്ചാണു പലപ്പോഴും അതു വേണ്ടെന്നുവച്ചിരുന്നത്. 1993 ൽ ശ്രീനഗറിലെ ഹസ്രത്ത്‌ബാൽ പള്ളി ഭീകരർ പിടിച്ചെടുത്ത സമയത്തും 1995 ൽ ചരാരെ ഷരീഫ് പള്ളി ഭീകരർ കത്തിച്ചസമയത്തും 1999 ൽ കാർഗിലിൽ നുഴഞ്ഞുകയറ്റം നടത്തിയപ്പോഴും, 2001ൽ പാർലമെന്റ് ആക്രമിക്കപ്പെട്ടപ്പോഴും 2008 ൽ മുംബൈ ഭീകരാക്രമണം നടന്നപ്പോഴും നിയന്ത്രണരേഖ കടന്നുള്ള തിരിച്ചടി അന്നത്തെ ഭരണകൂടങ്ങൾ ആലോചിച്ചിരുന്നു. എന്നാൽ അത്തരമൊരു നീക്കത്തിന് ആവശ്യമായ ഇന്റലിജൻസ് വിവരങ്ങളുടെ അഭാവവും ലോകാഭിപ്രായം അനുകൂലമാവില്ലെന്ന ആശങ്കയുമെല്ലാം പരിഗണിച്ച് ഒഴിവാക്കുകയായിരുന്നു.
ഇന്നലെ നടന്ന കമാൻഡോ നടപടിയോടെ ആ സങ്കോചം മാറിയിരിക്കുകയാണ്. ശത്രുരാജ്യത്തു യുദ്ധമല്ലാത്ത സൈനികപ്രഹരം നടത്താൻ കഴിവുള്ളതും തയാറുള്ളതുമായ രാജ്യമായി ഇതോടെ ഇന്ത്യ മാറുന്നു. വൻശക്‌തികളും ഇസ്രയേൽ പോലുള്ള ചുരുക്കം ചില രാജ്യങ്ങൾക്കും മാത്രം ഇതുവരെ സാധിച്ചിരുന്ന കാര്യമാണിത്.
കഴിഞ്ഞ വർഷം മ്യാൻമറിൽ അതിർത്തി കടന്ന് ചെറിയൊരാക്രമണം നടത്തിയതാണ് ഇതിനു മുൻപ് ഇന്ത്യ പരോക്ഷമായെങ്കിലും സമ്മതിച്ചിട്ടുള്ള അതിർത്തി കടന്നുള്ള ഒരു നടപടി. എന്നാൽ മ്യാൻമറും ഇതും തമ്മിൽ വ്യത്യാസമുണ്ട്. മ്യാൻമർ ഒരു സുഹൃദ് രാജ്യമാണ്. അവിടത്തെ ഭരണകൂടത്തിന്റെ പിന്തുണയോടെയല്ല അവിടെനിന്നു നാഗാ ഒളിപ്പോരാളികൾ ഇന്ത്യയിൽ ആക്രമണം നടത്തിയിരുന്നത്. അതിനാൽ മ്യാൻമർ ഭരണകൂടം ഔദ്യോഗികമായി പ്രതിഷേധിച്ചെങ്കിലും മൗനസമ്മതമുണ്ടായിരുന്നു.
പ്രഖ്യാപിത യുദ്ധമല്ലാതെ സൈനികമായി മറ്റൊരു രീതിയിലും ഇപ്പോൾ ആക്രമണം നടത്താമായിരുന്നു. പാക്ക് അധീന കശ്‌മീരിലെ ഭീകര പരിശീലന ക്യാംപുകളിലോ അവരുടെ ചെറിയ സൈനിക ഡിപ്പോകളിലേക്കോ ദ്രുതഗതിയിലുള്ള വ്യോമാക്രമണം നടത്തുക. ഇതും പലപ്പോഴും പദ്ധതിയിട്ടു വേണ്ടെന്നു വച്ചിട്ടുള്ളതാണ്. അങ്ങനെ ഒരു ആക്രമണം പരാജയപ്പെടാനും സാധ്യത കൂടുതലായിരുന്നു. ഉറി ഭീകരാക്രമണത്തിനുപിന്നാലെ വ്യോമാതിർത്തിയിലെ കാവൽ പാക്കിസ്ഥാൻ ശക്‌തമാക്കിയിരുന്നു. അത്തരം ആക്രമണമാണു ‘സർജിക്കൽ സ്‌ട്രൈക്ക്’ എന്നു വിളിക്കുന്നത്.
അതായത് ഉന്നമിടുന്ന കേന്ദ്രം മാത്രം ആക്രമിച്ചുതകർക്കുന്ന മിന്നലാക്രമണം. ഇസ്രയേൽ ഇറാഖിന്റെ ആണവനിലയം തകർത്തതാണു സർജിക്കൽ സ്ട്രൈക്കിന്റെ ഏറ്റവും നല്ല ഉദാഹരണമായി പറയുന്നത്. ഇന്ത്യ നടത്തിയത് അതല്ല. ഇതു യഥാർഥ കമാൻഡോ ഓപ്പറേഷനാണ്. പ്രത്യേക പരിശീലനം നേടിയ സ്പെഷൽ ഫോഴ്‌സസിലെ പാരാ കമാൻഡോകളെ ചെറിയ സംഘമായി ശത്രുഭൂമിയിലേക്ക് അയച്ച് ഒന്നിലധികം ചെറിയ താവളങ്ങൾ തകർക്കുക.
വ്യോമമേഖല കടക്കാതെ, വേലിക്കിപ്പുറത്തുനിന്ന്
ഉറി ആക്രമണത്തെ തുടർന്നു തങ്ങൾ തിരഞ്ഞെടുക്കുന്ന സമയത്തും ശൈലിയിലും തിരിച്ചടിക്കുമെന്ന് ഇന്ത്യൻ മിലിട്ടറി ഓപ്പറേഷൻസ് ഡയറക്‌ടർ ജനറൽ മുന്നറിയിപ്പു നൽകിയപ്പോൾ മുതൽ പാക്ക് സൈന്യം കരുതൽ ശക്തമാക്കിയിരുന്നു. പാക്ക് അധീന കശ്‌മീരിലേക്കുള്ള യാത്രാവിമാനങ്ങൾ റദ്ദാക്കി, അവിടത്തെ വ്യോമയാന മേഖല മുഴുവൻ സൈനിക നിയന്ത്രണത്തിലുമാക്കി.
എന്നാൽ പാക്ക് അധിനിവേശ കശ്‌മീരിലെ വ്യോമ മേഖല കടക്കാതെയാണ് ഈ കമാൻഡോ നടപടിയെന്നാണ് അറിയുന്നത്. റഷ്യൻ നിർമിത ഹെലികോപ്‌റ്ററുകളും സ്‌പെഷൽ ഫോഴ്‌സസ് കമാൻഡോകളെയുമാണ് ഉപയോഗിച്ചതെന്നാണു സൈനിക ഉദ്യോഗസ്‌ഥന്മാർ പറയുന്നത്.
ഇന്ത്യയും പാക്കിസ്‌ഥാനും തമ്മിലുള്ള വ്യോമമേഖല ധാരണ അനുസരിച്ചു സൈനിക ഹെലികോപ്‌റ്ററുകൾ നിയന്ത്രണരേഖയുടെ ഒരു കിലോമീറ്റർ അകലെവരെയെ പറക്കാവൂ. (പോർവിമാനങ്ങൾ അഞ്ചു കിലോമീറ്റർ അടുത്തുവരെയും. രാജ്യാന്തര അതിർത്തിയിൽ ഇവ രണ്ടും യഥാക്രമം അഞ്ചും പത്തും കിലോമീറ്ററാണ്.) അതും കടന്നുവരുന്ന ഇന്ത്യൻ ഹെലികോപ്‌റ്റർ തീർച്ചയായും അപ്പോൾത്തന്നെ പാക്ക് സൈന്യത്തിന്റെ നിരീക്ഷണത്തിലാവും.
അത് ഒഴിവാക്കി, നിയന്ത്രണരേഖയ്ക്ക് ഒരു കിലോമീറ്റർ ഇപ്പുറത്തെവിടെയോ കമാൻഡോകളെ ഇറക്കുകയാകും ഉണ്ടായത്. നിയന്ത്രണരേഖയിലെ കാവൽ സൈന്യത്തിനു സാമഗ്രികൾ എത്തിച്ചുകൊടുക്കുന്ന പതിവു നടപടി മാത്രമേ പാക്ക് സൈന്യത്തിനു തോന്നുകയുള്ളു.
പലരും കരുതുംപോലെ നിയന്ത്രണരേഖയിലൂടെയല്ല കമ്പിവേലി പോകുന്നത്. നിയന്ത്രണരേഖയിൽനിന്നു പലപ്പോഴും ഒരു കിലോമീറ്ററോളും പിന്നിലാണു കമ്പിവേലി കെട്ടിയിരിക്കുന്നത്. കമ്പിവേലിക്കും നിയന്ത്രണരേഖയ്ക്കും ഇടയിലുള്ള ഭൂമിയിലാണു മിക്കവാറും ഇന്ത്യൻ സൈന്യത്തിന്റെ പിക്കറ്റുകളും പോസ്റ്റുകളും. ഇവിടെയാണവർ റോന്തു ചുറ്റൽ നടത്തുന്നതും.
അങ്ങനെ കമ്പിവേലിക്കടുത്തിറങ്ങിയ കമാൻഡോകൾ കമ്പിവേലി മുറിച്ചുകടന്ന് ഇന്ത്യൻ പട്രോളിങ് മേഖലയിലൂടെ കടന്നു നിയന്ത്രണരേഖയ്ക്കപ്പുറത്തേക്ക് ഇരുളിന്റെ മറവിൽ നടന്നും ഇഴഞ്ഞും കയറുകയാണുണ്ടായത്.
കഴിഞ്ഞ ദിവസങ്ങളിൽ നിയന്ത്രണരേഖയിൽ ഇന്ത്യൻ സൈന്യം മോർട്ടാർ ആക്രമണം നടത്തിയതായി പാക്കിസ്‌ഥാൻ ആരോപിച്ചിരുന്നു. പാക്ക് സൈന്യത്തിന്റെ ശ്രദ്ധതിരിക്കാനുള്ള ആക്രമണമായി അവയെ കരുതാവുന്നതാണ്. കമാൻഡോ നടപടി അർധരാത്രി 12.30 ന് ആരംഭിച്ചു എന്നാണു സൈന്യം പറയുന്നത്. എന്നാൽ കമാൻഡോകളെ അതിനു വളരെ മുൻപേതന്നെ– ഒരുപക്ഷേ തലേരാത്രിയിൽത്തന്നെ– ശത്രുഭൂമിയിലേക്ക് അയച്ചിരിക്കാനും സാധ്യതയുണ്ട്.
നിയന്ത്രണരേഖ കടന്നുപോകുന്ന ഭൂമിയെക്കുറിച്ച് ഇവിടെ വിശദീകരിക്കേണ്ടിയിരിക്കുന്നു. മലമുകളിലൂടെയും താഴ്‌വാരങ്ങളിലൂടെയും ചെറിയ തോടുകളിലൂടെയുമൊക്കയാണ് ഇതു കടന്നുപോകുന്നനത്. നിലത്ത് ഒന്നും രേഖപ്പെടുത്തിയിട്ടുമില്ല. ഇരുസൈന്യവും ഭൂപടത്തിൽ രേഖപ്പെടുത്തിയിരിക്കുന്നതിന്റെ അടിസ്‌ഥാനത്തിൽ ഭൂമിയിൽ പിടിച്ചു നിൽക്കുന്ന രേഖമാത്രമാണിത്. വർഷങ്ങളായി നിൽക്കുന്ന പോസ്‌റ്റുകളുടെയും പിക്കറ്റുകളുടെയും അടിസ്‌ഥാനത്തിലാണ് ഇരു സൈന്യവും തങ്ങളുടെ ഭൂമിയേതെന്ന് വേർതിരിച്ചറിയുന്നതും അവരുടെ ഭൂമിയിൽ റോന്തുചുറ്റൽ നടത്തുന്നതും. ഈ ഭൂമിയിലൂടെ മൂന്നു കിലോമീറ്ററോളം ഒളിച്ചുകടന്ന് ഓപ്പറേഷൻ നടത്തി തിരിച്ചെത്തുക മൂന്നോ നാലോ മണിക്കൂറിനകം സാധ്യമല്ല. കുറഞ്ഞത് ഒരു രാത്രി മുൻപെങ്കിലും കമാൻഡോകൾ നിയന്ത്രണരേഖ കടന്നിരിക്കാമെന്നു കരുതാം.
നേരത്തെ പിടിയിലായ നുഴഞ്ഞുകയറ്റക്കാർ ആരെങ്കിലും കമാൻഡോകൾക്കു വഴികാട്ടികളാകാനും സാധ്യതയുണ്ട്. നിയന്ത്രണരേഖയോടു ചേർന്ന ഗ്രാമവാസികളിൽ പലരും വഴികാട്ടികളാകാറുണ്ട്. നുഴഞ്ഞുകയറ്റക്കാർക്ക് ഒളിത്താവളങ്ങൾ ഒരുക്കുന്നതും ഇഴഞ്ഞുകയറാവുന്ന നാട്ടുവഴികൾ കാട്ടിക്കൊടുക്കുന്നതും ഇവരാണ്. ഒപ്പം സൈന്യത്തിനു പലപ്പോഴും രഹസ്യവിവരങ്ങൾ നൽകുന്നതും ഇവരാണ്. ചാരപ്പണിയിലെ ഭാഷയിൽ പറഞ്ഞാൽ മിക്കവരും ഡബിൾ ഏജന്റുമാരുമാണ്. ചുരുക്കത്തിൽ പാക്ക് സൈന്യം ഇന്ത്യയിലേക്കു നുഴഞ്ഞുകയറ്റക്കാരെ എങ്ങനെ അയയ്ക്കുന്നുവോ അതേ ശൈലിയിലാണ് ഇന്ത്യൻ സൈന്യം പാക്ക് ഭീകരതാവളത്തിലേക്കു കമാൻഡോകളെ അയച്ചത്.
ഭീകരതാവളങ്ങൾ അടയാളപ്പെടുത്തി ഇന്റലിജൻസ് വിജയം
ഭീകരക്യാംപുകളാണ് ആക്രമിച്ചതെന്നു സൈന്യം അവകാശപ്പെട്ടിട്ടില്ല. ഭീകരന്മാരെ ഇന്ത്യയിലേക്കു തള്ളിവിടുന്ന‘ലോഞ്ച് പാഡു’കളാണ് ആക്രമിക്കപ്പെട്ടത്.ഭീകരരുടെ പരിശീലനകേന്ദ്രങ്ങൾ നിയന്ത്രണരേഖയുടെ അടുത്തൊന്നുമാവില്ല. പല ക്യാംപുകളും നാൽപതോ അതിലധികമോ കിലോമീറ്റർ അകലെയാണെന്നാണു പറയപ്പെടുന്നത്. അവിടെ പരിശീലനം നൽകിയശേഷം ചെറിയ സംഘങ്ങളാക്കി നിയന്ത്രണരേഖയ്ക്കടുത്തുള്ള താവളങ്ങളിലേക്ക് അയച്ച് സമയവും സൗകര്യവും അനുകൂലമാകുമ്പോൾ ഇന്ത്യയിലേക്കു വിടുകയാണു പതിവ്.
നിയന്ത്രണരേഖയോടു തൊട്ടുചേർന്നുള്ള പാക്ക് സൈനിക പോസ്‌റ്റുകളിൽനിന്ന് അൽപം പിന്നിലാണ് ഈ ലോഞ്ച് പാഡുകൾ. പൊതുവേ നിയന്ത്രണരേഖയിൽ മോർട്ടാർ–മെഷീൻ ഗൺ ആക്രമണം നടത്തി ഇന്ത്യൻ സൈനികരുടെ ശ്രദ്ധ തിരിച്ചുവിടുമ്പോൾ ലോഞ്ച് പാഡിൽനിന്നു ഭീകരരെ തള്ളിവിടുകയാണു പാക്കിസ്‌ഥാൻ ചെയ്യുന്നത്. ഈ ലോഞ്ച് പാഡുകൾ എവിടെയെന്ന് കൃത്യമായി ഇന്റലിജൻസ് ലഭിച്ചിരുന്നതാണ് ഓപ്പറേഷൻ വിജയിക്കാൻ മറ്റൊരു കാരണം. ഉറി ആക്രമണത്തിനുശേഷം ഏതാനും നുഴഞ്ഞുകയറ്റക്കാരെ സൈന്യം പിടികൂടിയിരുന്നു. ഇവരിൽനിന്നാകണം ലോഞ്ച് പാഡുകളുടെ കൃത്യമായ സ്‌ഥാനം മനസ്സിലാക്കിയെടുത്തത്. ഇതുകൂടാതെ പാക്ക് അധീന കശ്‌മീരിലും സമീപകാലത്തായി ഇന്ത്യൻ ഇന്റലിജൻസ് ജാഗ്രതയിലായിരുന്നു.
ലോഞ്ച് പാഡുകളിൽ എല്ലായ്‌പ്പോഴും നുഴഞ്ഞുകയറ്റക്കാർ ഉണ്ടാവണമെന്നില്ല. എന്നാൽ സെപ്‌റ്റംബർ ഒക്‌ടോബർ മാസങ്ങളിൽ മിക്ക താവളങ്ങളിലും നുഴഞ്ഞുകയറ്റക്കാർ തയാറായി നിൽക്കുകയാണെന്ന് ഊഹിച്ചെടുക്കാനും സൈന്യത്തിനു സാധിച്ചു. ഇതിനു കാരണമുണ്ട്. ഒക്‌ടോബർ അവസാനത്തോടെ നിയന്ത്രണരേഖയിലെ മിക്ക സ്‌ഥലങ്ങളിലും മഞ്ഞുവീഴ്‌ചതുടങ്ങും. അതിനുശേഷം ഏപ്രിൽ–മേയ് വരെ നുഴഞ്ഞുകയറ്റം മിക്കവാറും അസാധ്യമാണ്. അതിനാൽ മഞ്ഞുവീഴ്‌ച ആരംഭിക്കുന്നതിനുമുൻപുള്ള ഓഗസ്‌റ്റ്–സെപ്‌റ്റംബർ മാസങ്ങളിലാണ് ഏറ്റവും കൂടുതൽ നുഴഞ്ഞുകയറ്റം നടക്കുന്നത്. ഈ സമയത്ത് ആക്രമിച്ചാൽ കാര്യമായ നാശം വരുത്താനാകുമെന്നു സൈന്യവും കണക്കുകൂട്ടി.

© Copyright 2016 Manoramaonline. All rights reserved.
No comments :
Post a Comment