Wednesday, 21 September 2016

വെള്ളത്തില്‍ ഓടും സൈക്കിള്‍

ഉണ്ണി കൊടുങ്ങല്ലൂര്‍
ജിതിത്ത് താൻ രൂപകൽപന ചെയ്ത സൈക്കിൾ ചവിട്ടി വെള്ളത്തിൽ സഞ്ചരിക്കുന്നു.
ജിതിത്ത് താൻ രൂപകൽപന ചെയ്ത സൈക്കിൾ ചവിട്ടി വെള്ളത്തിൽ സഞ്ചരിക്കുന്നു.

വെള്ളം കണ്ടാൽ നിൽക്കാത്ത സൈക്കിൾ - വിഡിയോ കാണാം

ഒരു സൈക്കിൾ കിട്ടിയിരുന്നെങ്കിൽ പുഴയിലൂടെ ഓടിച്ചു പോകാമായിരുന്നു എന്നു പറയുന്നത് ഏതെങ്കിലും തമാശ പരിപാടിയിലെ ഡയലോഗല്ലെന്നു ബക്കളം കാനൂൽ ഉടുപ്പ അണക്കെട്ടിനു സമീപം ചെന്നാൽ മനസ്സിലാകും. അവിടെയതാ ജിതിത്ത് രമേഷ്(22) അനായാസമായി വെള്ളത്തിനു മുകളിലൂടെ സൈക്കിൾ ചവിട്ടി പോകുന്നു.
ഓട്ടമൊബീൽ എ‍ൻജിനീയറിങ് പഠിച്ച ജിതിത്ത് വീടിനു മുൻപിലെ പുഴയിൽ എപ്പോഴുമുള്ള വെള്ളക്കെട്ട് കടന്നു പശുവിനു പുല്ലരിയാനും മറ്റും പോകുന്ന രക്ഷിതാക്കളുടെ പെടാപ്പാട് കണ്ടപ്പോഴാണ് പുതിയൊരു മാർഗത്തെ കുറിച്ചു ചിന്തിച്ചത്. അങ്ങനെയാണു ജിതിത്തിന്റെ വെള്ളത്തിനു മുകളിലെ സൈക്കിൾ പിറവിയെടുത്തത്. ഒരു കൂട്ടുകാരന്റെ വീട്ടിൽ ഉപേക്ഷിച്ചു കിടന്നിരുന്ന പഴയൊരു സൈക്കിൾ സംഘടിപ്പിച്ച് അതിന്റെ മുൻ‍പിലെ ചക്രം നീക്കം ചെയ്തു. പിറകിൽ രണ്ടും മുൻപിൽ ഒന്നുമായി മൂന്നു ബാരലുകൾ സൈക്കിളിൽ ഉറപ്പിക്കുകയും പിൻചക്രത്തിന്റെ ട്യൂബ് നീക്കം ചെയ്ത് അതിന്റെ റിമ്മിൽ ചെറിയ പ്രൊപ്പല്ലറുകൾ ഘടിപ്പിക്കുകയുമായിരുന്നു.
സൈക്കിളിന്റെ സീറ്റിൽ ഒരാൾ കയറിയിരുന്നു സാധാരണ പോലെ പെഡൽ ചവിട്ടിയാൽ വെള്ളത്തിൽ സ്പർശിക്കുന്ന പിൻചക്രത്തിലെ പ്രൊപ്പല്ലറുകൾ സൈക്കിളിനെ മുൻപോട്ടു നീക്കും. മുൻ ചക്രത്തിന്റെ സ്ഥാനത്തുള്ള ബാരൽ സ്വതന്ത്രമായതിനാൽ ഹാൻഡിൽ തിരിച്ചാൽ വാട്ടർ സൈക്കിൾ വളച്ചും തിരിച്ചും ഓടിച്ചു പോകാം. ബാരലിൽ ആവശ്യത്തിനു കാറ്റ് അടിച്ചു നിറയ്ക്കാനുള്ള വാൽവും ഘടിപ്പിച്ചിട്ടുണ്ട്. തന്ത്രം ഒന്നു കൂടി മെച്ചപ്പെടുത്തിയാൽ സാധനങ്ങൾ കൊണ്ടുവരാനുള്ള സംവിധാനവും ഇതിൽ ഘടിപ്പിക്കാൻ സാധിക്കുമെന്നു ജിതിത്ത് പറയുന്നു.
ഉടുപ്പയിലെ കെ.വി.രമേഷിന്റെ മകനായ ജിതിത്ത് ഒരു മാസം കൊണ്ടാണ് ഇതിന്റെ നിർമാണം പൂർത്തിയാക്കിയത്. ജിതിത്തിന്റെ ഈ കണ്ടുപിടിത്തം നാട്ടുകാർക്കും ഹരമായിരിക്കുകയാണ്. ചെമ്മീൻകൃഷി നടത്തുന്ന പുഴകളിലും ജലാശയങ്ങളിലും ഇതിന്റെ സാധ്യത ഏറെയാണെന്നു നാട്ടുകാർ പറയുന്നു.
 

No comments :

Post a Comment