ഉണ്ണി കൊടുങ്ങല്ലൂര്‍

സുഷമ സ്വരാജ് യുഎൻ പൊതുസഭയെ അഭിസംബോധന ചെയ്തു സംസാരിക്കുന്നു
സ്വപ്നത്തിൽപ്പോലും കശ്മീർ വേണ്ട; പാക്കിസ്ഥാനോട് സുഷമ സ്വരാജ്
ന്യൂയോർക്ക്∙ ഭീകരത പ്രോത്സാഹിപ്പിക്കുന്ന പാക്കിസ്ഥാനെ ലോകം ഒറ്റപ്പെടുത്തണമെന്ന ആഹ്വാനവുമായി ഇന്ത്യ യുഎന്നിൽ. വിദേശകാര്യമന്ത്രി സുഷമ സ്വരാജ് യുഎൻ പൊതുസഭയിൽ നടത്തിയ പ്രസംഗത്തിലാണ് പാക്കിസ്ഥാനെതിരെ ആഞ്ഞടിച്ചത്. ഭീകരവിരുദ്ധ പോരാട്ടങ്ങളിൽ പങ്കാളികളാകാത്തവരെ ഒറ്റപ്പെടുത്തണം. ചില രാജ്യങ്ങൾ ഭീകരത ഉണ്ടാക്കുകയും വിൽക്കുകയും ചെയ്യുന്നു. ഇത്തരം രാജ്യങ്ങൾക്കു ലോകത്തു സ്ഥാനമുണ്ടാകില്ല- സുഷമ പറഞ്ഞു.
കശ്മീർ ഇന്ത്യയുടേതാണ്. കശ്മീർ എക്കാലവും ഇന്ത്യയുടേതായിരിക്കും. കശ്മീരിനെ ഇന്ത്യയിൽനിന്ന് ആർക്കും വേർപ്പെടുത്താനാകില്ല. കശ്മീർ എന്ന സ്വപ്നം പാക്കിസ്ഥാൻ ഉപേക്ഷിക്കണം. പാക്കിസ്ഥാനോട് സൗഹൃദം കാട്ടിയപ്പോൾ തിരികെ കിട്ടിയത് ഭീകരതയാണെന്നും സുഷമ ആരോപിച്ചു. പാക്കിസ്ഥാന്റെ പേരെടുത്തു പറഞ്ഞായിരുന്നു സുഷമയുടെ പ്രസംഗം. കശ്മീർ പ്രശ്നം മാത്രം ഉയർത്തി പ്രസംഗിച്ച പാക്ക് പ്രധാനമന്ത്രി നവാസ് ഷരീഫിനുള്ള മറുപടി കൂടിയായിരുന്നു സുഷമയുടെ വാക്കുകൾ.
ഉറി, പഠാൻകോട്ട് ഭീകരാക്രമണവും ബലൂചിസ്ഥാൻ വിഷയവും സുഷമ യുഎന്നിൽ ഉന്നയിച്ചു. ഭീകരത മനുഷ്യാവകാശങ്ങളുടെ വലിയ ലംഘനമാണ്. ഭീകരവാദത്തിനും ഭീകരർക്കും സാമ്പത്തിക സഹായം നൽകുന്നത് ആരാണ്. കുറച്ചു ദിവസങ്ങൾക്കു മുൻപ് അഫ്ഗാനിസ്ഥാനിൽ ഉന്നയിച്ചതും ഇതേ ചോദ്യമായിരുന്നു. ഭീകരർക്ക് അഭയം നൽകുന്നത് ആരാണ്? ഭീകരവാദത്തെ വേരോടെ പിഴുതുകളയണം. മാനവികതയ്ക്കെതിരെയുള്ള ഏറ്റവും വലിയ ഭീഷണിയാണ് ഭീകരവാദം. ബലൂചിസ്ഥാനിലെ ക്രൂരതകളെക്കുറിച്ച് പാക്കിസ്ഥാൻ ആത്മപരിശോധന നടത്തണം. ഇതിനുള്ള ജീവിച്ചിരിക്കുന്ന തെളിവാണ് ബഹാദുർ അലി.
സമാധാനമില്ലാതെ ലോകത്ത് സമൃദ്ധിയുണ്ടാകില്ല. ദാരിദ്ര്യമാണ് ലോകം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. ലിംഗസമത്വവും അവസരസമത്വവും ഉറപ്പുവരുത്തണമെന്നും സുഷമ സ്വരാജ് പറഞ്ഞു. കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി കോഴിക്കോട്ട് പ്രസംഗിച്ചപ്പോഴും ദാരിദ്ര്യം തുടച്ചുനീക്കാനുള്ള ശ്രമത്തിൽ ഏർപ്പെടാമെന്നാണ് പറഞ്ഞിരുന്നത്.

© Copyright 2016 Manoramaonline. All rights reserved.
No comments :
Post a Comment