Wednesday, 21 September 2016

പ്രായം ഒന്നര വയസ്; അറിവ് കേട്ടാല്‍ ഞെട്ടും

ഉണ്ണി കൊടുങ്ങല്ലൂര്‍
ചിത്രത്തിന് കടപ്പാട്: ടൈംസ് ഓഫ് ഇന്ത്യ
ചിത്രത്തിന് കടപ്പാട്: ടൈംസ് ഓഫ് ഇന്ത്യ  

പ്രായം ഒന്നര വയസ്; അറിവ് കേട്ടാല്‍ ഞെട്ടും


ജനിച്ച് ആറു മാസമായപ്പോള്‍ മുതല്‍ അദ്‌വിക താന്‍ വായിക്കുന്നതൊക്കെ അവ്യക്തമായ രീതിയില്‍ തിരിച്ച് പറയാറുണ്ടായിരുന്നതായി അമ്മ അസാവാരി ബെയില്‍ പറയുന്നു
Published: Sep 21, 2016, 12:09 PM IST

നാഗ്പൂര്‍: നാഗ്പൂര്‍ സ്വദേശികളായ സാഗര്‍-അസാവാരി ബെയില്‍ ദമ്പതിമാരുടെ മകള്‍ അദ്‌വിക ബെയില്‍ ഒരു സംഭവമാണ്. 26 രാജ്യങ്ങളിലെ നാണയങ്ങള്‍, ഏഴ് ലോകാത്ഭുതങ്ങള്‍ എന്നിവയ്ക്ക് പുറമേ മൃഗങ്ങളുടെ ഇംഗ്ലീഷ് പേരുകള്‍ മറാത്തിയിലേക്ക് തര്‍ജ്ജമ ചെയ്യാനും ഈ കൊച്ചുമിടുക്കിക്ക് കഴിയും. ഈ കഴിവുകളൊക്കെയുള്ള അദ്‌വികയുടെ പ്രായം കേള്‍ക്കുമ്പോഴാണ് എല്ലാവരും അത്ഭുതപ്പെടുക. വെറും 18 മാസം അതായത് വെറും ഒന്നര വയസ് മാത്രമാണ് ഇവളുടെ പ്രായം.
ജനിച്ച് ആറു മാസമായപ്പോള്‍ മുതല്‍ അദ്‌വിക താന്‍ വായിക്കുന്നതൊക്കെ അവ്യക്തമായ രീതിയില്‍ തിരിച്ച് പറയാറുണ്ടായിരുന്നതായി അമ്മ അസാവാരി ബെയില്‍ പറയുന്നു. മുട്ടിലിഴയാന്‍ തുടങ്ങിയ നാള്‍ മുതല്‍ തന്നെ അദ്‌വികയ്ക്ക് അക്ഷരമാലകളുടെയും പഴങ്ങളുടെയും ചിത്രങ്ങള്‍ കാണിച്ച് പഠിപ്പിക്കുമായിരുന്നുവെന്നും അവര്‍ പറയുന്നു. അദ്‌വികയ്ക്ക് എട്ട് മാസം ആയപ്പോള്‍ മുതല്‍ രാജ്യങ്ങളെ പറ്റിയും അവിടുത്തെ നാണയങ്ങളെ പറ്റിയും ലോകാത്ഭുതങ്ങളെ പറ്റിയുമൊക്കെ പറഞ്ഞ് കൊടുക്കാറുണ്ടായിരുന്നുവെന്നും അമ്മ വ്യക്തമാക്കുന്നു.
മാത്രമല്ല, 10 മാസമായപ്പോള്‍ മുതല്‍ അദ്‌വികയ്ക്ക് ശരീര ഭാഗങ്ങളൊക്കെ തിരിച്ചറിയാന്‍ സാധിക്കുമായിരുന്നുവെന്നും മാതാപിതാക്കള്‍ പറഞ്ഞു. എപ്പോഴും പുസ്തകങ്ങള്‍ നോക്കാനും പഠിക്കാനുമാണ് അദ്‌വികയ്ക്ക് താല്‍പര്യമെന്നും അച്ഛന്‍ സാഗര്‍ പറയുന്നു.

No comments :

Post a Comment