ഉണ്ണി കൊടുങ്ങല്ലൂര്‍

ചരിത്രം രചിച്ച് ഇതാ വീണ്ടും ഇന്ത്യയുടെ ആകാശ വിജയം
ബഹിരാകാശ സാങ്കേതികത പറഞ്ഞു തരുമോയെന്നു ചോദിച്ച് നാസയുടെ വാതിലിൽ മുട്ടുന്ന ഇന്ത്യക്കാരന്റെ കാർട്ടൂൺ വരച്ച കക്ഷികളെല്ലാം ഒരുപക്ഷേ ഇപ്പോൾ കണ്ണുതള്ളി അന്തംവിട്ടിരിപ്പുണ്ടായിരിക്കും. ഇന്ത്യയുടെ സ്വന്തം പോളാർ സാറ്റലൈറ്റ് ലോഞ്ച് വെഹിക്ക്ൾ (പിഎസ്എൽവി)-സി35 വീണ്ടും വിജയത്തിലേക്കു പറന്നുയർന്നിരിക്കുന്നു. ഐഎസ്ആർഒ ഓരോ തവണയും വൻ നേട്ടങ്ങളുമായി രാജ്യാന്തര മാധ്യമങ്ങളിൽ ഇടംപിടിക്കുകയാണ്.
ഇന്ത്യൻ ബഹിരാകാശ മേഖലയെ പുതിയ കുതിപ്പിന് സഹായിക്കുന്നതാണ് പിഎസ്എൽവി സി35 ന്റെ വിക്ഷേപണം. തിങ്കളാഴ്ച രാവിലെ 9.12നു ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ നിലയത്തിൽനിന്നാണ് 320 ടൺ ഭാരമുള്ള റോക്കറ്റ് വിക്ഷേപിച്ചത്. കാലാവസ്ഥാ – സമുദ്രപഠന നിരീക്ഷണ ഉപഗ്രഹമായ സ്കാറ്റ്സാറ്റ്–1 ഉൾപ്പെടെ എട്ട് ഉപഗ്രഹങ്ങളാണ് പിഎസ്എൽവി സി 35 ചരിത്രദൗത്യത്തിൽ ലക്ഷ്യത്തിലെത്തിച്ചത്. ആദ്യമായാണ് ഒരേ ദൗത്യത്തിൽ രണ്ടു വ്യത്യസ്ത ഭ്രമണപഥങ്ങളിൽ ഉപഗ്രഹങ്ങളെ എത്തിക്കാൻ ഐഎസ്ആർഒയ്ക്ക് സാധിക്കുന്നത്.
പിഎസ്എൽവിയുടെ ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയ ദൗത്യവുമായിരുന്നു ഇത്– രണ്ടു മണിക്കൂർ 15 മിനിറ്റ്. വിക്ഷേപിച്ചു 17 മിനിറ്റും 32 സെക്കൻഡും പിന്നിട്ടപ്പോൾ സ്കാറ്റ്സാറ്റ് ഒന്നിനെ 730 കിലോമീറ്റർ ഉയരത്തിലുള്ള ഭ്രമണപഥത്തിലെത്തിച്ചു. പിന്നീട്, പിഎസ്എൽവി രണ്ടുതവണ പ്രവർത്തനം നിർത്തി വീണ്ടും ജ്വലിപ്പിച്ചു. പ്രവർത്തനം നിർത്തിയശേഷം എൻജിൻ വീണ്ടും ജ്വലിപ്പിക്കുകയെന്നത് അതീവ സങ്കീർണമായ പ്രക്രിയയാണ്. തുടർന്നു മറ്റ് ഏഴ് ഉപഗ്രഹങ്ങളെയും 689 കിലോമീറ്റർ ഉയരത്തിലുള്ള ഭ്രമണപഥത്തിൽ എത്തിച്ചതോടെ ദൗത്യം പൂർത്തിയായി.
അൽജീരിയ (മൂന്ന്), യുഎസ് (ഒന്ന്), കാനഡ (ഒന്ന്) എന്നീ രാജ്യങ്ങളുടെ ഉപഗ്രഹങ്ങളും ഐഐടി ബോംബെയുടെ പ്രഥം, ബെംഗളൂരുവിലെ സ്വകാര്യ സർവകലാശാലയായ പിഇഎസിന്റെ പിസാറ്റ് എന്നീ ഉപഗ്രഹങ്ങളാണ് വിജയകരമായി ഭ്രമണപഥത്തിൽ എത്തിച്ചത്.

© Copyright 2016 Manoramaonline. All rights reserved.
No comments :
Post a Comment