Sunday, 25 September 2016

ഇന്ന്മു തല്‍ തൃശ്ശൂര്‍ റെയില്‍വെ സ്റ്റേഷനില്‍ സൗജന്യ വൈഫൈ

ഉണ്ണി കൊടുങ്ങല്ലൂര്‍

നാളെ മുതല്‍ തൃശ്ശൂര്‍ റെയില്‍വെ സ്റ്റേഷനില്‍ സൗജന്യ വൈഫൈ

തൃശ്ശൂര്‍: റെയില്‍വേ സ്റ്റേഷന്‍ ഹൈടെക് ആക്കുന്നതിന്റെ ഭാഗമായി തിങ്കളാഴ്ച മുതല്‍ പ്ലാറ്റ്‌ഫോം മുഴുവന്‍ സൗജന്യ വൈഫൈ ലഭ്യമാകും.
ഫോണില്‍ വൈഫൈ ഓണ്‍ ചെയ്താല്‍ റെയില്‍വയറിന്റെ വൈഫൈ സൗകര്യം കിട്ടും. ഫോണിലേക്ക് ഒരു കോഡ് നമ്പര്‍ അയച്ചു കിട്ടുന്നത് ഉപയോഗിച്ച് സൗജന്യമായി വൈഫൈ ഉപയോഗിച്ചു തുടങ്ങാം. ഈ ഉപഭോക്താവിന്റെ കോഡ് നമ്പര്‍ എപ്പോഴും ഇതുതന്നെയായിരിക്കും. 21 മോഡമാണ് പ്ലാറ്റ്‌ഫോമില്‍ ഒരുക്കുന്നത്.

ആദ്യ ഒരു മണിക്കൂറില്‍ നല്ല വേഗത്തില്‍ ഇന്റര്‍നെറ്റ് കിട്ടും. പിന്നീട് മെല്ലെയാകും. വണ്ടികള്‍ അസാധാരണമായി വൈകിയാലേ ഒരു മണിക്കൂറില്‍ക്കൂടുതല്‍ യാത്രക്കാരന് പ്ലാറ്റ്‌ഫോമില്‍ ചെലവഴിക്കേണ്ടി വരൂവെന്നാണ് റെയില്‍വേ കണക്കാക്കുന്നത്.

വൈഫൈയുടെയും എസ്‌കലേറ്ററിന്റെയും ഉദ്ഘാടനം തിങ്കളാഴ്ച രാവിലെ ഒമ്പതിന് കേന്ദ്രമന്ത്രി സുരേഷ് പ്രഭു വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വ്വഹിക്കും. ഇതോടൊപ്പം ഒന്നാം പ്ലാറ്റ്‌ഫോമില്‍ അടിയന്തര ചികിത്സാ സൗകര്യങ്ങളോടു കൂടിയ മെഡിക്കല്‍ സെന്ററിന്റെ പ്രവര്‍ത്തനവും ആരംഭിക്കും.

മുകളിലേക്കു കയറാനുള്ള എസ്‌കലേറ്ററാണ് ഇപ്പോള്‍ ഒരുക്കിയിരിക്കുന്നത്. താഴേക്കിറങ്ങാനുള്ള സൗകര്യം പിന്നീട് ഒരുക്കും.

No comments :

Post a Comment