Sunday, 25 September 2016

ദിവ്യവചനങ്ങൾ

ഉണ്ണി കൊടുങ്ങല്ലൂര്‍
  • ശ്രീനാരായണ ഗുരുദേവന്റെ ദിവ്യവചനങ്ങൾ അത്യന്തം ആനന്ദത്തോടും ചാരിതാർത്ഥ്യത്തോടും കൂടിയാണ് ശ്രീനാരായണ ഭക്തലോകത്തിന്റെ മുമ്പിൽ പ്രകാശിപ്പിക്കുന്നത്. "കൃപയും ജ്ഞാനവും ഫലിതവും കൂടും മധുരപാവന മനോജ്ഞവാണികൾ" എന്നാണ് സ്വതന്ത്രചിന്തകനായ സഹോദരൻ അയ്യപ്പൻ ഗുരുദേവതിരുവാണിയെ വിശേഷിപ്പിച്ചത്. ആ തിരുവാണികൾ, "യുഗങ്ങളിലെ സംശയവും തീർത്തുകൊടുക്കുവാൻ പര്യാപ്തമാണ്" എന്ന് നടരാജഗുരു രേഖപ്പെടുത്തിയിരിക്കുന്നു.ഗുരുദേവതൃപ്പാദങ്ങൾ വാദികൾക്കു മഹാവാദിയും വാചംയമികൾക്ക് മൗനത്താൽ മഹാ വ്യാഖ്യാനം ചമയ്ക്കുന്ന ദക്ഷ...ിണാമൂർത്തിയും ആയിരുന്നെന്ന് ശിവലിംഗദാസസ്വാമികൾ തുടങ്ങിയ ഗുരുദേവശിഷ്യപ്രമുഖർ സത്യകഥനം ചെയ്തിരിക്കുന്നു.മഹാകവി കുമാരനാശാനാകട്ടെ; വേദങ്ങളുദ്ഘോഷിക്കുന്ന പരമമായ ജ്ഞാനം വിടവാർന്ന ഗുരുദേവൻ "വേദത്തെപ്പോലെ ഓതുന്നു അറിവ്" എന്നും ഭക്തിപുരസരം വിലയിരുത്തുന്നു.
    ജന്മാന്തരങ്ങളായുള്ള അജ്ഞാന തമസ്സിനെ നീക്കി ജ്ഞാന ദീപം കൊളുത്താൻ ഈ സൂക്തസമാഹാരം ഉപയുക്തരാകട്ടെ എന്ന പ്രാർത്ഥനയോടെ ഗുരുദേവ തൃപ്പാദങ്ങളിൽ ഗുരുപൂജയായി സമർപ്പിക്കുന്നു.
    See More

No comments :

Post a Comment