ഉണ്ണി കൊടുങ്ങല്ലൂര്‍
ചുവന്നുള്ളി
കുടുംബം
ലില്ലിയേസി
ശാസ്ത്രനാമം
അല്ലിയം സെപലിൻ
വിവരണം
പാചകത്തിനും ഔഷധത്തിനും ഉപയോഗിക്കുന്ന ഒരു സസ്യമാണ് ചുവന്നുള്ളി. അല്ലിയം എന്ന ജനുസ്സിൽപ്പെടുന്ന ഒരു സസ്യമാണ് ഇത്. ഹൃദ്രോഗികൾക്കും ദുർമേദസ്സുള്ളവർക്കും കൊളസ്ട്രോൾ അധികമുള്ളവർക്കും ചുവന്നുള്ളി വളരെ ഫലപ്രദമാണ്. ചതുപ്പുനിലങ്ങളിൽ ചുവന്നുള്ളി സമൃദ്ധമായി വളരും.
മറ്റ് പേരുകള്‍
സംസ്കൃതഭാഷയിൽ ദുർഗന്ധാ,യവനേഷ് യവനേഷു, പലാണ്ഡുഎന്നും തമിഴിൽ വെങ്കായം എന്നും തെലുങ്കിൽ നീർമുള്ളിഎന്നും പറയുന്നു.
കൃഷിരീതി
ആഗസ്ത്–സെപ്തംബറില്‍ വിളവിറക്കി ഒക്ടോബര്‍മുതല്‍ ഡിസംബര്‍–ജനുവരിവരെയുള്ള തണുപ്പ് കാലാവസ്ഥയാണ് ഉള്ളിക്ക് ഏറ്റവും അനുയോജ്യമായത്. മണ്ണ് കിളച്ച് പരുവപ്പെടുത്തി കാലിവളവും കുമ്മായവും ചേര്‍ത്തുവയ്ക്കണം. സെന്റിന് 100 കി.ഗ്രാം കാലിവളവും രണ്ടു കി.ഗ്രാം കുമ്മായവുമാവാം. 750 സെ. മീ. നീളം 100 സെ.മീ. വീതി15 സെ. മീ. ഉയരവുമുള്ള ബെഡുകള്‍ എടുത്ത് അതില്‍ വരിവരിയായി ഉള്ളിവിത്ത് പാകാം. ഒരു കി.ഗ്രാം വിത്ത് നട്ടാല്‍10 കി.ഗ്രാം ഉള്ളി ലഭിക്കും. പാകി 6-8 ആഴ്ചയ്ക്കുശേഷം തൈകള്‍ പറിച്ചുനടാം. അടിവളമായി കാലിവളം ഇട്ട് മണ്ണിളക്കി വാരങ്ങള്‍ (ഒരടിവീതി) എടുക്കുക. ഇതില്‍ 15 സെ. മീ.അകലത്തില്‍ വാരങ്ങളായി ഉള്ളി നടാം. നട്ട് 75 ദിവസം ആകുമ്പോള്‍ വിളവെടുക്കാം. മൂപ്പെത്തുമ്പോള്‍ ഇലകള്‍ ഉണങ്ങിയിരിക്കും. ഈ സമയം മണ്ണ് ഉണങ്ങാതിരിക്കാന്‍ നയ്ക്കുന്നത് നല്ലതാണ് (140 ദിവസമാണ് മൂപ്പ്). പറിച്ചെടുത്ത ഉള്ളി ഉണങ്ങിയ ഇലയോടുകൂടിത്തന്നെ ഉണക്കാം.
ഔഷധഗുണങ്ങള്‍
കൊളസ്ട്രോൾ അധികമുള്ളവർ ചുവന്നുള്ളി അരിഞ്ഞ് അല്പം ചെറുനാരങ്ങാനീരും ചേർത്ത് ദിവസം രണ്ടോ മൂന്നോ നേരം പതിവായി കഴിച്ചാൽ കൊളസ്ട്രോൾ നിയന്ത്രണവിധേയമാക്കാം. മാംസം, വനസ്പതി, മുട്ടയുടെ മഞ്ഞക്കരു, നെയ്യ്, വെണ്ണ, നാളികേരം, വെളിച്ചെണ്ണ എന്നിവയുടെ അമിതമായ ഉപയോഗം കൊളസ്ട്രോൾ വർദ്ധിപ്പിക്കും. കൊളസ്ട്രോൾ ക്രമാധികമായി വർദ്ധിച്ചാൽ ഹൃദ്രോഗം ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. അര്‍ശസ്സിനു ശമനം ലഭിക്കാന്‍ ചുവന്നുള്ളി നെയ്യില്‍ മൂപ്പിച്ചു കഴിക്കുന്നത് വളരെ ഉപയോഗപ്രധമാണ്.
ഔഷധമായി ഉപയോഗിക്കേണ്ട വിധം
- ജലദോഷം തടയാന്‍ ഉള്ളി ഭക്ഷണത്തോടൊപ്പം കഴിച്ച് ശീലിക്കുന്നത് നല്ലതാണ്.
- രക്തസമ്മര്‍ദ്ദവും ഹൃദ്രോഗങ്ങളും തടയാന്‍ ദിവസവും 100 ഗ്രാം ഉള്ളി കഴിക്കുന്നത് നല്ലതാണ്.
- ശര്‍ക്കരവെള്ളത്തിലോ പഞ്ചസാര വെള്ളത്തിലോ ചുവന്നുള്ളി അരിഞ്ഞിട്ട് കുടിക്കുന്നത് ദാഹം തീര്‍ക്കാനും ക്ഷീണമകറ്റാനും നല്ലതാണ്.
- പത്ത് ഗ്രാം ചുവവന്നുള്ളിയും സമം അരിയും കൂട്ടി വറുത്തു ചുവന്നാല്‍ അതില്‍ കാല്‍ ഗ്ലാസ്സ് വെള്ളമൊഴിച്ച് അരിച്ചെടുത്ത് പഞ്ചസാര ചേര്‍ത്ത് കുടിക്കുക. ഇങ്ങനെ ആറേഴു പ്രാവശ്യം ചെയ്യുന്ന പക്ഷം സ്വരസാദം (ഒച്ചയടപ്പ്) വിട്ടുമാറും. 10 ഗ്രാം ചുവന്നുള്ളി പിഴിഞ്ഞ നിരിന് സമം ഇഞ്ചിയുടെ ഊരല്‍ കളഞ്ഞ നീരും ചേര്‍ത്ത് ഏഴു ദിവസം കിടക്കാന്‍ നേരം കുടിക്കുക. എല്ലാവിധ കൃമിരോഗങ്ങളും വിട്ടുമാറും
- . നല്ലൊരു ലൈംഗിക ഉത്തേജകവുമാണ് ഉള്ളി. അരിഞ്ഞു നെയ്യില്‍ വറുത്ത് വഴറ്റി ഒരു സ്പൂണ്‍ തേന്‍ ചേര്‍ത്ത് വെറുംവയറ്റില്‍ കഴിക്കുന്നത് ലൈംഗിക ശക്തി വര്‍ദ്ധിപ്പിക്കുന്നു.
- സുഗന്ധ മസാലവിള, ദന്തരോഗ നിവാരണി,കാസ രോഗ നിവാരണി, വേദന സംഹാരി എന്നിവക്ക് പേരുകേട്ടതാണ്. ഉള്ളി നെയ്യില്‍ മൂപ്പിച്ച് കഴിക്കുന്നത് രക്താര്‍ശസിന് നല്ലതാണ്.
- ചൊറി, വ്രണം, വിഷജന്തു കടിച്ചാലുണ്ടാകുന്ന മുറിവുകള്‍ എന്നിവക്ക് പച്ചവെളിച്ചെണ്ണയില്‍ ഉള്ളി ചതച്ച് കാച്ചി തേക്കുന്നത് നല്ലതാണ്.
- അപസ്മാര രോഗിക്ക് ബോധം തെളിയിക്കാന്‍ അല്‍പം ഉള്ളിനീര് മൂക്കില്‍ ഒഴിച്ച് കൊടുത്താല്‍ മതി.
- ചെവിയിലുണ്ടാകുന്ന മൂളലുകള്‍ക്ക് ഉള്ളിനീര് പഞ്ഞിയില്‍ വീഴ്ത്തി ചെവിയില്‍ വെക്കുക.
- ചുവന്നുള്ളി തേനിലരച്ച് പരുത്തിക്കുരു പൊടിച്ചുചേര്‍ത്ത് 10 ഗ്രാം വീതം ദിവസേന 2 നേരം കഴിച്ചാല്‍ ഹീമോഫീലിയ രോഗം ക്രമേണ കുറഞ്ഞുവരുന്നതാണ്.
- ചുവന്നുള്ളി വേവിച്ച് ഭക്ഷണത്തോടൊപ്പം കഴിച്ചാല്‍ ഉറക്കമുണ്ടാകും.
- ചുവന്നുള്ളി അരിഞ്ഞ് പൊരിച്ചിട്ട് ജീരകവും കടുകും കല്‍ക്കണ്ടവും പൊടിച്ച് ചേര്‍ത്ത് പശുവിന്‍ നെയ്യില്‍ കുഴച്ച് ദിവസേന കഴിച്ചാല്‍ മൂലക്കുരുവിന് ശമനമുണ്ടാകും.
- രക്താര്‍ശസില്‍ ചുവന്നുള്ളി അരിഞ്ഞ് പാലിലിട്ട് കാച്ചി പഞ്ചസാര ചേര്‍ത്ത് കുടിച്ചാല്‍ രക്തസ്രാവം നില്‍ക്കും.
ചേന പുഴുങ്ങിത്തിന്നുന്നത് മൂലക്കുരുവിന് നല്ലതാണ് ഇതിന്റെ കൂടെ ചേര്‍ത്ത് പുഴുങ്ങി നെയ്യും ചേര്‍ത്ത് കഴിച്ചാല്‍ മൂലക്കുരു മാറുവാന്‍ വളരെയധികം നല്ലതാണ്. - ഉള്ളി ഇടിച്ചുപിഴിഞ്ഞ നീര് മോരില്‍ ചേര്‍ത്ത് ദിവസവും കഴിച്ചുകൊണ്ടിരുന്നാല്‍ കൊളസ്ട്രോള്‍ വര്‍ധന ഉണ്ടാകില്ല. തന്മൂലം ഹൃദ്രോഗബാധയെ തടയുവാന്‍ കഴിയും.
- ഹൃദ്രോഗം വരാന്‍ സാധ്യതയുള്ളവരും ഹൃദ്രോഗം വന്ന് മാറിയവരും ചുവന്നുള്ളി ഭക്ഷണസാധനങ്ങളില്‍ ഏതുവിധമെങ്കിലും ഉള്‍പ്പെടുത്തുന്നത് വളരെ ഗുണപ്രദമാണ്.
- ചുവന്നുള്ളിനീരും കടുകെണ്ണയും സമം കൂട്ടി വേദനയുള്ളിടത്ത് പുരട്ടി തലോടിയാല്‍ വാതം തൊടാതെ കെടും എന്ന് പ്രസിദ്ധമാണ്.
- ഉള്ളിയും തേനും കൂടി ചേര്‍ത്ത് സര്‍ബത്തുണ്ടാക്കി കുടിച്ചാല്‍ ശ്വാസകോശസംബന്ധമായ രോഗങ്ങള്‍ക്ക് ആശ്വാസം ലഭിക്കും.
- ചുവന്നുള്ളി നീര് ദിവസവും കഴിക്കുന്നത് അപസ്മാര രോഗികള്‍ക്ക് ഫലപ്രദമാണ്.
- രക്തക്കുഴലുകളിലെ ബ്ലോക്ക് തീരുവാനുള്ള ഏക ഔഷധം ചുവന്നുളളിയാണ്.
- ശരീരാവയവങ്ങള്‍ പൊട്ടിയാല്‍ വ്രണായാമം (ടെറ്റനസ്)വരാതിരിക്കുന്നതിന് ചുവന്നുള്ളി ചതച്ച് വെച്ച് കെട്ടിയാല്‍ മതി.ചുവന്നുള്ളി ചതച്ച് വെച്ച് കെട്ടിയാല്‍ ടിങ്ചര്‍ അയഡിന്‍ ഉപയോഗിക്കേണ്ട ആവശ്യം വരില്ല.
അടങ്ങിയിരിക്കുന്ന ഘടകങ്ങള്‍
ചുവന്നുള്ളിയിൽ സൾഫർ, പഞ്ചസാര, സില്ലാപിക്രിൻ, സില്ലാമാക്രിൻ, സില്ലിനൈൻ എന്നീ രാസഘടകങ്ങൾ അടങ്ങിയിട്ടുണ്ട്. വൈറ്റമിൻ എ,ബി,സി എന്നീ ഘടകങ്ങളും ഉണ്ട് കൂടാതെ ധാതുലവണങ്ങൾ,അന്നജം, പ്രോട്ടീൻ, കൊഴുപ്പ് ഇവയും അടങ്ങിയിട്ടുണ്ട്. ചുവന്നുള്ളിയിൽ ബാഷ്പീകരണസ്വഭാവമുള്ള തൈലമുണ്ട്. ഈ തൈലത്തിൽ ഡൈ സൾഫൈഡ് അടങ്ങിയിട്ടുണ്ട്
No comments :
Post a Comment