Friday, 26 August 2016

പൂവാംകുരുന്നില.

93 - - പൂവാംകുരുന്നില. Cyanthillium cinereum)
ഇന്നത്തെ ഔഷധചെടി: പൂവാംകുറുന്തൽ (Asteraceae)
കേരളത്തില്‍ ഏറെക്കുറെ എല്ലായിടത്തും കാണപ്പെടുന്ന ഏകവർഷിയായ ചെറു സസ്യമാണ് വെർണോനിയ സിനെറിയ (Vernonia cinerea) എന്ന ശാസ്ത്രനാമത്തിൽ അറിയപ്പെടുന്ന ഒരു ഔഷധ സസ്യമാണ് പൂവാംകുറുന്തൽ അഥവാപൂവാംകുരുന്നില. പുതിയ (ശാസ്ത്രീയനാമം: Cyanthillium cinereum) ഉയർന്ന പ്രദേശങ്ങളിലും താഴ്വാരങ്ങളിലും ഒരു പോലെ വളരുന്ന ഈ ചെടിയ്ക്ക് അമൂല്യമായ രോഗശമനശേഷി ഉണ്ട് എന്ന് ആയുർവേദം സമർത്ഥിയ്ക്കുന്നു.ശരീരതാപം കുറയ്ക്കാനും, മൂത്രപ്രവാഹം സുഗമമാക്കുവാനും, വിഷം കളയുന്നതിന്നും രക്ത ശുദ്ധിയ്ക്കും ഈ സസ്യം ഔഷധമായി ഉപയോഗിക്കുന്നു. സംസ്കൃതത്തിൽ സഹദേവി എന്നാണ് ഇത് അറിയപ്പെടുന്നത്. നാട്ടുവൈദ്യത്തിലും, ആയുർവേദ ചികിത്സയിലും വളരെ പ്രാധാന്യമുള്ളദശപുഷ്പങ്ങളിൽ ഒന്നാണ് പൂവാംകുറുന്തൽ. പനി, മലമ്പനി, തേൾവിഷം, അർശസ്, എന്നിവക്കും, നേത്ര ചികിത്സയിലും ഉപയോഗിക്കുന്നു. പൂവാം കുരുന്നലിന്റെ നീരിൽ പകുതി എണ്ണ ചേർത്ത് കാച്ചി തേച്ചാൽ മൂക്കിൽ ദശ വളരുന്നത് ശമിക്കും. തലവേദനക്കും നല്ല പ്രതിവിധിയാണ്
പൂവാംകുരുന്നില ഇംഗ്ലീഷിൽ അറിയപ്പെടുന്നത് Little ironweed, Purple feabane എന്നീ പേരുകളിലാണ്. പൂവാംകുരുന്തൽ , ശാസ്ത്രീയ നാമം : Cyanthillium cinereum കുടുംബം: Asteraceae (Sunflower family) അപരനാമം : Vernonia cinerea, Conyza cinerea, Senecioides cinerea
സസ്യങ്ങള്‍ പരിചയപ്പെടുത്തുന്ന Birthday Tree Groupന്‍റെ പേജിലേക്ക് സ്വാഗതം
Like
Comment
Comments
Rasheeda Shanavas Kannanthodi കയ്യോന്നി + പൂവാംകുരുന്നില നീര് ഉപയോഗിച്ച് ശുദ്ധമായ കൺമഷിയുണ്ടാക്കാം. ഈ കൺമഷി കണ്ണിൽ എഴുതുന്നത് ഒരു വിധം കണ്ണുരോഗങ്ങളെയൊക്കെ ചെറുക്കും.കൺപീലിയും കൺ പുരികവും നന്നായി വളരും.
LikeReply227 mins
Faisal Bava നല്ല അറിവ് പകര്‍ന്നതിനു നന്ദി
LikeReply128 mins
Saritha Suresh njan sthiram kanmazhi undakkunnath anganeyanu
LikeReply13 mins

No comments :

Post a Comment