Friday, 26 August 2016

‘ട്രാക്കി’ മൊബൈൽ ആപ്പ് വികസിപ്പിച്ചെടുത്ത മലബാർ എൻജിനീയറിങ് കോളജിലെ വിദ്യാർഥികളായ കെ.ജെ.പ്രവീൺ, ആർ.റമീസ്, അമ‍ൃത സതീശൻ, നിതിന പ്രകാശൻ എന്നിവർ. ‘ട്രാക്കി’ മൊബൈൽ ആപ്പ് വികസിപ്പിച്ചെടുത്ത മലബാർ എൻജിനീയറിങ് കോളജിലെ വിദ്യാർഥികളായ കെ.ജെ.പ്രവീൺ, ആർ.റമീസ്, അമ‍ൃത സതീശൻ, നിതിന പ്രകാശൻ എന്നിവർ. സൈലൻറ് മോഡിൽ കാണാതായ ഫോൺ കണ്ടെത്താം; താരമായി ‘ട്രാക്കി’ by സ്വന്തം ലേഖകൻ ManoramaOnline | 11:37 PM IST തൃശൂർ ∙ തിരക്കിട്ട് എവിടേക്കെങ്കിലും പോകാൻ ഇറങ്ങുമ്പോഴായിരിക്കും ഓർമ വരിക, ഫോൺ എടുത്തില്ല. ഇനി എങ്ങാനും ഫോൺ സൈലന്റ് മോഡിലാണെങ്കിൽ ഏതു നിരീശ്വരവാദിയും ഒന്ന് ഈശ്വരനെ വിളിച്ചു പോകും.‍ഫോൺ ഉപയോഗിക്കുന്ന ഏതാണ്ടെല്ലാവരും നേരിടുന്ന പ്രശ്നമാണിത്. സൈലന്റ് മോഡിൽ ഇട്ട ഫോൺ കണ്ടുപിടിക്കണമെങ്കിൽ ചിലപ്പോൾ വീടൊട്ടാകെ തകിടം മറിക്കേണ്ടി വരും. ഇതിനൊരു പോംവഴിയുമായി വന്നിരിക്കുകയാണു തൃശൂർ മലബാർ എൻജിനീയറിങ് കോളജിലെ സോഫ്റ്റ്‍വെയർ എൻജിനീയറിങ് അവസാന വർഷ വിദ്യാർഥികളായ കെ.ജെ.പ്രവീൺ, ആർ.റമീസ്, അമ‍ൃത സതീശൻ, നിതിന പ്രകാശൻ എന്നിവർ. വീട്ടിലെ പച്ചക്കറി വാങ്ങുന്നതു തൊട്ട് റോക്കറ്റ് സയൻസിന്റെ പാഠങ്ങൾ ഹൃദ്യമാക്കാൻ വരെ ആപ്പുകളുളള ഈ കാലത്ത് ഇവരും കൊണ്ടുവന്നു ഒരു തകർപ്പൻ ആപ്പ്– ട്രാക്കി. സൈലന്റ് പ്രൊഫൈലിലുളള ഫോണിനെ ഓട്ടമറ്റിക്കായി ജനറൽ മോഡിലോട്ടു മാറ്റാൻ സാധിക്കുമോ എന്ന ചോദ്യത്തിൽ നിന്നാണു ട്രാക്കിയുടെ ആശയം വിരിയുന്നത്. വളരെ ലളിതമായ പ്രവർത്തനരീതിയാണ് ഇതിന്റെ പ്രത്യേകത. ആപ്പ് ഫോണിൽ ഇൻസ്റ്റാൾ ചെയ്യുന്നേരം ഒരു നാലക്ക ഡിജിറ്റൽ പാസ്‍വേർഡ് ഉപയോഗിക്കുന്നയാൾക്കു സെറ്റ് ചെയ്യാം. ഈ പാസ്‍ വേഡ് ഉപയോഗിച്ചാണു ഫോണിന്റെ സെറ്റിങ്ങ്സിൽ മാറ്റം വരുത്തുക. നമ്മുടെ ഫോൺ കണ്ടുപിടിക്കണമെങ്കിൽ മറ്റേതെങ്കിലും ഫോണിൽനിന്നു നമുക്ക് ആവശ്യമുളള കമാൻഡ് എസ്എംഎസ് ആയി അയയ്ക്കാം. നാലക്ക പാസ്‍ വേഡ് @കമാൻഡ് എന്ന ഫോർമാറ്റിലാണ് എസ്എംഎസ് അയയ്ക്കേണ്ടത്. സൈലന്റ് ആയ ഫോണിലേക്കു പാസ്‍ വേഡ് @ജനറൽ എന്ന് ഇംഗ്ലിഷിൽ ടൈപ്പ് ചെയ്ത് എസ്എംഎസ് അയച്ചാൽ ഫോൺ ഓട്ടമറ്റിക്കായി ജനറൽ മോഡിലാകും. അതേസമയം പാസ്‍ വേഡ് @സൈലന്റ് എന്നയയ്ക്കുകയാണെങ്കിൽ ജനറലിലുളള ഫോൺ സൈലന്റിലാകും. കൂടാതെ ലോക്ക് ചെയ്യാൻ മറന്നു പോയെങ്കിൽ ഫോണിലേക്കു പാസ്‍ വേഡ് @ലോക്ക് എന്ന് എസ്എംഎസ് അയച്ചാൽ മതി. ഫോൺ ലോക്ക് ആകും. ഗൂഗിൾ പ്ലേസ്റ്റോറിൽ ട്രാക്കി ഡൗൺലോഡ് ചെയ്യാൻ സാധിക്കും. ഫോൺ ട്രാക്ക് ചെയ്യാൻ മറ്റു സെക്യൂരിറ്റി ആപ്പുകൾ ഉണ്ടെങ്കിലും മിക്കതിനും ഇന്റർനെറ്റ് കണക്‌ഷൻ ആവശ്യമാണ്. ഫോണിൽ കണക്‌ഷൻ ഇല്ലെങ്കിലും ഉപയോഗിക്കാം എന്നതു ട്രാക്കിയെ വ്യത്യസ്തമാക്കുന്നു.നിലവിൽ ആൻഡ്രോയ്ഡ് പ്ലാറ്റ്ഫോമിൽ മാത്രമാണ് ആപ്പ് ലഭിക്കുക. മറ്റു പ്ലാറ്റ്ഫോമുകളിലേക്കും ട്രാക്കിയെ വികസിപ്പിക്കുകയാണു അടുത്ത ലക്ഷ്യമെന്ന് ഇവർ പറഞ്ഞു © Copyright 2016 Manoramaonline. All rights reserved.

‘ട്രാക്കി’ മൊബൈൽ ആപ്പ് വികസിപ്പിച്ചെടുത്ത മലബാർ എൻജിനീയറിങ് കോളജിലെ വിദ്യാർഥികളായ കെ.ജെ.പ്രവീൺ, ആർ.റമീസ്, അമ‍ൃത സതീശൻ, നിതിന പ്രകാശൻ എന്നിവർ.
‘ട്രാക്കി’ മൊബൈൽ ആപ്പ് വികസിപ്പിച്ചെടുത്ത മലബാർ എൻജിനീയറിങ് കോളജിലെ വിദ്യാർഥികളായ കെ.ജെ.പ്രവീൺ, ആർ.റമീസ്, അമ‍ൃത സതീശൻ, നിതിന പ്രകാശൻ എന്നിവർ.

സൈലൻറ് മോഡിൽ കാണാതായ ഫോൺ കണ്ടെത്താം; താരമായി ‘ട്രാക്കി’

തൃശൂർ ∙ തിരക്കിട്ട് എവിടേക്കെങ്കിലും പോകാൻ ഇറങ്ങുമ്പോഴായിരിക്കും ഓർമ വരിക, ഫോൺ എടുത്തില്ല. ഇനി എങ്ങാനും ഫോൺ സൈലന്റ് മോഡിലാണെങ്കിൽ ഏതു നിരീശ്വരവാദിയും ഒന്ന് ഈശ്വരനെ വിളിച്ചു പോകും.‍ഫോൺ ഉപയോഗിക്കുന്ന ഏതാണ്ടെല്ലാവരും നേരിടുന്ന പ്രശ്നമാണിത്. സൈലന്റ് മോഡിൽ ഇട്ട ഫോൺ കണ്ടുപിടിക്കണമെങ്കിൽ ചിലപ്പോൾ വീടൊട്ടാകെ തകിടം മറിക്കേണ്ടി വരും.

 ഇതിനൊരു പോംവഴിയുമായി വന്നിരിക്കുകയാണു തൃശൂർ മലബാർ എൻജിനീയറിങ് കോളജിലെ സോഫ്റ്റ്‍വെയർ എൻജിനീയറിങ് അവസാന വർഷ വിദ്യാർഥികളായ കെ.ജെ.പ്രവീൺ, ആർ.റമീസ്, അമ‍ൃത സതീശൻ, നിതിന പ്രകാശൻ എന്നിവർ. വീട്ടിലെ പച്ചക്കറി വാങ്ങുന്നതു തൊട്ട് റോക്കറ്റ് സയൻസിന്റെ പാഠങ്ങൾ ഹൃദ്യമാക്കാൻ വരെ ആപ്പുകളുളള ഈ കാലത്ത് ഇവരും കൊണ്ടുവന്നു ഒരു തകർപ്പൻ ആപ്പ്– ട്രാക്കി.

   സൈലന്റ് പ്രൊഫൈലിലുളള ഫോണിനെ ഓട്ടമറ്റിക്കായി ജനറൽ മോഡിലോട്ടു മാറ്റാൻ സാധിക്കുമോ എന്ന ചോദ്യത്തിൽ നിന്നാണു ട്രാക്കിയുടെ ആശയം വിരിയുന്നത്. വളരെ ലളിതമായ പ്രവർത്തനരീതിയാണ് ഇതിന്റെ പ്രത്യേകത. ആപ്പ് ഫോണിൽ ഇൻസ്റ്റാൾ ചെയ്യുന്നേരം ഒരു നാലക്ക ഡിജിറ്റൽ പാസ്‍വേർഡ് ഉപയോഗിക്കുന്നയാൾക്കു സെറ്റ് ചെയ്യാം. ഈ പാസ്‍ വേഡ്  ഉപയോഗിച്ചാണു ഫോണിന്റെ സെറ്റിങ്ങ്സിൽ മാറ്റം വരുത്തുക.

നമ്മുടെ ഫോൺ കണ്ടുപിടിക്കണമെങ്കിൽ മറ്റേതെങ്കിലും ഫോണിൽനിന്നു നമുക്ക് ആവശ്യമുളള കമാൻഡ് എസ്എംഎസ് ആയി അയയ്ക്കാം. നാലക്ക പാസ്‍ വേഡ് @കമാൻഡ് എന്ന ഫോർമാറ്റിലാണ് എസ്എംഎസ് അയയ്ക്കേണ്ടത്. സൈലന്റ് ആയ ഫോണിലേക്കു പാസ്‍ വേഡ് @ജനറൽ എന്ന് ഇംഗ്ലിഷിൽ ടൈപ്പ് ചെയ്ത്  എസ്എംഎസ് അയച്ചാൽ ഫോൺ ഓട്ടമറ്റിക്കായി ജനറൽ മോഡിലാകും. അതേസമയം പാസ്‍ വേഡ് @സൈലന്റ് എന്നയയ്ക്കുകയാണെങ്കിൽ ജനറലിലുളള ഫോൺ സൈലന്റിലാകും. കൂടാതെ ലോക്ക് ചെയ്യാൻ മറന്നു പോയെങ്കിൽ ഫോണിലേക്കു പാസ്‍ വേഡ് @ലോക്ക് എന്ന് എസ്എംഎസ് അയച്ചാൽ മതി. ഫോൺ ലോക്ക് ആകും.

 ഗൂഗിൾ പ്ലേസ്റ്റോറിൽ ട്രാക്കി ഡൗൺലോഡ് ചെയ്യാൻ സാധിക്കും. ഫോൺ ട്രാക്ക് ചെയ്യാൻ മറ്റു സെക്യൂരിറ്റി ആപ്പുകൾ ഉണ്ടെങ്കിലും മിക്കതിനും ഇന്റർനെറ്റ് കണക്‌ഷൻ ആവശ്യമാണ്. ഫോണിൽ കണക്‌ഷൻ ഇല്ലെങ്കിലും ഉപയോഗിക്കാം എന്നതു ട്രാക്കിയെ വ്യത്യസ്തമാക്കുന്നു.നിലവിൽ ആൻഡ്രോയ്ഡ് പ്ലാറ്റ്ഫോമിൽ മാത്രമാണ് ആപ്പ് ലഭിക്കുക. മറ്റു പ്ലാറ്റ്ഫോമുകളിലേക്കും ട്രാക്കിയെ വികസിപ്പിക്കുകയാണു  അടുത്ത ലക്ഷ്യമെന്ന് ഇവർ പറഞ്ഞു

No comments :

Post a Comment