മരുന്നുവില അറിയാൻ സർക്കാരിന്റെ മൊബൈൽ ആപ്
ന്യൂഡൽഹി ∙ മരുന്നുകളുടെ പരമാവധി ചില്ലറ വിൽപന വില (എംആർപി) ലഭ്യമാക്കുന്ന മൊബൈൽ ആപ്ലിക്കേഷൻ (ഫാർമ സഹി ധാം) ദേശീയ ഫാർമസ്യൂട്ടിക്കൽ വില നിർണയ അതോറിറ്റി പുറത്തിറക്കി. സാധാരണക്കാർക്കു താങ്ങാവുന്ന വിലയ്‌ക്കു മരുന്നുകൾ ലഭ്യമാക്കാൻ ഉൽപാദകരും സംസ്‌ഥാന സർക്കാരുകളും സാമൂഹിക സംഘടനകളും കൂട്ടായി ശ്രമിക്കണമെന്ന് വില നിർണയ അതോറിറ്റി (എൻപിപിഎ) സ്‌ഥാപക ദിനത്തിൽ നടത്തിയ സെമിനാറിൽ രാസവസ്‌തു – വളം മന്ത്രി അനന്ത് കുമാർ പറഞ്ഞു.
ന്യായവിലയ്‌ക്ക് മരുന്നുകൾ ലഭ്യമാക്കുന്ന 401 ജൻ ഔഷധി സ്‌റ്റോറുകൾ നിലവിലുണ്ട്. ഒരു വർഷത്തിനകം രാജ്യത്തെ എല്ലാ ജില്ലകളിലുമായി 3000 ജൻ ഔഷധി സ്‌റ്റോറുകൾകൂടി തുറക്കുമെന്ന് മന്ത്രി പറഞ്ഞു. ഫാർമസ്യൂട്ടിക്കൽസ് മേഖലയ്‌ക്കു മാത്രമായി മന്ത്രാലയം രൂപീകരിക്കാൻ ആലോചനയുണ്ട്.
മരുന്നുകളുടെ വില നിയന്ത്രിക്കാൻ എൻപിപിഎയിലൂടെയും അല്ലാതെയും കേന്ദ്ര സർക്കാർ സ്വീകരിക്കുന്ന പ്രധാന നടപടികൾ:
∙കഴിഞ്ഞ രണ്ടര വർഷത്തിൽ 900 മരുന്നുകൾ (ഫോർമുലേഷൻസ്) വില നിയന്ത്രണ സംവിധാനത്തിന്റെ കീഴിൽ കൊണ്ടുവന്നു.
∙അവശ്യമരുന്നുകളുടെ പുതിയ ദേശീയ പട്ടിക (2015) പുറത്തിറക്കി ആറു മാസത്തിനുള്ളിൽ 368 മരുന്നുകൾക്ക് പരമാവധി ചില്ലറ വിൽപന വില നിശ്‌ചയിച്ചു.
∙ഹൃദ്രോഗം, പ്രമേഹം എന്നിവയ്‌ക്കുള്ള 106 മരുന്നുകൾക്ക് 2014ൽ പരമാവധി വില നിശ്‌ചയിച്ചു.
∙കൊറോണറി സ്‌റ്റെന്റ് അവശ്യ മരുന്നുകളുടെ ദേശീയ പട്ടികയിൽ ഉൾപ്പെടുത്തി.
∙ഷെഡ്യൂൾഡ് മരുന്നുകളുടെ വാർഷിക വില വർധനയെ മൊത്ത വിലസൂചികയുമായി ബന്ധിപ്പിച്ചു. ഷെഡ്യൂൾഡ് അല്ലാത്ത മരുന്നുകൾക്ക് 10% വാർഷിക വില വർധന. ഈ വ്യവസ്‌ഥ ലംഘിക്കുന്ന കമ്പനികൾക്കെതിരെ എൻപിപിഎ നടപടിയെടുക്കും.
ഇന്ത്യൻ ഒൗഷധ മേഖല ഒറ്റനോട്ടത്തിൽ
∙2014–15ൽ വാർഷിക വിറ്റുവരവ് 165201.3 കോടി രൂപ.
∙കയറ്റുമതിയിൽനിന്ന് 2014–15ലെ വരുമാനം 78792 കോടി രൂപ.
∙ഇരുനൂറിലധികം രാജ്യങ്ങളിലേക്ക് ഇന്ത്യയിൽനിന്നു മരുന്നുകളും മറ്റു ഫാർമ ഉൽപന്നങ്ങളും കയറ്റുമതി ചെയ്യുന്നു.
∙മെഡിക്കൽ ഉപകരണ വ്യവസായ മേഖലയിൽ ഏഷ്യയിൽ ഇന്ത്യയ്‌ക്കു നാലാം സ്‌ഥാനം. ജപ്പാൻ, ചൈന, ദക്ഷിണ കൊറിയ എന്നിവയാണ് ആദ്യ മൂന്നു സ്‌ഥാനങ്ങളിൽ.
∙2014–15ൽ ഇന്ത്യയിൽ നിർമിച്ച മെഡിക്കൽ ഉപകരണങ്ങളുടെ മൂല്യം 30900 കോടി രൂപ.

© Copyright 2016 Manoramaonline. All rights reserved
No comments :
Post a Comment