Saturday, 20 August 2016

വാങ്ങുവിന്‍ വന്‍ വിലക്കുറവു

മുട്ട വാങ്ങി വഞ്ചിതരാവല്ലേ . സൂക്ഷിക്കുക
കേരളത്തിലെ മിക്ക സ്ഥലങ്ങളിലും, ചേർത്തലയിൽ തണ്ണീർമുക്കം ബണ്ട് വഴി വൈക്കം, കോട്ടയം റൂട്ടിൽ ബണ്ട് റോഡ് ജംഗ്ഷൻ വരേയുള്ള റോഡിനിരുവശവും ധാരാളം മുട്ടക്കടകൾ കാണാം. ഇവിടെ താറാവിന്റെ മുട്ട 5 രൂപക്കും, കോഴിമുട്ട 3 രൂപക്കും വിൽക്കുന്നതു കാണാം. കാൽനടയാത്രക്കാരും, വാഹനങ്ങളിൽ വരുന്നവരും ഈ കടകളിൽ ഇറങ്ങി മുട്ട വാങ്ങുന്നതു കാണാം.
ഈ മുട്ട വരുന്നത് ഹാച്ചറിയിൽ നിന്നാണ്. പതിനായിരക്കണക്കിന് മുട്ടയാണ് വിരിയിക്കാൻ വക്കുന്നത്. മുട്ട വച്ച് അഞ്ചു ദിവസം കഴിയുമ്പോൾ ഈ ആധുനിക ഇങ്കു ബേറ്ററിലെ കമ്പ്യൂട്ടർ സംവിധാനം വഴി ഇതിലെ വിരിയാത്ത മുട്ടകൾ തിരഞ്ഞെടുക്കാൻ കഴിയുന്നു. ഈ മുട്ടകൾ 50 പൈസ നിരക്കിൽ വിൽക്കുന്നു. അവർ കേരളത്തിന്റെ പല ഭാഗങ്ങളിൽ റോഡ് സൈഡിലും മറ്റും താറാം മുട്ട 5 രൂപ, കോഴിമുട്ട 3 രൂപ എന്നിങ്ങനെ ബോർഡും എഴുതി വച്ച് വൻതോതിൽ വിൽക്കുന്നതു കാണാം. ഈ മുട്ടകളിൽ പലതും ചീഞ്ഞതും, ചത്ത കോഴി കുഞ്ഞുള്ളതും, വളർച്ച തുടങ്ങിയ ഭ്രൂണം ഉള്ളതും ആയിരിരിക്കും. ഇനിയെങ്കിലും വഴിയരികിൽ വില കുറച്ചു വിൽക്കുന്ന മുട്ട വാങ്ങരുതേ.....
എവിടെ വിലക്കുറവുണ്ടോ അവിടേക്ക് സാധനത്തിന്റെ ഗുണനിലവാരം പോലും നോക്കാതെ ഓടിച്ചെന്ന് ചീഞ്ഞതും, പഴകിയതും, പഴയതുമായ സാധനങ്ങൾ വാങ്ങുന്ന മലയാളി അസുഖങ്ങൾ ക്ഷണിച്ചു വരുത്തുകയാണ്.
ഇത് ഞാൻ ജോലിക്കു പോകുന്ന വഴി പല പ്രാവശ്യം കണ്ടു മനസ്സിലാക്കുകയും, മുട്ടകൾ എത്തിക്കുന്ന പെട്ടി ഓട്ടോക്കാരനുമായി സംസാരിച്ച് അയാളിൽ നിന്നും അറിഞ്ഞ കാര്യമാണ്.
വരികൾ കടപ്പാട് : തോമസ് അബ്രഹാം
മാറുന്ന കാലഘട്ടത്തിൽ ആരോഗ്യത്തെ കുറിച്ചും അതുപോലെ ജീവിതത്തിൽഅറിഞ്ഞിരിക്കേണ്ടതുമായ എല്ലാ കാര്യങ്ങളെ കുറിച്ചും അറിയാന്‍ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്തു പേജിൽ ലൈക്‌ ചെയുക...- plez like n share this page...
plez subscibe and promote our utube channel n show your support...videos will come soon...
login gmail account n click the below link and subscribe

No comments :

Post a Comment