ഹോളിവുഡ്
ചിത്രങ്ങളായ ദ മെട്രിക്‌സും ഇന്‍സെപ്ഷനുമെല്ലാം ഇറങ്ങുന്നതിന് മുമ്പ്
തന്നെ മനുഷ്യര്‍ സ്വയം, പരസ്പരം ചോദിച്ച ചോദ്യമാണ് നമ്മള്‍ ജീവിക്കുന്നത്
യഥാര്‍ഥ ലോകത്തില്‍ തന്നെയാണോ എന്നത്. ചുറ്റും കാണുന്നത് യാഥാര്‍ഥ്യം
തന്നെയാണോ അതോ നമ്മുടെ വെറും തോന്നലുകള്‍ മാത്രമാണോ? എന്ന ചോദ്യം
എല്ലാക്കാലത്തും മനുഷ്യരെ അലോസരപ്പെടുത്തിയിട്ടുണ്ട്. ഇപ്പോഴും അതിന്
വ്യക്തമായ ഉത്തരം ലഭിക്കുന്നില്ലെന്നതാണ് ആ ചോദ്യത്തിന്റെ പ്രസക്തിയും.
നിങ്ങള്‍ ഇപ്പോള്‍ എവിടെയാണോ അവിടെയല്ല യഥാര്‍ഥത്തില്‍ നിങ്ങളുള്ളത് എന്ന് ചിന്തിച്ചു നോക്കൂ. ഏതെങ്കിലും ഭ്രാന്തന്‍ ശാസ്ത്രജ്ഞന്‍ നടത്തുന്ന പരീക്ഷണത്തിന്റെ ഭാഗമാണ് നിങ്ങളുടെ ഓരോ ചിന്തകളും ചുറ്റും കാണുന്നതും കേള്‍ക്കുന്നതും അനുഭവിക്കുന്നതുമെല്ലാം. പരീക്ഷണത്തിന്റെ ഭാഗമായി നിങ്ങളുടെ തലച്ചോറ് പുറത്തെടുത്ത് മാറ്റിയിരിക്കുകയാണ്.
പരീക്ഷണശാലയിലെ വിവിധ തരം രാസവസ്തുക്കള്‍ ഉപയോഗിച്ചാണ് തലച്ചോറ് പ്രവര്‍ത്തിപ്പിക്കുന്നത്. തലച്ചോറിന്റെ ഒരു ഭാഗം സൂപ്പര്‍ കംപ്യൂട്ടറുമായി ബന്ധിച്ച് ദൈനം ദിന ജീവിതാനുഭവങ്ങള്‍ യാഥാര്‍ഥ്യമെന്ന പോലെ തോന്നിപ്പിക്കുകയാണെന്ന് ചിന്തിച്ചാലോ... ഒരെത്തും പിടിയും കിട്ടാതെ പോകും ഇത്തരം ചിന്തകള്‍.
നിങ്ങള്‍ ഇപ്പോഴും ജീവനോടെയുണ്ടോ? നിങ്ങളുടെ സങ്കല്‍പങ്ങളും ചിന്തകളും കൂട്ടിച്ചേര്‍ത്ത് ആ ഭ്രാന്തന്‍ ശാസ്ത്രജ്ഞന്‍ അണിയിച്ചൊരുക്കിയ ജീവിതമാണോ യാഥാര്‍ഥ്യമെന്ന് നമ്മള്‍ കരുതുന്നത്? കേള്‍ക്കുമ്പോള്‍ വട്ടുപിടിച്ച ചിന്തയായി തോന്നുമെങ്കിലും ഇത് തെറ്റാണെന്ന് ഉറപ്പിക്കാനോ തെളിയിക്കാനോ സാധിക്കുമോ? നമ്മുടെ തലച്ചോര്‍ വേറെ ഏതെങ്കിലും സ്ഥലത്തിരുന്ന് മറ്റൊരാള്‍ നിയന്ത്രിക്കുകയല്ലെന്ന് എങ്ങനെ ഉറപ്പിക്കാനാകും?
ഫ്രഞ്ച് ദാര്‍ശനികന്‍ റെനേ ഡെസ്‌കാര്‍ട്ടെസാണ് 1641ല്‍ ആദ്യമായി ലോകത്തിന് മുന്നില്‍ ഈ ആശയം പരസ്യമായി പ്രകടിപ്പിച്ചത്. ഈ ചിന്തകള്‍ മൂലമുണ്ടാകുന്ന പ്രതിസന്ധിയെ മറികടക്കാനുള്ള മരുന്നു ഡെസ്‌കാര്‍ട്ടെസ് തന്നെ നിര്‍ദ്ദേശിക്കുന്നുണ്ട്. ചുറ്റുമുള്ള എന്തിനേയും സംശയത്തോടെ മാത്രം കാണുക എന്നതായിരുന്നു ഡെസ്‌കാര്‍ട്ടെസ് നല്‍കുന്ന ഉപദേശം.
1999ല്‍ പുറത്തിറങ്ങിയ ദ മെട്രിക്‌സും ക്രിസ്റ്റഫര്‍ നോളന്റെ 2010ല്‍ ഇറങ്ങിയ ഇന്‍സെപ്ഷനും ഇത്തരത്തിലുള്ള വ്യത്യസ്ത ചിന്തകളുടെ ചലച്ചിത്ര രൂപങ്ങളായിരുന്നു. നമ്മുടെ തലച്ചോര്‍ മറ്റാരുടെയെങ്കിലും നിയന്ത്രണത്തിലോ ഏതെങ്കിലും പരീക്ഷണത്തിന്റെ ഭാഗമോ ആകട്ടെ, ഇത്തരം ചിന്തകള്‍ ഉയരുന്നിടത്തോളം കാലം 'ഞാന്‍' നശിച്ചിട്ടില്ലെന്ന കാര്യമെങ്കിലും നമുക്ക് ഉറപ്പിക്കാനാകും.

No comments :
Post a Comment