Friday, 19 August 2016

ദുരിതമോചനത്തിനു തുളസി by അരുവിക്കര ശ്രീകണ്ഠൻനായർ ManoramaOnline ലോകം പരിശുദ്ധമായി കണക്കാക്കുന്ന ചെടിയാണ്, മഹാ വിഷ്ണുവിന്റെയും മഹാലക്ഷ്മിയുടെയും സാന്നിധ്യം കുടികൊളളുന്ന പരമപവിത്രമായ തുളസി എന്നു ദേവീഭാഗവതത്തിൽ പറയുന്നു. ആയുർവേദത്തിൽ ദിവ്യ ഔഷധമായി പരിഗണിക്കുന്ന തുളസിക്ക് ഈശ്വര പദമാണു നൽകിയിരിക്കുന്നത്. തുളസിക്കാട് കണ്ടു മരിക്കുന്നവർക്കും തുളസിമാല ധരിക്കുന്നവർക്കും മോക്ഷപ്രാപ്തിയുണ്ടാകുമെന്ന് വിശ്വസിക്കുന്നു. ഗംഗയും ലക്ഷ്മിയും സരസ്വതിയും ആദ്യകാലത്ത് മഹാവിഷ്ണുവിന്റെ പത്നിമാരായിരുന്നു. ലക്ഷ്മി ഭൂമിയിൽ ഒരു ചെടിയായി ജനിക്കട്ടെ എന്നു സരസ്വതി ശപിച്ചു. ഇതു കേട്ടുനിന്ന ഗംഗ സരസ്വതിയെ ശപിച്ചു നദിയാക്കി. അതിനു പകരമായി ഗംഗ, നദിയായി ഭൂമിയില്‍ ഒഴുകട്ടെ എന്നു സരസ്വതിയും ശപിച്ചു. ശാപ കോലാഹലം തീർന്നപ്പോൾ മഹാവിഷ്ണു ലക്ഷ്മിയെ അടുത്തു വിളിച്ചു. അല്ലയോ ദേവി, കാലഗതിക്കനുസരിച്ച് ഇങ്ങനെയെല്ലാം സംഭവിച്ചു എന്നേയുളളൂ. സങ്കടപ്പെടരുത്. ഭൂമിയിൽ പോയി ധർമധ്വജന്റെ ഗൃഹത്തിൽ പോയി തുളസിയായി ജനിച്ച് പുത്രിയായി വളരുക. അവിടെ നിന്നും ദൈവയോഗം നിമിത്തം മൂന്നു ലോകത്തെയും പരിശുദ്ധമാക്കുന്ന തുളസിച്ചെടിയായി തീരും. ധർമധ്വജന്റെ പുത്രിയായി കഴിയുന്ന കാലഘട്ടത്തിൽ വിഷ്ണുവിന്റെ അംശമായി ശംഖുചൂഡൻ എന്ന പേരോടു കൂടിയ അമൃതസ്വരൂപി ജനിക്കുകയും ഭവതിയെ ഭാര്യയായി സ്വീകരിക്കുകയും ചെയ്യും. അതിലൂടെ ഭവതിക്കു തിരിച്ചു പോരാം എന്നും അരുളി ചെയ്തു. അങ്ങനെ ധർമധ്വജൻ എന്ന രാജാവിന്റെ മാധവി എന്ന സുന്ദരിയും സുശീലയുമായ ഭാര്യ ഗർഭി ണിയായി. മഹാവിഷ്ണുവിന്റെ നിർദേശപ്രകാരം പരാ ശക്തിയുടെ അംശം മാധവിയുടെ ഗർഭത്തിൽ ജന്മമെടുത്തത് തുലാമാസത്തിലെ പൗർണമിയിലായിരുന്നു. അങ്ങനെ ഒരു പെൺകുഞ്ഞിനു ജന്മം നൽകി. അങ്ങനെ തുളസി വളർന്നുവന്നു. തുളസിയുടെ വലിയ മോഹമായിരുന്നു മഹാവിഷ്ണുവിന്റെ പത്നിയാകമണെന്നത്. അതിനു ബദരി ആശ്രമത്തില്‍ തപസ്സനുഷ്ഠിച്ചു. സുദാമാ ഗോപൻ ശംഖുചൂഡൻ എന്ന നാമത്തിൽ ഭംഭാസുരന്റെ മകനായി പുനർജനിച്ചു. ശംഖുചൂഡനെ തുളസി വിവാഹം കഴിച്ചു. അങ്ങനെ ശംഖുചൂഡൻ പത്നീസമേതം കൊട്ടാരത്തിലെത്തുകയും രാജാവാകുകയും ചെയ്തു. ദേവന്മാരെ ജയിക്കാൻ ശംഖുചൂഡൻ ബ്രഹ്മാവിൽ നിന്ന് ഒരു വരം നേടിയിരുന്നു ഒപ്പം വിഷ്ണുകവചവും സമ്പാദിച്ചിരുന്നു. ഇതിന്റെ അഹങ്കാരത്തിൽ ദേവലോകം കീഴ്പ്പെടുത്തിയും ത്രിലോകവും ശംഖുചൂഡൻ അടക്കി ഭരിക്കാൻ തുടങ്ങി. ഇതിൽ പരിഭ്രാന്തരായി ദേവന്മാർ ഭയന്നോടി വൈകുണ്ഠത്തിലെത്തി മഹാവിഷ്ണുവിൽ അഭയം പ്രാപിച്ചു. ദുഃഖിതരായ ദേവന്മാരോട് മഹാവിഷ്ണു പറഞ്ഞു- താങ്കൾ കുറേക്കൂടി ക്ഷമിക്കുക. ഇപ്പോൾ ശംഖുചൂഡനെ ഒന്നും ചെയ്യാനാവില്ല. ആയുസ്സ് തീർന്നിട്ടില്ല, വരബലത്താൽ ശക്തനുമാണ്. കൃഷ്ണാവതാരകാലത്ത് എന്റെ ഭക്തനായിരുന്ന സുദാമാ ഗോപനാണ് ഈ അസുര രാജാവ്. മഹാലക്ഷ്മിയുടെ അംശാവതാരമായ തുളസിയാണ് ഭാര്യ. തുളസിക്ക് ചാരിത്രഭംഗം വന്നാൽ മത്രമേ അയാൾക്ക് മരണം സംഭവിക്കൂ. കാമദേവൻ നൽകിയ വരമാണിത്. കൃഷ്ണഭക്തി മൂലം അവന്റെ ഹൃദയം എന്നിൽ ലയിച്ചിരിക്കുകയുമാണ്. ശ്രീമ ഹാദേവൻ തന്നെ ഇക്കാര്യത്തിൽ പ്രവർത്തിക്കണം, ദേവന്മാർ മഹാദേവനെ അഭയം പ്രാപിച്ച് മഹാദേവൻ ശംഖുചൂഡന്റെയടുത്ത് ദൂതന്മാരെ അയച്ച് ദേവന്മാരുടെ പിടിച്ചെടുത്ത മുതലുകൾ തിരിച്ചു നൽകാനാവശ്യപ്പെട്ടു. ശംഖുചൂഡനത് അനുസരിച്ചില്ല. പകരം യുദ്ധത്തിനു പറഞ്ഞയച്ചു. അതിഭയങ്കരയുദ്ധം നടന്നിട്ടും വിജയം ആരുടെ ഭാഗത്തുമായില്ല തൃശൂലം 5 പ്രാവശ്യം പരാജയപ്പെടുകയും തുളസിയുടെ പാതിവ്രത്യം നഷ്ടപ്പെടാതെ ശംഖുചൂഡനെ പരാജയപ്പെടുത്താനാവില്ലെന്ന സത്യം ദേവകൾക്ക് മനസ്സിലായി. ഒടുവിൽ മഹാവിഷ്ണുവിനെ തന്നെ അംശാവതാരമായി ശംഖുചൂഡന്റെ രൂപമെടുത്ത് വിജയം നേടിയ ഭാവത്തിൽ മഹാവിഷ്ണു തുളസിയുടെ അരികിലെത്തി. സന്തോഷാധിക്യത്താൽ ചന്ദ്രചൂഡനാണെന്നു കരുതി തുളസി ആലിംഗനം ചെയ്തു. തൽസമയം പരമശിവന്റെ അസ്ത്രം ജ്വലിച്ചുകൊണ്ട് ശംഖുചൂഡന്റെ നേരെ പാഞ്ഞു ചെല്ലുകയും വൈഷ്ണവാസ്ത്രം ശംഖുചൂഡൻ കാണുകയും പരമഭക്തനായ ശംഖുചൂഡനു കാര്യം മനസ്സിലാകുകയും അസ്ത്രങ്ങളെല്ലാം വലിച്ചെറിഞ്ഞ് തന്റെ ഇഷ്ടദേവനും അംശവുമായ മഹാവിഷ‍്ണുവിൽ മനസ്സർപ്പിച്ചു പ്രാർത്ഥിക്കുകയും ചെയ്തു. ശംഖുചക്രഗദാപത്മധാരിയായ സാക്ഷാൽ മഹാവിഷ്ണു പ്രത്യക്ഷപ്പെടുകയും അദ്ദേഹത്തിന്റെ ആത്മാവ് വിഷ്ണുവില്‍ ലയിക്കുകയും ചെയ്തു. ആലിംഗനം ചെയ്ത മഹാവിഷ്ണുവായ ശംഖുചൂഡനിൽ തുളസിക്ക് പന്തികേടു തോന്നുകയും സത്യം ആരായുകയും ഇല്ലെങ്കിൽ താങ്കളെ നശിപ്പിക്കുമെന്ന് ക്രോധാകുലയായി പറയുകയും ചെയ്തു. അന്നേരം വിഷ്ണു തന്റെ യഥാർഥ രൂപത്തിൽ പ്രത്യക്ഷപ്പെട്ടു. ഭഗവദ് ദർശനത്തിൽ ഭക്തപരവശയായ തുളസി ഭഗവാനെ പ്രണമിച്ചു. ഭഗവാനെ അങ്ങ് ഈ ചതി ചെയ്തതെന്തിന്? പതിവ്രതയായ എന്റെ ചാരിത്രം നശിപ്പിക്കാൻ തുനിഞ്ഞതു ശരിയാണോ? അങ്ങയുടെ പരമഭക്തനായ സാധുവിനെ കൊല ചെയ്ത സർവാന്തര്യാമിയായ അങ്ങേയ്ക്ക് ഈ ചതി വേണമായിരുന്നോ എന്നു വിലപിക്കുകയും ചെയ്തു. തുളസി സത്യം മനസ്സിലാക്കുകയും ലോക പരിപാലനത്തിനു വേണ്ടിയും ശാപമോചനത്തിനു വേണ്ടിയുമാണു ഞാനിതു ചെയ്യേണ്ടിവന്നത്. ഇതു ധര്‍മ ധ്വംസനമല്ല മഹത്തായ ധര്‍മപരിപാലനമാണ് എന്നു പറഞ്ഞു. ഈ സമയം തുളസി ശരീരം നിശ്ചലമായി നിലം പതിച്ചു. ആത്മാവ് ലക്ഷ്മീരൂപത്തിൽ ലയിച്ചു. ഇതു ദ്രവിച്ച് മണ്ണിൽ ലയിച്ചു ചേരുന്ന സ്ഥലം ഗണ്ഡകി എന്ന പുണ്യ നദിയാകുമെന്നും തലമുടിയും രോമങ്ങളും ലോകത്തിൽ തുളസിച്ചെടിയായി തീരുമെന്നും തുളസീദളം മൂന്നു ലോകത്തിലും ദേവപൂജയ്ക്ക് ശ്രേഷ്ഠമായിത്തീരുമെന്നും തുളസിമാല ഞാനെന്നുമെന്റെ കഴുത്തിലണിയുമെന്നും വിഷ്ണു പറഞ്ഞു. ഭൂതപ്രേതപിശാചുക്കളോ ഒരു തര ക്ഷുദ്ര ജീവികളോ തുളസി സാമീപ്യമുളളിടത്തു കിടക്കുകയില്ല, നവഗ്രഹസാന്നിധ്യമുളളതിനാൽ എല്ലാ ഐശ്വര്യങ്ങളുമുണ്ടായിരിക്കും. മൃതദേഹം ലയിച്ച ഗണ്ഡകി നദിയായ സ്ഥാനത്ത് മഹാവിഷ്ണു ശിലാരൂപ ത്തിൽ വളർന്നു. ആ ശിലപൊട്ടിപ്പിളർന്നു പല കഷണങ്ങളായി ഈ നദിയിൽ പതിക്കുകയും ചെയ്തു. അതിനെ സാളഗ്രാമമെന്ന പേരിൽ ഭക്തന്മാർ പൂജിക്കുന്നു. തുളസിയോടൊപ്പം വിഷ്ണു വൈകുണ്ഠത്തിലേക്കു പോയി. പത്മപുരാണം, ശിവപുരാണം. തുളസി ഉപനിഷത്, തുളസി മാഹാത്മ്യം, ദേവീ ഭാഗവതം തുടങ്ങിയവയിൽ തുളസിയുടെ കഥ വിശദമായി പറയുന്നുണ്ട്. തുളസി നാലു തരമുണ്ട്- വെളുത്ത തുളസി, കൃഷ്ണ തുളസി, രാമതുളസി, കാട്ടുതുളസി. കാട്ടുതുളസി ഒന്നിനും ഉപയോഗിക്കുകയില്ല. രാമതുളസി പരശുരാമനു പ്രധാനം, സംക്രാന്തിക്കും ദ്വാദശിക്കും കറുത്ത വാവിനും വെളുത്തവാവിനും ചതുർഥി, അഷ്ടമി ദിവസങ്ങളിലും ഞായറാഴ്ചയും ശരീരത്തിൽ എണ്ണ തേച്ചിരിക്കുമ്പോഴും ഉച്ച സന്ധ്യ രാത്രി സമയങ്ങളിലും അഴുക്കു വസ്ത്രം ഉടുത്തും ശരീരശുദ്ധിയില്ലാത്തപ്പോഴും പുലയുളളപ്പോഴും തുളസിദളം ഇറുക്കരുത്. തുളസിയിൽ നഖം കൊളളാൻ പാടില്ല. നഖം കൊള്ളുന്നതു മഹാവിഷ്ണുവിന്റെ ശിരസു മുറിയുന്നതിനു സമമെന്നു ദേവീഭാഗവതം വ്യക്തമാക്കുന്നു. തുളസിയുടെ ചുവടെ ദീപം വച്ച് ആരാധിക്കുന്നത് ഐശ്വര്യപ്രദമാണ്. ലേഖകൻ Aruvikkara Sreekandan Nair KRRA – 24, Neyyasseri Puthen Veedu Kothalam Road, Kannimel Fort Trivandrum -695023 Phone Number- 9497009188 © Copyright 2016 Manoramaonline. All rights reserved.


ദുരിതമോചനത്തിനു തുളസി


ലോകം പരിശുദ്ധമായി കണക്കാക്കുന്ന ചെടിയാണ്,  മഹാ വിഷ്ണുവിന്റെയും മഹാലക്ഷ്മിയുടെയും സാന്നിധ്യം കുടികൊളളുന്ന പരമപവിത്രമായ തുളസി എന്നു ദേവീഭാഗവതത്തിൽ  പറയുന്നു. ആയുർവേദത്തിൽ ദിവ്യ ഔഷധമായി പരിഗണിക്കുന്ന തുളസിക്ക് ഈശ്വര പദമാണു നൽകിയിരിക്കുന്നത്. തുളസിക്കാട് കണ്ടു മരിക്കുന്നവർക്കും തുളസിമാല ധരിക്കുന്നവർക്കും മോക്ഷപ്രാപ്തിയുണ്ടാകുമെന്ന് വിശ്വസിക്കുന്നു. ഗംഗയും ലക്ഷ്മിയും സരസ്വതിയും ആദ്യകാലത്ത് മഹാവിഷ്ണുവിന്റെ പത്നിമാരായിരുന്നു. ലക്ഷ്മി ഭൂമിയിൽ ഒരു ചെടിയായി ജനിക്കട്ടെ എന്നു സരസ്വതി ശപിച്ചു. ഇതു കേട്ടുനിന്ന ഗംഗ സരസ്വതിയെ ശപിച്ചു നദിയാക്കി.  അതിനു പകരമായി ഗംഗ, നദിയായി ഭൂമിയില്‍ ഒഴുകട്ടെ എന്നു സരസ്വതിയും ശപിച്ചു. ശാപ കോലാഹലം തീർന്നപ്പോൾ മഹാവിഷ്ണു ലക്ഷ്മിയെ അടുത്തു വിളിച്ചു. അല്ലയോ ദേവി, കാലഗതിക്കനുസരിച്ച് ഇങ്ങനെയെല്ലാം സംഭവിച്ചു എന്നേയുളളൂ. സങ്കടപ്പെടരുത്. ഭൂമിയിൽ പോയി ധർമധ്വജന്റെ ഗൃഹത്തിൽ പോയി തുളസിയായി ജനിച്ച് പുത്രിയായി വളരുക. അവിടെ നിന്നും ദൈവയോഗം നിമിത്തം മൂന്നു ലോകത്തെയും പരിശുദ്ധമാക്കുന്ന തുളസിച്ചെടിയായി തീരും.
ധർമധ്വജന്റെ പുത്രിയായി കഴിയുന്ന കാലഘട്ടത്തിൽ വിഷ്ണുവിന്റെ അംശമായി ശംഖുചൂഡൻ എന്ന പേരോടു കൂടിയ അമൃതസ്വരൂപി ജനിക്കുകയും ഭവതിയെ ഭാര്യയായി സ്വീകരിക്കുകയും ചെയ്യും. അതിലൂടെ ഭവതിക്കു തിരിച്ചു പോരാം എന്നും അരുളി ചെയ്തു. അങ്ങനെ ധർമധ്വജൻ എന്ന രാജാവിന്റെ  മാധവി എന്ന സുന്ദരിയും സുശീലയുമായ ഭാര്യ ഗർഭി ണിയായി. മഹാവിഷ്ണുവിന്റെ നിർദേശപ്രകാരം പരാ ശക്തിയുടെ അംശം മാധവിയുടെ ഗർഭത്തിൽ ജന്മമെടുത്തത് തുലാമാസത്തിലെ പൗർണമിയിലായിരുന്നു. അങ്ങനെ ഒരു പെൺകുഞ്ഞിനു ജന്മം നൽകി. അങ്ങനെ തുളസി വളർന്നുവന്നു. തുളസിയുടെ വലിയ മോഹമായിരുന്നു മഹാവിഷ്ണുവിന്റെ പത്നിയാകമണെന്നത്. അതിനു ബദരി ആശ്രമത്തില്‍ തപസ്സനുഷ്ഠിച്ചു. സുദാമാ ഗോപൻ ശംഖുചൂഡൻ എന്ന നാമത്തിൽ ഭംഭാസുരന്റെ മകനായി പുനർജനിച്ചു. ശംഖുചൂഡനെ തുളസി വിവാഹം കഴിച്ചു. അങ്ങനെ ശംഖുചൂഡൻ പത്നീസമേതം കൊട്ടാരത്തിലെത്തുകയും രാജാവാകുകയും ചെയ്തു. ദേവന്മാരെ ജയിക്കാൻ ശംഖുചൂഡൻ ബ്രഹ്മാവിൽ നിന്ന് ഒരു വരം നേടിയിരുന്നു ഒപ്പം വിഷ്ണുകവചവും സമ്പാദിച്ചിരുന്നു. ഇതിന്റെ അഹങ്കാരത്തിൽ ദേവലോകം കീഴ്പ്പെടുത്തിയും ത്രിലോകവും ശംഖുചൂഡൻ അടക്കി ഭരിക്കാൻ തുടങ്ങി. ഇതിൽ പരിഭ്രാന്തരായി ദേവന്മാർ ഭയന്നോടി വൈകുണ്ഠത്തിലെത്തി മഹാവിഷ്ണുവിൽ അഭയം പ്രാപിച്ചു. ദുഃഖിതരായ ദേവന്മാരോട് മഹാവിഷ്ണു പറഞ്ഞു- താങ്കൾ കുറേക്കൂടി ക്ഷമിക്കുക. ഇപ്പോൾ ശംഖുചൂഡനെ ഒന്നും ചെയ്യാനാവില്ല. ആയുസ്സ് തീർന്നിട്ടില്ല, വരബലത്താൽ ശക്തനുമാണ്. കൃഷ്ണാവതാരകാലത്ത് എന്റെ ഭക്തനായിരുന്ന സുദാമാ ഗോപനാണ് ഈ അസുര രാജാവ്. മഹാലക്ഷ്മിയുടെ അംശാവതാരമായ തുളസിയാണ് ഭാര്യ. തുളസിക്ക് ചാരിത്രഭംഗം വന്നാൽ മത്രമേ അയാൾക്ക് മരണം സംഭവിക്കൂ. കാമദേവൻ നൽകിയ വരമാണിത്. കൃഷ്ണഭക്തി മൂലം അവന്റെ ഹൃദയം എന്നിൽ ലയിച്ചിരിക്കുകയുമാണ്. ശ്രീമ ഹാദേവൻ തന്നെ ഇക്കാര്യത്തിൽ പ്രവർത്തിക്കണം, ദേവന്മാർ മഹാദേവനെ അഭയം പ്രാപിച്ച് മഹാദേവൻ ശംഖുചൂഡന്റെയടുത്ത് ദൂതന്മാരെ അയച്ച് ദേവന്മാരുടെ പിടിച്ചെടുത്ത മുതലുകൾ തിരിച്ചു നൽകാനാവശ്യപ്പെട്ടു. ശംഖുചൂഡനത് അനുസരിച്ചില്ല. പകരം യുദ്ധത്തിനു പറഞ്ഞയച്ചു.
അതിഭയങ്കരയുദ്ധം നടന്നിട്ടും വിജയം ആരുടെ ഭാഗത്തുമായില്ല തൃശൂലം 5 പ്രാവശ്യം പരാജയപ്പെടുകയും തുളസിയുടെ പാതിവ്രത്യം നഷ്ടപ്പെടാതെ ശംഖുചൂഡനെ പരാജയപ്പെടുത്താനാവില്ലെന്ന സത്യം ദേവകൾക്ക് മനസ്സിലായി.  ഒടുവിൽ മഹാവിഷ്ണുവിനെ തന്നെ അംശാവതാരമായി ശംഖുചൂഡന്റെ രൂപമെടുത്ത് വിജയം നേടിയ ഭാവത്തിൽ മഹാവിഷ്ണു തുളസിയുടെ അരികിലെത്തി. സന്തോഷാധിക്യത്താൽ ചന്ദ്രചൂഡനാണെന്നു കരുതി തുളസി ആലിംഗനം ചെയ്തു. തൽസമയം പരമശിവന്റെ അസ്ത്രം ജ്വലിച്ചുകൊണ്ട് ശംഖുചൂഡന്റെ നേരെ പാഞ്ഞു ചെല്ലുകയും വൈഷ്ണവാസ്ത്രം ശംഖുചൂഡൻ കാണുകയും പരമഭക്തനായ ശംഖുചൂഡനു കാര്യം മനസ്സിലാകുകയും അസ്ത്രങ്ങളെല്ലാം വലിച്ചെറിഞ്ഞ് തന്റെ ഇഷ്ടദേവനും അംശവുമായ മഹാവിഷ‍്ണുവിൽ മനസ്സർപ്പിച്ചു പ്രാർത്ഥിക്കുകയും ചെയ്തു.
ശംഖുചക്രഗദാപത്മധാരിയായ സാക്ഷാൽ മഹാവിഷ്ണു പ്രത്യക്ഷപ്പെടുകയും അദ്ദേഹത്തിന്റെ ആത്മാവ്  വിഷ്ണുവില്‍ ലയിക്കുകയും ചെയ്തു. ആലിംഗനം ചെയ്ത മഹാവിഷ്ണുവായ ശംഖുചൂഡനിൽ തുളസിക്ക് പന്തികേടു തോന്നുകയും സത്യം ആരായുകയും ഇല്ലെങ്കിൽ താങ്കളെ നശിപ്പിക്കുമെന്ന് ക്രോധാകുലയായി പറയുകയും ചെയ്തു. അന്നേരം വിഷ്ണു തന്റെ യഥാർഥ രൂപത്തിൽ പ്രത്യക്ഷപ്പെട്ടു. ഭഗവദ് ദർശനത്തിൽ ഭക്തപരവശയായ തുളസി ഭഗവാനെ പ്രണമിച്ചു. ഭഗവാനെ അങ്ങ് ഈ ചതി ചെയ്തതെന്തിന്?  പതിവ്രതയായ എന്റെ ചാരിത്രം നശിപ്പിക്കാൻ തുനിഞ്ഞതു ശരിയാണോ?  അങ്ങയുടെ പരമഭക്തനായ സാധുവിനെ കൊല ചെയ്ത സർവാന്തര്യാമിയായ അങ്ങേയ്ക്ക് ഈ ചതി വേണമായിരുന്നോ എന്നു വിലപിക്കുകയും ചെയ്തു. തുളസി സത്യം മനസ്സിലാക്കുകയും ലോക പരിപാലനത്തിനു വേണ്ടിയും ശാപമോചനത്തിനു വേണ്ടിയുമാണു ഞാനിതു ചെയ്യേണ്ടിവന്നത്.  ഇതു ധര്‍മ ധ്വംസനമല്ല മഹത്തായ ധര്‍മപരിപാലനമാണ് എന്നു പറഞ്ഞു.
ഈ സമയം തുളസി ശരീരം നിശ്ചലമായി നിലം പതിച്ചു. ആത്മാവ് ലക്ഷ്മീരൂപത്തിൽ ലയിച്ചു. ഇതു ദ്രവിച്ച് മണ്ണിൽ ലയിച്ചു ചേരുന്ന സ്ഥലം ഗണ്ഡകി എന്ന പുണ്യ നദിയാകുമെന്നും തലമുടിയും രോമങ്ങളും ലോകത്തിൽ തുളസിച്ചെടിയായി തീരുമെന്നും തുളസീദളം മൂന്നു  ലോകത്തിലും ദേവപൂജയ്ക്ക് ശ്രേഷ്ഠമായിത്തീരുമെന്നും തുളസിമാല ഞാനെന്നുമെന്റെ കഴുത്തിലണിയുമെന്നും വിഷ്ണു പറഞ്ഞു.
ഭൂതപ്രേതപിശാചുക്കളോ ഒരു തര ക്ഷുദ്ര ജീവികളോ തുളസി സാമീപ്യമുളളിടത്തു കിടക്കുകയില്ല, നവഗ്രഹസാന്നിധ്യമുളളതിനാൽ എല്ലാ ഐശ്വര്യങ്ങളുമുണ്ടായിരിക്കും. മൃതദേഹം ലയിച്ച ഗണ്ഡകി നദിയായ സ്ഥാനത്ത് മഹാവിഷ്ണു ശിലാരൂപ ത്തിൽ വളർന്നു. ആ ശിലപൊട്ടിപ്പിളർന്നു പല കഷണങ്ങളായി ഈ നദിയിൽ പതിക്കുകയും ചെയ്തു.  അതിനെ സാളഗ്രാമമെന്ന പേരിൽ ഭക്തന്മാർ പൂജിക്കുന്നു.
തുളസിയോടൊപ്പം വിഷ്ണു വൈകുണ്ഠത്തിലേക്കു പോയി. പത്മപുരാണം,  ശിവപുരാണം. തുളസി ഉപനിഷത്,  തുളസി മാഹാത്മ്യം,  ദേവീ ഭാഗവതം തുടങ്ങിയവയിൽ തുളസിയുടെ കഥ വിശദമായി പറയുന്നുണ്ട്.
തുളസി നാലു തരമുണ്ട്-  വെളുത്ത തുളസി,  കൃഷ്ണ തുളസി,  രാമതുളസി,  കാട്ടുതുളസി. കാട്ടുതുളസി ഒന്നിനും ഉപയോഗിക്കുകയില്ല. രാമതുളസി പരശുരാമനു പ്രധാനം, സംക്രാന്തിക്കും  ദ്വാദശിക്കും കറുത്ത വാവിനും വെളുത്തവാവിനും ചതുർഥി,  അഷ്ടമി ദിവസങ്ങളിലും ഞായറാഴ്ചയും ശരീരത്തിൽ എണ്ണ തേച്ചിരിക്കുമ്പോഴും ഉച്ച സന്ധ്യ രാത്രി സമയങ്ങളിലും അഴുക്കു വസ്ത്രം ഉടുത്തും ശരീരശുദ്ധിയില്ലാത്തപ്പോഴും പുലയുളളപ്പോഴും തുളസിദളം ഇറുക്കരുത്.  തുളസിയിൽ നഖം കൊളളാൻ പാടില്ല. നഖം കൊള്ളുന്നതു മഹാവിഷ്ണുവിന്റെ ശിരസു മുറിയുന്നതിനു സമമെന്നു ദേവീഭാഗവതം വ്യക്തമാക്കുന്നു. തുളസിയുടെ ചുവടെ ദീപം വച്ച് ആരാധിക്കുന്നത് ഐശ്വര്യപ്രദമാണ്.
ലേഖകൻ
Aruvikkara Sreekandan Nair
KRRA – 24, Neyyasseri Puthen Veedu
Kothalam Road, Kannimel Fort
Trivandrum -695023
Phone Number- 9497009188

No comments :

Post a Comment