കാലാബാഷ് പഴത്തോട്ടത്തിൽ ഏബ്രഹാം.
വിളവെടുപ്പിന് ഒരുങ്ങി കലാബാഷ് പഴം: നാട്ടുകാർക്കു കൗതുകം
ചെറുപുഴ∙ അമേരിക്കയിൽ കണ്ടുവരുന്ന കലാബാഷ് പഴം മുതുവത്തെ ഉറുമ്പിക്കുന്നേൽ ഏബ്രഹാമിന്റെ കൃഷിയിടത്തിൽ വിളവെടുപ്പിന് ഒരുങ്ങി. പ്രവാസി ജീവിതം അവസാനിപ്പിച്ചു നാട്ടിലെത്തിയപ്പോഴാണ് ഏബ്രഹാം കൃഷിയിലേക്കു തിരിഞ്ഞത്. അമേരിക്കയിലുള്ള ഒരു സുഹൃത്താണു കലാബാഷിന്റെ വിത്തുകൾ നൽകിയത്. നട്ടു മൂന്നാം വർഷം തന്നെ കായ്ക്കാൻ തുടങ്ങി.
കട്ടികൂടിയ പുറന്തോടിനുള്ളിൽ വെളുത്ത നിറത്തിലുള്ള കാമ്പാണ് ഉള്ളത്. ഒറ്റനോട്ടത്തിൽ തേങ്ങയ്ക്കു സമാനമാണ് കലാബാഷ് പഴം. പാരമ്പര്യ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന കാലാബാഷിൽ നിന്നും ഐസ്ക്രീം, വൈൻ എന്നിവയുമുണ്ടാക്കാം. കഴിഞ്ഞ എട്ടു വർഷക്കാലമായി പഴക്കൃഷിയിൽ ഏബ്രഹാം സജീവമാണ്. സ്വദേശിയും വിദേശിയുമായ പേരകൾ, ആപ്പിൾ, റംബൂട്ടാൻ, മുസംബി, ഓറഞ്ച്, സ്റ്റാർ ഫ്രൂട്ട് തുടങ്ങിയ ഒട്ടേറെ പഴവർഗങ്ങൾ ഇദ്ദേഹത്തിന്റെ കൃഷിയിടത്തിലുണ്ട്.

© Copyright 2016 Manoramaonline. All rights reserved
No comments :
Post a Comment