Thursday, 18 August 2016

mathrubhumi.com മഹാരാഷ്ട്ര രാജ്ഭവനിലെ രഹസ്യ നിലവറ ബ്രിട്ടീഷ് ഭരണ കാലത്ത് നിര്‍മിച്ചതെന്ന് കരുതുന്ന നിലവറ മഹാരാഷ്ട്ര രാജ്ഭവനുള്ളില്‍ കണ്ടെത്തി. മലബാര്‍ ഹില്‍സിലെ രാജ്ഭവന് കെട്ടിടത്തിന് ഉള്ളില്‍ നിന്ന് കണ്ടെത്തിയ ഈ നിലവറ ഏറെക്കാലമായി പൂട്ടിയിട്ട നിലയിലായിരുന്നു. ഗവര്‍ണറോട് ചില ചരിത്രകാരന്‍മാര്‍ സ്ഥലത്ത് നിലവറയുള്ള കാര്യം ചര്‍ച്ച ചെയ്തതിനെ തുടര്‍ന്ന് മൂന്ന് മാസം മുമ്പായിരുന്നു സി.എച്ച് വിദ്യാസാഗര്‍ ഇക്കാര്യം തന്റെ ജീവനക്കാരെ അറിയിച്ചത്. തുടര്‍ന്ന് കഴിഞ്ഞ ദിവസം ഇതിന്റെ താല്‍ക്കാലിക ചുമര്‍ പൊളിച്ച് നീക്കാന്‍ തീരുമാനിക്കുകയായിരന്നു. രാജ്ഭവന്‍ പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരെത്തി ചുമര്‍ പൊളിച്ച് നീക്കിയതോടെയാണ് തുരങ്കത്തിന് പകരം നിരവധി മുറികളുള്ള നിലവറ തന്നെ കണ്ടെത്തിയത്. 13 മുറികളാണ് 5000 സ്‌ക്വയര്‍ അടി വലുപ്പത്തിലുള്ള നിലവറയ്ക്കുള്ളിലുള്ളത്. നല്ല വായുസഞ്ചാരമുള്ളതും അഴുക്കുചാൽ സംവിധാനത്തോടുള്ളതുമാണ് കണ്ടെത്തിയ നിലവറയെന്നും അധികൃതര്‍ പറയുന്നു.

mathrubhumi.com

മഹാരാഷ്ട്ര രാജ്ഭവനിലെ രഹസ്യ നിലവറ


ബ്രിട്ടീഷ് ഭരണ കാലത്ത് നിര്‍മിച്ചതെന്ന് കരുതുന്ന നിലവറ മഹാരാഷ്ട്ര രാജ്ഭവനുള്ളില്‍ കണ്ടെത്തി. മലബാര്‍ ഹില്‍സിലെ രാജ്ഭവന് കെട്ടിടത്തിന് ഉള്ളില്‍ നിന്ന് കണ്ടെത്തിയ ഈ നിലവറ ഏറെക്കാലമായി പൂട്ടിയിട്ട നിലയിലായിരുന്നു.
ഗവര്‍ണറോട് ചില ചരിത്രകാരന്‍മാര്‍ സ്ഥലത്ത് നിലവറയുള്ള കാര്യം ചര്‍ച്ച ചെയ്തതിനെ തുടര്‍ന്ന് മൂന്ന് മാസം മുമ്പായിരുന്നു സി.എച്ച് വിദ്യാസാഗര്‍ ഇക്കാര്യം തന്റെ ജീവനക്കാരെ അറിയിച്ചത്. തുടര്‍ന്ന് കഴിഞ്ഞ ദിവസം ഇതിന്റെ താല്‍ക്കാലിക ചുമര്‍  പൊളിച്ച് നീക്കാന്‍ തീരുമാനിക്കുകയായിരന്നു. രാജ്ഭവന്‍ പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരെത്തി ചുമര്‍ പൊളിച്ച് നീക്കിയതോടെയാണ് തുരങ്കത്തിന് പകരം നിരവധി മുറികളുള്ള നിലവറ തന്നെ കണ്ടെത്തിയത്. 13 മുറികളാണ് 5000 സ്‌ക്വയര്‍ അടി വലുപ്പത്തിലുള്ള നിലവറയ്ക്കുള്ളിലുള്ളത്. നല്ല വായുസഞ്ചാരമുള്ളതും അഴുക്കുചാൽ സംവിധാനത്തോടുള്ളതുമാണ് കണ്ടെത്തിയ നിലവറയെന്നും അധികൃതര്‍ പറയുന്നു.

No comments :

Post a Comment