Sunday, 28 August 2016

മാമത്തുകളെ സംരക്ഷിത മൃഗമായി പ്രഖ്യാപിച്ചേക്കും by സ്വന്തം ലേഖകൻ ManoramaOnline വംശനാശം നേരിടുന്നവയോ ശരീരഭാഗങ്ങള്‍ക്ക് ലക്ഷക്കണക്കിനു രൂപ വിലയുള്ളവയോ ആയ ജീവികളെയാണ് സംരക്ഷിത പട്ടികയില്‍ സാധാരണ ഉള്‍പ്പെടുത്താറ്. അപ്പോള്‍ പിന്നെ ആയിരക്കണക്കിനു വര്‍ഷങ്ങള്‍ക്കു മുന്‍പ് വംശനാശം സംഭവിച്ച മാമത്തുകളെ ഈ പട്ടികയില്‍ ഉള്‍പ്പെടുത്തി സംരക്ഷിക്കേണ്ടതിന്റെ ആവശ്യം എന്താണെന്ന സംശയം ഉയര്‍ന്നേക്കാം. ഇതിനെല്ലാം തുടക്കം ആഗോളതാപനമാണ്. ആഗോളതാപനത്തെ തുടര്‍ന്ന് സൈബീരിയയിലെ മഞ്ഞു പാളികള്‍ ഉരുകിയതോടെ നിരവധി മാമത്തുകളുടെ ജഢങ്ങളാണ് കണ്ടെടുക്കുന്നത്. ജഢങ്ങള്‍ക്കൊപ്പം കേടു കൂടാതെ കാലത്തെ അതിജീവിച്ച കൊമ്പുകളും. മാമത്തുകളുടെ കൊമ്പുകള്‍ വില്‍ക്കുന്നതിനും വാങ്ങുന്നതിനും നിരോധനമില്ല. കാരണം അവയുടെ കൊമ്പുകള്‍ക്കു വേണ്ടി കൊല്ലേണ്ട ആവശ്യമില്ല. വംശനാശം സംഭവിച്ച ജീവിയെ അതുകൊണ്ടു തന്നെ സംരക്ഷിത മൃഗമായി പ്രഖ്യാപിക്കേണ്ടതുമിെല്ലന്നായിരുന്നു ധാരണ. എന്നാല്‍ ഈ ധാരണ അന്താരാഷ്ട്രര വ്യാപാര കരാര്‍ പ്രകാരം മാറ്റാന്‍ രാജ്യങ്ങള്‍ തയ്യാറായിരിക്കുകയാണ്. ഇതിനു കാരണം കള്ളക്കടത്തുകാരുടെ പുതിയ തന്ത്രമാണ്. ആനക്കൊമ്പ് മാമത്തിന്‍റെ കൊമ്പെന്ന പേരില്‍ വില്‍ക്കുകയാണിവര്‍ ചെയ്യുന്നത്. ഇതാകട്ടെ അത്ര എളുപ്പത്തിലൊന്നും തിരിച്ചറിയാനുമാകില്ല. ഈ അനധികൃത വ്യാപാരം തടയുന്നതിനാണ് മാമത്തുകളെ സംരക്ഷിത മൃഗത്തിന്‍റ പട്ടികയില്‍ പെടുത്തി കൊമ്പു വ്യാപാരം നിരോധിക്കുന്നതിനായി ലോകരാഷ്ട്രങ്ങള്‍ തീരുമാനിച്ചിരിക്കുന്നത്. ദിനോസറുകള്‍ക്കു ശേഷം മനുഷ്യര്‍ക്കു മുന്‍പ് ഭൂമി അടക്കി ഭരിച്ചിരുന്നവരാണ് മാമത്തുകള്‍. സൈബീരിയയില്‍ മാത്രം 34 കോടിയോളം മാമത്തുകളുടെ ശരീരങ്ങള്‍ മഞ്ഞിനടിയില്‍ ഉണ്ടാകുമെന്നാണു കണക്കാക്കുന്നത്. സൈബീരിയയിലെയും ആര്‍ട്ടിക്കിനോട് ചേര്‍ന്നു കിടക്കുന്ന മറ്റു പ്രദേശങ്ങളിലെയും മഞ്ഞുരുകല്‍ തുടരുന്ന സാഹചര്യത്തില്‍ മാമത്തുകളുടെ കൊമ്പുകള്‍ ഇനിയും ധാരാളമായി ലഭ്യമാകുമെന്നുറപ്പാണ്. ഇവ വിപണിയില്‍ സജീവമായാല്‍ അതിനൊപ്പം ആനക്കൊമ്പുകളും ഈ മറവില്‍ വില്‍പ്പനയ്ക്കെത്തും. അതുകൊണ്ടു തന്നെ ഈ നിരോധനം അനിവാര്യവുമാണ്. © Copyright 2016 Manoramaonline. All rights reserved.

മാമത്തുകളെ സംരക്ഷിത മൃഗമായി പ്രഖ്യാപിച്ചേക്കും

വംശനാശം നേരിടുന്നവയോ ശരീരഭാഗങ്ങള്‍ക്ക് ലക്ഷക്കണക്കിനു രൂപ വിലയുള്ളവയോ ആയ ജീവികളെയാണ് സംരക്ഷിത പട്ടികയില്‍ സാധാരണ ഉള്‍പ്പെടുത്താറ്. അപ്പോള്‍ പിന്നെ ആയിരക്കണക്കിനു വര്‍ഷങ്ങള്‍ക്കു മുന്‍പ് വംശനാശം സംഭവിച്ച മാമത്തുകളെ ഈ പട്ടികയില്‍ ഉള്‍പ്പെടുത്തി സംരക്ഷിക്കേണ്ടതിന്റെ ആവശ്യം എന്താണെന്ന സംശയം ഉയര്‍ന്നേക്കാം. ഇതിനെല്ലാം തുടക്കം ആഗോളതാപനമാണ്.
ആഗോളതാപനത്തെ തുടര്‍ന്ന് സൈബീരിയയിലെ മഞ്ഞു പാളികള്‍ ഉരുകിയതോടെ നിരവധി മാമത്തുകളുടെ ജഢങ്ങളാണ് കണ്ടെടുക്കുന്നത്. ജഢങ്ങള്‍ക്കൊപ്പം കേടു കൂടാതെ കാലത്തെ അതിജീവിച്ച കൊമ്പുകളും. മാമത്തുകളുടെ കൊമ്പുകള്‍ വില്‍ക്കുന്നതിനും വാങ്ങുന്നതിനും നിരോധനമില്ല. കാരണം അവയുടെ കൊമ്പുകള്‍ക്കു വേണ്ടി കൊല്ലേണ്ട ആവശ്യമില്ല. വംശനാശം സംഭവിച്ച ജീവിയെ അതുകൊണ്ടു തന്നെ സംരക്ഷിത മൃഗമായി പ്രഖ്യാപിക്കേണ്ടതുമിെല്ലന്നായിരുന്നു ധാരണ.
എന്നാല്‍ ഈ ധാരണ അന്താരാഷ്ട്രര വ്യാപാര കരാര്‍ പ്രകാരം മാറ്റാന്‍ രാജ്യങ്ങള്‍ തയ്യാറായിരിക്കുകയാണ്. ഇതിനു കാരണം കള്ളക്കടത്തുകാരുടെ പുതിയ തന്ത്രമാണ്. ആനക്കൊമ്പ് മാമത്തിന്‍റെ കൊമ്പെന്ന പേരില്‍ വില്‍ക്കുകയാണിവര്‍ ചെയ്യുന്നത്. ഇതാകട്ടെ അത്ര എളുപ്പത്തിലൊന്നും തിരിച്ചറിയാനുമാകില്ല. ഈ അനധികൃത വ്യാപാരം തടയുന്നതിനാണ് മാമത്തുകളെ സംരക്ഷിത മൃഗത്തിന്‍റ പട്ടികയില്‍ പെടുത്തി കൊമ്പു വ്യാപാരം നിരോധിക്കുന്നതിനായി ലോകരാഷ്ട്രങ്ങള്‍ തീരുമാനിച്ചിരിക്കുന്നത്.
ദിനോസറുകള്‍ക്കു ശേഷം മനുഷ്യര്‍ക്കു മുന്‍പ് ഭൂമി അടക്കി ഭരിച്ചിരുന്നവരാണ് മാമത്തുകള്‍. സൈബീരിയയില്‍ മാത്രം 34 കോടിയോളം മാമത്തുകളുടെ ശരീരങ്ങള്‍ മഞ്ഞിനടിയില്‍ ഉണ്ടാകുമെന്നാണു കണക്കാക്കുന്നത്. സൈബീരിയയിലെയും ആര്‍ട്ടിക്കിനോട് ചേര്‍ന്നു കിടക്കുന്ന മറ്റു പ്രദേശങ്ങളിലെയും മഞ്ഞുരുകല്‍ തുടരുന്ന സാഹചര്യത്തില്‍ മാമത്തുകളുടെ കൊമ്പുകള്‍ ഇനിയും ധാരാളമായി ലഭ്യമാകുമെന്നുറപ്പാണ്. ഇവ വിപണിയില്‍ സജീവമായാല്‍ അതിനൊപ്പം ആനക്കൊമ്പുകളും ഈ മറവില്‍ വില്‍പ്പനയ്ക്കെത്തും. അതുകൊണ്ടു തന്നെ ഈ നിരോധനം അനിവാര്യവുമാണ്. 

No comments :

Post a Comment