ഒരുകാലത്ത് കൊളസ്ട്രോള്‍ അധികമായി ഉണ്ട് എന്ന് വിശ്വസിച്ച് മലയാളികള്‍ ഒഴിവാക്കിയ വെളിച്ചെണ്ണയുടെ ഗുണഗണങ്ങള്‍ ഒരോന്നായി പുറത്തേക്ക്. ഇപ്പോളിതാ വാര്‍ധക്യം തടയാന്‍ വെളിച്ചെണ്ണയ്ക്ക് കഴിവുണ്ട് എന്ന പഠനമാണ് വെളിച്ചെണ്ണയേ സംബന്ധിച്ച് ഏറ്റവും ഒടുവിലായി പുറത്ത് വന്നിരിക്കുന്നത്.
എലികളില്‍ നടത്തിയ പരീക്ഷണത്തിന്റെ അടിസ്‌ഥാനത്തിലാണു കോപ്പന്‍ഹേഗന്‍ സര്‍വകലാശാലയിലെ പ്രഫ. വില്‍ഹേം ബോറിന്റെ നേതൃത്വത്തിലുള്ള ഗവേഷകര്‍ നിഗമനത്തിലെത്തിയത്. വെളിച്ചെണ്ണ ഉപയോഗിച്ച നടത്തിയ പരീക്ഷണത്തില്‍ എലികളുടെ കോശങ്ങള്‍ തകരാറിലാകുന്നത് കുറയുന്നതായി ഗവേഷകര്‍ കണ്ടെത്തി.
വെളിച്ചെണ്ണയില്‍ അടങ്ങിയ ഫാറ്റി ആസിഡുകളാണ് കോശങ്ങളുടെ തകര്‍ച്ച തടയുന്നത്. കോശങ്ങളുറ്റെ നാശമാണ് വാര്‍ധക്യത്തിന്റെ ഒരു പ്രധാന ഘടകം. തകരാറിലാകുന്ന കോശങ്ങളെയും ഡിഎന്‍എയെയും പ്രവര്‍ത്തനക്ഷമമാക്കാനുള്ള ഫാറ്റി ആസിഡുകളുടെ കഴിവാണ് അനുഗ്രഹമാകുക. കൂടാതെ അല്‍ഷിമേഴ്‌സ്, പാര്‍ക്കിന്‍സണ്‍ രോഗങ്ങളും തടയാന്‍ വെളിച്ചെണ്ണയ്‌ക്കു കഴിവുണ്ടെന്നും ഗവേഷകര്‍ കണ്ടെത്തി.
വെളിച്ചെണ്ണയിലൂടെ ലഭിക്കുന്ന അധിക ഇന്ധനം തലച്ചോറിലെ കോശങ്ങളുടെ തകര്‍ച്ച തടയും.
മാറുന്ന കാലഘട്ടത്തിൽ ആരോഗ്യത്തെ കുറിച്ചും അതുപോലെ ജീവിതത്തിൽഅറിഞ്ഞിരിക്കേണ്ടതുമായ എല്ലാ കാര്യങ്ങളെ കുറിച്ചും അറിയാന്‍ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്തു പേജിൽ ലൈക് ചെയുക...- plez like n share this page...
plez subscibe and promote our utube channel n show your support...videos will come soon...
login gmail account n click the below link and subscribe
No comments :
Post a Comment