Tuesday, 30 August 2016

ജോലിസമയത്ത് ഓണാഘോഷം വേണ്ട: വകുപ്പ് മേധാവികൾക്ക് സർക്കാർ ഉത്തരവ് by സ്വന്തം ലേഖകൻ ManoramaOnline തിരുവനന്തപുരം∙ ജോലിസമയത്ത് ഓണാഘോഷം വേണ്ടെന്നു വ്യക്തമാക്കി സർക്കാർ ഉത്തരവിറക്കി. ചീഫ് സെക്രട്ടറിയുടെ ഉത്തരവ് എല്ലാ വകുപ്പ് മേധാവികൾക്കും അയച്ചുകൊടുത്തു. മുഖ്യമന്ത്രിയുടെ നിർദേശപ്രകാരമാണ് ഉത്തരവ്. ജോലിസമയത്തിനുശേഷം ആഘോഷം നടത്താം. വകുപ്പ് മേധാവികൾ ഇക്കാര്യം ശ്രദ്ധിക്കണമെന്നും ഉത്തരവിൽ ആവശ്യപ്പെടുന്നു. ആഘോഷങ്ങളും പൂക്കളമത്സരം പോലുള്ളവയും ഓഫിസ് സമയത്തു നടത്തുന്നത് ഉചിതമല്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. അവധി ദിവസങ്ങളിലോ ഓഫിസ് സമയം അല്ലാത്തപ്പോഴോ ആഘോഷം നടത്തിയാൽ പ്രവൃത്തി സമയത്തെ ബാധിക്കില്ല. ഏത് ആഘോഷവും ഔദ്യോഗിക കൃത്യ നിർവഹണത്തെ ബാധിക്കാത്ത നിലയിലാണു സർക്കാർ ഓഫിസുകളിൽ നടക്കേണ്ടത്. ഇക്കാര്യത്തിൽ സർക്കാരിന്‍റെ ഇടപെടൽ ഉറപ്പാക്കുമെന്നും ഫെയ്സ്ബുക്കിൽ പിണറായി വിശദീകരിച്ചിരുന്നു. ഓണക്കാലത്ത് സര്‍ക്കാര്‍ ഓഫിസുകള്‍ കച്ചവടക്കാരുടെ കേന്ദ്രങ്ങളാക്കാന്‍ അനുവദിക്കില്ലെന്നും സാധനങ്ങള്‍ വാങ്ങേണ്ടവര്‍ പുറത്തു പോയി വാങ്ങണമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

ജോലിസമയത്ത് ഓണാഘോഷം വേണ്ട: വകുപ്പ് മേധാവികൾക്ക് സർക്കാർ ഉത്തരവ്

തിരുവനന്തപുരം∙ ജോലിസമയത്ത് ഓണാഘോഷം വേണ്ടെന്നു വ്യക്തമാക്കി സർക്കാർ ഉത്തരവിറക്കി. ചീഫ് സെക്രട്ടറിയുടെ ഉത്തരവ് എല്ലാ വകുപ്പ് മേധാവികൾക്കും അയച്ചുകൊടുത്തു. മുഖ്യമന്ത്രിയുടെ നിർദേശപ്രകാരമാണ് ഉത്തരവ്. ജോലിസമയത്തിനുശേഷം ആഘോഷം നടത്താം. വകുപ്പ് മേധാവികൾ ഇക്കാര്യം ശ്രദ്ധിക്കണമെന്നും ഉത്തരവിൽ ആവശ്യപ്പെടുന്നു.
ആഘോഷങ്ങളും പൂക്കളമത്സരം പോലുള്ളവയും ഓഫിസ് സമയത്തു നടത്തുന്നത് ഉചിതമല്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. അവധി ദിവസങ്ങളിലോ ഓഫിസ് സമയം അല്ലാത്തപ്പോഴോ ആഘോഷം നടത്തിയാൽ പ്രവൃത്തി സമയത്തെ ബാധിക്കില്ല. ഏത് ആഘോഷവും ഔദ്യോഗിക കൃത്യ നിർവഹണത്തെ ബാധിക്കാത്ത നിലയിലാണു സർക്കാർ ഓഫിസുകളിൽ നടക്കേണ്ടത്. ഇക്കാര്യത്തിൽ സർക്കാരിന്‍റെ ഇടപെടൽ ഉറപ്പാക്കുമെന്നും ഫെയ്സ്ബുക്കിൽ പിണറായി വിശദീകരിച്ചിരുന്നു.
ഓണക്കാലത്ത് സര്‍ക്കാര്‍ ഓഫിസുകള്‍ കച്ചവടക്കാരുടെ കേന്ദ്രങ്ങളാക്കാന്‍ അനുവദിക്കില്ലെന്നും സാധനങ്ങള്‍ വാങ്ങേണ്ടവര്‍ പുറത്തു പോയി വാങ്ങണമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

No comments :

Post a Comment