ചീരകളില്‍ കേമന്‍ മധുരചീര
ചിക്കൂര്‍മാനീസ്, ബ്ലോക്കുചീര, വേലിച്ചീര എന്നീ പേരുകളില്‍ പ്രാദേശികമായി അറിയപ്പെടുന്നു.
August 26, 2016, 08:04 PM ISTകേരളത്തിന്റെ കാലവസ്ഥയില്‍ കൃഷി ചെയ്യാന്‍ പറ്റിയ ചീരയിനമാണ് മധുര ചീര.മധുരചീര പോഷക ഗുണത്തിലും മുന്‍പനാണ്.അന്നജം,പ്രോട്ടീന്‍,കൊഴുപ്പ്,വിറ്റാമിന്‍ സി,കാത്സ്യം,ഫോസ്ഫറസ്,ഇരുമ്പ് എന്നിവ അടങ്ങിയിരിക്കുന്നു.
ഇതിനെ ചിക്കൂര്‍മാനീസ്, ബ്ലോക്കുചീര, വേലിച്ചീര എന്നീ പേരുകളില്‍ പ്രാദേശികമായി അറിയപ്പെടുന്നു. ഇതിന്റെ ഇല സാധാരണ പച്ചക്കറിയായി ഉപയോഗിക്കുന്നു.
മധുര ചീര വരിയായി അതിരുകളില്‍ നട്ട് വേലിയായും ഉപയോഗപ്പെടുത്താറുണ്ട്.ശാഖകളായി വളരുന്ന ചെടിയുടെ തണ്ട് പച്ചനിറത്തില്‍ കാണപ്പെടുന്നു. ഇലകള്‍ സന്മുഖമായി ഇലത്തണ്ടുകളില്‍ ക്രമീകരിച്ചിരിക്കുന്നു.
വെള്ളനിറത്തില്‍ നെരിയ ചുവപ്പ് പടര്‍ന്ന പൂക്കള്‍ വൃത്താകൃതിയില്‍ 45 ഇതളുകള്‍ വരെയുണ്ടാകാം. കായ്കള്‍ വെള്ള നിറത്തിലോ വെള്ള കലര്‍ന്ന ചുവപ്പോ നിറത്തിലോ ആയിരിക്കും. കായ്കളില്‍ 45 വിത്തുകള്‍ വരെയുണ്ടാകാം.
എല്ലാത്തരം മണ്ണിലും കൃഷിചെയ്യാവുന്ന ഒരു സസ്യമാണിത്. കമ്പുകള്‍ ആണ് സാധാരണ നടീല്‍ വസ്തുവായി ഉപയോഗിക്കുന്നത്. കാലവര്‍ഷമാണ് കമ്പുകള്‍ നടാന്‍ അനുകൂല സമയം. ഇളം മൂപ്പായ കമ്പുകള്‍ 20 മുതല്‍ 30 സെന്റീമീറ്റര്‍ നീളത്തില്‍ മുറിച്ച് നട്ടാണ് കൃഷി ചെയ്യുന്നത്.
ഏകദേശം 30 സെന്റീമീറ്റര്‍ ആഴത്തില്‍ ചാലുകള്‍ കീറി അതില്‍ കാലിവളമോ, കമ്പോസ്റ്റോ, പച്ചിലവളമോ ചേര്‍ത്ത് നികത്തി അതിനുമുകളില്‍ കമ്പുകള്‍ നടാവുന്നതാണ്. ചെടികള്‍ക്ക് വരള്‍ച്ചയെ ചെറുക്കാന്‍ കഴുവുണ്ടെങ്കിലും വേനല്‍ക്കാലത്ത് നനയ്ക്കുന്നത് ചെടി പുഷ്ടിയോടേ വളരുന്നതിന് സഹായിക്കും.
കമ്പുകള്‍ നട്ട് മുന്ന് നാല് മാസങ്ങള്‍ക്കുള്ളില്‍ ആദ്യം വിളവെടുക്കാം. വിളവെടുത്തതിനുശേഷം ചെടിക്ക് നേരിയ തോതില്‍ വളമിടുന്നത് തുടര്‍വളര്‍ച്ചയെ ശക്തിപ്പെടുത്തും.
© Copyright Mathrubhumi 2016. All rights reserved
No comments :
Post a Comment