പരസ്യം തെറ്റെങ്കിൽ നായകർക്കു ശിക്ഷ; നിയമം ചർച്ചയ്ക്ക്
ന്യൂഡൽഹി ∙ സിനിമയിലെയും കായികരംഗത്തെയുമൊക്കെ താരങ്ങൾക്കു ‘വലിയ മാർക്കറ്റ്’ഉള്ള മേഖലയാണ് ഉൽപന്നങ്ങളുടെ ബ്രാൻഡ് അംബാസഡർ ആകൽ. പരസ്യങ്ങളിലെ നായകരാകുന്നത് വമ്പൻ വരുമാനമാണു പ്രശസ്തർക്കു നേടിക്കൊടുക്കുന്നത്. പക്ഷേ, കാശിന്റെ കണക്കു മാത്രം നോക്കി കരാറൊപ്പിടുന്നത് ഇനി അത്ര സുഖകരമാകില്ല.
തെറ്റിദ്ധരിപ്പിക്കുന്ന’ പരസ്യങ്ങൾ അവതരിപ്പിക്കുന്ന പ്രശസ്ത വ്യക്തികൾക്ക് അഞ്ചുവർഷം വരെ തടവും 50 ലക്ഷം രൂപ വരെ പിഴയും ശിക്ഷയ്ക്കു ശുപാർശ ചെയ്യുന്ന പുതുക്കിയ ഉപഭോക്തൃ സംരക്ഷണ നിയമം ഇന്നു കേന്ദ്ര മന്ത്രിതല സമിതി ചർച്ച ചെയ്യും.
കഴിഞ്ഞ വർഷം ഓഗസ്റ്റിൽ ലോക്സഭയിൽ അവതരിപ്പിച്ച ബില്ലിന്മേൽ പാർലമെന്റ് സ്ഥിരംസമിതി ശുപാർശകൾ ഏപ്രിലിൽ സമർപ്പിച്ചിരുന്നു. അവ പരിശോധിച്ച ഉപഭോക്തൃകാര്യ മന്ത്രാലയം സ്വീകരിച്ച മുഖ്യ ശുപാർശകളിലൊന്നാണു പരസ്യങ്ങളിൽ നായകരാവുന്ന പ്രശസ്തർ അവയുടെ ഉത്തരവാദിത്തമേറ്റെടുക്കേണ്ടിവരും എന്നത്.
ഉപഭോക്തൃകാര്യ മന്ത്രി റാംവിലാസ് പാസ്വാൻ, നിയമമന്ത്രി രവിശങ്കർ പ്രസാദ്, ആരോഗ്യ മന്ത്രി ജെ.പി.നദ്ദ, വൈദ്യുതി മന്ത്രി പിയൂഷ് ഗോയൽ, ഗതാഗത മന്ത്രി നിതിൻ ഗഡ്കരി, വാണിജ്യ മന്ത്രി നിർമല സീതാരാമൻ എന്നിവരാണു ധനമന്ത്രി അരുൺ ജയ്റ്റ്ലി നയിക്കുന്ന സമിതിയിലെ അംഗങ്ങൾ.
ആദ്യതവണ 10 ലക്ഷം രൂപയും രണ്ടുവർഷം തടവും നൽകാനാണു ശുപാർശ. കുറ്റകൃത്യം ആവർത്തിച്ചാൽ അഞ്ചു വർഷം തടവും 50 ലക്ഷം രൂപ പിഴയും ബ്രാൻഡ് അംബാസഡർക്കു ലഭിക്കാം.
ഉൽപന്നങ്ങളിൽ മായം ചേർക്കുന്നവർക്കും ഇതേ ശിക്ഷയാണു പരിഗണനയിൽ. ലൈസൻസ് റദ്ദാക്കലുമുണ്ടാകും.
ഡയറക്ട് മാർക്കറ്റിങ്, ഇ–കൊമേഴ്സ് എന്നിവ സംബന്ധിച്ച വ്യവസ്ഥകളും നിയമത്തിലുണ്ടാകും. ‘സേവനങ്ങളിലെ വീഴ്ച’യും ഉൽപന്ന ഗുണമേന്മയെ ബാധിക്കുന്ന പ്രശ്നമായി കണക്കാക്കാനും ശുപാർശയുണ്ട്.
കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റിയുടെയും ഉപഭോക്തൃ ഫോറങ്ങളുടെയും അധികാരങ്ങൾക്ക് ആവർത്തനസ്വഭാവമുള്ളതു നീക്കം ചെയ്യും.
പരാതി ശരിയല്ലെന്നു കാട്ടി ഉപഭോക്താവിനു പിഴ ചുമത്തുന്ന വ്യവസ്ഥയും മന്ത്രാലയം നീക്കം ചെയ്തിട്ടുണ്ട്.

© Copyright 2016 Manoramaonline
No comments :
Post a Comment