ആകാശം ഏത് പോലീസ് സ്റ്റേഷന്റെ പരിധിയിലാണ് ...
Read more at: http://www.mathrubhumi.com/features/social-issues/laws-of-sky-sea-space-and-moon-murali-thummarukudi-malayalam-news-1.1308919

വിമാനയാത്രക്കിടയില്‍ ഉറങ്ങിയ ഒരു എയര്‍ഹോസ്റ്റസിന്റെ പടം ഒരാള്‍ ഫെയ്സ്ബുക്കിലിട്ടതും അത് വിവാദമായതും കണ്ടു. ഉറങ്ങിയതിന്റെയോ വീഡിയോ എടുത്തതിന്റെയോ ശരി തെറ്റുകളല്ല ഈ ലേഖനത്തിന്റെ വിഷയം. വീഡിയോ എടുത്തു ഫെയ്സ്ബുക്കില്‍ ഇട്ടത് ന്യായീകരിച്ച് ഒരു സുഹൃത്ത് എഴുതിയ പോസ്റ്റ് ആണ്.
'ഇവിടെ ഒരു എഫ്ഐആര്‍ രജിസ്റ്റര്‍ചെയ്തത് വിചിത്രസംഭവമാകും. ഭൂമിയില്‍ നിന്ന് 50,000 അടി ഉയരത്തില്‍ പകര്‍ത്തിയ വീഡിയോ എങ്ങിനെ നിയമ വിരുദ്ധമാകും? ആകാശം ഏത് പോലീസ് സ്റ്റേഷന്റെ പരിധിയിലാണ്?
ഒറ്റയടിക്ക് കേട്ടാല്‍ ന്യായമാണുന്ന് തോന്നുന്ന കാര്യമാണ്. പക്ഷെ ആകാശം ആയതിനാല്‍ ആരും ചോദിക്കാനും പറയാനുമില്ല എന്ന തെറ്റിദ്ധാരണ ഒട്ടും വേണ്ട. വാസ്തവത്തില്‍ നേരെ മറിച്ചാണ് കാര്യങ്ങള്‍.
കൂടിക്കുഴഞ്ഞ ആകാശം: ആകാശത്തുവെച്ച് എന്തെങ്കിലുമൊരു കുറ്റകൃത്യം നടന്നാല്‍ കരയിലെ പോലെ തന്നെ അതിനെതിരെ കേസെടുക്കാം എന്നതില്‍ ലോകത്തൊരിടത്തും ഒരു തര്‍ക്കവുമില്ല. എന്നാല്‍ ഏതു രാജ്യത്തെ നിയമംവെച്ചാണ് കേസെടുക്കുക എന്നതു മാത്രമാണ് പ്രശ്നം.
ഉദാഹരണത്തിന്, സൗദി അറേബ്യയില്‍ നിന്ന് അമേരിക്കയിലേക്ക് പോകുന്ന ബ്രിട്ടീഷ് എയര്‍ലൈന്‍ വിമാനം സ്വിറ്റ്സര്‍ലന്‍ഡിന് മുകളിലെത്തുന്ന സമയത്ത് ഒരു അക്രമം നടക്കുന്നുവെന്ന് കരുതുക. പൈലറ്റ് വിമാനം സ്വിറ്റ്സര്‍ലന്‍ഡിലെ ജനീവയില്‍ ഇറക്കിക്കഴിഞ്ഞാല്‍ കേസെടുക്കാനുള്ള പല സാധ്യതകള്‍ ഇവയാണ്:
1. വിമാനം ലണ്ടനില്‍ രജിസ്റ്റര്‍ ചെയ്തതായതിനാല്‍ നിയമപ്രകാരം കേസെടുക്കാനുള്ള അധികാരം ആ രാജ്യത്തിനുണ്ട്.
2. വിമാനം സ്വിറ്റ്സര്‍ലന്റില്‍ ഇറങ്ങിയതിനാലും, കുറ്റകൃത്യം നടന്നത് സ്വിസ് എയര്‍ സ്പേസ് പരിധിയിലായതിനാലും സ്വിസ് പൊലീസിനും കേസെടുക്കാം.
3. വിമാനം അമേരിക്കയിലേക്ക് പോകാനായി പുറപ്പെട്ടതിനാല്‍ അമേരിക്കയുടെ പ്രത്യേക നിയമപ്രകാരം അവര്‍ക്കും കേസെടുക്കാന്‍ അധികാരമുണ്ട്.
4. ഇനി കുറ്റംചെയ്തത് ഇന്ത്യാക്കാരന് ആണെങ്കില്‍, കുറ്റംചെയ്തത് എവിടെ വച്ചാണെങ്കിലും ഇന്ത്യന്‍ നിയമമനുസരിച്ച് അയാള്‍ക്കെതിരെ കേസെടുക്കാം.
5. ചില രാജ്യങ്ങള്‍ (ഉദാഹരണം അമേരിക്ക, ഇസ്രായേല്‍) അവരുടെ പൗരന്മാര്ക്കെതിരെ ലോകത്ത് എവിടെ അക്രമം നടന്നാലും സ്വരാജ്യത്ത് കേസാക്കി വിചാരണ നടത്താനുള്ള നിയമം ഉണ്ടാക്കിയിട്ടുണ്ട് ( Extra terrestrial jurisdiction ).
6. ചില കുറ്റകൃത്യങ്ങള്‍ (ഉദാ: ആളുകളെ ബന്ദിയാക്കുക പോലുള്ളവ) അത് ലോകത്ത് എവിടെ ആരു ചെയ്താലും അതിനെതിരെ കേസെടുക്കാന്‍ ചില രാജ്യങ്ങളില്‍ നിയമമുണ്ട് (ഉദാഹരണം സ്പെയിന്). Universal Jurisdiction എന്നാണിതിന് പറയുന്നത്.
ഇങ്ങനെ പല സാധ്യതകള്‍ ഉള്ളതിനാല്‍ ആ വിഷയത്തെ പറ്റി ഒരു അന്താരാഷ്ട്ര കണ്വെന്ഷന് തന്നെയുണ്ട്. 1976 ലെ ടോക്യോ കണ്വെന്ഷന് ആണത് ( The Convention on Offences and Certain Other Acts Committed on Board Aircraft ). ഇന്ത്യ ഉള്‍പ്പടെ ലോകത്തെ 186 രാജ്യങ്ങള്‍ ഇതില്‍ ഒപ്പും വച്ചിട്ടുണ്ട്.
അപ്പോള്‍ പറഞ്ഞു വരുന്നത് ആകാശമാണ്, ആരും ചോദിക്കാനില്ല എന്ന് കരുതി അനാവശ്യം കാണിക്കാന്‍ പോയാല്‍ അടി വരുന്നത് എവിടെ നിന്നാണെന്ന് പറയാന്‍ പറ്റില്ല. അതുകൊണ്ട് വിമാനത്തെ 'ഫ്രീ ഫോര്‍ ഓള്' ആയിട്ടോ 'നോ മാന്‍സ് ലാന്‍ഡ്' ആയിട്ടോ കാണല്ലേ മക്കളേ...പണിപാളും.
കടലിലെ നിയമങ്ങള്‍: ആകാശത്തെ നിയമം ഇതാണെങ്കില്‍ കടലിലെ നിയമം എന്താണെന്ന് നോക്കാം. ഇറ്റാലിയന്‍ മറീനുകളുടെ കേസ് വന്നതിനാല്‍ മലയാളികള്‍ക്ക് ഇതിനെ പറ്റി അല്പം ധാരണ ഉണ്ട്. എന്നാലും അറസ്റ്റ് കഴിഞ്ഞു വര്‍ഷങ്ങള്‍ ആയിട്ടും ഏതു നിയമത്തിന്റെ കീഴില്‍ അവരെ പ്രോസിക്ക്യൂട്ട് ചെയ്യണം എന്ന് പോലും അവസാന തീരുമാനം ആയിട്ടില്ല എന്ന് തോന്നുന്നു.
1982 ല്‍ ഐക്യരാഷ്ട്രസഭ അംഗീകരിച്ച ലോ ഓഫ് ദി സീസ് ( UNITED NATIONS CONVENTION ON THE LAW OF THE SEA ) ആണ് കടലിലെ നിയമങ്ങളുടെ അടിസ്ഥാനം. ഒരു രാജ്യത്തിന്റെ കര വിട്ട് 12 നോട്ടിക്കല്‍ മൈല്‍, അതായത് 22 കിലോമീറ്ററോളം ദൂരം കടലും ആ രാജ്യത്തിന്റെ അതിര്‍ത്തിയായാണ് കണക്കാക്കുന്നത്. ആ പരിധിക്കുള്ളില്‍ നടക്കുന്ന ഏതക്രമവും ആ രാജ്യത്ത് നടക്കുന്നതായി കണക്കാക്കി നടപടി കൈക്കൊള്ളാന്‍ പറ്റും.
പക്ഷെ ഈ നിയമത്തിന് ഒരു പഴുതുണ്ട്. ഒരു കപ്പലില്‍ നടക്കുന്ന കുറ്റകൃത്യം അത് കടന്നുപോകുന്ന രാജ്യവുമായി ബന്ധപ്പെട്ടതല്ലെങ്കില്‍ (ഉദാഹരണം: ആലപ്പുഴക്കടുത്തുകൂടെ കടന്നു പോകുന്ന ഒരു സിംഗപ്പൂര്‍ കപ്പലില്‍ രണ്ടു ഫിലിപ്പിനോകള്‍ തമ്മില്‍ അടികൂടുന്നു) അതില്‍ തീരദേശ രാജ്യത്തിന് ഇടപെടേണ്ട കാര്യമില്ല. മുമ്പ് വിമാനത്തിന്റെ കാര്യത്തില്‍ പറഞ്ഞ പല വകുപ്പുകളും ഇവിടെ ബാധകമാണ്.
അതെസമയം, നടന്നത് കൂടുതല്‍ ഗുരുതരമായ കുറ്റകൃത്യം ആണെങ്കില്‍ (ഉദാഹരണം കൊലപാതകം) ക്യാപ്റ്റന്‍ കപ്പല്‍ മിക്കവാറും കൊച്ചിയില്‍ അടുപ്പിക്കും, കേരള പോലീസിനോട് വിഷയം അന്വേഷിക്കാന്‍ ആവശ്യപ്പെടുകയും ചെയ്യും. ഇത് ചെയ്യേണ്ടതും തീരദേശ രാജ്യത്തിന്റെ ഉത്തരവാദിത്തം ആണ്.
ഇനി 12 നോട്ടിക്കല്‍ മൈലിന് അപ്പുറത്താണ് പ്രശ്നമെങ്കില്‍ എന്തുചെയ്യും? അതിനും നിയമങ്ങളുണ്ട്. കടലില്‍ പോകുന്ന എല്ലാ ബോട്ടുകളും കപ്പലുകളും ഏതെങ്കിലും ഒരു രാജ്യത്ത് രജിസ്റ്റര്‍ ചെയ്യണമെന്ന് വ്യവസ്ഥയുണ്ട്. അപ്പോള്‍ കപ്പലിലുണ്ടാകുന്ന പ്രശ്നങ്ങള്‍, കപ്പല്‍ ഏതു രാജ്യത്താണോ രജിസ്റ്റര്‍ ചെയ്തത് ആ രാജ്യത്തു തന്നെ വിചാരണ ചെയ്യണം എന്നാണ് ചട്ടം.
പല കാരണങ്ങളാല്‍ ലോകത്തെ ഒട്ടേറെ കച്ചവടകപ്പലുകള് ലൈബീരിയയിലും പനാമയിലുമാണ് രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുള്ളത്. അത്തരം കപ്പലുകളോ, കപ്പല്‍ മുതലാളിമാരോ ആ രാജ്യങ്ങള്‍ കണ്ടിട്ടു പോലുമുണ്ടാകില്ല. അതിനാണ് 'ഫ്ലാഗ് ഓഫ് കണ്‍വീനിയന്‍സ്' എന്നുപറയും. ഇത്തരം കപ്പലുകളില്‍ ഉണ്ടാകുന്ന പ്രശ്നങ്ങള്‍ക്ക് അതാത് രാജ്യങ്ങളിലാണ് പ്രോസിക്യൂഷന് നടക്കേണ്ടത്. എന്നാല്‍ നടുക്കടലില്‍ കാപ്റ്റന്‍ വ്യാപകമായ അവകാശങ്ങളുണ്ട്. ക്യാപ്റ്റന്റെ പ്രായോഗികമായ തീരുമാനം അനുസരിച്ച് കുറ്റവാളികളെ കൈകാര്യം ചെയ്യുന്ന രീതി പലപ്പോഴും വ്യത്യാസപ്പെടാറുണ്ട്.
ശൂന്യാകാശത്തും നിയമങ്ങളോ: അന്‍പതിനായിരം അടിക്ക് മീതെ കുഴപ്പം കാണിച്ചാല്‍ അടി കിട്ടുമെന്ന് പറഞ്ഞല്ലോ. അപ്പോള്‍ പിന്നെ അതിലും മീതെ ശൂന്യാകാശത്ത് (അതായത് ഏതാണ്ട് ഭൂമിയില്‍ നിന്നും നൂറു കിലോമീറ്റര്‍ ഉയരത്തില്‍) എത്തിയാലെങ്കിലും സമാധാനത്തോടെ ഒരു അക്രമം നടത്താന്‍ പറ്റുമോ?.

ഉദാഹരണത്തിന് അന്താരാഷ്ട്ര സ്പേസ് സ്റ്റേഷനില്‍ അമേരിക്കയ്ക്കും, ജപ്പാനും, റഷ്യയ്ക്കും, യൂറോപ്പ്യന്‍ യൂണിയനുമൊക്കെ പ്രത്യേകം മൊഡ്യുളുകളുണ്ട്. അതെല്ലാം അവരവരുടെ രാജ്യങ്ങളില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളതുമാണ്. ആണും പെണ്ണും ആയി പല രാജ്യങ്ങളില്‍ നിന്നുള്ളവര്‍ അവിടെ എത്താറുണ്ട്. ഏതാണ്ട് 100 കോടി രൂപ കൊടുത്താല്‍ റഷ്യക്കാര്‍ നമ്മളെ ടൂറിസ്റ്റാക്കി അവിടെ എത്തിച്ചു തിരിച്ചു കൊണ്ടുവരികയും ചെയ്യും (കൂട്ടത്തില്‍ പറയട്ടെ എന്റെ വലിയ ഒരു ആഗ്രഹം ആണിത്, കാശില്ലാത്തതിനാല്‍ ആ വഴി ചിന്തിച്ചിട്ടില്ല എന്നേ ഉള്ളൂ).
അപ്പോള്‍ നല്ല കാശുള്ള ഏതെങ്കിലും മലയാളി അവിടെ എത്താനുള്ള സാധ്യത ഉണ്ട്. ഇന്നേവരെ സ്പേസില്‍ ഒളിക്യാമറ പ്രയോഗങ്ങള്‍ ഒന്നുമുണ്ടായിട്ടില്ല. എന്നാല്‍ ഒരു മലയാളി അവിടെ എത്തിയാല്‍ കാര്യങ്ങള്‍ കുഴഞ്ഞേക്കാം. ഭൂമിയില്‍ നിന്നും 400 കിലോമീറ്റര്‍ ദൂരെയാണ് സ്പേസ്സ്റേഷന്. അപ്പോള്‍ അന്‍പതിനായിരം അടിയില്‍ നിന്നും പത്തുലക്ഷം ലക്ഷം അടി ദൂരെ സ്പേസിലെത്തിയാല്‍ ഇവിടുത്തെ കുറ്റകൃത്യത്തിന് തന്നെയാര്‍ക്കും ഒന്നും ചെയ്യാന്‍ പറ്റില്ലെന്ന് കരുതാമോ?
മാസങ്ങളോളം ആളുകള്‍ സ്പേസില്‍ താമസിക്കുന്ന ഇന്റര്‍നാഷണല്‍ സ്പേസ് സ്റ്റേഷനില്‍ ഒരു അക്രമം ഉണ്ടാകാനുള്ള സാധ്യത മുന്‍പേ കണ്ട് ഒരു സ്പേസ് സ്റ്റേഷന് എഗ്രിമെന്റ് ഉണ്ടാക്കിയിട്ടുണ്ട് ( The International Space Station Intergovernmental Agreement, 1998 ). ഈ സ്പേസ് സ്റ്റേഷന് വളരെ കുഴപ്പം പിടിച്ച ഒന്നാണ്.
1. അക്രമി ഏതു രാജ്യക്കാരനാണോ ആ രാജ്യം അയാളെ കൈകാര്യം ചെയ്യേണ്ടതാണ്.
2. അതേസമയം ഏതു രാജ്യത്തിന്റെ മൊഡ്യൂളില്‍ ആണോ അക്രമം നടത്തിയത് അവര്‍ക്കും അയാളെ കൈകാര്യം ചെയ്യാനുള്ള അവകാശമുണ്ട്.
അപ്പോ...സോറി ബ്രോ. അതും നടക്കില്ല.
ഇനി അല്പം സിവില്‍ നിയമം.
ചന്ദ്രനില്‍ ചായക്കട നടത്തുന്ന മലയാളിയുടെ കഥ പ്രസിദ്ധമാണല്ലോ. അവിടുത്തെ ചായക്കട ഉണ്ടാക്കാന്‍ ആരോടെങ്കിലും അനുമതി വാങ്ങണോ എന്ന് നോക്കാം.
ബഹിരാകാശവും മറ്റു ഗ്രഹങ്ങളുമെല്ലാം മനുഷ്യരാശിയുടെ പൊതുസമ്പത്താണെന്നും അതിനാല്‍ ഒരു രാജ്യത്തിനും അവിടെ കയറി അവകാശം സ്ഥാപിക്കാന്‍ പറ്റില്ലെന്നും വ്യക്തമാക്കുന്ന ഒരു അന്താരാഷ്ട്ര കരാര്‍ ഉണ്ട് ( Treaty on Principles Governing the Activities of States in the Exploration and Use of Outer Space, including the Moon and Other Celestial Bodies ).
പക്ഷെ നിയമത്തെ കീറിമുറിച്ച് ലൂപ്ഹോള്‍ കണ്ടുപിടിക്കുന്ന ഒരു അമേരിക്കന്‍ വിദഗ്ദ്ധന് ഡെന്നിസ് എം ഹോപ്പ്, 'രാജ്യങ്ങള്‍ക്ക് അവകാശം സ്ഥാപിക്കാന്‍ പറ്റില്ല' എന്നേ കരാര്‍ പറയുന്നുള്ളു, വ്യക്തികള്‍ക്ക് പറ്റില്ലെന്ന് പറഞ്ഞിട്ടില്ല എന്നു കണ്ടുപിടിച്ചു. അതിനാല്‍ ചന്ദ്രന് തന്റെ സ്വന്തം വകയാണെന്ന അവകാശം ഉന്നയിച്ച് അദ്ദേഹം ഐക്യരാഷ്ട്രസഭക്ക് കത്തയച്ചു.
അതെസമയം കുടിയേറ്റകാലത്തുള്ള മറ്റൊരു അമേരിക്കന്‍ നിയമമുണ്ട്-'ഏതെങ്കിലും ഒരു സ്ഥലം ചൂണ്ടിക്കാണിച്ച് ഒരു അമേരിക്കക്കാരന് അത് തന്റേതാണെന്നു പറയുകയും ഒരു വര്‍ഷത്തിനകം വേറെ ആരും അതിന് ക്ലെയിം ചെയ്യുകയും ചെയ്തില്ലെങ്കില്‍ അതയാള്‍ക്ക് അവകാശപ്പെട്ടതാണത്രെ'. ഈ വകുപ്പനുസരിച്ച് ഇദ്ദേഹം ചന്ദ്രന് സ്വന്തം വകയാണെന്ന് അമേരിക്കന്‍ സര്‍ക്കാരിനെയും ചൂണ്ടികാണിച്ചു. വേറെ ആരും അത് ക്ലെയിം ചെയ്തുമില്ല.
ഇയാള്‍ ഒരു വട്ടനാണെന്നാണ് കൂടുതല്‍ പേരും കരുതിയത്. ഹോപ്പ് പക്ഷെ കാര്യങ്ങള്‍ സീരിയസായി എടുത്തു. താമസിയാതെ ഇയാള്‍ ചന്ദ്രനില്‍ സ്ഥലം മുറിച്ചു വില്ക്കാന് തുടങ്ങി. ഇപ്പോഴും വില്‍പ്പന തുടരുകയും ചെയ്യുന്നു! കേരളത്തിലെ ഭൂമി വിലയേക്കാള്‍ ഏറെ കുറവാണ് ചന്ദ്രനില്‍ (ഏക്കറിന് ആയിരം രൂപയില്‍ താഴെയേ ഉള്ളൂ).

അദ്ദേഹത്തിന്റെ കൈയില്‍ നിന്ന് അവകാശ സര്‍ട്ടിഫിക്കറ്റ് ഒക്കെ കിട്ടും. ചില്ലിട്ടു സൂക്ഷിച്ചുവെയ്ക്കാം. ലോകത്ത് എല്ലാക്കാലത്തും മണ്ടന്മാരുടെ എണ്ണം ബുദ്ധിമാന്മാരെക്കാള് കൂടുതലാണ്. അതുകൊണ്ടുതന്നെ ഹോപ്പിന്റെ ബിസിനസ്സ് പൊടിപൊടിച്ചു. ഇങ്ങു കേരളത്തില്‍ നിന്നുപോലും മണ്ടന്മാര് ഹോപ്പിനെ കണ്ടുപിടിച്ച് കാശുകൊടുത്ത് ചന്ദ്രനില്‍ സ്ഥലം വാങ്ങിയിട്ടിട്ടുണ്ട്. അങ്ങോട്ടുള്ള യാത്രാസൗകര്യം ഒന്നു ശരിയായിക്കഴിഞ്ഞാല്‍ മലയാളിയുടെ ചായക്കട ചന്ദ്രനില്‍ യാഥാര്‍ത്ഥ്യമാകും. സംശയം വേണ്ട!
ഒരു കാര്യം കൂടി പറഞ്ഞു ഈ ലേഖനം അവസാനിപ്പിക്കാം. ജീവിതത്തില്‍ ഏറെ സമയം വിമാനത്തില്‍ ചെലവഴിക്കുന്ന ആളെന്ന നിലയില്‍ എയര്‍ഹോസ്റ്റസ് മാരോട് വലിയ ബഹുമാനമുള്ള ഒരാളാണ് ഞാന്‍. എയര്‍ ഹോസ്റ്റസുമാരോടുള്ള ചില യാത്രക്കാരുടെ പെരുമാറ്റം ലജ്ജാകരമാണ് (ചിലപ്പോള്‍ തിരിച്ചും). ഗള്‍ഫില്‍ ഏറെ നാള് താമസിച്ച ഒരാള്‍ എന്ന നിലക്ക് ഗള്‍ഫില്‍ നിന്നും കേരളത്തിലേക്കുള്ള വിമാനത്തില്‍ ഈ പ്രശ്നം വളരെ കൂടുതല്‍ ആണെന്നും എനിക്കറിയാം. എയര്‍ ഹോസ്റ്റസുമാരെ സംബന്ധിച്ചിടത്തോളം ഗള്‍ഫ് ഇന്‍ഡ്യാ സെക്ടര്‍ ഒരു പേടി സ്വപ്നമാണ്.
ഇതിന്റെ കാരണം എന്തെന്ന് ഞാന്‍ പലപ്പോഴും ആലോചിച്ചിട്ടുണ്ട്. പക്ഷെ പില്ക്കാലത്ത് നേപ്പാളിലേക്കും ശ്രീലങ്കയിലേക്കും ഫിലിപ്പീന്സിലേക്കുമൊക്കെ ഗള്‍ഫ് വഴി യാത്ര ചെയ്തപ്പോള്‍ ഒരുകാര്യം മനസ്സിലായി. ഇതൊരു മലയാളി സ്പെഷ്യലിറ്റി അല്ല. ഗള്‍ഫില്‍ കര്‍ക്കശമായ നിയമങ്ങളില്‍ താമസിക്കുന്ന ആളുകള്‍ അവരുടെ രാജ്യത്തെ വിമാനത്തില്‍ കയറുമ്പോള്‍ തന്നെ അതിനെ സ്വന്തം രാജ്യത്തിന്റെയും രാജ്യം നല്കുന്ന സ്വാതന്ത്ര്യത്തിന്റെയും തുരുത്തായി കാണുന്നു. മുമ്പ് പറഞ്ഞത് പോലെ നിയമപരമായി ഇത് കുറെ ശെരിയും ആണ്.
ഏതെങ്കിലും മലയാളി ദുബായിലേക്ക് പോകുന്ന ഒരു എമിരേറ്റ്സ് വിമാനത്തിലെ എയര്‍ ഹോസ്റ്റസിന്റെ ഉറങ്ങുന്നതോ ഉറങ്ങാത്തതോ ആയ പടം എടുത്തു പോസ്റ്റ് ചെയ്യാന്‍ ധൈര്യപ്പെടുമോ എന്നാലോചിച്ചാല്‍ മതി. അപ്പോള്‍ നമ്മള് ഒരു കാര്യം ഇപ്പോഴും ഓര്‍ക്കണം. നമ്മുടെ സ്വാതന്ത്ര്യം വലിയൊരു ഭാഗ്യമാണ് അതെപോലെ ഉത്തരവാദിത്തവും. അതൊന്നും ഇതാകാശമാണ്, എനിക്ക് എന്തുംചെയ്യാം എന്നൊക്കെയുള്ള മണ്ടന്‍ ന്യായം പറഞ്ഞു കളഞ്ഞുകുളിക്കരുത്.
(ഐക്യരാഷ്ട്ര പരിസ്ഥിതി സംഘടനയുടെ ദുരന്ത ലഘൂകരണ വിഭാഗം തലവന്‍ ആണ് ലേഖകന്‍. അഭിപ്രായങ്ങള്‍ വ്യക്തിപരം ആണ്, ഐക്യരാഷ്ട്രസഭയുടേത് ആകണമെന്നില്ല)
Read more at: http://www.mathrubhumi.com/features/social-issues/laws-of-sky-sea-space-and-moon-murali-thummarukudi-malayalam-news-1.1308919

ആരും ചോദിക്കാനില്ല എന്ന് കരുതി വിമാനത്തില്‍ വെച്ച് അനാവശ്യം കാണിക്കാന്‍ പോകരുത്
ആകാശം ഏത് പോലീസ് സ്റ്റേഷന്റെ പരിധിയിലാണ്
ആകാശമാണ്, ആരും ചോദിക്കാനില്ല എന്ന് കരുതി വിമാനത്തില്‍ വെച്ച് അനാവശ്യം കാണിക്കാന്‍ പോയാല്‍ അടി വരുന്നത് എവിടെ നിന്നാണെന്ന് പറയാന്‍ പറ്റില്ല
വിമാനയാത്രക്കിടയില്‍ ഉറങ്ങിയ ഒരു എയര്‍ഹോസ്റ്റസിന്റെ പടം ഒരാള്‍ ഫെയ്സ്ബുക്കിലിട്ടതും അത് വിവാദമായതും കണ്ടു. ഉറങ്ങിയതിന്റെയോ വീഡിയോ എടുത്തതിന്റെയോ ശരി തെറ്റുകളല്ല ഈ ലേഖനത്തിന്റെ വിഷയം. വീഡിയോ എടുത്തു ഫെയ്സ്ബുക്കില്‍ ഇട്ടത് ന്യായീകരിച്ച് ഒരു സുഹൃത്ത് എഴുതിയ പോസ്റ്റ് ആണ്.
'ഇവിടെ ഒരു എഫ്ഐആര്‍ രജിസ്റ്റര്‍ചെയ്തത് വിചിത്രസംഭവമാകും. ഭൂമിയില്‍ നിന്ന് 50,000 അടി ഉയരത്തില്‍ പകര്‍ത്തിയ വീഡിയോ എങ്ങിനെ നിയമ വിരുദ്ധമാകും? ആകാശം ഏത് പോലീസ് സ്റ്റേഷന്റെ പരിധിയിലാണ്?
ഒറ്റയടിക്ക് കേട്ടാല്‍ ന്യായമാണുന്ന് തോന്നുന്ന കാര്യമാണ്. പക്ഷെ ആകാശം ആയതിനാല്‍ ആരും ചോദിക്കാനും പറയാനുമില്ല എന്ന തെറ്റിദ്ധാരണ ഒട്ടും വേണ്ട. വാസ്തവത്തില്‍ നേരെ മറിച്ചാണ് കാര്യങ്ങള്‍.
കൂടിക്കുഴഞ്ഞ ആകാശം: ആകാശത്തുവെച്ച് എന്തെങ്കിലുമൊരു കുറ്റകൃത്യം നടന്നാല്‍ കരയിലെ പോലെ തന്നെ അതിനെതിരെ കേസെടുക്കാം എന്നതില്‍ ലോകത്തൊരിടത്തും ഒരു തര്‍ക്കവുമില്ല. എന്നാല്‍ ഏതു രാജ്യത്തെ നിയമംവെച്ചാണ് കേസെടുക്കുക എന്നതു മാത്രമാണ് പ്രശ്നം.
ഉദാഹരണത്തിന്, സൗദി അറേബ്യയില്‍ നിന്ന് അമേരിക്കയിലേക്ക് പോകുന്ന ബ്രിട്ടീഷ് എയര്‍ലൈന്‍ വിമാനം സ്വിറ്റ്സര്‍ലന്‍ഡിന് മുകളിലെത്തുന്ന സമയത്ത് ഒരു അക്രമം നടക്കുന്നുവെന്ന് കരുതുക. പൈലറ്റ് വിമാനം സ്വിറ്റ്സര്‍ലന്‍ഡിലെ ജനീവയില്‍ ഇറക്കിക്കഴിഞ്ഞാല്‍ കേസെടുക്കാനുള്ള പല സാധ്യതകള്‍ ഇവയാണ്:
1. വിമാനം ലണ്ടനില്‍ രജിസ്റ്റര്‍ ചെയ്തതായതിനാല്‍ നിയമപ്രകാരം കേസെടുക്കാനുള്ള അധികാരം ആ രാജ്യത്തിനുണ്ട്.
2. വിമാനം സ്വിറ്റ്സര്‍ലന്റില്‍ ഇറങ്ങിയതിനാലും, കുറ്റകൃത്യം നടന്നത് സ്വിസ് എയര്‍ സ്പേസ് പരിധിയിലായതിനാലും സ്വിസ് പൊലീസിനും കേസെടുക്കാം.
3. വിമാനം അമേരിക്കയിലേക്ക് പോകാനായി പുറപ്പെട്ടതിനാല്‍ അമേരിക്കയുടെ പ്രത്യേക നിയമപ്രകാരം അവര്‍ക്കും കേസെടുക്കാന്‍ അധികാരമുണ്ട്.
4. ഇനി കുറ്റംചെയ്തത് ഇന്ത്യാക്കാരന് ആണെങ്കില്‍, കുറ്റംചെയ്തത് എവിടെ വച്ചാണെങ്കിലും ഇന്ത്യന്‍ നിയമമനുസരിച്ച് അയാള്‍ക്കെതിരെ കേസെടുക്കാം.
5. ചില രാജ്യങ്ങള്‍ (ഉദാഹരണം അമേരിക്ക, ഇസ്രായേല്‍) അവരുടെ പൗരന്മാര്ക്കെതിരെ ലോകത്ത് എവിടെ അക്രമം നടന്നാലും സ്വരാജ്യത്ത് കേസാക്കി വിചാരണ നടത്താനുള്ള നിയമം ഉണ്ടാക്കിയിട്ടുണ്ട് ( Extra terrestrial jurisdiction ).
6. ചില കുറ്റകൃത്യങ്ങള്‍ (ഉദാ: ആളുകളെ ബന്ദിയാക്കുക പോലുള്ളവ) അത് ലോകത്ത് എവിടെ ആരു ചെയ്താലും അതിനെതിരെ കേസെടുക്കാന്‍ ചില രാജ്യങ്ങളില്‍ നിയമമുണ്ട് (ഉദാഹരണം സ്പെയിന്). Universal Jurisdiction എന്നാണിതിന് പറയുന്നത്.
ഇങ്ങനെ പല സാധ്യതകള്‍ ഉള്ളതിനാല്‍ ആ വിഷയത്തെ പറ്റി ഒരു അന്താരാഷ്ട്ര കണ്വെന്ഷന് തന്നെയുണ്ട്. 1976 ലെ ടോക്യോ കണ്വെന്ഷന് ആണത് ( The Convention on Offences and Certain Other Acts Committed on Board Aircraft ). ഇന്ത്യ ഉള്‍പ്പടെ ലോകത്തെ 186 രാജ്യങ്ങള്‍ ഇതില്‍ ഒപ്പും വച്ചിട്ടുണ്ട്.
അപ്പോള്‍ പറഞ്ഞു വരുന്നത് ആകാശമാണ്, ആരും ചോദിക്കാനില്ല എന്ന് കരുതി അനാവശ്യം കാണിക്കാന്‍ പോയാല്‍ അടി വരുന്നത് എവിടെ നിന്നാണെന്ന് പറയാന്‍ പറ്റില്ല. അതുകൊണ്ട് വിമാനത്തെ 'ഫ്രീ ഫോര്‍ ഓള്' ആയിട്ടോ 'നോ മാന്‍സ് ലാന്‍ഡ്' ആയിട്ടോ കാണല്ലേ മക്കളേ...പണിപാളും.
കടലിലെ നിയമങ്ങള്‍: ആകാശത്തെ നിയമം ഇതാണെങ്കില്‍ കടലിലെ നിയമം എന്താണെന്ന് നോക്കാം. ഇറ്റാലിയന്‍ മറീനുകളുടെ കേസ് വന്നതിനാല്‍ മലയാളികള്‍ക്ക് ഇതിനെ പറ്റി അല്പം ധാരണ ഉണ്ട്. എന്നാലും അറസ്റ്റ് കഴിഞ്ഞു വര്‍ഷങ്ങള്‍ ആയിട്ടും ഏതു നിയമത്തിന്റെ കീഴില്‍ അവരെ പ്രോസിക്ക്യൂട്ട് ചെയ്യണം എന്ന് പോലും അവസാന തീരുമാനം ആയിട്ടില്ല എന്ന് തോന്നുന്നു.
1982 ല്‍ ഐക്യരാഷ്ട്രസഭ അംഗീകരിച്ച ലോ ഓഫ് ദി സീസ് ( UNITED NATIONS CONVENTION ON THE LAW OF THE SEA ) ആണ് കടലിലെ നിയമങ്ങളുടെ അടിസ്ഥാനം. ഒരു രാജ്യത്തിന്റെ കര വിട്ട് 12 നോട്ടിക്കല്‍ മൈല്‍, അതായത് 22 കിലോമീറ്ററോളം ദൂരം കടലും ആ രാജ്യത്തിന്റെ അതിര്‍ത്തിയായാണ് കണക്കാക്കുന്നത്. ആ പരിധിക്കുള്ളില്‍ നടക്കുന്ന ഏതക്രമവും ആ രാജ്യത്ത് നടക്കുന്നതായി കണക്കാക്കി നടപടി കൈക്കൊള്ളാന്‍ പറ്റും.
പക്ഷെ ഈ നിയമത്തിന് ഒരു പഴുതുണ്ട്. ഒരു കപ്പലില്‍ നടക്കുന്ന കുറ്റകൃത്യം അത് കടന്നുപോകുന്ന രാജ്യവുമായി ബന്ധപ്പെട്ടതല്ലെങ്കില്‍ (ഉദാഹരണം: ആലപ്പുഴക്കടുത്തുകൂടെ കടന്നു പോകുന്ന ഒരു സിംഗപ്പൂര്‍ കപ്പലില്‍ രണ്ടു ഫിലിപ്പിനോകള്‍ തമ്മില്‍ അടികൂടുന്നു) അതില്‍ തീരദേശ രാജ്യത്തിന് ഇടപെടേണ്ട കാര്യമില്ല. മുമ്പ് വിമാനത്തിന്റെ കാര്യത്തില്‍ പറഞ്ഞ പല വകുപ്പുകളും ഇവിടെ ബാധകമാണ്.
അതെസമയം, നടന്നത് കൂടുതല്‍ ഗുരുതരമായ കുറ്റകൃത്യം ആണെങ്കില്‍ (ഉദാഹരണം കൊലപാതകം) ക്യാപ്റ്റന്‍ കപ്പല്‍ മിക്കവാറും കൊച്ചിയില്‍ അടുപ്പിക്കും, കേരള പോലീസിനോട് വിഷയം അന്വേഷിക്കാന്‍ ആവശ്യപ്പെടുകയും ചെയ്യും. ഇത് ചെയ്യേണ്ടതും തീരദേശ രാജ്യത്തിന്റെ ഉത്തരവാദിത്തം ആണ്.
ഇനി 12 നോട്ടിക്കല്‍ മൈലിന് അപ്പുറത്താണ് പ്രശ്നമെങ്കില്‍ എന്തുചെയ്യും? അതിനും നിയമങ്ങളുണ്ട്. കടലില്‍ പോകുന്ന എല്ലാ ബോട്ടുകളും കപ്പലുകളും ഏതെങ്കിലും ഒരു രാജ്യത്ത് രജിസ്റ്റര്‍ ചെയ്യണമെന്ന് വ്യവസ്ഥയുണ്ട്. അപ്പോള്‍ കപ്പലിലുണ്ടാകുന്ന പ്രശ്നങ്ങള്‍, കപ്പല്‍ ഏതു രാജ്യത്താണോ രജിസ്റ്റര്‍ ചെയ്തത് ആ രാജ്യത്തു തന്നെ വിചാരണ ചെയ്യണം എന്നാണ് ചട്ടം.
പല കാരണങ്ങളാല്‍ ലോകത്തെ ഒട്ടേറെ കച്ചവടകപ്പലുകള് ലൈബീരിയയിലും പനാമയിലുമാണ് രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുള്ളത്. അത്തരം കപ്പലുകളോ, കപ്പല്‍ മുതലാളിമാരോ ആ രാജ്യങ്ങള്‍ കണ്ടിട്ടു പോലുമുണ്ടാകില്ല. അതിനാണ് 'ഫ്ലാഗ് ഓഫ് കണ്‍വീനിയന്‍സ്' എന്നുപറയും. ഇത്തരം കപ്പലുകളില്‍ ഉണ്ടാകുന്ന പ്രശ്നങ്ങള്‍ക്ക് അതാത് രാജ്യങ്ങളിലാണ് പ്രോസിക്യൂഷന് നടക്കേണ്ടത്. എന്നാല്‍ നടുക്കടലില്‍ കാപ്റ്റന്‍ വ്യാപകമായ അവകാശങ്ങളുണ്ട്. ക്യാപ്റ്റന്റെ പ്രായോഗികമായ തീരുമാനം അനുസരിച്ച് കുറ്റവാളികളെ കൈകാര്യം ചെയ്യുന്ന രീതി പലപ്പോഴും വ്യത്യാസപ്പെടാറുണ്ട്.
ശൂന്യാകാശത്തും നിയമങ്ങളോ: അന്‍പതിനായിരം അടിക്ക് മീതെ കുഴപ്പം കാണിച്ചാല്‍ അടി കിട്ടുമെന്ന് പറഞ്ഞല്ലോ. അപ്പോള്‍ പിന്നെ അതിലും മീതെ ശൂന്യാകാശത്ത് (അതായത് ഏതാണ്ട് ഭൂമിയില്‍ നിന്നും നൂറു കിലോമീറ്റര്‍ ഉയരത്തില്‍) എത്തിയാലെങ്കിലും സമാധാനത്തോടെ ഒരു അക്രമം നടത്താന്‍ പറ്റുമോ?.

അപ്പോള്‍ നല്ല കാശുള്ള ഏതെങ്കിലും മലയാളി അവിടെ എത്താനുള്ള സാധ്യത ഉണ്ട്. ഇന്നേവരെ സ്പേസില്‍ ഒളിക്യാമറ പ്രയോഗങ്ങള്‍ ഒന്നുമുണ്ടായിട്ടില്ല. എന്നാല്‍ ഒരു മലയാളി അവിടെ എത്തിയാല്‍ കാര്യങ്ങള്‍ കുഴഞ്ഞേക്കാം. ഭൂമിയില്‍ നിന്നും 400 കിലോമീറ്റര്‍ ദൂരെയാണ് സ്പേസ്സ്റേഷന്. അപ്പോള്‍ അന്‍പതിനായിരം അടിയില്‍ നിന്നും പത്തുലക്ഷം ലക്ഷം അടി ദൂരെ സ്പേസിലെത്തിയാല്‍ ഇവിടുത്തെ കുറ്റകൃത്യത്തിന് തന്നെയാര്‍ക്കും ഒന്നും ചെയ്യാന്‍ പറ്റില്ലെന്ന് കരുതാമോ?
മാസങ്ങളോളം ആളുകള്‍ സ്പേസില്‍ താമസിക്കുന്ന ഇന്റര്‍നാഷണല്‍ സ്പേസ് സ്റ്റേഷനില്‍ ഒരു അക്രമം ഉണ്ടാകാനുള്ള സാധ്യത മുന്‍പേ കണ്ട് ഒരു സ്പേസ് സ്റ്റേഷന് എഗ്രിമെന്റ് ഉണ്ടാക്കിയിട്ടുണ്ട് ( The International Space Station Intergovernmental Agreement, 1998 ). ഈ സ്പേസ് സ്റ്റേഷന് വളരെ കുഴപ്പം പിടിച്ച ഒന്നാണ്.
1. അക്രമി ഏതു രാജ്യക്കാരനാണോ ആ രാജ്യം അയാളെ കൈകാര്യം ചെയ്യേണ്ടതാണ്.
2. അതേസമയം ഏതു രാജ്യത്തിന്റെ മൊഡ്യൂളില്‍ ആണോ അക്രമം നടത്തിയത് അവര്‍ക്കും അയാളെ കൈകാര്യം ചെയ്യാനുള്ള അവകാശമുണ്ട്.
അപ്പോ...സോറി ബ്രോ. അതും നടക്കില്ല.
ഇനി അല്പം സിവില്‍ നിയമം.
ചന്ദ്രനില്‍ ചായക്കട നടത്തുന്ന മലയാളിയുടെ കഥ പ്രസിദ്ധമാണല്ലോ. അവിടുത്തെ ചായക്കട ഉണ്ടാക്കാന്‍ ആരോടെങ്കിലും അനുമതി വാങ്ങണോ എന്ന് നോക്കാം.
ബഹിരാകാശവും മറ്റു ഗ്രഹങ്ങളുമെല്ലാം മനുഷ്യരാശിയുടെ പൊതുസമ്പത്താണെന്നും അതിനാല്‍ ഒരു രാജ്യത്തിനും അവിടെ കയറി അവകാശം സ്ഥാപിക്കാന്‍ പറ്റില്ലെന്നും വ്യക്തമാക്കുന്ന ഒരു അന്താരാഷ്ട്ര കരാര്‍ ഉണ്ട് ( Treaty on Principles Governing the Activities of States in the Exploration and Use of Outer Space, including the Moon and Other Celestial Bodies ).
പക്ഷെ നിയമത്തെ കീറിമുറിച്ച് ലൂപ്ഹോള്‍ കണ്ടുപിടിക്കുന്ന ഒരു അമേരിക്കന്‍ വിദഗ്ദ്ധന് ഡെന്നിസ് എം ഹോപ്പ്, 'രാജ്യങ്ങള്‍ക്ക് അവകാശം സ്ഥാപിക്കാന്‍ പറ്റില്ല' എന്നേ കരാര്‍ പറയുന്നുള്ളു, വ്യക്തികള്‍ക്ക് പറ്റില്ലെന്ന് പറഞ്ഞിട്ടില്ല എന്നു കണ്ടുപിടിച്ചു. അതിനാല്‍ ചന്ദ്രന് തന്റെ സ്വന്തം വകയാണെന്ന അവകാശം ഉന്നയിച്ച് അദ്ദേഹം ഐക്യരാഷ്ട്രസഭക്ക് കത്തയച്ചു.
അതെസമയം കുടിയേറ്റകാലത്തുള്ള മറ്റൊരു അമേരിക്കന്‍ നിയമമുണ്ട്-'ഏതെങ്കിലും ഒരു സ്ഥലം ചൂണ്ടിക്കാണിച്ച് ഒരു അമേരിക്കക്കാരന് അത് തന്റേതാണെന്നു പറയുകയും ഒരു വര്‍ഷത്തിനകം വേറെ ആരും അതിന് ക്ലെയിം ചെയ്യുകയും ചെയ്തില്ലെങ്കില്‍ അതയാള്‍ക്ക് അവകാശപ്പെട്ടതാണത്രെ'. ഈ വകുപ്പനുസരിച്ച് ഇദ്ദേഹം ചന്ദ്രന് സ്വന്തം വകയാണെന്ന് അമേരിക്കന്‍ സര്‍ക്കാരിനെയും ചൂണ്ടികാണിച്ചു. വേറെ ആരും അത് ക്ലെയിം ചെയ്തുമില്ല.
ഇയാള്‍ ഒരു വട്ടനാണെന്നാണ് കൂടുതല്‍ പേരും കരുതിയത്. ഹോപ്പ് പക്ഷെ കാര്യങ്ങള്‍ സീരിയസായി എടുത്തു. താമസിയാതെ ഇയാള്‍ ചന്ദ്രനില്‍ സ്ഥലം മുറിച്ചു വില്ക്കാന് തുടങ്ങി. ഇപ്പോഴും വില്‍പ്പന തുടരുകയും ചെയ്യുന്നു! കേരളത്തിലെ ഭൂമി വിലയേക്കാള്‍ ഏറെ കുറവാണ് ചന്ദ്രനില്‍ (ഏക്കറിന് ആയിരം രൂപയില്‍ താഴെയേ ഉള്ളൂ).

ഒരു കാര്യം കൂടി പറഞ്ഞു ഈ ലേഖനം അവസാനിപ്പിക്കാം. ജീവിതത്തില്‍ ഏറെ സമയം വിമാനത്തില്‍ ചെലവഴിക്കുന്ന ആളെന്ന നിലയില്‍ എയര്‍ഹോസ്റ്റസ് മാരോട് വലിയ ബഹുമാനമുള്ള ഒരാളാണ് ഞാന്‍. എയര്‍ ഹോസ്റ്റസുമാരോടുള്ള ചില യാത്രക്കാരുടെ പെരുമാറ്റം ലജ്ജാകരമാണ് (ചിലപ്പോള്‍ തിരിച്ചും). ഗള്‍ഫില്‍ ഏറെ നാള് താമസിച്ച ഒരാള്‍ എന്ന നിലക്ക് ഗള്‍ഫില്‍ നിന്നും കേരളത്തിലേക്കുള്ള വിമാനത്തില്‍ ഈ പ്രശ്നം വളരെ കൂടുതല്‍ ആണെന്നും എനിക്കറിയാം. എയര്‍ ഹോസ്റ്റസുമാരെ സംബന്ധിച്ചിടത്തോളം ഗള്‍ഫ് ഇന്‍ഡ്യാ സെക്ടര്‍ ഒരു പേടി സ്വപ്നമാണ്.
ഇതിന്റെ കാരണം എന്തെന്ന് ഞാന്‍ പലപ്പോഴും ആലോചിച്ചിട്ടുണ്ട്. പക്ഷെ പില്ക്കാലത്ത് നേപ്പാളിലേക്കും ശ്രീലങ്കയിലേക്കും ഫിലിപ്പീന്സിലേക്കുമൊക്കെ ഗള്‍ഫ് വഴി യാത്ര ചെയ്തപ്പോള്‍ ഒരുകാര്യം മനസ്സിലായി. ഇതൊരു മലയാളി സ്പെഷ്യലിറ്റി അല്ല. ഗള്‍ഫില്‍ കര്‍ക്കശമായ നിയമങ്ങളില്‍ താമസിക്കുന്ന ആളുകള്‍ അവരുടെ രാജ്യത്തെ വിമാനത്തില്‍ കയറുമ്പോള്‍ തന്നെ അതിനെ സ്വന്തം രാജ്യത്തിന്റെയും രാജ്യം നല്കുന്ന സ്വാതന്ത്ര്യത്തിന്റെയും തുരുത്തായി കാണുന്നു. മുമ്പ് പറഞ്ഞത് പോലെ നിയമപരമായി ഇത് കുറെ ശെരിയും ആണ്.
ഏതെങ്കിലും മലയാളി ദുബായിലേക്ക് പോകുന്ന ഒരു എമിരേറ്റ്സ് വിമാനത്തിലെ എയര്‍ ഹോസ്റ്റസിന്റെ ഉറങ്ങുന്നതോ ഉറങ്ങാത്തതോ ആയ പടം എടുത്തു പോസ്റ്റ് ചെയ്യാന്‍ ധൈര്യപ്പെടുമോ എന്നാലോചിച്ചാല്‍ മതി. അപ്പോള്‍ നമ്മള് ഒരു കാര്യം ഇപ്പോഴും ഓര്‍ക്കണം. നമ്മുടെ സ്വാതന്ത്ര്യം വലിയൊരു ഭാഗ്യമാണ് അതെപോലെ ഉത്തരവാദിത്തവും. അതൊന്നും ഇതാകാശമാണ്, എനിക്ക് എന്തുംചെയ്യാം എന്നൊക്കെയുള്ള മണ്ടന്‍ ന്യായം പറഞ്ഞു കളഞ്ഞുകുളിക്കരുത്.
(ഐക്യരാഷ്ട്ര പരിസ്ഥിതി സംഘടനയുടെ ദുരന്ത ലഘൂകരണ വിഭാഗം തലവന്‍ ആണ് ലേഖകന്‍. അഭിപ്രായങ്ങള്‍ വ്യക്തിപരം ആണ്, ഐക്യരാഷ്ട്രസഭയുടേത് ആകണമെന്നില്ല)
© Copyright Mathrubhumi 2016. All rights reserved.

ബഷീറുമാർ വിഷമിക്കേണ്ട! ഇനി എയർ ഇന്ത്യയിൽ എയർ ഹോസ്റ്റസു മാർക്കു വിമാനത്തിൽ കിടന്നു തന്നെ ഉറങ്ങാം; ദീർഘ ദൂരത്തേക്കു യാത്ര ചെയ്യുന്നവർക്കു കിടന്നു ഉറങ്ങാൻ സൗകര്യം ഒരുക്കുമെന്ന് എയർ ഇന്ത്യ
ന്യൂഡൽഹി: വിമാനത്തിൽ ഇരുന്നുറങ്ങുന്ന എയർ ഹോസ്റ്റസിന്റെ വീഡിയോ ചിത്രീകരിച്ചതിനെത്തുടർന്നുള്ള വിവാദങ്ങൾക്കു പിന്നാലെ പുതിയ തീരുമാനവുമായി എയർ ഇന്ത്യ രംഗത്ത്. ഉറങ്ങുന്ന എയർഹോസ്റ്റസിന്റെ വീഡിയോ ചിത്രീകരിച്ച് എയർഇന്ത്യക്കു പരാതി നൽകിയത് കെ എം ബഷീർ എന്ന ഗൾഫ് മലയാളിയായിരുന്നു.
സോഷ്യൽ മീഡിയയിൽ നിന്നും ഏറെ വിമർശനങ്ങളും ബഷീര്‍ ഏറ്റുവാങ്ങേണ്ടിയും വന്നു. എന്നാൽ ഇനി ഒരു ബഷീറുമാർക്ക് പരാതി കൊടുക്കാനുള്ള അവസരം ഇല്ലാതാക്കിയിരിക്കുകയാണ് എയർ ഇന്ത്യ. ദീർഘ ദൂരത്തേക്കു യാത്ര ചെയ്യുന്നവർക്കു കിടന്നു ഉറങ്ങാൻ സൗകര്യം ഒരുക്കുമെന്ന് എയർ ഇന്ത്യ അറിയിച്ചു. സർവീസ് സമയം കഴിഞ്ഞ്
എയർ ഹോസ്റ്റസും മറ്റു ജീവനക്കാർക്കും വിശ്രമിക്കാം. വിമാനത്തിൽ യാത്ര ചെയ്യുന്നവർക്ക് പിന്നെ എവിടെയാണ് വിശ്രംമിക്കാൻ സ്ഥലം. എന്നും എയർ ഇന്ത്യ.
ദീർഘദൂര സർവീസുകൾക്ക് വിമാനത്തിലെ ജീവനക്കാർ എയർ ഹോസ്റ്റ്സ് ഉൾപെടെയുള്ള വർക്ക് വിശ്രമിക്കാൻ സമയം ആവശ്യമാണ്. 11 മണിക്കൂർ നിർത്താതെ സർവീസ് നടത്തുന്നവർക്ക് സൗകര്യം ഒരുക്കി കൊടുക്കണം. പ്രത്യേകിച്ചും ഇന്ത്യയിൽ നിന്നും അമേരിക്കയിലേക്കും ആസ്ട്രലിയയിലേക്കും ഉള്ള യാത്രയിൽ വിശ്രമം അത്യാവശ്യമാണ്. 250 മുതൽ 300 വരെയുള്ള യാത്രക്കാരുടെ കാര്യങ്ങൾ നോക്കുമ്പോൾ ജീവനക്കർക്കും വിശ്രമം അത്യാവശ്യമാണെന്ന് എയർ ഇന്ത്യ പറഞ്ഞു.
ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷനു മുമ്പാകെ എയർ ഇന്ത്യ നിർദ്ദേശം മുന്നോട്ടുവച്ചു കഴിഞ്ഞു. ജീവനക്കാർക്ക് വിശ്രമം അത്യാവശ്യമാണ്. വിശ്രമമില്ലാതെ പണിയെടുക്കുന്ന സമയത്താണ് പര അപകടങ്ങളും സംഭവിക്കുന്നത്. സമീപകാലത്ത് നടന്ന അപകടങ്ങൾ ചൂണ്ടിക്കാട്ടിയാണ് എയർഇന്ത്യ പുതിയ നിർദ്ദേശം മുന്നോട്ടു വച്ചിരിക്കുന്നത്.
ആവശ്യത്തിന് വിശ്രമം ലഭിക്കാതെ വരുമ്പോഴാണ് ഉറക്കം തൂങ്ങി ജോലി ചെയ്യേണ്ടി വരും. കഴിഞ്ഞ ദിവസം സമാന മായൊരു സംഭവമാണ് എയർ ഇന്ത്യയിൽ അരങ്ങേറിയത്. സർവീസ് സമയം കഴിഞ്ഞു വിശ്രമിക്കുന്ന എയർ ഹോസ്റ്റസിന്റെ സമ്മതമില്ലാതെ ബഷീർ എന്നൊരു യാത്രക്കാരൻ വിമാന യാത്രയ്ക്കിടെ ഉറങ്ങുന്ന എയർഹോസ്റ്റസിന്റെ വീഡിയോ എടുക്കുകയും അവർ കൃത്യനിർവഹണത്തിനിടെ ഉറങ്ങിയെന്ന് പരാതി നൽകുകയും ചെയ്തിരുന്നു.
എന്നാൽ പുതിയ നിയമം പാസാകുന്നതോടെ ഇത്തരം പരാതകികൾ ഇനി ഉണ്ടാവില്ല. എയർ ഹോസ്റ്റസിനു വിമാനത്തിലല്ലാതെ പിന്നെവിടെ കിടന്നുറങ്ങും.

www.marunadanmalayali.com © Copyright 2016.
No comments :
Post a Comment