റിയോ ഡി ജനെയ്‌റോ: റിയോ ഒളിമ്പിക്‌സില്‍ ഇന്ത്യയുടെ പി.വി സിന്ധു ബാഡ്മിന്റണ്‍ വനിതാ സിംഗിള്‍സ്‌ ഫൈനലില്‍. ലോക ആറാം നമ്പര്‍ താരമായ നൊസോമി ഒക്കുഹാരയെ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് സിന്ധു തകര്‍ത്തത്. സ്‌കോര്‍: 19-21, 10-21. ഇന്ത്യന്‍ ബാഡിമിന്റണ്‍ ചരിത്രത്തില്‍ ആദ്യമായാണ് ഒരു താരം ഒളിമ്പിക് ബാഡ്മിന്റണ്‍ ഫൈനലില്‍ യോഗ്യത നേടുന്നത്.
വോളി കോര്‍ട്ടില്‍ പിറന്ന ഇന്ത്യയുടെ അഭിമാന സിന്ധു Read More
2012 ഒളിമ്പിക്‌സില്‍ വെങ്കല മെഡല്‍ നേടിയ സൈന നേവാളിന്റെ പ്രകടനമായിരുന്നു ഒളിമ്പിക്‌സിലെ ബാഡ്മിന്റണില്‍ ഇന്ത്യയുടെ ഏറ്റവും മികച്ച പ്രകടനം. എന്നാല്‍ ഇന്ന് സിന്ധു ചരിത്രം തിരുത്തി കുറിച്ചിരിക്കുകയാണ്.
ഫൈനലില്‍ എത്തിയതോടെ വെള്ളി മെഡലോ സ്വര്‍ണ മെഡലോ സിന്ധു നേടുമെന്നത് ഉറപ്പായി. മത്സരത്തിന്റെ തുടക്കം മുതല്‍ മികച്ച പ്രകടനത്തോടെ സിന്ധു മേല്‍ക്കൈ നിലനിര്‍ത്തി. എന്നാല്‍ ആദ്യ ഗെയിമില്‍ ജപ്പാന്റെ നൊസോമി ഒക്കുഹാര മികച്ച മുന്നേറ്റങ്ങള്‍ നടത്തി സിന്ധുവിന് കടുത്ത വെല്ലുവിളി ഉയര്‍ത്തി.
റിയോയില്‍ നിന്ന് കെ.വിശ്വനാഥ്‌
എന്നാല്‍ ഒരിക്കല്‍ പോലും സിന്ധുവിന് മുന്നിലെത്താന്‍ നൊസോമിക്കായില്ല. ഒടുവില്‍ ഇഞ്ചോടിഞ്ച് പോരടിച്ച ആദ്യ ഗെയിം 21-19ന് സിന്ധു നേടി. രണ്ടാം ഗെയിമിന്റെ തുടക്കം മുതല്‍ സിന്ധു ആധിപത്യം നിലനിര്‍ത്തി. രണ്ടാം ഗെയിം 10-10 ല്‍ എത്തിയപ്പോഴാണ് സിന്ധു തന്റെ ഉഗ്രരൂപം പുറത്തെടുത്തത്.
സിന്ധുവിന്റെ അച്ഛന്റെ പ്രതികരണം
പിന്നീട് ഒരു പോയിന്റ് പോലും നേടാന്‍ ജപ്പാന്‍ താരത്തെ സിന്ധു അനുവദിച്ചില്ല. മികച്ച ഷോട്ടുകളിലൂടെ മത്സരം നൊസോമിയില്‍ നിന്നും സിന്ധു കൈക്കലാക്കി.  നാളെ വൈകുന്നേരം 7.30ന്‌ കരോളിന മാരിനുമായാണ് സിന്ധുവിന്റെ ഫൈനല്‍ പോരാട്ടം.
സിന്ധുവിന്റെ മാച്ച് പോയിന്റ്‌
ലൈവ് അപ്‌ഡേറ്റ്
Last Update : 2016/08/18 19:28












രണ്ടാം സെറ്റ് 21-10 നാണ് സിന്ധു നേടിയത്‌

വിജയം ഒരു പോയിന്റ് അകലെ

വിജയം രണ്ട് പോയിന്റ് അകലെ

രണ്ടാം ഗെയിമില്‍ സിന്ധുവിന് വ്യക്തമായ ലീഡ്; സ്‌കോര്‍: 19-10

സിന്ധു വിജയത്തിലേക്ക്

രണ്ടാം ഗെയിമില്‍ സിന്ധുവിന് വ്യക്തമായ ലീഡ്; സ്‌കോര്‍: 18-10

രണ്ടാം ഗെയിമില്‍ സിന്ധുവിന് വ്യക്തമായ ലീഡ്; സ്‌കോര്‍: 17-10

രണ്ടാം ഗെയിമില്‍ സിന്ധുവിന് വ്യക്തമായ ലീഡ്; സ്‌കോര്‍: 16-10