
ഫോണ്‍ ബാങ്കാകും: പണം കൈമാറാന്‍ അക്കൗണ്ട് നമ്പര്‍ അറിയേണ്ട
ഉപഭോക്താവിന് മൊബൈല്‍നമ്പറോ, പേരോ അല്ലെങ്കില്‍ വെര്‍ച്വലായി ഒരു വിലാസമോ എന്തും കൈമാറ്റത്തിന് ഉപയോഗിക്കാം
August 26, 2016, 07:50 PM ISTമുംബൈ: പണം നോട്ടുകളായി കൈമാറുന്നത് ഒഴിവാക്കുന്നതിലേക്ക് രാജ്യം ഒരു ചുവടുകൂടി അടുത്തു. ബാങ്കുകളുടെ ആപ്പ് മുഖേന ബില്ലുകയും അടയ്ക്കുകയും ഇടപാട് നടത്തുകയും പണംകൈമാറുകയും ചെയ്യുന്നതിനെക്കാള്‍ ലളിതമായ പുതിയ സംവിധാനം നിലവില്‍ വന്നു. പണം കൈമാറാന്‍ അക്കൗണ്ട് നമ്പര്‍ പോലും അറിയേണ്ടതില്ല എന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത. മൊബൈലില്‍ നിന്ന് ഒരു സന്ദേശം അയക്കുന്ന അത്ര ലളിതമായി ഇനി പണവും കൈമാറാം.
നാഷണല്‍ പേമെന്റ് കോര്‍പറേഷന്‍ വികസിപ്പിച്ചെടുത്ത യു.പി.ഐ(യൂണിഫയിഡ് പേമെന്റ്‌സ് ഇന്റര്‍ഫെയിസ്) ആപ്പാണ് ഇതിന് ഉപയോഗിക്കേണ്ടത്. ഉടന്‍ സ്ഥാനമൊഴിയുന്ന റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജന്റെ ആശയത്തില്‍ രൂപംകൊണ്ടതാണ് യു.പി.ഐ(യൂണിഫയിഡ് പേമെന്റ്‌സ് ഇന്റര്‍ഫെയിസ്). ആന്‍ഡ്രോയിഡ് പ്ലാറ്റ്‌ഫോമുള്ളവര്‍ക്ക് യു.പി.ഐ മൊബൈല്‍ ആപ്പ് രണ്ടോ മൂന്നോ ദിവസത്തിനുള്ളില്‍ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാം. രാജ്യത്തെ 19 ബാങ്കുകളുടെ യു.പി.ഐ അനുബന്ധ ആപ്പുകള്‍ തയാറായിക്കഴിഞ്ഞു.
രണ്ടേ രണ്ട് ഘട്ടം മാത്രമാണ് ഇടപാടിന് വേണ്ടിവരുക. ഉപഭോക്താവിന് മൊബൈല്‍നമ്പറോ, പേരോ അല്ലെങ്കില്‍ വെര്‍ച്വലായി ഒരു വിലാസമോ എന്തും കൈമാറ്റത്തിന് ഉപയോഗിക്കാം. ഉദാഹരണത്തിന് xyz@icici അല്ലെങ്കില്‍ 12456789@axis എന്നോ ഒക്കെ ടൈപ്പ് ചെയ്ത് സന്ദേശമായി പണം കൈമാറാം. ഇപ്രകാരം ഒരു വിലാസത്തിലൂടെ കൈമാറുമ്പോള്‍ ഉപഭോക്താവിന് സുരക്ഷിതത്വത്തിനായി പിന്‍ നമ്പര്‍ നല്‍കി പണം സ്വീകരിക്കാം. 24 മണിക്കൂര്‍ ഈ സംവിധാനം ഉപയോഗിച്ച് ബാങ്കിങ് ഇടപാടുകള്‍ നടത്താം.
ഉപഭോക്താവിന് ഏത് ബാങ്കിന്റെ യു.പി.ഐ ആപ്പും ഇഷ്ടാനുസരണം ഉപയോഗിച്ച് ഇടപാട് നടത്താം. നിലവിലെ നെഫ്റ്റ്, ഐഎംപിഎസ് രീതികളെ അപേക്ഷിച്ച് വളരെ ഇത് വളരെ ലളിതവും സുരക്ഷിതവുമാണ്.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, എച്ച്.ഡി.എഫ്.സി, കോടക് മഹീന്ദ്ര എന്നീ ബാങ്കുകളുടെ യു.പി.ഐ ബന്ധിത ആപ്പുകള്‍ ആറാഴ്ചയ്ക്കുള്ളില്‍ ലഭ്യമാകും. യു.പി.ഐ മുഖേന പരമാവധി കൈമാറാവുന്ന തുക ഒരു ലക്ഷമാണ്. ഓരോ ഇടപാടിനും എന്‍.പി.സി.ഐക്ക് 25 പൈസയും സേവനദാതാവിന് 50 പൈസയുമായിരിക്കും സര്‍വീസ് ചാര്‍ജായി ഈടാക്കുക.
ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് പാന്‍നമ്പര്‍ ചേര്‍ക്കുക, വെര്‍ച്വല്‍ വിലാസമുണ്ടാക്കി ഏത് ബാങ്കിലെ അക്കൗണ്ടിനേയും ഇതിലേക്ക് ബന്ധിപ്പിക്കാം. രണ്ട് പേര്‍ തമ്മില്‍ പണം കൈമാറുന്നതിന് ബാങ്ക് അക്കൗണ്ട് നമ്പറോ ഐ.എഫ്.എസ്.സി കോഡോ തുടങ്ങിയ ഒരു വിവരവും നല്‍കേണ്ടതില്ല എന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത. പണം കിട്ടേണ്ട ആളിന്റെ അക്കൗണ്ട് വിവരങ്ങള്‍ ഒന്നും നല്‍കുന്നില്ല എന്നതിനാല്‍ ഇത് കൂടുതല്‍ സുരക്ഷിതവുമായിരിക്കും.
യൂണിയന്‍ ബാങ്കിന്റെ യു.പി.ഐ ആപ്പ്, ഫെഡറല്‍ ബാങ്കിന്റെ ലോട്‌സ, ആക്‌സിസ് ബാങ്കിന്റെ ആക്‌സിസ് പേ, ബാങ്ക് ഓഫ് മഹാരാഷ് ട്രയുടെ മഹായു.പിഐ ആപ്പുകളിലെല്ലാം യു.പി.ഐയുമായി ബന്ധിപ്പിച്ച് കഴിഞ്ഞു. ഐ.ടി വിദഗ്ധന്‍ നന്ദന്‍ നിലേകാനി ഈ പദ്ധതിയുടെ ഉപദേശകനായിരുന്നു.
കേരളത്തില്‍ നിന്നുള്ള സൗത്ത് ഇന്ത്യന്‍ ബാങ്ക്. കാത്തലിക് സിറിയന്‍ ബാങ്ക് എന്നിവയും ഇതിനോടരം യു.പി.ഐയുമായി ബന്ധിപ്പിച്ച് ആപ്പുകള്‍ തയാറാക്കി കഴിഞ്ഞു.
© Copyright Mathrubhumi 2016. All
No comments :
Post a Comment