Tuesday, 24 July 2018

ഇത്തവണ രോഗങ്ങൾ വരാതിരിക്കാൻ

ഉണ്ണി കൊടുങ്ങല്ലൂര്‍

മഴക്കാലം മാറി 
ഇനി വരുന്നത്
 രോഗ കാലം 
ഇത്തവണ രോഗങ്ങൾ 
വരാതിരിക്കാൻ
 ഒരു സൂത്രം 
പ്രയോഗിച്ചാൽ മതി 
ആശുപത്രി ചുമരുകളിൽ
"രോഗങ്ങൾ തുലയട്ടെ "
എന്ന് എഴുതിവെക്കുക
കേരളം രോഗത്തിൽ നിന്ന് 
വിമുക്തമാകും
ലോകം അവാർഡ് നൽകാൻ
 ഓടി വരും

No comments :

Post a Comment