Saturday, 25 February 2017

വാട്‌സാപ്പിന്റെ പുതിയ അപ്‌ഡേഷന്‍; സൂക്ഷിക്കുക! പണി കിട്ടാം

ഉണ്ണി കൊടുങ്ങല്ലൂര്‍

വാട്‌സാപ്പിന്റെ പുതിയ അപ്‌ഡേഷന്‍; സൂക്ഷിക്കുക!



ഒന്നും ശ്രദ്ധിക്കാതെ ഇതില്‍ നമ്മുടെ ചിത്രമോ വീഡിയോയോ പങ്കുവെക്കുമ്പോള്‍ സ്വാഭാവികമായും അത് നമ്മുടെ കോണ്ടാക്റ്റ് ലിസ്റ്റിലുള്ളവരിലേക്കെല്ലാം എത്തും.

Tuesday, 21 February 2017

മുളക്കാത്ത വിത്തും മുളക്കും ഈ മാന്ത്രിക വിദ്യയാലേ

ഉണ്ണി കൊടുങ്ങല്ലൂര്‍‎Saji Sebastian‎ to Krishi(Agriculture)
4 hrs ·
എത്ര മുളയ്ക്കാത്ത വിത്തും മുളയ്ക്കും
അതിനുള്ള സാധനങ്ങൾ ഒരു ലിറ്റർ വെളളം,

Tuesday, 14 February 2017

ഭാരതം മിസൈൽ വേധ മിസൈൽ വിജയകരമായി പരീക്ഷിച്ചു

ഉണ്ണി കൊടുങ്ങല്ലൂര്‍agniv-kjpi-621x414livemint

ഭാരതം മിസൈൽ വേധ മിസൈൽ വിജയകരമായി പരീക്ഷിച്ചു

ന്യൂഡൽഹി : ഭാരതം മിസൈൽ വേധ മിസൈൽ വിജയകരമായി പരീക്ഷിച്ചു. ഇതോടെ ബഹുതല മിസൈൽ പ്രതിരോധ സംവിധാനത്തിൽ നിർണായക നേട്ടമാണ് ഭാരതം കൈവരിച്ചത്. ഒഡിഷ തീരത്തുള്ള അബ്ദുൾ കലാം ദ്വീപിൽ നിന്ന് രാവിലെ 7:45 നാണ് മിസൈൽ പരീക്ഷിച്ചത്.
മിസൈൽ വേധ മിസൈലിന്റെ രണ്ട് ഘട്ടങ്ങളിലായുള്ള പ്രവർത്തനം പൂർണ്ണമായും വിജയമാണെന്ന് ഡി ആർ ഡി ഒ വ്യക്തമാക്കി. ബംഗാൾ ഉൾക്കടലിൽ നങ്കൂരമിട്ട കപ്പലിൽ നിന്ന് ശത്രു മിസൈലെന്ന വ്യാജേന വിക്ഷേപിച്ച മിസൈലിനെയാണ് പ്രതിരോധ മിസൈൽ തകർത്തത് .

Wednesday, 8 February 2017

ആശയമുണ്ടോ..? NIT പഠിപ്പിക്കും ആര്‍ക്കും വിജയിക്കാം

ഉണ്ണി കൊടുങ്ങല്ലൂര്‍

ആശയമുണ്ടോ..? NIT പഠിപ്പിക്കും



എൻ.ഐ.ടി. കോഴിക്കോട് ടെക്‌നോളജി ബിസിനസ് ഇൻക്യുബേഷൻ സെന്റർ നടത്തുന്ന ഓന്ത്രപ്രെണർഷിപ്പ് ഡെവലപ്മെന്റ് പ്രോഗ്രാമിൽ പങ്കെടുക്കാം. സംരംഭകനാകാനുള്ള

എന്തുകൊണ്ട് കുതിര നേര്‍ക്ക്‌ പോകില്ല

ഉണ്ണി കൊടുങ്ങല്ലൂര്‍




ചെസ്സിന്റെ ഭാഷ പഠിക്കാം, കളിക്കാം



സംഗീതത്തിനും ഗണിതത്തിനുമെല്ലാമുള്ളപോലൊരു സവിശേഷമായൊരു അങ്കനസമ്പ്രദായം ചെസ്സിനുമുണ്ട്. ലക്ഷോപലക്ഷം അനശ്വര ചെസ്സ് കലാസൃഷ്ടികളുടെ സൗന്ദര്യാനുഭൂതിയിലേക്കും ശാസ്ത്രീയചതുരംഗപ്പോരാട്ടങ്ങളുടെ യദ്ധതന്ത്രരഹസ്യങ്ങളിലേക്കുമുള്ള മാന്ത്രികത്താക്കോലാണീ അങ്കനരീതി

ചെസ്സ് കളിക്കാനറിയാം പക്ഷെ ചെസ്സിന്റെ ഭാഷ അറിയില്ല എന്നതാണോ നിങ്ങളുടെ പ്രശ്നം?. വിഷമിക്കേണ്ട, ചെസ്സിന്റെ അങ്കനരീതി നമുക്ക് അനായാസം പഠിക്കാം.
സംഗീതത്തിനും ഗണിതത്തിനുമെല്ലാമുള്ളപോലൊരു സവിശേഷമായൊരു അങ്കനസമ്പ്രദായം ചെസ്സിനുമുണ്ട്. ലക്ഷോപലക്ഷം അനശ്വര ചെസ്സ് കലാസൃഷ്ടികളുടെ സൗന്ദര്യാനുഭൂതിയിലേക്കും ശാസ്ത്രീയചതുരംഗപ്പോരാട്ടങ്ങളുടെ യദ്ധതന്ത്രരഹസ്യങ്ങളിലേക്കുമുള്ള മാന്ത്രികത്താക്കോലാണീ അങ്കനരീതി.
ഇന്ന് നമുക്കാ താക്കോൽ സ്വന്തമാക്കാം
ഇതാണ്‌ ചെസ്സ് ബോർഡ്.
64 കളങ്ങളിലും അതാത് കളങ്ങളുടെ പേരുകൾ കുറിച്ചിരിക്കുന്നു. പാർശ്വങ്ങളിൽ നല്കിയിട്ടുള്ള 1 മുതൽ 8 വരെയുള്ള സംഖ്യകളും a മുതൽ h വരെയുള്ള ഇംഗ്ലിഷ് അക്ഷരങ്ങളും സംയോജിപ്പിച്ചാണ്‌ കളങ്ങൾ  നാമകരണം  ചെയ്തിട്ടുള്ളത്.
ഇവയാണ്‌ ചെസ്സ്കരുക്കൾ.
അവയുടെ ഇംഗ്ലീഷ് നാമങ്ങളും നാമങ്ങളുടെ ഹ്രസ്വരൂപങ്ങളും നല്കിയിരിക്കുന്നു.64 കളങ്ങളുടെ പേരുകളും 6 ചെസ്സ് കരുക്കളുടെ ചുരുക്കപ്പേരുകളും ആദ്യം ഹൃദിസ്ഥമാക്കുക. 
അടുത്തതായി നമുക്കൊരു ചെസ്സ് ഗെയിം കാണാം. ഈ ഗെയിമിലെ നീക്കങ്ങൾ ഓരോന്നായി ആദ്യം ചിത്രത്തിലും പിന്നീട് അങ്കനരീതിയിലും രേഖപ്പെടുത്തിയിട്ടുള്ളത് ശ്രദ്ധിക്കുക.
വൈറ്റ്: ഗിയാച്ചിനോ ഗ്രീക്കോ          
ബ്ലാക്ക്: അജ്ഞാതൻ
വർഷം: 1620                സ്ഥലം: യൂറോപ്പ്
  1. e4
വൈറ്റ് കളിക്കാരൻ തന്റെ പോണിനെ e2 കളത്തിൽ നിന്നും e4 കളത്തിലേക്ക് വെക്കുന്നു.
പോണുകളെ നീക്കുമ്പോൾ അവ വെക്കുന്ന കളത്തിന്റെ പേർ മാത്രം നല്കുക.
  1. ... e5
ബ്ലാക്ക് തന്റെ കാലാളിനെ e5 കളത്തിലേക്ക് വെക്കുന്നു.
2. f4
വൈറ്റ് തന്റെ പോണിനെ f4 കളത്തിലേക്ക് മുന്നോട്ട് തള്ളുന്നു.
2. ... exf4
ബ്ലാക്ക് തന്റെ e5ലെ കാലാളിനെക്കൊണ്ട് വൈറ്റിന്റെ f4ലെ കാലാളിനെവെട്ടുന്നു.
പോൺകൊണ്ട്എതിർകരുവിനെവെട്ടുമ്പോൾ  3കാര്യങ്ങൾരേഖപ്പെടുത്തണം:
  1. വെട്ട് നടത്തുന്ന പോൺ ഏത് നിരയിൽ ഇരിക്കുന്നുവോ ആ നിരയുടെ ഇംഗ്ലീഷ് അക്ഷരം (ഇവിടെ e)
  2. x’ എന്ന ചിഹ്നം  (x വെട്ടിനെ സൂചിപ്പിക്കുന്നു)
  3. വെട്ടപ്പെടുന്ന കരു ഇരിക്കുന്ന കളത്തിന്റെ പേരും (ഇവിടെ f4)
3. Nf3
പോൺ ഒഴികെയുള്ള മറ്റേതെങ്കിലും കരുവാണ്‌ നീക്കുന്നതെങ്കിൽ ആദ്യം നീക്കുന്ന കരുവിന്റെ ഹ്രസ്വനാമം ആദ്യം കുറിക്കുക (ഇവിടെ N). അതിനുശേഷം ആ കരു വെക്കുന്ന കളത്തിന്റെ പേർ രേഖപ്പെടുത്തുക (ഇവിടെ f3).
3. ... g5
ബ്ലാക്ക് തന്റെ പോണിനെ g5 കളത്തിലേക്ക് മുന്നോട്ട് നീക്കുന്നു.
4. Bc4
വൈറ്റ് കളിക്കുന്നയാൾ തന്റെ ബിഷപ്പിനെ c4 എന്ന കളത്തിൽ വെക്കുന്നു.
4. ... f6?
ബ്ലാക്ക് തന്റെ കാലാളിനെ f6 എന്ന കളത്തിലേക്ക് നീക്കുന്നു.
? “എന്ന ചിഹ്നത്തിന്റെ അർത്ഥം “മോശം നീക്കം” എന്നതാണ്‌.
5. Nxg5!
വൈറ്റ് തന്റെ നൈറ്റ് എടുത്ത് എതിരാളിയുടെ g5ലെ പോണിനെ വെട്ടിയെടുക്കുന്നു.
! “എന്ന ചിഹ്നം  “നല്ല നീക്കം” എന്നതിനെയാണ്‌ സൂചിപ്പിക്കുന്നത്.
5. ... fxg5
ബ്ലാക് f നിരയിലെ പോണിനെക്കൊണ്ട് വൈറ്റിന്റെ g5ലെ നൈറ്റിനെ വെട്ടുന്നു.
6. Qh5+
വൈറ്റ് തന്റെ ക്വീനിനെ എടുത്ത് h5 കളത്തിൽ വെച്ച് എതിർ രാജാവിന്‌ ചെക്ക് പറയുന്നു.
+” എന്ന ചിഹ്നം “ചെക്ക്” എന്നതിന്റെ സൂചകമാണ്‌.
ch.” എന്ന ചിഹ്നവും ചെക്കിന്റെ സൂചകമായി ഉപയോഗിക്കാറുണ്ട്.
6. ... Ke7
ബ്ലാക്ക് തന്റെ രാജവിനെ e7 എന്ന കളത്തിലേക്ക് മാറ്റുന്നു.
7.  Qxg5+
വൈറ്റ് തന്റെ ക്വീനിനെക്കൊണ്ട് എതിരാളിയുടെ g5ലെ പോണിനെ വെട്ടിയെടുത്ത് കറുപ്പ് രാജാവിന്‌ ചെക്ക് നല്കിയിരിക്കുകയാണെന്ന് ഇതിനകം നിങ്ങൾക്ക് മനസ്സിലായിക്കാണുമല്ലോ.
7. ... Ke8
ഇതിന്‌ മറുപടിയായി ബ്ലാക്ക് തന്റെ കിങ്ങിനെ e8 കളത്തിലേക്ക് ഇറക്കിവെക്കുന്നു.
8. Qh5+
വീണ്ടും വൈറ്റ് ക്വീൻ h5കളത്തിൽ വന്ന് എതിർ രാജവിന്‌ ചെക്ക് പറയുന്നു.
8. ... Ke7
ബ്ലാക്ക് രാജാവ് തനിക്ക് പോകാവുന്ന ഏക ഇടമായ e7 കളത്തിലേക്ക് കയറിനില്ക്കുന്നു.
9. Qe5#
വൈറ്റ് തന്റെ ക്വീനിനെ e5 കളത്തിൽ വെച്ച് ചെക്ക് പറഞ്ഞ് എതിർ രാജാവിന്‌ ചെക്ക്മേറ്റ് നല്കുന്നു.
# “ ചെക്ക്മേറ്റിനെ സൂചിപ്പിക്കുന്ന ചിഹ്നമാണ്‌.
നാം ഇപ്പോൾ കണ്ട ഗെയിം ചിത്രങ്ങളുടെ അകമ്പടിയില്ലാതെ ചെസ്സ് അങ്കനരീതിയിൽ എങ്ങനെ രേഖപ്പെടുത്താം എന്ന് നോക്കാം:
വൈറ്റ്ബ്ലാക്ക്
ഗിയാച്ചിനോ ഗ്രീക്കോ അജ്ഞാതൻ
വർഷം: 1620                സ്ഥലം: യൂറോപ്പ്
  1. e4                               e5
  2. f4                               exf4
  3. Nf3                             g5
  4. Bc4                             f6
  5. Nxg5!                         Fxg5
  6. Qh5+                         Ke7
  7. Qxg5+                       Ke8
  8. Qh5+                         Ke7
  9. Qe5#
ചെസ്സ് അങ്കനരീതിയിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ:
1. കളങ്ങളുടെ പേരുകൾ രേഖപ്പെടുതുന്നതിന്‌ ചെറിയ അക്ഷരങ്ങൾ  (small letters ) ഉപയോഗിക്കുക
2. കരുക്കളുടെ പേരുകൾ രേഖപ്പെടുതുന്നതിന്‌ വലിയ അക്ഷരങ്ങൾ  (capital letters) ഉപയോഗിക്കുക
3. രാജവിന്റെ പക്ഷത്ത് കാസ്ലിങ്ങ് നടത്തുന്നതിന്റെ ചിഹ്നം 00
ക്വീനിന്റെ വശത്ത് കാസ്ലിങ്ങ് നടത്തുന്നതിന്റെ ചിഹ്നം 000
4.എൻ പാസന്റ് വെട്ടുന്നതിന്റെ ചിഹ്നം e.p.
താഴെ നല്കിയിരിക്കുന്ന  3 കൊച്ചുഗെയിമുകൾ വായനക്കാർ സ്വയം ചെസ്സ് ബോർഡിൽ വച്ചുനോക്കി ചെസ്സ് അങ്കനരീതി  പരിശീലിക്കുക:
വൈറ്റ്          ബ്ലാക്ക്
  1. g4                   e5
  2. f3?                  Qh4#
വൈറ്റ്          ബ്ലാക്ക്
  1. f4                    e5
  2. fxe5               d6
  3. exd6              Bxd6
  4. Nc3?              Qh4+
  5. g3                   Qxg3+
  6. hxg3               Bxg3#
വൈറ്റ്          ബ്ലാക്ക്
  1. d4             f5
  2. Bg5            h6
  3. Bh4            g5
  4. e3!             gxh4?
  5. Qh5#


1. Qf7+! Nxf7
2. Ne6#
194 പേര്‍ ശരിയുത്തരം അയച്ചു.
നറുക്കെടുപ്പിലൂടെ തെരഞ്ഞെടുത്ത വിജയി: വി. രാഹുല്‍, നിലമ്പൂര്‍, മലപ്പുറം. എല്ലാവർക്കും അഭിനന്ദനങ്ങൾ

Tuesday, 7 February 2017

തീ അറിയേണ്ടതെല്ലാം

ഉണ്ണി കൊടുങ്ങല്ലൂര്‍

പൊള്ളലേറ്റവര്‍ക്ക് മരണം സംഭവിക്കുന്നതെന്തുകൊണ്ട്?


തീനാളം, കത്തുന്ന ഇന്ധനങ്ങള്‍, ചുട്ടുപഴുത്ത ലോഹങ്ങള്‍, വീര്യമേറിയ ആസിഡ്-ആല്‍ക്കലി, തിളച്ച വെള്ളം തുടങ്ങിയവയില്‍ നിന്നെല്ലാം പൊള്ളലേല്‍ക്കാവുന്നതാണ്. ശരീരത്തിലേറ്റ പൊള്ളലിന്റെ വ്യാപ്തി അനുസരിച്ചാണ് രക്ഷപെടാനുള്ള സാധ്യത കണക്കാക്കുന്നത്.

മ്മുടെ നാട്ടില്‍ നടക്കുന്ന അസ്വാഭാവിക മരണങ്ങളില്‍ ഏതാണ്ട് 10 ശതനമാനവും പൊള്ളല്‍ മൂലമാണ്. അതില്‍ ഏതാണ്ട് 45 - 50 ശതമാനം ആത്മഹത്യകളും ഏതാണ്ടത്ര തന്നെ അപകട മരണങ്ങളുമാണ്. വളരെ ചെറിയ ഒരു ശതമാനം മാത്രമാണ് കൊലപാതകങ്ങള്‍. ഭര്‍ത്താവിനെയോ ബന്ധുക്കളെയോ ഭയപ്പെടുത്താന്‍ വേണ്ടി മാത്രം അഭിനയിച്ചതാണ് എന്ന് പറഞ്ഞവരെയും കണ്ടിട്ടുണ്ട്.
ഉപരിതലത്തില്‍ മാത്രമുള്ളത്, ആഴത്തില്‍ ബാധിച്ചത് എന്നിങ്ങനെ പൊള്ളലിനെ രണ്ടായി തിരിക്കാം. ആഴത്തിലുള്ള പൊള്ളലാണ് കൂടുതല്‍ അപകടകരമെങ്കിലും ഉപരിതലത്തില്‍ മാത്രമുള്ള പൊള്ളലിനാണ് വേദന കൂടുതല്‍.
പൊള്ളലിന്റെ വ്യാപ്തി കൂടുന്നതനുസരിച്ച് തീവ്രതയും കൂടുമെന്നു പറഞ്ഞല്ലോ. 20 ശതമാനത്തില്‍ കൂടിയ പൊള്ളലുകളെല്ലാം അപകടകരമാണ്. അമ്പതു ശതമാനത്തിനു മേലെയാണ് പൊള്ളലെങ്കില്‍ മരണപ്പെടാനുള്ള സാധ്യത വളരെ കൂടുതലാണ്. 'Rule of 9' രീതി അവലംബിച്ചായിരുന്നു പൊള്ളലിന്റെ വ്യാപ്തി കണക്കാക്കിയിരുന്നത്. ഇതനുസരിച്ച് തല, കൈ, കാലിന്റെ മുന്‍ഭാഗം, കാലിന്റെ പിന്‍ഭാഗം, നെഞ്ചിന് മുന്‍ഭാഗം, നെഞ്ചിന് പിന്‍ഭാഗം, വയറിന് മുന്‍ഭാഗം, വയറിന് പിന്‍ഭാഗം എന്നിങ്ങനെ ഓരോ ഭാഗത്തെയും ശരീരത്തിന്റെ 9 ശതമാനമായി കണക്കാക്കുന്നു. ബാക്കിയുള്ള ഒരു ശതമാനം ബാഹ്യ ലൈംഗികാവയവങ്ങളുടേതാണ്.
തല, മുഖം, കഴുത്ത്, ലൈംഗികാവയവങ്ങള്‍ എന്നിവയിലുണ്ടാവുന്ന പൊള്ളല്‍ കൂടുതല്‍ അപകടകരമാണ്. സ്ത്രീകളെയും കുട്ടികളെയും കൂടുതല്‍ അപകടകരമായി ബാധിക്കുന്നു.
ശിശുക്കളിലും കുട്ടികളിലും തലയുടെ ഉപരിതല വിസ്തീര്‍ണ്ണത്തിന്റെ ശതമാനം മുതിര്‍ന്നവരേക്കാള്‍ കൂടുതലാണ്. അതുകൊണ്ട് 'Rule of 9' അവരില്‍ ഉപയോഗിക്കാനാവില്ല. 'Lund and Browder's chart' എന്ന താരതമ്യേന പുതിയ കണക്കുകൂട്ടല്‍ രീതിയാണ് ഇപ്പോള്‍ അവലംബിക്കുന്നത്. ഇതനുസരിച്ച് ശരീരഭാഗങ്ങളുടെ വിസ്തൃതി കണക്കാക്കുന്ന രീതി ചിത്രത്തില്‍ വിവരിച്ചിരിക്കുന്നു. ഒരു വയസ്സില്‍ താഴെ പ്രായമുള്ള കുട്ടികളുടെ തല 18 ശതമാനവും ഓരോ കാലുകള്‍ 13.5 ശതമാനവും ആണ്. പിന്നീട് ഓരോ വയസ് കഴിയുമ്പോഴും തലയില്‍ നിന്നും ഒരു ശതമാനവും കാലുകളില്‍ നിന്ന് 0.5 ശതമാനവും കുറഞ്ഞുവരുന്നു.
പൊള്ളലേറ്റവര്‍ക്ക് പല കാരണങ്ങള്‍ മൂലം മരണം സംഭവിക്കാം. കാര്‍ബണ്‍ ഡയോക്സൈഡ്, കാര്‍ബണ്‍ മോണോക്സൈഡ് എന്നിവ ശ്വസിക്കുന്നത് മൂലമുണ്ടാകുന്ന ശ്വാസം മുട്ടല്‍ (Suffocation), ശ്വാസനാളത്തിലുണ്ടാവുന്ന നീര്‍വീക്കം (Laryngeal spasm and glottic edema), നിര്‍ജലീകരണം (Hypovolemic shock due to dehydration), Neurogenic shock എന്നിവ മൂലം പൊള്ളലേറ്റ് 48 മണിക്കൂറിനകം മരണം സംഭവിക്കാം. അണുബാധ, വൃക്കകളുടെയും കരളിന്റെയും പ്രവര്‍ത്തനം നിലയ്ക്കുക, ടെറ്റനസ് തുടങ്ങിയവ മൂലം 48 മണിക്കൂറിന് ശേഷവും മരണം സംഭവിക്കാം.
നമ്മുടെ നാട്ടിലെ തീപൊള്ളലിന്റെ ചികിത്സ അത്ര മികച്ചതല്ല. അതിനാല്‍ പൊള്ളലേല്‍ക്കുന്നത് തടയുകയാണ് ഏറ്റവും അഭികാമ്യം. എന്നാല്‍ പലപ്പോഴും നമ്മള്‍ അപകടങ്ങള്‍ ക്ഷണിച്ചു വരുത്തുകയാണ് പതിവ്.
 ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍: 
1. സ്വയം തീ കൊളുത്തുന്നതിനെപ്പറ്റി തമാശക്ക് പോലും ആലോചിക്കാതിരിക്കുക.
2. പാചകം ചെയ്യുമ്പോഴും തീയുമായി അടുത്തിടപഴകുമ്പോളും വളരെ സൂക്ഷിക്കുക. സാരി, ഷാള്‍, തട്ടം, മുണ്ട് എന്നിവ തീയില്‍ വീഴാവുന്ന രീതിയിലായിരിക്കരുത്.
3. ചെറിയ കുട്ടികളെ അടുക്കളയില്‍ തനിയെ പാചകം ചെയ്യാന്‍ അനുവദിക്കരുത്.
4. പാചകം ചെയ്യുമ്പോള്‍ ഗ്യാസിന്റെ ഗന്ധം അനുഭവപ്പെട്ടാല്‍ സിലിണ്ടറിന്റെ പ്രവര്‍ത്തനം പൂര്‍ണമായും നിര്‍ത്തുക. വൈദ്യുതി സ്വിച്ചുകള്‍ ഓണാക്കുകയോ ഓഫാക്കുകയോ ചെയ്യരുത്. ജനലും വാതിലും മണം പോകുന്നത് വരെ തുറന്നിടുക. എത്രയും വേഗത്തില്‍ റിപ്പയറിനു വിദഗ്ദ്ധരെ വിളിക്കുക.
5. സിഗരറ്റ്, കത്തുന്ന തീപ്പെട്ടി എന്നിവ കെടുത്തി എന്നുറപ്പു വരുത്തിയതിനു ശേഷം മാത്രം കളയുക.
6. തിളച്ച വെള്ളം ഉപയോഗിക്കുമ്പോള്‍ സൂക്ഷിക്കുക. കുട്ടികളിലെ നല്ലൊരു ശതമാനം പൊള്ളലും തിളച്ച വെള്ളം മൂലമുണ്ടാവുന്നതാണ്. കുളിക്കാനും മറ്റും ബക്കറ്റില്‍ ചൂടുവെള്ളം എടുത്തുവെക്കുമ്പോള്‍ സൂക്ഷിക്കുക.
7. വൈദ്യുതി ഉപകരണങ്ങള്‍ ശ്രദ്ധയോടെ ഉപയോഗിക്കുക; പ്രത്യേകിച്ചും തേപ്പുപെട്ടി പോലുള്ള ഉപകരണങ്ങള്‍.
8. ഹൈ ടെന്‍ഷന്‍ ലൈനുകളില്‍ തട്ടി ഉണ്ടാകുന്ന പൊള്ളലുകളോളം അപകടകാരി മറ്റൊന്നില്ല. പറ്റിയാല്‍ മരണം അഥവാ ഗുരുതര അംഗവൈകല്യം ഉറപ്പാണ്. വളരെ ആഴത്തിലുള്ള പൊള്ളലുകള്‍ എല്ലിലും രക്തക്കുഴലിലും മറ്റും ബാധിക്കുന്നതിനാല്‍ കൈ, കാല്‍ ഒക്കെ മുറിച്ചു മാറ്റേണ്ടി വരുന്നത് സാധാരണമാണ് . മരങ്ങളില്‍ കായ് പറിക്കാന്‍ നീളത്തിലുള്ള തോട്ടികള്‍ ഉപയോഗിക്കുന്നത് മൂലമുള്ള ഗുരുതര വൈദ്യുതാഘാതങ്ങള്‍ വളരെ കൂടി വരുന്നു. അത്തരം സാഹചര്യങ്ങളില്‍ വളരെയധികം ശ്രദ്ധിക്കുക.
9. പടക്കം, പൂത്തിരി തുടങ്ങിയ വസ്തുക്കള്‍  സൂക്ഷിച്ചുപയോഗിക്കുക. കൈയില്‍ വച്ച് പൊട്ടിക്കുക, പൊടി കൂട്ടിയിട്ടു കത്തിക്കാന്‍ ശ്രമിക്കുക തുടങ്ങിയുള്ള വീരസ്യങ്ങള്‍ ഒഴിവാക്കുക.
10. ഉത്സവങ്ങളിലും മറ്റുമുള്ള വെടിക്കെട്ടുകള്‍ സുരക്ഷിതമായ അകലം പാലിച്ച് മാത്രം വീക്ഷിക്കുക. അത്തരം അവസരങ്ങളില്‍ വളരെയധികം തിക്കും തിരക്കും ഉള്ള സ്ഥലങ്ങള്‍ ഒഴിവാക്കുക.
11. വര്‍ദ്ധിച്ചുവരുന്ന ഇത്തരം അപകടങ്ങള്‍ കണക്കിലെടുത്ത് ശക്തിയേറിയ കരിമരുന്ന് പ്രയോഗങ്ങള്‍ സാധിക്കുമെങ്കില്‍ ഒഴിവാക്കുക. ലേസര്‍ പോലുള്ള അപകടരഹിതമായ ശബ്ദ മലിനീകരണം കൂടി ഇല്ലാത്ത ആധുനിക സാങ്കേതിക വിദ്യകള്‍ ആഘോഷാവസരങ്ങളില്‍ ഉപയോഗിക്കാന്‍ ശ്രമിക്കുക.
 പൊള്ളലേറ്റാല്‍ എന്തു ചെയ്യണം?
പൊള്ളലേറ്റാല്‍ എന്ത് ചെയ്യണം എന്ത് ചെയ്യരുത് എന്ന് നമുക്ക് ഇനിയും അറിയില്ല എന്നതാണ് സത്യം. പൊള്ളലേറ്റ ഭാഗത്ത് മഷി തേക്കുക, പല്ല് തേക്കാനുപയോഗിക്കുന്ന പേസ്റ്റ് തേക്കുക, തേന്‍ പരട്ടുക തൂങ്ങിയ പല അനാവശ്യ കാര്യങ്ങളും ചെയ്യുന്നതായി കാണാറുണ്ട്. അതിനാല്‍ പൊള്ളലേറ്റയാള്‍ക്ക് നല്‍കേണ്ട പ്രഥമ ശുശ്രൂഷയെക്കുറിച്ചു കൂടി ഉള്‍പ്പെടുത്താം എന്നു കരുതുന്നു.
1. പ്രഥമ ശുശ്രൂഷ നല്‍കുന്ന ആളുടെ സുരക്ഷയാണ് പരമപ്രധാനം. സുരക്ഷ ഉറപ്പുവരുത്തിയതിനു ശേഷമേ സഹായത്തിനു മുതിരാവൂ.
2. വസ്ത്രത്തിനു തീ പിടിച്ചാല്‍ ഉടന്‍ നിലത്തു കിടന്നുരുണ്ട് തീകെടുത്താന്‍ ശ്രമിക്കാവുന്നതാണ്. വസ്ത്രത്തില്‍ കത്തിയ തീയുമായി ഓടരുത്. ആരുടെയെങ്കിലും വസ്ത്രത്തിനു തീ പിടിച്ചാല്‍ നിലത്തുരുളാന്‍ പറഞ്ഞിട്ട് പുതപ്പോ ചാക്കോ പൊതിഞ്ഞോ, വെള്ളമൊഴിച്ചോ തീ കെടുത്താം.
3. 10 - 15 ശതമാനത്തില്‍ താഴെയാണ് പൊള്ളലെങ്കില്‍ 10 - 20 മിനിറ്റ് സമയത്തേക്ക് തണുത്ത വെള്ളം ഒഴിക്കുക. അതില്‍ കൂടുതല്‍ ഭാഗത്ത് പൊള്ളലുണ്ടെങ്കില്‍ വെള്ളമൊഴിക്കാന്‍ പാടില്ല. ഐസ് വെള്ളം അല്ല ഉപയോഗിക്കേണ്ടത്, തണുത്ത വെള്ളമാണ് ഉപയോഗിക്കേണ്ടത്. കുറച്ചുഭാഗത്ത് മാത്രമേ പൊള്ളലേറ്റുള്ളുവെങ്കില്‍ ആ ഭാഗം വെള്ളത്തില്‍ മുക്കി വെയ്ക്കുകയും ആകാം.
4. കരിഞ്ഞ വസ്ത്രങ്ങള്‍ മുറിച്ചുകളയുക. തീ പിടിച്ചതോ രാസവസ്തുക്കള്‍ വീണതോ ആയ വസ്ത്രങ്ങള്‍ ആളുടെ ശരീരത്തു നിന്ന് മാറ്റുക. മുറിവില്‍ ഒട്ടിപ്പിടിച്ച വസ്ത്രങ്ങള്‍ ബലമായി മാറ്റാന്‍ ശ്രമിക്കരുത്.
5. പൊള്ളലേറ്റ വ്യക്തിയെ ആ സ്ഥലത്തുനിന്നും മാറ്റുക, തീ കെടുത്തുക. തീ പിടിച്ച മുറികളില്‍ വിഷവായു (Carbon monoxide) തങ്ങി നില്‍ക്കാന്‍ സാധ്യത ഉണ്ട്. ഇതുമൂലം ഉള്ള അപകടം ഒഴിവാക്കാനും ഒപ്പം വീണ്ടും പൊള്ളല്‍ ഏല്‍ക്കാതെ ഇരിക്കാനുമാണിത്.
6. കുമിളകള്‍ പൊട്ടിക്കരുത് , ഒപ്പം പൊള്ളലിന് ഉപയോഗിക്കുന്ന മരുന്നുകള്‍ ഉണ്ടെങ്കില്‍ അവിടെ ലേപനം ചെയ്യുകയുമാവാം.
7. പേസ്റ്റ് ,തേന്‍, ബട്ടര്‍, തുപ്പല്‍ തുടങ്ങിയവ മുറിവില്‍ പുരട്ടരുത്. മുറിവില്‍ അണുബാധയുണ്ടാകുന്നതിനിത്  കാരണമാകും.
8. ശരീരത്തില്‍ ഇറുകി കിടക്കുന്ന ആഭരണങ്ങളും മറ്റും ഊരി മാറ്റുന്നത് ഉചിതമാണ്. പിന്നീട് നീരുണ്ടായാല്‍ ഇത് മാറ്റാന്‍ പറ്റാതെയാവുകയും രക്തയോട്ടം കുറയുകയും ചെയ്യും.
9. കുട്ടികളിലെ പൊള്ളല്‍ ചെറിയ ഭാഗത്തു ആണെങ്കിലും കൂടുതല്‍ ശ്രദ്ധ കൊടുക്കണം.
10. വൃത്തിയായ പുതപ്പില്‍ പുതപ്പിച്ച് പൊള്ളലേറ്റ വ്യക്തിയെ എത്രയും പെട്ടന്ന് ആശുപത്രിയില്‍ എത്തിക്കുക. വെള്ളവും ഭക്ഷണവും ഉടന്‍ കൊടുക്കാന്‍ ശ്രമിക്കരുത്. ചെറിയ പൊള്ളല്‍ ആണെങ്കില്‍ പോലും വൈദ്യസഹായം തേടുന്നത് തന്നെയാണ് ഉചിതം.
എന്നാല്‍ പലപ്പോഴും അണുബാധ പോലുള്ള പല കാരണങ്ങളാലും പൊള്ളലേറ്റവരില്‍ മരണം സംഭവിക്കുന്നു. 20 ശതമാനത്തിന് മുകളിലുള്ള ഏത് പൊള്ളലും മരണകാരണമാകാവുന്നതാണ്. അതിനാല്‍ തന്നെ പൊള്ളലേറ്റാല്‍ എത്രയും പെട്ടെന്ന് ആശുപത്രിയില്‍ എത്തിക്കാന്‍ ശ്രമിക്കുക.
ആത്മഹത്യ, അപകടമരണം, കൊലപാതകം എന്നിങ്ങനെ മൂന്നു രീതിയിലും പൊള്ളല്‍ മൂലമുള്ള മരണങ്ങള്‍ സംഭവിക്കാമെന്ന് ആമുഖത്തില്‍ പറഞ്ഞിരുന്നല്ലോ. ഇതുകൂടാതെ മറ്റെന്തെങ്കിലും മാര്‍ഗത്തില്‍ കൊലപ്പെടുത്തിയ ആളെ കത്തിക്കുകയും ചെയ്യാവുന്നതാണ്.
കേരളീയര്‍ക്ക് സുപരിചിതമായ കേസാണല്ലോ സുകുമാരക്കുറുപ്പ് കേസ്. ഇന്‍ഷുറന്‍സ് തുക ലഭിക്കാനായി തന്നോട് രൂപ സാദൃശ്യമുള്ള ചാക്കോ എന്ന ഫിലിം റെപ്രസന്റേറ്റീവിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതിന് ശേഷം കാറടക്കം കത്തിച്ചു എന്നതായിരുന്നു കേസ്. ഫൊറന്‍സിക് മെഡിസിന്‍ പ്രൊഫസര്‍ ആയിരുന്ന ഡോ. ബി. ഉമാദത്തന്‍ ആണ് ആ പോസ്റ്റ് മോര്‍ട്ടം പരിശോധന നടത്തിയത്.
മരണാന്തര ദഹനമാണോ അല്ലയോ എന്നത് വിദഗ്ദ്ധമായ പോസ്റ്റ് മോര്‍ട്ടം പരിശോധനയിലൂടെ കണ്ടെത്താവുന്നതാണ്. എന്നാല്‍ ആത്മഹത്യ, അപകടം, കൊലപാതകം എന്നിവയിലേത് എന്ന് അഭിപ്രായം പറയുക ഒരു ഫൊറന്‍സിക് വിഭാഗം ഡോക്ടറെ സംബന്ധിച്ച് വലിയൊരു വെല്ലുവിളിയാണ്. എങ്കിലും അതിസൂക്ഷ്മതയുള്ള പോസ്റ്റ് മോര്‍ട്ടം പരിശോധനയിലൂടെ പൊള്ളലിന്റെ രീതിയും വിതരണവും അപഗ്രഥിച്ച് ചില നിഗമനങ്ങളില്‍ എത്താന്‍ അന്വേഷണ ഉദ്യോഗസ്ഥരെ സഹായിക്കാന്‍ അവര്‍ക്കാകും.
ഓര്‍ക്കുക, തീ ഒരു സുഹൃത്താണ്. നമുക്ക് വളരെയധികം ഉപകാരങ്ങള്‍ ചെയ്യുന്ന സുഹൃത്ത്, പക്ഷേ ആ സുഹൃത്തിനെ വളരെയധികം ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ടതുണ്ട്.
(ഇന്‍ഫോക്ലിനിക്കിലെ ഡോ. ജിമ്മി മാത്യു, ഡോ. ജിതിന്‍ ടി. ജോസഫ്, ഡോ. പുരുഷോത്തമന്‍ കെ. എന്നിവരുടെ കൂടി സഹായത്താല്‍ തയ്യാറാക്കിയ ലേഖനം. )
(ചിത്രങ്ങള്‍ക്ക് കടപ്പാട്: http://www.forensicmed.co.uk/wounds/burns/burn-area/ and
https://www.qxmd.com/calculate/file_source_15/rule-of-nines)
(കോട്ടയം മെഡിക്കല്‍ കോളേജിലെ ഫോറന്‍സിക് വിഭാഗം അദ്ധ്യാപകനാണ് ലേഖകന്‍)