Monday, 6 March 2017

ആരോ പിഴുതെടുത്തെൻ്റെ മോഹങ്ങളിന്നലെ

ഉണ്ണി കൊടുങ്ങല്ലൂര്‍
    ആരോ പിഴുതെടുത്തെൻ്റെ മോഹങ്ങളിന്നലെ
    ചവുട്ടി നിൽക്കുന്ന ഭൂമിയാണോ
    ചലിച്ചു നിൽക്കുമീ ആകാശമാണോ

    ചിരിച്ചുകാട്ടും കൂടെയുള്ള കൂട്ടുകാരോ
    ചാരെ നിന്നാശ്വാസം നൽകും ഈശ്വരന്മാരോ ...
    അതോ ചാരിയിരിക്കുമാകസേരയോ
    ആരാകിലുമെന്റെ മോഹങ്ങളിന്നലെ
    ചിറകറ്റുവീണു പിടച്ചപ്പോൾ
    എൻ്റെ കണ്ണിലെ കണ്ണീരു കാണാതായി
    കരയാൻ എനിക്ക് കഴിയാതായി
    എൻ്റെ തൊണ്ടയിലെ ഉമിനീര് നീരാവിയായി
    മറുപടി പറയാനും വയ്യാതായി
    എൻ്റെ കാലുകൾ ഭൂമിയിൽ താണുപോൽ
    വരും കാലം മനസ്സിലോടിയെത്തി
    എൻ്റെ ബലം മൊത്തം ചോർന്നുപോൽ
    എൻ്റെ ബാധ്യത എന്നിൽ ചേർന്നുനിന്നു
    ആരോ പിഴുതെടുത്തെൻ്റെ മോഹങ്ങളിന്നലെ
    ചവുട്ടി നിൽക്കുന്ന ഭൂമിയാണോ
    ചലിച്ചു നിൽക്കുമീ ആകാശമാണോ
    ചിരിച്ചുകാട്ടും കൂടെയുള്ള കൂട്ടുകാരോ
    ചാരെ നിന്നാശ്വാസം നൽകും ഈശ്വരന്മാരോ
    അതോ ചാരിയിരിക്കുമാകസേരയോ
    ആരാകിലുമെന്റെ മോഹങ്ങളിന്നലെ
    ചിറകറ്റുവീണു പിടച്ചപ്പോൾ
    എൻ്റെ കണ്ണിലെ കണ്ണീരു കാണാതായി
    എൻ്റെ കണ്ണിൽ പ്രകാശം മറഞ്ഞുപോയി
    ചുറ്റും ഇരുട്ടു നിറഞ്ഞതായി
    പ്രാർത്ഥിക്കുക പ്രാർത്ഥിക്കുക നിങ്ങൾ
    എൻ്റെ കണ്ണിൽ പ്രകാശം നിറയ്ക്കുവാൻ
    എൻ്റെ മോഹങ്ങൾ പാറിപ്പറക്കുവാൻ
    ഇനിയെന്റെ മോഹങ്ങൾ എന്നിൽ നിന്നോട്ടെ
    ഇനിയെന്റെ മോഹങ്ങൾ എന്നിൽ നിന്നോട്ടെ
    ആരോ പിഴുതെടുത്തെൻ്റെ മോഹങ്ങളിന്നലെ
    ചവുട്ടി നിൽക്കുന്ന ഭൂമിയാണോ
    ചലിച്ചു നിൽക്കുമീ ആകാശമാണോ
    ചിരിച്ചുകാട്ടും കൂടെയുള്ള കൂട്ടുകാരോ
    ചാരെ നിന്നാശ്വാസം നൽകും ഈശ്വരന്മാരോ
    അതോ ചാരിയിരിക്കുമാകസേരയോ
    ആരാകിലുമെന്റെ മോഹങ്ങളിന്നലെ
    ചിറകറ്റുവീണു പിടച്ചപ്പോൾ
    എൻ്റെ കണ്ണിലെ കണ്ണീരു കാണാതായി
    എൻ്റെ കണ്ണിൽ പ്രകാശം മറഞ്ഞുപോയി
    ചുറ്റും ഇരുട്ടു നിറഞ്ഞതായി

    See More

No comments :

Post a Comment