Sunday, 29 April 2018

30℅ തീറ്റ ചിലവ് കുറയക്കാൻ അസോള:

ഉണ്ണി കൊടുങ്ങല്ലൂര്‍
‌ 30℅ തീറ്റ ചിലവ് കുറയക്കാൻ അസോള:
‌ വീട്ടില്‍ തന്നെ വളര്‍ത്തിയെടുക്കാവുന്ന ജല സസ്യമായ അസോള നല്ലൊരു ജൈവ വളമെന്നതിലുപരി ഒരു കോഴി തീറ്റയും, കാലി തീറ്റയും മാണ് മുട്ടക്കോഴികളില്‍ അസോള നല്‍കുന്നതു വഴി മുട്ടയുടെ വലിപ്പം കൂടുന്നതായും മഞ്ഞക്കരുവിന്റെ നിറം വര്‍ദ്ധിക്കുന്നതായും തൃശൂര്‍ കൃഷി വിജ്ഞാന കേന്ദ്രം നടത്തിയ പഠനത്തില്‍ കണ്ടെത്തി. കാട കോഴി മുഴൽ താറാവ് ആട് പശു ഇവയ്ക്ക് നൽക്കുമ്പോൾ തീറ്റയുടെ ചെലവ് 30% വരെ ലഭിക്കാം.മത്സ്യകൃഷിയിലും ഇത് വളരെ നന്നായി ഉപയോഗിയ്ക്കാം ഇത് കൊടുത്താൽ പെട്ടെന്ന് കുഞ്ഞുങ്ങൾ വളരും നല്ല പ്രതിരോധശേഷിയുമുണ്ടാകും അലങ്കാര മത്സ്യകൃഷിയിലും ഇത് വളരെ എഫക്ടീവാണ് നല്ല കളറും ലഭിയ്ക്കും. അന്തരീക്ഷത്തിലെ നൈട്രജനെ വലിച്ചെടുത്ത് ഉള്ളിലെ കോശങ്ങളില്‍ സൂക്ഷിക്കുവാന്‍ അസോളയ്ക്ക് കഴിവുണ്ട്. അസോള വളമായി നല്‍കുമ്പോള്‍ ഈ നൈട്രജന്‍ ചെടികള്‍ക്ക് ലഭിക്കും.
മട്ടുപ്പാവിലോ വീട്ടു വളപ്പിലോ ഉണ്ടാക്കിയ കൃത്രിമ കുളത്തില്‍ അസോള കൃഷി ചെയ്യാം. കുളത്തിന്‍റെ ആഴം മിനിമം 20 cm ആയം വേണം വീതിയും നീളവും സ്ഥല പരിമിതി അനുസരിച്ച് നിര്‍ണ്ണയിക്കാം. കുഴി കുത്തുന്നതിനു പകരം അതിരുകളില്‍ ഒരടി പൊക്കത്തില്‍ ഇഷ്ടിക വെച്ച് അടിയില്‍ പ്ലാസ്റ്റിക് ഷീറ്റ് വിരിച്ചും കുളം നിര്‍മ്മിക്കാം.
പ്ലാസ്റ്റിക് ഷീറ്റിനു മീതെ വളക്കൂറുള്ള ചുവന്ന മണ്ണ് നിരത്തണം 10cm അതിനു ശേഷം പച്ച ചാണകം വെള്ളത്തില്‍ കലക്കി മണ്ണിനു മീതെ ഒഴിക്കണം. ഇനി 20℅ ഉയരത്തില്‍ വെള്ളം നിറയ്ക്കാം.വെള്ളത്തിനു മുകളിലായി അസോള വിത്ത് വിതറണം. വിത്ത് വിതറിയ ശേഷം ഒരു കന്പു കൊണ്ട് നന്നായി കുളം ഇളക്കി കൊടുക്കണം. 9 ദിവസം കോണ്ട് അസോള വളര്‍ന്നു വരും. രണ്ടര ആഴ്ച കഴിഞ്ഞാല്‍ വിളവെടുത്തു തുടങ്ങാം.
വെള്ളത്തില്‍ നിന്ന് വാരിയെടുക്കുന്ന അസോള നേരിട്ട് ചെടിയുടെ ചുവട്ടിലിടാം. ബയോഗ്യാസ് പ്ലാന്റിലും മണ്ണിര കമ്പോസ്റ്റിലും ഉപയോഗിക്കാം വൃത്തിയായി കഴുകിയ ശേഷം കാലിത്തീറ്റയുമായി ചേര്‍ത്ത് കാലികള്‍ക്കും കൊടുക്കാവുന്നതാണ്. ആഴ്ച തോറും പച്ച ചാണകം കുളത്തിലേക്ക് ഇട്ടു കൊടുക്കണം. 6 മാസം കഴിഞ്ഞാൽ പഴയതു മാറ്റി പുതിയ കുളം നിർമികണ്ണം കുളത്തിലെ വെള്ളം എല്ലായ്പ്പോഴും 20cm ആയി നില നിര്‍ത്തുവാന്‍ ശ്രദ്ധിക്കുക. ഭാഗികമായി തണലുള്ള സ്ഥലങ്ങളാണ് അസോള കൃഷിയ്ക്ക് അനുയോജ്യം.
‌അസോള പായലിനേ കുറിച്ച് കുടുതൽ അറിയാനും വിത്ത് ലഭിക്കുന്നതിനെ കുറിച്ച് അറിയാനും whatsapp 9544211110
NB
കിണ്ണർ വേള്ളം ഉപയോഗിക്കുക്ക
രാസ വള്ളം ചേരാത്ത മണ്ണ് ഉപയോഗിക്കുക '
ഉണ്ണക്ക (പഴയ ചാണ്ണക്കം ) ഉപയോഗിക്കരുത്
‌.

No comments :

Post a Comment