Tuesday, 5 September 2017

വലിയ വാഴക്കുലകളുണ്ടാകാന്‍ ഉതകുന്ന ചില നാട്ടറിവുകള്‍…….

ഉണ്ണി കൊടുങ്ങല്ലൂര്‍

06 SEP 2017 10:37 AM IST 
Unknown author


വലിയ വാഴക്കുലകളുണ്ടാകാന്‍ ഉതകുന്ന ചില നാട്ടറിവുകള്‍…….September 05, 2017
ധാരാളം പ്രോട്ടീനുകളും വിറ്റാമിനുകളും നാരുകളും അടങ്ങിയിട്ടുള്ള വാഴപ്പഴം ഏവരുടേയും ഇഷ്ട വിഭവമാണ്. ലോകത്തില്‍ ഏറ്റവും അധികം വാഴകൃഷി ചെയ്യുന്നത് ഇന്തൃയിലാണ്. ജൈവരീതിയില്‍ കൃഷി ചെയ്യുന്ന നേന്ത്രക്കായ ഉണക്കി പൊടിച്ചതും,നേന്ത്ര പഴവുമെല്ലാം കുട്ടികള്‍ക്ക് നല്കുന്നത് ആരോഗ്യദായകവും ,വളര്‍ച്ചയെ സഹായിക്കുന്നതുമാണ്.നല്ലതും വലുതുമായ നേന്ത്രക്കുലയുണ്ടാവാന്‍ ചില നാട്ടറിവുകള്‍.
1. വാഴ കുലക്കുന്നതിനു മുന്‍മ്പ് ചുവട്ടില്‍ ഉണ്ടാകുന്ന കന്നുകള്‍ ചവിട്ടിയോ, തടിക്കട്ട ഉപയോഗിച്ചോ ഇടിച്ച് കളയണം. അല്ലെങ്കില്‍ തള്ള വാഴക്ക് നല്‍കുന്ന വളവും പരിരക്ഷയും കൊണ്ട് വാഴകന്നുകള്‍ വലുതാവുകയും കുല ചെറുതാവുകയും ചെയ്യും. വാഴ കുലക്കുന്നതുവരെ കന്നുകള്‍ വളരാതെ നോക്കുക.
2. വാഴകന്ന് കുഴിച്ചു വച്ചതിനു ശേഷം ആദ്യമാസം മുതല്‍ നാലഞ്ചു മാസംവരെ മാസത്തിലൊരിക്കല്‍ 500ഗ്രാം വീതം കടലപ്പിണ്ണാക്ക് തടത്തില്‍ ചേര്‍ത്ത് കൊടുത്താല്‍ വലിയ വാഴകുലയുണ്ടാകും.
3. വാഴകുലയില്‍ കഞ്ഞിവെള്ളം തളിച്ചാല്‍ കായ്കള്‍ക്ക് വലുപ്പം കൂടും. നല്ല നിറവും ലഭിക്കും. കായ്കള്‍ തുടുത്തുവരും.
4. വാഴക്കിടയില്‍ ചീര കൃഷി ചെയ്താല്‍ രണ്ടിന്റെയും വിളവ് കൂടും.
5. വാഴകുലയുടെ പടലകള്‍ എല്ലാം വിരിഞ്ഞ് കഴിഞ്ഞാല്‍ വാഴച്ചുണ്ട് അഥവാ വാഴത്തിട്ട മുറിച്ചെടുത്താല്‍കായ്കള്‍ക്ക് വലുപ്പം കൂടും.

No comments :

Post a Comment