ഉണ്ണി കൊടുങ്ങല്ലൂര്‍ഒ.ടി.പി. തട്ടിപ്പ്: പണം നഷ്ടമാകുന്നത് തടയാന്‍ സൈബര്‍ സെല്ലുകളില്‍ സംവിധാനം
പണം നഷ്ടപ്പെട്ടാല്‍ ആദ്യ രണ്ട് മണിക്കൂറില്‍ തന്നെ പോലീസില്‍ വിവരമറിയിക്കണം.
തിരുവനന്തപുരം: ഒറ്റത്തവണ പാസ്വേഡ് (ഒ.ടി.പി.) തട്ടിപ്പിനിരയാകുന്നവര്‍ ജില്ലാതല പോലീസ് സൈബര്‍ സെല്ലുകളെ വിവരമറിയിച്ചാല്‍ പണം കൈമാറ്റം തടയാനും തിരികെ ലഭിക്കാനും നടപടി സ്വീകരിക്കുമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു.
ഇത്തരം നമ്പരുകളും പാസ്വേഡുകളും ബാങ്കില്‍നിന്നാണെന്നു പറഞ്ഞാല്‍പ്പോലും പങ്കുവയ്ക്കരുത്. തട്ടിപ്പുകള്‍ കൈകാര്യം ചെയ്യാന്‍ അതത് ജില്ലാ സൈബര്‍ സെല്ലില്‍ പരിശീലനം ലഭിച്ച പോലീസ് സംഘത്തെ നിയോഗിച്ചു.
ഓര്‍ക്കുക
*പണം കൈമാറ്റം ചെയ്തതായി ലഭിക്കുന്ന എസ്.എം.എസ്. സന്ദേശം മൊബൈല്‍ ഫോണില്‍നിന്ന് മായ്ച്ചുകളയരുത്.
*പണം നഷ്ടപ്പെട്ടാല്‍ ആദ്യ രണ്ട് മണിക്കൂറില്‍ തന്നെ പോലീസില്‍ വിവരമറിയിക്കണം.
*പോലീസ് ഇത് ബാങ്കിനെയോ മൊബൈല്‍ വാലറ്റുകളെയോ അറിയിക്കും. അധികൃതര്‍ ഉടനടി പണം കൈമാറ്റം ചെയ്യാതെ തടഞ്ഞുവയ്ക്കും.
ജില്ലാ സൈബര്‍ സെല്ലുകളുടെ ഫോണ്‍ നമ്പരുകള്‍
തിരുവനന്തപുരം സിറ്റി-9497975998
തിരുവനന്തപുരം റൂറല്‍-9497936113
കൊല്ലം സിറ്റി-9497960777
കൊല്ലം റൂറല്‍-9497980211
പത്തനംതിട്ട-9497976001
ആലപ്പുഴ-9497976000
കോട്ടയം-9497976002
ഇടുക്കി-9497976003
കൊച്ചി സിറ്റി-9497976004
എറണാകുളം റൂറല്‍-9497976005
തൃശ്ശൂര്‍ സിറ്റി-9497962836
തൃശ്ശൂര്‍ റൂറല്‍-9497976006
പാലക്കാട്-9497976007
മലപ്പുറം-9497976008
കോഴിക്കോട് സിറ്റി-9497976009
കോഴിക്കോട് റൂറല്‍-9497976010
വയനാട്-9497976011
കണ്ണൂര്‍-9497976012
കാസര്‍കോട്-9497976013.
Viewed using Just Read
No comments :
Post a Comment