ഉണ്ണി കൊടുങ്ങല്ലൂര്‍
നവരാത്രിയുടെ എട്ടാം നാൾ

നവരാത്രിയുടെ എട്ടാം നാൾ
മഹാഗൗരിദി ചfഷ്ഠമം ………
നവരാത്രിയുടെ എട്ടാം നാളില് ഋഷഭവാഹനയായ ശ്രീമഹാഗൗരി പൂജിക്കപ്പെടുന്നു.
ഭക്തകാമനകൾ പൂർത്തീകരിക്കുന്നവളും നവദുർഗ്ഗമാരില് ഒരു ദേവിയുമാണ് മഹാഗൗരി. ഗൗരീ ഉപാസന സർവ്വക്ലേശങ്ങളും ദുരീകരിക്കുന്നു. ദേവിയുടെ തൃക്കരങ്ങളിൽ ശൂലവും ഡമരുവും ഉണ്ട്.

മഹാഗൗരി എന്നാല് അതിശുഭ്രനിറമുള്ളവൾ വളരെ വെളുത്തവൾ എന്ന് അർത്ഥമാക്കുന്നു. ദേവിയുടെ വാഹനവും വസ്ത്രവും ശരീരവും വെള്ളനിറമാണ്.
പാർവ്വതീദേവി ഒരിക്കല് ശിവനെ ഭർത്താവായി ലഭിക്കുവാൻ വേണ്ടി ഘോരതപസിലേർപ്പെട്ടു. അനേകനാളുകൾ നീണ്ടുനിന്ന ഈ തപസ്സിന്റെ പരിണിതഫലം എന്നവണ്ണം പാർവ്വതിയുടെ ശരീരം മണ്ണും പൊടിയുമേറ്റ് കറുത്തനിറത്തിലായി. ഉഗ്രതപസിന്റെ ഫലമായി ദേവിയുടെ ശരീരം മണ്ണുപുരണ്ട് കറുത്തനിറത്തിലായി. തപസിൽ പ്രസന്നനായ ശിവൻ ദേവിയുടെ മുമ്പിൽ പ്രത്യക്ഷപ്പെട്ടു ഭർത്താവാകാം എന്നു വരം നൽകി. തുടർന്ന് ശിവൻ പാർവ്വതിയെ ഗംഗാജലത്താല് അഭിഷേകം ചെയ്തു. അപ്പോൾ പാർവ്വതിയുടെ കറുത്തനിറം പോയി തൽസ്ഥാനത്ത് അതീവ ശോഭയുള്ള വെള്ളനിറം കൈവന്നു. അങ്ങിനെ ദേവിക്ക് മഹാഗൗരി എന്ന പേര് ലഭിച്ചു. (ഗൗരഃ = വെളളനിറം.ഗൗരീ = വെള്ളനിറമുള്ളവൾ ).
ദേവി സൽഭക്തരുടെ സർവപാപങ്ങളും ക്ഷമിച്ച് അവർക്ക് പാപമുക്തി കൊടുക്കുന്നു.
ഉപാസകർക്ക് സിദ്ധികള് ദിവ്യഗുണങ്ങള് ദേവിയിൽനിന്ന് ലഭിക്കുന്നു. ദേവിയില് മനസ് ഏകാഗ്രമാക്കുന്നവര് അനവധി അനുഗ്രഹങ്ങൾ ലഭിച്ച് കൃതാർത്ഥരാവും. അവർ ഇഹലോകത്തിൽ ഭൗതികസുഖങ്ങൾ അനുഭവിച്ച് മരണശേഷം ക്രമമുക്തിക്ക് അർഹരാവും.
മഹാഗൗരി മന്ത്രം ഃ
മഹാഗൗരി മന്ത്രം ഃ
ഓം മഹാഗൗര്യൈ നമഃ. (108 ഉരു ).
ധ്യാനംഃ
ധ്യാനംഃ
”പൂർണ്ണേന്ദുനിഭാം ഗൗരീ സോമചക്രസ്ഥിതാം
അഷ്ടമം മഹാഗൗരീ
ത്രിനേത്രാം വരാഭീതികരാം
ത്രിശൂല ഡമരുധരാം മഹാഗൗരീം ഭജേ || ”

Advertisements
നവരാത്രി ഒന്നാം ദിനം
പ്രഥമം ശൈലപുത്രിതി …
മാതാ ശൈലപുത്രിയെ ആണല്ലോ ഇന്ന് ആദ്യത്തെ ദിവസമായ നവരാത്രിക്ക് ഭക്തിയോടെ സേവിക്കുന്നത്.
ദുർഗ്ഗാദേവിയുടെ ഒന്നാമത്തെ അവതാരമാണ് ശൈലപുത്രി. ‘ശൈലം ‘ എന്നാൽ മല. ശൈലത്തിന്റെ പുത്രി അതായത് ഹിമവാന്റെ പുത്രി എന്നർത്ഥമാക്കുന്നു. ശൈലപുത്രി പാർവതിയാണ്. മാതൃത്വത്തിന്റെ പ്രതീകമാണ് ശൈലപുത്രി. ശൈലപുത്രിമാതാ വലതു കയ്യില് ത്രിശൂലവും ഇടതുകയ്യില് താമരയും ധരിക്കുന്നു. നന്ദീശ്വരനാണ് ദേവിയുടെ വാഹനം.
ശൈലപുത്രീദേവി മൂലാധാര ചക്രത്തിന്റെ ദേവതയാണ് . മൂലാധാരപദ്മം ഉണരുമ്പോളാണ് ഒരാളുടെ ആദ്ധ്യാത്മികജീവിതം ആരംഭിക്കുന്നത് . മൂലാധാരപദ്മത്തിന് ഊർജ്ജമില്ലെങ്കിൽ ശരീരമനസുകൾക്ക് വീര്യം ഉണ്ടാവുകയില്ല. ശൈലപുത്രിദേവിയെ ആരാധിക്കുന്നവന്റെ മനുഷ്യജന്മം സഫലമാകുന്നു. അതുകൊണ്ടാണ് നവരാത്രിയുടെ ആദ്യദിവസം തന്നെ മാതാ ശൈലപുത്രീദേവിയെ പൂജിക്കുന്നത്. ശൈലപുത്രിദേവിയെ ആരാധിക്കുന്നതിനുള്ള മന്ത്രം –
”വന്ദേ വാഞ്ചിതലാഭായ ചന്ദ്രാർദ്ധകൃതശേഖരാം|
വൃഷാരൂഢാം ശൂലധരാം ശൈലപുത്രീം യശസ്വിനീം ||”
_ ഇച്ഛിക്കുന്നതെല്ലാം വരമായി നൽകുന്നവളും അർദ്ധചന്ദ്രനെ നെറ്റിയിൽ ധരിക്കുന്നവളും കാളയുടെ പുറത്ത് ഇരിക്കുന്നവളും ശൂലംധരിച്ചവളും യശസ്വിനിയുമായ ശൈലപുത്രിയെ ഞാൻ വന്ദിക്കുന്നു..സതി , ഭവാനി , പാർവതി , ഹൈമവതി എന്നിവ ശൈലപുത്രിയുടെ പര്യായങ്ങൾ ആണ്.
ആരാധിക്കുന്നവർക്ക് ഭൗതികവും ആത്മീയവുമായ ഉന്നതി കൊടുക്കുന്ന മാതൃദേവീസ്വരൂപമാണ് മാതാ ശൈലപുത്രി.
വളരെയധികം ശ്രദ്ധയോടെയും ഭക്തിയോടെയും അമ്മയെ ഭജിക്കുക.

നവരാത്രി രണ്ടാംനാൽ
മാതാ ബ്രഹ്മചാരിണി
നവരാത്രിയുടെ രണ്ടാംനാളിൽ ദുർഗ്ഗാദേവിയുടെ രണ്ടാമത്തെ അവതാരമായ ബ്രഹ്മചാരിണീ ദേവിയെ ആരാധിക്കുന്നു. ബ്രഹ്മചാരിണീദേവിയുടെ രൂപം ഉജ്ജ്വല തേജസ്സോടുകൂടിയതാണ്. സ്നേഹം, വിശ്വാസം , ജ്ഞാനം , എന്നിവയുടെ പ്രതീകമാണ് ബ്രഹ്മചാരിണി. വലതുകയ്യിൽ ജപമാലയും ഇടതുകയ്യിൽ കമണ്ഡലുവുമാണ് ദേവി ധരിക്കുന്നത്. കഴുത്തിൽ രുദ്രാക്ഷമാലയുണ്ട്. ‘ ബ്രഹ്മ ‘ നാമം തപസിനെ സൂചിപ്പിക്കുന്നു. ബ്രഹ്മചാരിണി എന്നാല് തപസ് ചെയ്യുന്നവൾ എന്നാണ് അർത്ഥമാക്കുന്നത്. ഹിമവാന്റെ പുത്രിയാണ് ബ്രഹ്മചാരിണീദേവി. ദേവർഷി നാരദന്റെ ദിവ്യപ്രേരണയാല് ശിവനെ ഭർത്താവായി കിട്ടുന്നതിനുവേണ്ടി ദേവി അതികഠിനമായ തപസിൽ മുഴുകി. ആഹാരവിഹാരാദികള് വെടിഞ്ഞ് നൂറുവർഷം ഉഗ്രമായ തപസനുഷ്ഠിച്ചു . ദേവിയുടെ ഉഗ്രതപസിന്റെ ശക്തികാരണം മൂന്ന് ലോകങ്ങളും വിറച്ചുപോയി. ബ്രഹ്മചാരിണി ദേവിയുടെ കൃപയുണ്ടെങ്കിൽ നമുക്ക് മാനസികവും വൈകാരികവുമായ ബലം ഉണ്ടാകും. ഏറ്റവും വിഷമഘട്ടത്തിൽ പോലും പതറാതെ നിൽക്കാനുള്ള ദൃഢത കിട്ടും. ജീവിതത്തിൽ ഉണ്ടാകുന്ന വെല്ലുവിളികളെ വകവയ്ക്കാതെ ദൃഢമായി മുന്നോട്ട് പോകുവാനുള്ള കരുത്ത് ലഭിക്കും. നമ്മിലെ സ്വാർത്ഥത , അഹങ്കാരം , അതിമോഹം , അലസത എന്നീ ദുർഗുണങ്ങളെ ദേവി നശിപ്പിക്കുന്നു.
ദേവിയുടെ ദിവ്യാനുഗ്രഹം ലഭിക്കുന്നതിനായി ഈ മന്ത്രം ജപിക്കുക.

”യാ ദേവീ സർവഭൂതേഷു ബ്രഹ്മചാരിണീ രൂപേഷു സംസ്ഥിതാ |
നമസ്തസ്യൈ നമസ്തസ്യൈ നമസ്തസ്യൈ നമോ നമഃ ||
ദധാനാ കരപദ്മാഭ്യാം അക്ഷമാലാ കമണ്ഡലൂ |
ദേവീ പ്രസീദതു മയി ബ്രഹ്മചാരിണ്യനുത്തമാ ||”

തപസ്വിനി , തപസ്യാചാരിണി എന്നീ പേരുകളിലും ദേവി അറിയപ്പെടുന്നു. നവരാത്രി ദിവസങ്ങളിൽ വ്രതവും ഉപവാസവും നിഷ്ഠയോടെ ചെയ്യാനുള്ള ശക്തി ലഭിക്കുന്നതിനായി രണ്ടാം ദിവസം ബ്രഹ്മചാരിണീ ദേവിയോട് പ്രാർത്ഥിക്കുന്നു. ബ്രഹ്മചാരിണിദേവിയുടെ ആരാധന ചെയ്യുന്നവർക്ക് സന്തോഷവും മനഃശാന്തിയും ഐശ്വര്യവും മനോവീര്യവും ഉണ്ടാകുന്നു..
നവരാത്രി മൂന്നാം ദിനം
മാതാ ചന്ദ്രഘണ്ട .MATHA CHANDRAGHANDA
ദുർഗ്ഗാദേവിയുടെ മൂന്നാമത്തെ ഭാവമാണ് ചന്ദ്രഘണ്ട. ഘണ്ടത്തിന്റ(മണി ) രൂപത്തിലുള്ള ചന്ദ്രക്കല നെറ്റിയില് ധരിച്ചിട്ടുള്ളതിനാല് ചന്ദ്രഘണ്ട എന്ന് പറയുന്നു. പ്രശാന്തിയുടെ പുഷ്ടിയുടെ ശോഭ വിതറുന്ന രൂപമാണ് ചന്ദഘണ്ട. ദേവി ത്രിനയനയാണ്. ആയുധമേന്തിയ പത്തുകൈകൾ ഉള്ളവളാണ്. നീതി നടപ്പാക്കുന്നവളാണ്. ഭക്തർക്ക് ജീവിതത്തിൽ ഉണ്ടാകുന്ന വെല്ലുവിളികളോട് യുദ്ധം ചെയ്യാനുള്ള ശക്തിയും ധൈര്യവും കൊടുക്കുന്നവളാണ്. തിന്മയും ദുഷ്ടതയും നശിപ്പിക്കുന്ന അടിച്ചമർത്തുന്ന ദേവിയുടെ ആ രൂപം തന്നെ നമുക്ക് ശക്തി തരുന്നു. ഭക്തർക്ക് ദേവി അതിസൗമ്യയാണ് ശാന്തയാണ്. ചന്ദ്രഘണ്ടാദേവിയെ ഉപാസിക്കുന്നതിലൂടെ മഹത്വവും പ്രശസ്തിയും ബഹുമാനവും നിങ്ങളെ തേടിയെത്തും. ആദ്ധ്യാത്മിക ഉന്നതി നേടുന്നതിനും ദേവി നിങ്ങളെ സഹായിക്കും. ധീരതയും സൗന്ദര്യവും ഒത്തിണങ്ങിയ ദേവിയുടെ രൂപം ധ്യാനിച്ചാൽ തന്നെ നിങ്ങൾക്ക് ശക്തി ലഭിക്കും നിങ്ങളുടെ എല്ലാ ചീത്ത ഊർജ്ജങ്ങളും പ്രശ്നങ്ങളും നിങ്ങളെ വിട്ടുപോകും. ചന്ദ്രഘണ്ടാദേവിയെ ലളിതമായ ആചാരങ്ങളിൽകൂടി ആരാധിക്കാം. ആദ്യം എല്ലാ ദേവതമാരെയും ഗ്രഹങ്ങളെയും കലശത്തിൽ ആരാധിച്ചശേഷം ഗണേശൻ ,കാർത്തികേയൻ , സരസ്വതി , ലക്ഷ്മി , വിജയ , ജയ എന്നിവരെ ആരാധിക്കുക.
അതിനുശേഷം ചന്ദഘണ്ടയെ ആരാധിക്കുക. ശിവനെയും ബ്രഹ്മദേവനെയും നന്നായി പ്രാർത്ഥിച്ചുകൊണ്ട് പൂജ ഉപസംഹരിക്കുക. ചന്ദ്രഘണ്ടയെ ആരാധിക്കുന്നതിനുള്ള മന്ത്രം –

”പിണ്ഡജ പ്രവരാരൂഢാ ചണ്ഡകോപാസ്ത്രകൈർയുതാ
പ്രസാദം തനുതേ മഹ്യം ചന്ദ്രഘണ്ടേതി വിശ്രുതാ ”

ചണ്ഡിക , രാമചണ്ഡി ഇവ ചന്ദ്രഘണ്ടാദേവിയുടെ നാമങ്ങളാണ്. ശിവപാർവ്വതമാരുടെ വിവാഹസന്ദർഭത്തിൽ പ്രേതങ്ങൾ , ഭൂതഗണങ്ങൾ അഘോരികൾ , ഋഷിമാർ എന്നിവരുടെ കൂടെ ഉഗ്രരൂപമെടുത്തുകൊണ്ട് ശിവൻ ഹിമവാന്റെ രാജകവാടത്തിലേക്ക് വന്നു. ശിവന്റെ ഭയങ്കര രൂപം കണ്ടമാത്രയിൽ പാർവ്വതിയുടെ അമ്മ ബോധംകെട്ടു വീണു. മാതാപിതാക്കന്മാരെയും ബന്ധുജനങ്ങളെയും ഭയത്തിൽ നിന്ന് രക്ഷിക്കാൻ വേണ്ടി പാർവ്വതി ചന്ദ്രഘണ്ടാ രൂപം എടുത്തു. ശിവനെ ശാന്തമനോഹര രൂപത്തിലേക്ക് പരിവർത്തിപ്പിക്കുന്നതിന് ചന്ദ്രഘണ്ട പ്രേരിപ്പിച്ചു. ശിവൻ ഉഗ്രരൂപം വെടിഞ്ഞ് മനോഹരനായ രാജകുമാരന്റെ രൂപം കൈക്കൊണ്ടു.
ദേവിക്ക് സ്വർണ്ണനിറമാണ്. കടുവയാണ് വാഹനം. കടുവയുടെ ഘോര ഗർജ്ജനം രൗദ്രതെയാണ് സൂചിപ്പിക്കുന്നത്. കോപം വന്നാൽ ദേവി ഉഗ്രസംഹാരമൂർത്തിയാവും എന്നാണ് ഇത് കാണിക്കുന്നത്. ശാന്തഭാവത്തിൽ അവിടുന്ന് കരുണയുടെ മൃദുലരൂപമാണ് . ദേവിയെ ഉപാസിക്കുന്നവർക്ക് ദിവ്യമായ പ്രഭാവവലയം വികസിക്കും. അവരുമായി സമ്പർക്കം ചെയ്യുന്നവരിലും ആ പ്രഭ ബാധിക്കും. അവര് വളരെ എളുപ്പത്തിൽ ജീവിതവിജയം നേടും. യുദ്ധസമയത്ത് ദേവിയുടെ മണി പുറപ്പെടുവിക്കുന്ന ഘോരമായ ശബ്ദത്തിന്റെ ശക്തികൊണ്ട് ആയിരക്കണക്കിന് രാക്ഷസന്മാർ മൃതിയടയുന്നു. ഭക്തരുടെ ദുഃഖങ്ങളെ നശിപ്പിച്ച് അവർക്ക് ഐശ്വര്യം വരുത്തുന്നതിനുവേണ്ടിയുള്ള ഇച്ഛയാണ് യുദ്ധത്തിന് തയ്യാറായി നിൽക്കുന്ന ദേവിയുടെ രൂപം സൂചിപ്പിക്കുന്നത്. ദേവി ഭക്തർക്ക് ദിവ്യദർശനങ്ങൾ നൽകുന്നു. യോഗസാധനയിൽ മണിനാദം മുതലായവ കേൾക്കുന്നത് ദേവിയുടെ അനുഗ്രഹത്തെ സൂചിപ്പിക്കുന്നു.
ശുംഭനിശുംഭൻമാരെ കൊല്ലുന്നതിന് ദുർഗ്ഗ കൗശികി ആയി അവതരിച്ചു. അസുരരെ ആകർഷിക്കുന്നതിനും വധിക്കുന്നതിനും വേണ്ടി കൗശികി ഉദാത്തമായ സൗന്ദര്യമുള്ളവളായി. നിശുംഭനെക്കൊണ്ട് കൗശികിയെവിവാഹം ചെയ്യിക്കണമെന്ന് ശുംഭൻ തീരുമാനിച്ചു. കൗശികിയെ പിടിച്ചുകൊണ്ടുവരാൻ ധൂമ്രലോചനനെ അയച്ചു. ദേവി വഴങ്ങുന്നില്ല എന്ന് കണ്ടപ്പോള് അവൻ ദേവിയെ ആക്രമിക്കാൻ ധൈര്യപ്പെട്ടു. കോപിഷ്ടയായ കൗശികി കടുവയുടെ പുറത്തിരിക്കുന്ന യുദ്ധസന്നദ്ധയായ ഉഗ്രരൂപിണിയായി. ധൂമ്രലോചനനേയും അവന്റെ സൈന്യങ്ങളെയും ദേവി വധിച്ചു.

നവരാത്രി ദിനങ്ങളിൽ ഒൻപത് ദിവസം ജപിക്കേണ്ട ദേവീ മന്ത്രങ്ങൾ:
കുമാരി

ജഗല്‍ പൂജ്യേ ജഗല്‍വന്ദേ
സര്‍വ്വ ശക്തി സ്വരൂപിണി
പൂജ്യാം ഗൃഹാണ കൌമാരീ
ജഗന്മാതര്‍ നമോസ്തുതേ
ജഗല്‍ പൂജ്യേ ജഗല്‍വന്ദേ
സര്‍വ്വ ശക്തി സ്വരൂപിണി
പൂജ്യാം ഗൃഹാണ കൌമാരീ
ജഗന്മാതര്‍ നമോസ്തുതേ
തൃമൂര്‍ത്തി:-

ത്രിപുണാം ത്രിപുണാധാരാം
ത്രിമാര്‍ഗ്ഗ ജ്ഞാനരൂപിണീം
ത്രൈലോക്യ വന്ദിതാം ദേവീം
തൃ മൂര്‍ത്തീം പൂജ്യയാമ്യഹം
ത്രിപുണാം ത്രിപുണാധാരാം
ത്രിമാര്‍ഗ്ഗ ജ്ഞാനരൂപിണീം
ത്രൈലോക്യ വന്ദിതാം ദേവീം
തൃ മൂര്‍ത്തീം പൂജ്യയാമ്യഹം
കല്യാണി:-

കലാത്മികാ കലാതീതാം
കാരുണ്യ ഹൃദയാം ശിവാം
കല്ല്യാണ ജനനീ നിത്യാം
കല്ല്യാണീം പൂജ്യയാമ്യഹം
കലാത്മികാ കലാതീതാം
കാരുണ്യ ഹൃദയാം ശിവാം
കല്ല്യാണ ജനനീ നിത്യാം
കല്ല്യാണീം പൂജ്യയാമ്യഹം
രോഹിണി:-

അണിമാദി ഗുണാധാരാ
മകരാദ്യക്ഷരാത് മികാം
അനന്തശക്തി ഭേദാതാം
രോഹിണീം പൂജ്യയാമ്യഹം
അണിമാദി ഗുണാധാരാ
മകരാദ്യക്ഷരാത് മികാം
അനന്തശക്തി ഭേദാതാം
രോഹിണീം പൂജ്യയാമ്യഹം
കാളിക:-

കാമചാരീം ശുഭാം കാന്താം
കാല ചക്ര സ്വരൂപിണീം
കാമദാം കരുണോദാരാം
കാളികാം പൂജ്യയാമ്യഹം
കാമചാരീം ശുഭാം കാന്താം
കാല ചക്ര സ്വരൂപിണീം
കാമദാം കരുണോദാരാം
കാളികാം പൂജ്യയാമ്യഹം
ചണ്ഡികാ:-

ചണ്ഡവീരാം ചണ്ഡമായാം
ചണ്ഡ മുണ്ഡ പ്രഭംജനീം
പൂജയാ മീസദാ ദേവീം
ചണ്ഡീകാം ചണ്ഡവിക്രമാം
ചണ്ഡവീരാം ചണ്ഡമായാം
ചണ്ഡ മുണ്ഡ പ്രഭംജനീം
പൂജയാ മീസദാ ദേവീം
ചണ്ഡീകാം ചണ്ഡവിക്രമാം
ശാംഭവി:-

സദാനന്ദകരീം ശാന്താം
സര്‍വ്വദേവ നമസ്കൃതാം
സര്‍വ്വഭൂതാത്മികാം ലക്ഷ്മീം
ശാംഭവീം പൂജ്യയാമ്യഹം
സദാനന്ദകരീം ശാന്താം
സര്‍വ്വദേവ നമസ്കൃതാം
സര്‍വ്വഭൂതാത്മികാം ലക്ഷ്മീം
ശാംഭവീം പൂജ്യയാമ്യഹം
ദുര്‍ഗ്ഗ:-

ദുര്‍ഗ്ഗേമേ ദുസ്തരേ കാര്യേ
ഭവ ദു:ഖ വിനാശിനീം
പുജ്യയാമീ സദാ ഭക്ത്യാ
ദുര്‍ഗ്ഗാം ദുര്‍ഗ്ഗത്തി നാശിനീം
ദുര്‍ഗ്ഗേമേ ദുസ്തരേ കാര്യേ
ഭവ ദു:ഖ വിനാശിനീം
പുജ്യയാമീ സദാ ഭക്ത്യാ
ദുര്‍ഗ്ഗാം ദുര്‍ഗ്ഗത്തി നാശിനീം
സുഭദ്ര:-

സുന്ദരീം സ്വര്‍ണ്ണവര്‍ണ്ണാഭാം
സുഖ സൌഭാഗ്യ ദായിനീം
സുഭദ്ര ജനനീം ദേവീം
സുഭദ്രാം പൂജ്യയാമ്യഹം
സുന്ദരീം സ്വര്‍ണ്ണവര്‍ണ്ണാഭാം
സുഖ സൌഭാഗ്യ ദായിനീം
സുഭദ്ര ജനനീം ദേവീം
സുഭദ്രാം പൂജ്യയാമ്യഹം
നവരാത്രി വ്രതം – നാലാം ദിവസം
നവദുര്‍ഗാ ആരാധനാ പദ്ധതി അനുസരിച്ച് നവരാത്രിയുടെ നാലാമത്തെ ദിവസത്തില്‍ ആരാധിക്കേണ്ട ദേവീ സ്വരൂപം ‘കൂഷ്മാണ്ഡ’ എന്ന പേരില്‍ അറിയപ്പെടുന്നു. പ്രപഞ്ച ഉത്ഭവത്തിന്റെ ആദിസ്വരൂപവും കാരണ ശക്തിയും ദേവിയാണല്ലോ. ആ സൃഷ്ടിക്ക് മുമ്പ് ദേവിയില്‍നിന്നും ഉദ്ഭവിച്ചതായ ദിവ്യമായ പ്രകാശം സര്‍വ്വ ലോകങ്ങളിലും വ്യാപിച്ചു. പിന്നീട് ആ പ്രകാശം സര്‍വ്വ ചരാചരങ്ങളിലും പ്രവേശിച്ച് ശോഭിച്ച് തിളങ്ങി . മഹാ തേജസ്വിനിയായ ദേവിക്ക് അഷ്ടഭുജങ്ങളുണ്ട്. കമണ്ഡലു, ധനുസ്സ്, ബാണം, പുഷ്പം, അമൃതകലശം, ചക്രം, ഗദ, ജപമാല എന്നിവ ധരിച്ച് സിംഹവാഹിനിയായി ദേവി പരിലസിക്കുന്നു.
ഇന്ന് ദേവീ ഉപസനയ്ക്കായി ഉപയോഗിക്കേണ്ട മന്ത്രം:-
“സുരാസമ്പൂര്‍ണ കലശം രുധിരാപ്ലുതമേവ ച
ദധാനാ ഹസ്തപദ്മാഭ്യാം കൂഷ്മാണ്ഡാ ശുഭദാസ്തു മേ”

നവരാത്രി നാലാം ദിവസമായ ഇന്ന് കന്യാപൂജയ്ക്കായി ദേവിയെ രോഹിണിയായി ആരാധിക്കണം…
രോഹിണീ ആരാധനയ്ക്കായി ഈ മന്ത്രം ഉപയോഗിക്കാം…
“അണിമാദി ഗുണാധാരാ
മകരാദ്യക്ഷരാത് മികാം
അനന്തശക്തി ഭേദാതാം
രോഹിണീം പൂജ്യയാമ്യഹം”
മകരാദ്യക്ഷരാത് മികാം
അനന്തശക്തി ഭേദാതാം
രോഹിണീം പൂജ്യയാമ്യഹം”
നവരാത്രി അഞ്ചാം ദിവസ്സം
ദേവി സ്കന്ദമാതാ
മന്ത്രം
~~
സിംഹാസനഗദാനിത്യം
പദ്മാശ്രിതകരദ്വയാ
ശുഭദാസ്തു സദാ ദേവീ
സ്കന്ദമാതാ യശസ്വിനീ
~~
സിംഹാസനഗദാനിത്യം
പദ്മാശ്രിതകരദ്വയാ
ശുഭദാസ്തു സദാ ദേവീ
സ്കന്ദമാതാ യശസ്വിനീ
ശക്തി സ്വരുപിണിയായ ദുര്‍ഗ്ഗാ ദേവിയെ നവദുര്‍ഗ്ഗയായി നവരാത്രി ദിവസങ്ങളിലെ ഒരോ ദിനങ്ങളിൽ ഒാരോ ദേവതയായി സങ്കൽപ്പിച്ച് ആരാധിക്കുന്നു.
സഹിഷ്ണുതയുടെയും സഹനശക്തിയുടെയും പ്രതിബിംബമായ സ്കന്ദമാതയാണ് ദുർഗ്ഗാ പൂജയുടെ പഞ്ചമിദിനത്തിൽ ആരാധനപാത്രമാകുന്നത്. മുരുകൻറെ അപരനാമമാണ് സ്കന്ദൻ .
കാർത്തികേയൻറെ മാതാവായ പാർവ്വതി ദേവീയാണ് സ്കന്ദമാതാവ്.
ദേവന്മാരും, മനുഷ്യരും ,ഋഷിമുനിവര്യന്മാരും താരാസുരൻറെ പ്രവർത്തിയാൽ ദുരിതമനുഭവിക്കവേ, അസുരനിഗ്രഹത്തിനായി അവതരിച്ച കാർത്തികേയൻറെ മാതാവായ സ്കന്ദമാതാവ് സഹിഷ്ണുതയുടെ പര്യായമാണ്.
ആറു മുഖമുള്ള കാർത്തികേയനേ മടിയിലിരുത്തി ഇരുകൈകളിലും താമരയേന്തിയിരിക്കുന്ന ദേവിയെ പത്മാസന ദേവി യെന്നും അറിയപ്പെടുന്നു.
മനുഷ്യജീവിതത്തിലെ ദുഃഖങ്ങളും യാതനകളും ഉപേക്ഷിച്ച് പരമമുക്തി പ്രാപിക്കുവാനായി സ്കന്ദദേവിയേ ഭജിക്കാം.
ഈ ദിനം വിശുദ്ധചക്ര വ്യൂൂഹത്തിൽ പ്രവേശിക്കുന്ന ഭക്തർ നിര്മ്മലമായ ഹൃദയത്തോടുകൂടിയാണ് ദേവിയെ സ്മരിക്കേണ്ടത്.
മോക്ഷപ്രദയാനിയായ ശക്തിസ്വരുപിണി നിർവൃതിയും സമാധാനവും പ്രധാനം ചെയ്യുന്നു.
No comments :
Post a Comment