ഉണ്ണി കൊടുങ്ങല്ലൂര്‍
പച്ചക്കറിതൈകളില്‍ ബാക്ടീരിയല്‍ വാട്ടം, പ്രതിവിധികളിതാ
February 16, 2017
പച്ചക്കറിതൈകളില്‍ ബാക്ടീരിയല്‍ വാട്ടം, പ്രതിവിധികളിതാ

നമ്മുടെ അടുക്കള തോട്ടത്തിലെ പച്ചക്കറി തൈകള്‍ നശിച്ച് പോകാന്‍ പ്രധാന കാരണങ്ങളില്‍ ഒന്നാണ് ബാക്റ്റീരിയല്‍ വാട്ടം. പല വിധ മാര്‍ഗങ്ങള്‍ പരീക്ഷിച്ചാലും ബാക്റ്റീരിയല്‍ വാട്ടത്തിനെതിരേ ഫലപ്രദമാകാറില്ല. വഴുതന, വെണ്ട, പച്ചമുളക്, തക്കാളി, പയര്‍ തുടങ്ങിയ എല്ലാതരം പച്ചകറികളെയും ഇതു ബാധിക്കുന്നു. ചെടികള്‍ നശിച്ച് കൃഷി ഉപേക്ഷിക്കാന്‍ തന്നെ ഇതു കാരണമാകുന്നു. അടുക്കളത്തോട്ടത്തിലും ടെറസ് കൃഷിയിലും ബാക്റ്റീരിയല്‍ വാട്ടത്തിനെതിരേ പ്രയോഗിക്കേണ്ട ചില മാര്‍ഗങ്ങളിതാ.
1. സ്യൂഡോമോണസ് 20 g/ I Iitre എന്ന തോതില്‍ കലക്കി തൈകളുടെ ചുവട്ടില്‍ ഒഴിക്കുക.
2. bleaching Powder 4 g/ 10 Iitre വെള്ളം എന്ന തോതില്‍ കലക്കി ചുവട്ടില്‍ ഒഴിക്കുക.
3. പ്ലാന്റോമൈസിന്‍ 4 g/ 10 Litre വെള്ളം എന്ന തോതില്‍ കലക്കി അല്‍പ്പം ബാക്റ്റീരിയല്‍ വാട്ടം ബാധിച്ച തൈകളുടെ ചുവട്ടില്‍ ഒഴിക്കുക.
No comments :
Post a Comment