Tuesday, 18 December 2018

ഇനി സൂര്യനെ 'കൃഷി' ചെയ്യാം! ഒപ്പമുണ്ട് അനെർട്ട്

ഉണ്ണി കൊടുങ്ങല്ലൂര്‍

manoramaonline.com

ഇനി സൂര്യനെ 'കൃഷി' ചെയ്യാം! ഒപ്പമുണ്ട് അനെർട്ട്

by മനോരമ ലേഖകൻ


വൈദ്യുത മേഖലയിലെ പ്രതിസന്ധികൾക്കു നേരെ പുതു വെളിച്ചമായി മനോരമ – അനെർട്ട് സെമിനാർ പരമ്പര. നവകേരള നിർമാണവും അക്ഷയോർജവും എന്ന വിഷയത്തിൽ നടന്ന പാനൽ ചർച്ച കേരളത്തിന്റെ ഊർജ സ്വയം പര്യാപ്തതയിൽ സൗരോർജത്തിന്റെ പ്രാധാന്യം അടയാളപ്പെടുത്തുന്നതായി.
ഊർജ സംരക്ഷണ മേഖലയിലെ പ്രമുഖരും സൗരോർജ ഉപകരണ നിർമാതാക്കളും കെഎസ്ഇബി, അനെർട്ട് തുടങ്ങിയ സർക്കാർ സ്ഥാപനങ്ങളിലെ ഉന്നത ഉദ്യോഗസഥരും പാനൽ ചർച്ചയിൽ പങ്കെടുത്തു. ആസൂത്രണ കമ്മിഷൻ മുൻ അംഗം സി.പി.ജോൺ ചർച്ചയിൽ മോഡറേറ്ററായി. സെമിനാർ പരമ്പര ഉദ്ഘാടനം ചെയ്ത മന്ത്രി എംഎം മണിയും ചർച്ചയുടെ ആദ്യാവസാനം സജീവമായി പങ്കെടുത്തു.
anert-trivandrum-seminar
ആവർത്തന ചെലവില്ലാത്ത ഊർജസ്രോതസ്സാണു സൂര്യൻ. സൂര്യനിൽനിന്നു വരുന്ന ഊർജത്തിന്റെ വളരെ ചെറിയൊരു ഭാഗം മാത്രമേ നാം ഉപയോഗിക്കുന്നുള്ളൂ. വേണ്ടവിധത്തിൽ സൗരോർജത്തെ ഉപയോഗപ്പെടുത്തിയാൽ ഇന്നുള്ള വൈദ്യുതിക്ഷാമത്തിന് ഒരു പരിഹാരമാകും. ഇതായിരുന്നു ചർച്ചയിൽ ഉരുത്തിരിഞ്ഞ ആശയം.
അനെർട്ട് ഉണ്ട് കൂടെ
പാരമ്പര്യേതര ഊർജസംരക്ഷണ ഏജൻസി (ANERT) (Agency for non Conventional Energy and Rural Technology) സൗരോർജ ഉപയോഗത്തിനു നിരവധി പ്രോജക്ടുകളാണു നടപ്പാക്കുന്നത്. വീടുകളിൽ സൗരോർജ പ്ലാന്റ്, വാട്ടർ ഹീറ്ററുകൾ എന്നിവ സ്ഥാപിക്കുന്നതിന് എല്ലാവിധ സൗകര്യങ്ങളും ചെയ്തുതരുന്നു. കേന്ദ്ര, സംസ്ഥാന സർക്കാരുകൾ അനുവദിച്ചിട്ടുള്ള സബ്സിഡി ഇതിനു ലഭ്യമാകുകയും ചെയ്യും. അഞ്ചു വർഷ വാറന്റിയും എല്ലാ ആറുമാസം കൂടുമ്പോൾ സർവീസിങ്ങും അനെർട്ട് ലഭ്യമാക്കുന്നു.
Installing solar panels on rooftop is a smart option
സംസ്ഥാനത്ത് ഇന്ന് ഉൽപാദിപ്പിക്കുന്ന സൗരവൈദ്യുതി കേവലം 100 മെഗാവാട്ട് മാത്രമാണ്. ഇത് 1000 മെഗാ വാട്ടിലേക്ക് എത്തിക്കാനുള്ള കർമപദ്ധതിക്കാണ് അനെർട്ട് രൂപം നൽകിയിരിക്കുന്നത്. 2 വർഷമായി ഈ ലക്ഷ്യത്തിലേക്കുള്ള പ്രാരംഭ പ്രവർത്തനങ്ങളിൽ അനെർട്ട് വ്യാപൃതരാണ്. ഇന്ത്യയിൽ ആദ്യമായി അക്ഷയോർജ ഉപകരണങ്ങളുടെ വിൽപനയ്ക്കായി അനെർട്ട് വെബ്സൈറ്റ് ആരംഭിച്ചു.
buymysun
'ബൈമൈസൺ' (www.buymysun.com)എന്ന വെബ്സൈറ്റിലൂടെ ഇതിനകം 23 കോടി രൂപയുടെ വ്യാപാരം നടന്നു കഴിഞ്ഞു. അക്ഷയോർജ ഉപകരണങ്ങൾക്ക് ഇൻഷുറൻസ് ഏർപ്പെടുത്തിയതും നമ്മുടെ നേട്ടമാണ്. പ്രളയത്തിനു ശേഷം ഇത്തരം ഇൻഷുറൻസുകളുടെ പ്രാധാന്യം ജനങ്ങൾ മനസിലാക്കി തുടങ്ങിയിട്ടുണ്ട്. 1000 മെഗാവാട്ട് സൗരോർജ വൈദ്യുതി ഉൽപാദനത്തിലൂടെ 6000 കോടിയുടെ വ്യാപാരവും 60 ലക്ഷം തൊഴിൽ ദിനങ്ങളും സൃഷ്ടിക്കാനാണ് അനെർട്ടിന്റെ പദ്ധതി. അനെർട്ട് ഡയറക്ടർ ഡോ.ആർ.ഹരികുമാർ പറയുന്നു.
റൂഫ് ടോപ്പ് (Roof top)
x-default
വീടുകൾക്കു മുകളിലായി സൗരോർജ പാനലുകൾ വച്ച് വൈദ്യുതി ഉൽപാദിപ്പിക്കാം. ഓരോ വീടിന്റെയും ഉപയോഗത്തിനനുസരിച്ചുള്ള പാനലുകൾ വയ്ക്കണം. അതായത്, എത്ര യൂണിറ്റ് വൈദ്യുതിയാണോ ആവശ്യം അത്രയും കിലോവാട്ട് ശേഷിയുള്ള സൗരോർജ പ്ലാന്റ് സ്ഥാപിക്കണം.
ഓഫ്–ഗ്രിഡ് ഇൻവർട്ടർ സംവിധാനത്തിൽ പ്രവർത്തിക്കുന്ന ഒരു കിലോവാട്ട് ശേഷിയുള്ള പ്ലാന്റിൽ നിന്നു പ്രതിദിനം ശരാശരി മൂന്നു യൂണിറ്റ് വരെ വൈദ്യുതി ലഭിക്കും. ഓൺ- ഗ്രിഡിൽ ഇത് നാലു യൂണിറ്റ് വരെ ലഭിക്കും.
സൗരോർജ പാനൽ, ഇൻവെർട്ടർ ബാറ്ററി എന്നിവയാണ് ഗാർഹിക പ്ലാന്റിൽ ഉൾപ്പെടുക. വീടിന്റെ മേൽക്കൂരയിൽ സൂര്യപ്രകാശം കൃത്യമായി ലഭിക്കുന്ന സ്ഥലത്താണ് പാനലുകൾ സ്ഥാപിക്കേണ്ടത്.
ഉൽപാദിപ്പിക്കപ്പെടുന്ന വൈദ്യുതി ബാറ്ററികളിൽ ശേഖരിച്ചു വയ്ക്കും. സൗരോർജ പാനലുകൾ വീടുകളിൽ സ്ഥാപിച്ചാൽ വൈദ്യുതി ബില്ലിന്റെ ഭാരം ഗണ്യമായി കുറയ്ക്കാൻ സാധിക്കും. സൗരോർജ വാട്ടർ ഹീറ്ററുകളും ഇത്തരത്തിൽ നമുക്ക് ഉപയോഗിക്കാവുന്നതാണ്. സൗരോർജ വാട്ടർ ഹീറ്റർ ഉപയോഗിച്ച് 80 ഡിഗ്രി വരെ ചൂടുവെള്ളം നമുക്കു ലഭിക്കും. കുളിക്കാൻ മാത്രമല്ല പാചകാവശ്യങ്ങൾക്കും ഈ ചൂടുവെള്ളം ഉപയോഗിക്കാം. ഇതുവഴി വൈദ്യുതിയിലും ഗ്യാസ് ഉപയോഗത്തിലും നമുക്കു ഗണ്യമായ ലാഭം നേടാൻ സാധിക്കും.
‘സോളർ ഗ്രിഡ്’ പദ്ധതി പ്രകാരം ഓൺ–ഗ്രിഡ് സംവിധാനത്തിൽ 18,000 രൂപയാണ് ഓരോ കിലോവാട്ടിനും സബ്സിഡി. കേന്ദ്രഗവൺമെന്റിന്റെ വകയാണ് ഈ സബ്സിഡി. www.anert.gov.in എന്ന വെബ്സൈറ്റ് വഴി ഓൺലൈൻ അപേക്ഷകൾ സമർപ്പിക്കാം. റജിസ്ട്രേഷൻ സമയത്ത് കെഎസ്ഇബി ബിൽ, ആധാർ കാർഡിന്റെ കോപ്പി എന്നിവ കരുതേണ്ടതാണ്.
ഊർജമിത്ര
ജനങ്ങൾക്ക് അനുയോജ്യമായ ഊർജ ഉപകരണങ്ങൾ തിരഞ്ഞെടുക്കുന്നതിനും സ്ഥാപിക്കുന്നതിനും സാങ്കേതികസഹായങ്ങൾക്കും ഉപകരണങ്ങളുടെ സമയബന്ധിത പരിപാലനത്തിന് ഉതകുന്ന സേവനങ്ങൾ നൽകാനുമായി ഊർജമിത്ര- അക്ഷയ ഊർജ സർവീസ് സെന്ററുകൾ സംസ്ഥാനത്തെ മിക്ക നിയോജക മണ്ഡലങ്ങളിലും ഒരുക്കിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക് - www.urjamithra.in

Thursday, 29 November 2018

കപ്പൽ നീറ്റിലിറക്കുന്നത് കണ്ടിട്ടുണ്ടോ; വിഡിയോ

ഉണ്ണി കൊടുങ്ങല്ലൂര്‍

manoramaonline.com

കപ്പൽ നീറ്റിലിറക്കുന്നത് കണ്ടിട്ടുണ്ടോ; വിഡിയോ

by മനോരമ ലേഖകൻ


മനുഷ്യന്‍ ഉപയോഗിക്കുന്നതില്‍ വച്ച് ഏറ്റവു ഭാരം കൂടിയ വാഹനം ഏതെന്ന് ചോദിച്ചാല്‍ സംശയമില്ലാതെ കപ്പല്‍ എന്ന് ഉത്തരം പറയാം. വലിയൊരു കപ്പല്‍ നിര്‍മിക്കാന്‍ ശരാശരി രണ്ടു വര്‍ഷം സമയം ആവശ്യമാണ്. ഇങ്ങനെ കഷ്ടപ്പെട്ട് നിര്‍മിക്കുന്ന കപ്പലുകള്‍ നീറ്റിലിറക്കുക എന്നതാണ് നിര്‍മാതാക്കളുടെ ഏറ്റവും വലിയ വെല്ലുവിളി. വിമാനം പോലെയോ കാറുകള്‍ പോലെയോ ടയറുപയോഗിച്ച് കരയില്‍ കപ്പലിന് സഞ്ചരിക്കാനാകില്ല. അതുകൊണ്ട് തന്നെ കപ്പല്‍ വെള്ളത്തിലേക്ക് ഇറക്കുന്നതിന് പല മാര്‍ഗ്ഗങ്ങൾ സ്വീകരിക്കാറുണ്ട്. സൂക്ഷിച്ച് കൈകാര്യം ചെയ്തില്ലെങ്കില്‍ ഏറെ പണിപ്പെട്ട് നിര്‍മിച്ച കപ്പല്‍ മുങ്ങിപ്പോകാനോ, കപ്പല്‍ ഇറക്കുന്നതിനായി ശ്രമിക്കുന്നവരുടെ ജീവന്‍ തന്നെ അപകടത്തിലാകാനോ സാധ്യതയുണ്ട്. കപ്പല്‍ കടലിലിറക്കാന്‍ പ്രധാനമായും നിര്‍മാതാക്കള്‍ ഉപയോഗിക്കുന്നത് നാലു മാര്‍ഗങ്ങളാണ്.

AMAZING extreme Ship Launches

1 ഗുരുത്വാകര്‍ഷണ ബലം ഉപയോഗിച്ചുള്ള രീതികള്‍

പുറത്തു നിന്നു കൃത്രിമ ബലം ഉപയോഗിക്കാതെ തന്നെ കപ്പലിനെ കടലിലേക്ക് ഇറക്കുന്നതിനാണ് ഈ രീതികള്‍ ഉപയോഗിക്കുന്നത്. ഗുരുത്വാകര്‍ഷണ ബലത്തിന്റെ സഹായത്തോടെ മൂന്നു രീതിയിലാണ് കപ്പല്‍ വെള്ളത്തിലേക്ക് ഇറക്കുക.

∙ ലോംഗിറ്റ്യൂഡിനല്‍ സ്ലൈഡ്

ചരിവുള്ള പാളങ്ങളില്‍ എണ്ണ ഒഴിച്ച ശേഷം ഈ പ്രതലത്തിലൂടെ തെന്നി കപ്പല്‍ വെള്ളത്തിലേക്ക് ഇറക്കുന്ന രീതിയാണിത്. എത്ര ഭാരമുള്ള കപ്പലും ഈ രീതിയില്‍ വെള്ളത്തിലേക്ക് എത്തിക്കാനാകും. കപ്പല്‍ നിര്‍മാണ കാലം മുതല്‍ ഉപയോഗിച്ച് വരുന്ന രീതിയാണിത്. കപ്പല്‍ ചെല്ലുന്ന പ്രദേശം വലുപ്പമുള്ളതാകണം എന്നതാണ് ഈ രീതിയുടെ പരിമിതി. കപ്പല്‍ നീളത്തിലാണ് ഈ രീതി വഴി വെള്ളത്തിലേക്ക് ചെല്ലുക. അതുകൊണ്ട് തന്നെ വെള്ളത്തിലേക്ക് ഇറങ്ങിയ ശേഷവും ഇത് കൂടുതല്‍ ദൂരം സഞ്ചരിച്ചെന്നിരിക്കും. വിസ്തൃതിയുള്ള കായലുകളിലോ കടലിലോ മാത്രമേ ഈ രീതി ഉപയോഗിച്ച് കപ്പല്‍ നീറ്റിലിറക്കാനാകൂ.

ship-launch-1
∙  ലോംഗിറ്റ്യൂഡണല്‍ റോളര്‍ സ്ലൈഡര്‍

പാളത്തിലേക്ക് എണ്ണ ഒഴിക്കുന്നതിന് പകരം ഘര്‍ഷണം കുറയ്ക്കാന്‍ സ്റ്റീല്‍ റോളറുകള്‍ ഉപയോഗിക്കുന്നതാണ് ഈ രീതി.  കപ്പല്‍ വെള്ളത്തിലേക്ക് ഇറക്കുന്നത് മുകളിലത്തേതിന് സമാനമായ രീതിയിലാണ്. കപ്പല്‍ നിര്‍മ്മാണം ന‍ടന്നത് ഏറെ ഉള്ളില്‍ സ്ഥിതി ചെയ്യുന്ന കപ്പല്‍ ശാലയിലാണെങ്കില്‍ ഈ മാര്‍ഗ്ഗമാണ് കപ്പലിനെ നീറ്റിലിറക്കാന്‍ ഉപയോഗിക്കുക. ഈ രീതി ഉപയോഗിക്കുമ്പോഴും കപ്പല്‍ ഇറങ്ങി ചെല്ലുന്ന പ്രദേശത്തിന് സാമാന്യം വിസ്തീര്‍ണ്ണം ആവശ്യമാണ്.

∙ സൈഡ് ഓയില്‍ സ്ലൈഡ് വേ

ലോംഗിറ്റൂഡിനല്‍ സ്ലൈഡിന്റെ അതേ മാര്‍ഗ്ഗമാണ് ഈ രീതിയിലും ഉപയോഗിക്കുന്നത്. എന്നാല്‍ കപ്പല്‍ മുന്നിലേക്ക് ഇറക്കുന്നതിന് പകരം വശങ്ങളിലേക്കാകും ഇറക്കുക എന്നു മാത്രം. കരയില്‍ നിന്ന് വെള്ളത്തിലേക്ക് പാളങ്ങള്‍ ചരിച്ച് കപ്പലിനെ തെന്നിയിറങ്ങാന്‍ അനുവദിക്കുന്നതിനാണ് ഈ രീതി. പാളങ്ങള്‍ ചരിക്കുന്നതിനൊപ്പം അവയില്‍ ഘര്‍ഷണം കുറയ്ക്കാന്‍ എണ്ണ ഒഴിക്കുകയും ചെയ്യും. ഈ രീതിയാണ് ഇന്നു കപ്പല്‍ വെള്ളത്തിലേക്ക് ഇറക്കാന്‍ ഏറ്റവുമധികം ഉപയോഗിക്കുന്നത്.

വെള്ളത്തിലേക്ക് ഇറക്കുന്ന സമയത്ത് കപ്പല്‍ വശങ്ങളിലേക്ക് ചരിയാന്‍ സാദ്ധ്യതയുണ്ടെന്നതാണ് ഇതിലെ അപകടം. എന്നാല്‍ ഇത് വളരെ അപൂര്‍വ്വമായി മാത്രമേ സംഭവിക്കാറുള്ളൂ. ആഴം കുറഞ്ഞതും വീതിയില്ലാത്തതുമായ കനാലുകളിലും ഈ രീതി ഉപയോഗിച്ച് കപ്പല്‍ വെള്ളത്തിലേക്ക് ഇറക്കാന്‍ സാധിക്കും. അതായത് കപ്പല്‍ നിര്‍മ്മാണശാല കടലില്‍ നിന്ന് അല്‍പ്പം ദൂരെയായാലും കനാലിലൂടെ കപ്പല്‍ കടലിലേക്ക് എത്തിക്കാനാകും.

2. ടാങ്കിനകത്ത് കപ്പല്‍ നിര്‍മ്മിക്കുന്ന രീതി
ഈ രീതി ഉപയോഗിക്കുമ്പോള്‍ കപ്പല്‍ നിര്‍മിക്കുന്ന സ്ഥലത്തേക്ക് വെള്ളം എത്തിക്കുകയാണ് ചെയ്യുക. കടലിനോട് ചേര്‍ന്ന് കിടക്കുന്ന നിര്‍മാണ ശാലകളില്‍ ഈ രീതിയാണ് സൗകര്യപ്രദം. ചെലവ് കൂടുതലാണെങ്കിലും സുരക്ഷിതവുമാണ് ഈ രീതി. ആഴമുള്ള ടാങ്കിലാകും കപ്പല്‍ നിര്‍മിക്കുക. നിര്‍മാണം പൂര്‍ത്തിയാക്കുമ്പോള്‍ കപ്പല്‍ കടലിലേക്ക് ഇറക്കുന്നതിന് പകരം വെള്ളം ടാങ്കിലേക്ക് എത്തിക്കും. തുടര്‍ന്ന് കടലും ടാങ്കും തമ്മിലുള്ള തടസ്സം നീക്കുന്നതോടെ കപ്പല്‍ കടലിലേക്ക് അനായാസമായി എത്തിക്കാനാകും.
3. മെക്കാനിക്കല്‍ ലോംഞ്ചിങ്

യന്ത്രങ്ങളുടെ സഹായത്തോടെ കപ്പല്‍ വെള്ളത്തിലേക്ക് ഇറക്കുന്ന രീതിയാണ് മെക്കാനിക്കല്‍ ലോഞ്ചിങ്. ഇതിനായി ക്രെയിന്‍ മുതല്‍ ഹെലികോപ്റ്റര്‍ വരെ ഉപയോഗിക്കാറുണ്ട്. എന്നാല്‍ ഇത്തരം ലോഞ്ചിങ് ചെറു കപ്പലുകള്‍ക്ക് മാത്രമാണ് സാധ്യമാകുക. വലുപ്പം കൂടിയ യാത്രാ കപ്പലുകളും, ചരക്ക് കപ്പലുകളും ഈ രീതി ഉപയോഗിച്ച് കടലിലേക്ക് എത്തിക്കാനാകില്ല. ഈ രീതി ചിലവേറിയതും അപകടമേറിയതുമായതിനാല്‍ തന്നെ വളരെ ചുരുക്കം സന്ദര്‍ഭങ്ങളില്‍ മാത്രമേ ഉപയോഗിക്കാറുള്ളൂ.


4. എയര്‍ ബാഗ് ലോഞ്ചിങ്https://www.youtube.com/watch?v=jwc-X8wV7OM
കപ്പല്‍ ലോഞ്ചിങ്ങിനുപയോഗിക്കുന്ന ഏറ്റവും സുരക്ഷിതമായ മാര്‍ഗമെന്ന നിലയിലാണ് എയര്‍ ബാഗ് ലോഞ്ചിങ്ങിനെ കാണുന്നത്. കാറ്റ് നിറച്ച റബ്ബര്‍ കൊണ്ടുള്ള ബാഗുകള്‍ക്ക് മുകളിലൂടെ കപ്പലിനെ ഉരുട്ടി വെള്ളത്തിലേക്ക് എത്തിക്കുന്നതാണ് ഈ രീതി. റബ്ബര്‍ ഉപയോഗിക്കുന്നത് കൊണ്ട് തന്നെ കപ്പല്‍ എത്ര വലുതാണെങ്കിലും ബാഗ് പൊട്ടാനുള്ള സാദ്ധ്യത വളരെ കുറവാണ്. അവ പതിഞ്ഞ് ഉരുവശത്ത് നിന്നുള്ള സമര്‍ദത്തിലൂടെ കപ്പലിനെ മുന്നോട്ട് പോകാന്‍ അനുവദിക്കുകയും ചെയ്യും. എത്ര വലിയ കപ്പലും ഈ രീതി ഉപയോഗിച്ച് കടലിലേക്ക് എത്തിക്കാം.
ഓയില്‍ സ്ലൈഡറുകളും മറ്റും ഉപയോഗിക്കുമ്പോഴുള്ള മലിനീകരണവും റബ്ബര്‍ ബാഗുകള്‍ ഉപയോഗിക്കുമ്പോള്‍ ഒഴിവാക്കാന്‍ കഴിയും. എന്നാല്‍ വിസ്തൃതിയുള്ള പ്രദേശത്ത് മാത്രമെ ഈ രീതി ഉപയോഗിക്കാന്‍ കഴിയുകയുള്ളു എന്നതാണ് പരിമിതി. ലോംഗിറ്റ്യൂഡണല്‍ സ്ലൈഡിഗിംല്‍ എന്ന പോലെ കപ്പല്‍ മുന്നോട്ടാണ് ഈ രീതിയിലും ഇറക്കുക. ഈ സമയത്ത് കപ്പലിന് മുന്നോട്ട് കുതിക്കാന്‍ കൂടുതല്‍ സ്ഥലം ആവശ്യമാണ്. അതുകൊണ്ട് തന്നെ ചെറിയ കനാലുകളിലും മറ്റും ഈ രീതി ഉപയോഗിച്ചുള്ള ഷിപ്പ് ലോഞ്ചിങ് സാധ്യമല്ല.

Thursday, 22 November 2018

ഡ്രൈവിങ് ലൈസൻസ് എങ്ങനെ ഡിജി ലോക്കറിൽ അപ്‍ലോഡ് ചെയ്യാം?

ഉണ്ണി കൊടുങ്ങല്ലൂര്‍


manoramaonline.com

ഡ്രൈവിങ് ലൈസൻസ് എങ്ങനെ ഡിജി ലോക്കറിൽ അപ്‍ലോഡ് ചെയ്യാം?

by മനോരമ ലേഖകൻ


ഡ‍‍ിജിറ്റൽ ഡ്രൈവിങ് ലൈസൻസ് അടക്കമുള്ള വാഹന രേഖകൾക്ക് നിയമപരമായ സാധുതയുണ്ടെന്ന് പോലീസ് മേധാവി സർക്കുലർ പുറത്തിറക്കിയിട്ടുണ്ട്. എന്നാൽ ഡിജി ലോക്കർ ആപ്പിൽ ഡ്രൈവിങ് ലൈസൻസ് അപ്ഡേറ്റ് ആകുന്നില്ലെന്ന് പരാതി ധാരാളമുണ്ട്. അതിന് പരിഹാരവുമായി എത്തിയിരിക്കുന്നു കേരള പൊലീസ്. ഡിജി ലോക്കർ ആപ്പിൽ ലൈസൻസ് അപ്ഡേറ്റ് ചെയ്യുന്ന വിധത്തെപ്പറ്റി കേരള പൊലീസ് ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ വിശദീകരിക്കുന്നു.
‘ഡിജി ലോക്കർ ആപ്പിൽ ഡ്രൈവിങ് ലൈസൻസ് അപ്ഡേറ്റ് ചെയ്യാൻ കഴിയുന്നില്ലെന്ന് ധാരാളം പേർ ചൂണ്ടികാണിക്കുകയുണ്ടായി. എന്നാൽ , ഡ്രൈവിങ് ലൈസൻസ് വിവരം ആപ്പിലേക്ക് നൽകുന്നതിന് പ്രത്യേക ഫോർമാറ്റ് ഉപയോഗിച്ചാൽ ഇത് എളുപ്പത്തിൽ സാധ്യമാകുന്നതാണ്.

നമ്മുടെ ലൈസൻസ് നമ്പർ AA/BBBB/YYYY എന്ന ഫോർമാറ്റിലാണ് ഉണ്ടാകുക. ഇതേ ഫോർമാറ്റിൽ ഡിജിലോക്കറിൽ എന്റർ ചെയ്താൽ ലൈസൻസ് ഡിജിറ്റൽ കോപ്പി ലഭ്യമാകില്ല. ലൈസൻസ് നമ്പർ KLAAYYYY000BBBB എന്ന ഫോർമാറ്റിലേക്ക് മാറ്റുക.

ശ്രദ്ധിക്കുക, നടുവിലെ നമ്പറിനെ (BBBB) '7' അക്കം ആക്കി മാറ്റണം (നമ്പറിന് മുന്നിൽ പൂജ്യം '0' ചേർത്ത് വേണം 7 അക്കമാക്കാൻ). നടുവിലെ നമ്പർ BBBB ആണെങ്കിൽ 000BBBB എന്ന രീതിയിലാക്കണം. ഉദാഹരണത്തിന് നിങ്ങളുടെ ലൈസൻസ് നമ്പർ 15/12345/2018 ആണെങ്കിൽ, അതിനെ KL1520180012345 എന്ന രീതിയിൽ വേണം ഡിജിലോക്കറിൽ ടൈപ്പ് ചെയ്യാൻ. കൂടാതെ പഴയ ലൈസെൻസുകളിൽ ജില്ലയെ സൂചിപ്പിക്കുന്ന അക്കങ്ങൾക്കു പകരം അക്ഷരങ്ങളായിരിക്കും ഉള്ളത്. ഉദാ: TR/1001/2006 എന്ന തൃശൂർ ജില്ലയിലെ പഴയ ലൈസെൻസ് KL082006001001 എന്ന രീതിയിൽ നൽകണം. ഇത്തരത്തിൽ ലൈസൻസ് വിവരങ്ങൾ അപ്ഡേറ്റ് ചെയ്യാൻ കഴിയും.’

Thursday, 9 August 2018

ഉണ്ണി കൊടുങ്ങല്ലൂര്‍

വായു ഇന്ധനമാക്കി ഓടുന്ന കാറുമായി ബിരുദ വിദ്യാര്‍ഥികള്‍ കെയ്‌റോയിലെ ഹെല്‍വാന്‍ യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ഥികളാണ് ഈ അപൂര്‍വനേട്ടം സ്വന്തമാക്കിയത്. P...

Read more at: https://www.mathrubhumi.com/youth/features/undergraduate-students-in-egypt-design-car-capable-of-running-on-air-1.3047224വായു ഇനമാിഓടുകാറുമായിബിരുദ വിദാർഥികൾ Image: Reuters FACEBOOK TWITTER PINTEREST LINKEDIN GOOGLE + PRINT EMAIL COMMENT േകാേളജിെല െപാജ്േകവലം മാർ്േനടുതിന്മാതമാെണ ചിാഗതിെയ തെ മാിയിരിുകയാണ് ഈജിിെല ഒരു കൂം വിദാർഥികൾ. മാർിെനാം സമൂഹിന്നേയകാനുതകുതായിരിണം സം കുപിടിം എ തീരുമാനിൽ നി്പിറവിെയടുത്വായുവിേലാടു കാറാണ്. ഈജി്ഇ്േനരിരു പധാന െവുവിളികളാണ്ഇനാമവുംഅരീമലിനീകരണവും. ഇതിന്പരിഹാരം േവണെമആഗഹിന്െറ ഫലമാണ്അരീം മലിനമാാവായു ഇനമാു വാഹനിന്െറ നിർമിതി. 8/10/2018 വായു ഇനമാി ഓടു കാറുമായി ബിരുദ വിദാർഥികൾ | Undergraduate Students in Egypt Design Car Capable of R… https://www.mathrubhumi.com/youth/features/undergraduate-students-in-egypt-design-car-capable-of-running-on-air-1.3047224 2/2 Image: Reuters െകയ് േറായിെല െഹൽവാൻ യൂണിേവഴ് സിിയിെല വിദാർഥികളാണ്ഈഅപൂർവേനം സമാിയത്. ഓക് സിജന്െറ സഹായിൽ പവർിു കാറിൽ ഒരാൾ്മാതേമ യാത െചാൻ കഴിയൂ. Image: Reuters ഈജി്ഇ്േനരിടു ഇനാമെയും സാിക പതിസിെയയും തുടർാണ്വായുവിേലാടു വാഹനം എആശയം ജനിത്. നിർമാതാൾ 30 കിേലാമീർൈമേലജ്അവകാശെടു വാഹനിന്മണിൂറിൽ 40 കിേലാമീർ േവഗിൽ സരിാൻ കഴിയും. 1008.4 േഡാളറാണ്വാഹനിന്െചലവ്വത്.

Monday, 6 August 2018

തിരികെയെത്തിയ പ്രവാസികളുടെ സ്വയം തൊഴില്‍ സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനായി കേരള സര്‍ക്കാരിന്‍െറ സമഗ്ര പദ്ധതി.

ഉണ്ണി കൊടുങ്ങല്ലൂര്‍

ഉദ്ദേശ്യം1. തിരികെയെത്തിയ പ്രവാസികളെ സംരംഭകരാക്കുന്നതിന് മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കുകയും മൂലധന സബ്സിഡി നല്‍കുകയും ചെയ്യുക.

2. തിരികെയെത്തിയ പ്രവാസികളെ പ്രത്യേക ഉപഭോക്താക്കളായി പരിഗണിച്ച് പുതിയ സംരംഭങ്ങള്‍ സര്‍ക്കാര്‍ നടപടിക്രമങ്ങള്‍ പാലിച്ച് ആരംഭിക്കുന്നതിന് ആവശ്യമായ കൈതാങ്ങല്‍ നല്‍കുക.

3. തിരികെയെത്തിയ പ്രവാസികളുടെ ജീവിതമാര്‍ഗ്ഗത്തിനായി ഒരു സുസ്ഥിര സംരംഭക മാതൃക വികസിപ്പിക്കുക.
സവിശേഷതകള്‍

1. തിരികെയെത്തിയ പ്രവാസികള്‍ക്ക് സ്വയം തൊഴില്‍ സംരംഭങ്ങളിലൂടെ സുസ്ഥിര വരുമാനം.

2. തിരികെയെത്തിയ പ്രവാസികളുടെ സ്വയം തൊഴില്‍ സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനായി കേരള സര്‍ക്കാരിന്‍െറ സമഗ്ര പദ്ധതി.

3. 20 ലക്ഷം രൂപവരെ മൂലധന ചെലവ് പ്രതീക്ഷിക്കുന്ന സ്വയം തൊഴില്‍ സംരംഭങ്ങള്‍ക്ക് 15% മൂലധന സബ്സിഡി (പരമാവധി 3 ലക്ഷം രൂപ വരെ).

4. താല്‍പര്യമുളള സംരംഭങ്ങള്‍ക്ക് വേണ്ടി പദ്ധതിയുടെ ഭാഗമായി മേഖലാടിസ്ഥാനത്തില്‍ പരിശീലന കളരികള്‍, ബോധവല്‍ക്കരണ സെമിനാറുകള്‍ എന്നിവ നടത്തുന്നതാണ്.
അര്‍ഹതചുരുങ്ങിയത് രണ്ടു വര്‍ഷമെങ്കിലും വിദേശത്ത് ജോലി ചെയ്ത് മടങ്ങിയെത്തിയവരുമായ പ്രവാസികളും, അത്തരം പ്രവാസികള്‍ ഒത്തുചേര്‍ന്ന് ആരംഭിക്കുന്ന സംഘങ്ങളും ഈ പദ്ധതിയുടെ ഗുണഭോക്താക്കളായിരിക്കും.
മേഖലകള്‍

1. കാര്‍ഷിക - വ്യവസായം (കോഴി വളര്‍ത്തല്‍ (മുട്ടക്കോഴി, ഇറച്ചിക്കോഴി), മത്സ്യകൃഷി (ഉള്‍നാടന്‍ മത്സ്യ കൃഷി, അലങ്കാര മത്സ്യ കൃഷി), ക്ഷീരോല്പാദനം, ഭക്ഷ്യ സംസ്കരണം, സംയോജിത കൃഷി, ഫാം ടൂറിസം, ആടു വളര്‍ത്തല്‍, പച്ചക്കറി കൃഷി, പുഷ്പകൃഷി, തേനീച്ച വളര്‍ത്തല്‍ തുടങ്ങിയവ)

2. കച്ചവടം (പൊതു വ്യാപാരം - വാങ്ങുകയും വില്‍ക്കുകയും ചെയ്യല്‍, കടകള്‍)

3. സേവനങ്ങള്‍ (റിപ്പേയര്‍ ഷോപ്പ്, റസ്റ്റോറന്‍റുകള്‍, ടാക്സി സര്‍വ്വീസുകള്‍, ഹോംസ്റ്റേ തുടങ്ങിയവ)

4. ഉത്പാദനം - ചെറുകിട - ഇടത്തരം സംരംഭങ്ങള്‍ (പൊടിമില്ലുകള്‍, ബേക്കറി ഉല്‍പ്പന്നങ്ങള്‍, ഫര്‍ണിച്ചറും തടിവ്യവസായവും, സലൂണുകള്‍, പേപ്പര്‍ കപ്പ്, പേപ്പര്‍ റീസൈക്ളിംഗ്, ചന്ദനത്തിരി, കമ്പ്യൂട്ടര്‍ ഉപകരണങ്ങള്‍ തുടങ്ങിയവ)
ആനുകൂല്യം

പരമാവധി ഇരുപത് ലക്ഷം രൂപ അടങ്കല്‍ മൂലധനചെലവ് വരുന്ന പദ്ധതിയില്‍ വായ്പാ തുകയുടെ 15% ശതമാനം 'ബാക്ക് എന്‍ഡ്' സബ്സിഡിയും ഗഡുക്കള്‍ കൃത്യമായി തിരികെ അടയ്ക്കുന്നവര്‍ക്ക് ആദ്യ 4 വര്‍ഷം 3% പലിശ സബ്സിഡിയും ബാങ്ക് വായ്പയില്‍ ക്രമീകരിച്ചു നല്‍കുന്നതാണ്. ബാങ്കിന്‍റെ നിബന്ധനകള്‍ക്കും ജാമ്യ വ്യവസ്ഥകള്‍ അനുസരിച്ചും ബാങ്കുമായുള്ള നോര്‍ക്ക റൂട്ട്സിന്‍റെ ധാരണാപത്രത്തിലെ വ്യവസ്ഥകള്‍ക്ക് അനുസരണവും ആയിരിക്കും ലോണ്‍ അനുവദിക്കുന്നത്. ലോണ്‍ തുകയുടെ മാസഗഡു കൃത്യമായി അടയ്ക്കുന്നവര്‍ക്ക് മാത്രമേപലിശ ഇളവ് ലഭിക്കുകയുള്ളു. മാസഗഡു മുടക്കം വരുത്തുന്നവര്‍ ബാങ്ക് വ്യവസ്ഥകള്‍ക്ക് വിധേയമായി മാസഗഡു അടച്ച് തീര്‍ത്താല്‍ മാത്രമേ മേല്‍പ്പറഞ്ഞ ആനുകൂല്യങ്ങള്‍ ലഭിക്കുകയുള്ളു. മാസഗഡു അടക്കാത്ത പക്ഷം ഇത് നിഷ്ക്രിയ ആസ്തിയായി മാറുകയും ബാങ്കിന്‍റെ നിയമനടപടികള്‍ നേരിടേണ്ടി വരുകയും ചെയ്യും.
നിലവില്‍ ബാങ്ക് വായ്പ നല്‍കുന്ന ബാങ്കുകള്‍ എസ്.ബി.ടി, സൗത്ത് ഇന്ത്യന്‍ ബാങ്ക്, യൂണിയന്‍ ബാങ്ക്. മറ്റു ബാങ്കുകളുമായി ധാരണാപത്രം പുതുക്കുന്നതിനനുസരിച്ച് ബാങ്കുകളുടെ വിഷയത്തില്‍ മാറ്റം വരുന്നതാണ്. ഇതിന് പുറമേ കേരളസംസ്ഥാന പിന്നോക്ക സമുദായ വികസന കോര്‍പ്പറേഷന്‍, കേരള സംസ്ഥാന പ്രവാസി ക്ഷേമ വികസന കോപ്പറേറ്റീവ് സൊസൈറ്റി എന്നിവരുമായി ഈ പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട് ധാരണാപത്രം ഒപ്പു വച്ചിട്ടുണ്ട്.
വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്ത അപേക്ഷകരെ മുന്‍ഗണനാക്രമമനുസരിച്ച് സ്ക്രീന്‍ ചെയ്ത് പദ്ധതി ആനുകൂല്ല്യത്തിന് പരിഗണിക്കുന്നതായിരിക്കും.

നോര്‍ക്ക ഡിപ്പാര്‍ട്ട്മെന്‍റ് പ്രോജക്ട് ഫോര്‍ റിട്ടേണ്‍ എമിഗ്രന്‍റസ് പദ്ധതിക്ക് അപേക്ഷിക്കാന്‍ താത്പര്യപ്പെടുന്ന യോഗ്യരായ പ്രവാസികളും/സംഘങ്ങളും ആയതിനായി താഴെകാണുന്ന [REGISTER] ബട്ടണില്‍ ക്ലിക്ക് ചെയ്ത് തങ്ങളുടെ അപേക്ഷയും ബന്ധപ്പെട്ട രേഖകളും സമര്‍പ്പിക്കേണ്ടതാണ്.
അപേക്ഷയോടൊപ്പം സമര്‍പ്പിക്കേണ്ട രേഖകള്‍: 

1. അപേക്ഷകന്‍റെ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ [in .JPG format]

2.പാസ്പോര്‍ട്ടിന്‍റെ ബന്ധപ്പെട്ട പേജുകളുടെ പകര്‍പ്പ് (വിദേശത്ത് തൊഴില്‍ ചെയ്തിരുന്ന കാലയളവ് വ്യക്തമാകേണ്ടതാണ്) [in .PDF format]

3. തങ്ങളുടെ സംരംഭത്തിന്‍റെ സംക്ഷിപ്ത വിവരണം [in .PDF format]


[അപേക്ഷയോടൊപ്പം സമര്‍പ്പിക്കേണ്ട രേഖകള്‍ മുന്‍കൂറായി തയ്യാറാക്കിവച്ചതിനുശേഷം അപേക്ഷ സമര്‍പ്പിക്കുന്നത് ആരംഭിക്കുക]

Tuesday, 24 July 2018

ഇത്തവണ രോഗങ്ങൾ വരാതിരിക്കാൻ

ഉണ്ണി കൊടുങ്ങല്ലൂര്‍

മഴക്കാലം മാറി 
ഇനി വരുന്നത്
 രോഗ കാലം 
ഇത്തവണ രോഗങ്ങൾ 
വരാതിരിക്കാൻ
 ഒരു സൂത്രം 
പ്രയോഗിച്ചാൽ മതി 
ആശുപത്രി ചുമരുകളിൽ
"രോഗങ്ങൾ തുലയട്ടെ "
എന്ന് എഴുതിവെക്കുക
കേരളം രോഗത്തിൽ നിന്ന് 
വിമുക്തമാകും
ലോകം അവാർഡ് നൽകാൻ
 ഓടി വരും

Sunday, 22 July 2018

ഷിഗെല്ല രോഗബാധ

ഉണ്ണി കൊടുങ്ങല്ലൂര്‍സംസ്ഥാനത്ത് ഭീതി പടര്‍ത്തി ഷിഗെല്ല രോഗബാധ മഴ ശക്തമായതും മലിന ജലത്തിലൂടെ ബാക്ടാരിയ ശരീരത്തിനുള്ളിലേക്ക് കടക്കുന്നതുമാണ് ഷിഗെല്ല വയറിളക്കത്തിന് കാരണം. ഇ...

Read more at: http://www.mathrubhumi.com/health/diseases/shigella-bacteria-infection-signs-and-symptoms-of-shigella--1.2993569

Wednesday, 2 May 2018

മൊബൈൽ വാലറ്റുകളിലൂടെ പണമിടപാടുകൾ എളുപ്പമാക്കാം

ഉണ്ണി കൊടുങ്ങല്ലൂര്‍



മൊബൈൽ വാലറ്റുകളിലൂടെ പണമിടപാടുകൾ എളുപ്പമാക്കാം ഇരുപതിലധികം ഇ-വാലറ്റുകളാണ് ഇപ്പോൾ രാജ്യത്തുള്ളത്. പേ ടിഎം, മൊബീക്വിക്ക്, പേ യു മണി, ഫ്രീചാർജ്, എംപെസ, എ...

Read more at: http://www.mathrubhumi.com/money/business-news/mobile-wallets-1.2780791

Sunday, 29 April 2018

30℅ തീറ്റ ചിലവ് കുറയക്കാൻ അസോള:

ഉണ്ണി കൊടുങ്ങല്ലൂര്‍
‌ 30℅ തീറ്റ ചിലവ് കുറയക്കാൻ അസോള:
‌ വീട്ടില്‍ തന്നെ വളര്‍ത്തിയെടുക്കാവുന്ന ജല സസ്യമായ അസോള നല്ലൊരു ജൈവ വളമെന്നതിലുപരി ഒരു കോഴി തീറ്റയും, കാലി തീറ്റയും മാണ് മുട്ടക്കോഴികളില്‍ അസോള നല്‍കുന്നതു വഴി മുട്ടയുടെ വലിപ്പം കൂടുന്നതായും മഞ്ഞക്കരുവിന്റെ നിറം വര്‍ദ്ധിക്കുന്നതായും തൃശൂര്‍ കൃഷി വിജ്ഞാന കേന്ദ്രം നടത്തിയ പഠനത്തില്‍ കണ്ടെത്തി. കാട കോഴി മുഴൽ താറാവ് ആട് പശു ഇവയ്ക്ക് നൽക്കുമ്പോൾ തീറ്റയുടെ ചെലവ് 30% വരെ ലഭിക്കാം.മത്സ്യകൃഷിയിലും ഇത് വളരെ നന്നായി ഉപയോഗിയ്ക്കാം ഇത് കൊടുത്താൽ പെട്ടെന്ന് കുഞ്ഞുങ്ങൾ വളരും നല്ല പ്രതിരോധശേഷിയുമുണ്ടാകും അലങ്കാര മത്സ്യകൃഷിയിലും ഇത് വളരെ എഫക്ടീവാണ് നല്ല കളറും ലഭിയ്ക്കും. അന്തരീക്ഷത്തിലെ നൈട്രജനെ വലിച്ചെടുത്ത് ഉള്ളിലെ കോശങ്ങളില്‍ സൂക്ഷിക്കുവാന്‍ അസോളയ്ക്ക് കഴിവുണ്ട്. അസോള വളമായി നല്‍കുമ്പോള്‍ ഈ നൈട്രജന്‍ ചെടികള്‍ക്ക് ലഭിക്കും.
മട്ടുപ്പാവിലോ വീട്ടു വളപ്പിലോ ഉണ്ടാക്കിയ കൃത്രിമ കുളത്തില്‍ അസോള കൃഷി ചെയ്യാം. കുളത്തിന്‍റെ ആഴം മിനിമം 20 cm ആയം വേണം വീതിയും നീളവും സ്ഥല പരിമിതി അനുസരിച്ച് നിര്‍ണ്ണയിക്കാം. കുഴി കുത്തുന്നതിനു പകരം അതിരുകളില്‍ ഒരടി പൊക്കത്തില്‍ ഇഷ്ടിക വെച്ച് അടിയില്‍ പ്ലാസ്റ്റിക് ഷീറ്റ് വിരിച്ചും കുളം നിര്‍മ്മിക്കാം.
പ്ലാസ്റ്റിക് ഷീറ്റിനു മീതെ വളക്കൂറുള്ള ചുവന്ന മണ്ണ് നിരത്തണം 10cm അതിനു ശേഷം പച്ച ചാണകം വെള്ളത്തില്‍ കലക്കി മണ്ണിനു മീതെ ഒഴിക്കണം. ഇനി 20℅ ഉയരത്തില്‍ വെള്ളം നിറയ്ക്കാം.വെള്ളത്തിനു മുകളിലായി അസോള വിത്ത് വിതറണം. വിത്ത് വിതറിയ ശേഷം ഒരു കന്പു കൊണ്ട് നന്നായി കുളം ഇളക്കി കൊടുക്കണം. 9 ദിവസം കോണ്ട് അസോള വളര്‍ന്നു വരും. രണ്ടര ആഴ്ച കഴിഞ്ഞാല്‍ വിളവെടുത്തു തുടങ്ങാം.
വെള്ളത്തില്‍ നിന്ന് വാരിയെടുക്കുന്ന അസോള നേരിട്ട് ചെടിയുടെ ചുവട്ടിലിടാം. ബയോഗ്യാസ് പ്ലാന്റിലും മണ്ണിര കമ്പോസ്റ്റിലും ഉപയോഗിക്കാം വൃത്തിയായി കഴുകിയ ശേഷം കാലിത്തീറ്റയുമായി ചേര്‍ത്ത് കാലികള്‍ക്കും കൊടുക്കാവുന്നതാണ്. ആഴ്ച തോറും പച്ച ചാണകം കുളത്തിലേക്ക് ഇട്ടു കൊടുക്കണം. 6 മാസം കഴിഞ്ഞാൽ പഴയതു മാറ്റി പുതിയ കുളം നിർമികണ്ണം കുളത്തിലെ വെള്ളം എല്ലായ്പ്പോഴും 20cm ആയി നില നിര്‍ത്തുവാന്‍ ശ്രദ്ധിക്കുക. ഭാഗികമായി തണലുള്ള സ്ഥലങ്ങളാണ് അസോള കൃഷിയ്ക്ക് അനുയോജ്യം.
‌അസോള പായലിനേ കുറിച്ച് കുടുതൽ അറിയാനും വിത്ത് ലഭിക്കുന്നതിനെ കുറിച്ച് അറിയാനും whatsapp 9544211110
NB
കിണ്ണർ വേള്ളം ഉപയോഗിക്കുക്ക
രാസ വള്ളം ചേരാത്ത മണ്ണ് ഉപയോഗിക്കുക '
ഉണ്ണക്ക (പഴയ ചാണ്ണക്കം ) ഉപയോഗിക്കരുത്
‌.

കസ്തൂരിമഞ്ഞള്‍

ഉണ്ണി കൊടുങ്ങല്ലൂര്‍
  • നാട്ടിൻ പുറങ്ങളിലും വന മേഖല കളിലും പ്രകൃത്യാ തന്നെ വളർന്നു വരുന്ന മഞ്ഞൾ വിഭാഗത്തിൽ പ്പെടുന്ന അത്ഭുത സസ്യ മാണിത് കസ്തൂരിമഞ്ഞള്‍ (കുര്‍കുമ ആരോമറ്റിക്ക (curcuma aromatica ) ഒരു ഔഷധ - സുഗന്ധ - സൗന്ദര്യസംവര്‍ദ്ധക വിളയാണ്. മുഖസൗന്ദര്യം വർദ്ധിപ്പിക്കുന്നതിനും ഔഷധങ്ങളിലും ഉപയോഗിക്കുന്ന ഒരു ഔഷധ സസ്യമാണ് കസ്തൂരിമഞ്ഞൾ. കേരളത്തിലെ മലഞ്ചെരുവുകളിൽ വൻ തോതിലും കേരളത്തിൽ പരക്കെയും കൃഷിചെയ്യുന്ന ഔഷധസസ്യം കൂടിയാണ്‌ കസ്തൂരിമഞ്ഞൾ. ഇതിൻ്റെ കിഴങ്ങ് (ഭൂകാണ്ഡം) ആണ് ഔഷധയോഗ്യമായ ഭാഗം
    തിരിച്ചറിയാനുള്ള മാർഗം
    കസ്തൂരിമഞ്ഞളിന്‍റെ ഇലയുടെ അടിവശം രോമിലവും വളരെ മൃദുവുമായിരിക്കും. മഞ്ഞക്കൂവയുടെ ഇലയുടെ മദ്ധ്യഭാഗത്ത് കാണുന്ന ചുവപ്പു കലര്‍ന്ന വൈലറ്റ് രേഖകള്‍ കസ്തൂരി മഞ്ഞളില്‍ ഉണ്ടാവുകയില്ല .കസ്തൂരി മഞ്ഞളിന്റെ കാണ്ഡം പൊട്ടിച്ച് ഗന്ധം നോക്കുമ്പോൾകർപ്പൂര സുഗന്ധ ഉണ്ടാകും വീടിന് പരിസര ത്ത് കാണുന്ന ഇവയെ പല പ്പോഴും കൂവ്വ ,കാട്ട് കൂവ്വ ,ആന കൂവ്വ എന്നൊക്കെ വിളിച്ച്
    നശിപ്പിച്ച് കളഞ്ഞ് വൻ വില കൊടുത്ത് പുറമെ നിന്നും വാങ്ങും.
    കസ്തൂരിമഞ്ഞളിന് മഞ്ഞ നിറമല്ല അതിനൊരു ക്രീം നിറമാണ്‌. കസ്തൂരിമഞ്ഞളിന്‍റെ പൊടിക്ക് ഇളം ചോക്ലേറ്റ് നിറമാണ്. ഇന്ന് കമ്പോളത്തില്‍ ലഭിക്കുന്ന പകര ഉല്പന്നമായ മഞ്ഞകൂവയുടെ പൊടിക്ക് മഞ്ഞനിറമാണ്
    #മഞ്ഞ #കൂവ്വ (Curcuma Augustifolia)
    ( #കസ്തൂരി #മഞ്ഞളിന്റെ #അപരൻ )
    ക്ഷീരിക തുഗക്ഷീരിക എന്നിങ്ങനെ സംസ്കൃതത്തിൽ വിളിക്കുന്ന ഈസ്റ്റിന്ത്യൻ ആരോ റൂട്ട് അഥവാ മഞ്ഞ കൂവ്വയെ നമ്മുടെ പൂർവ്വികർ കസ്തൂരി മഞ്ഞളായി ഉപയോഗിച്ചിരിന്നു അവയെ അങ്ങനെ അങ്ങ് തള്ളി കളയുകയും അരുത്'. നശിപ്പിച്ച് കളയുകയും അരുത് ഔഷധ ഗുണ ത്തിൽ ഒട്ടും പുറകിലല്ല .ഒന്നും മനസിലാക്കാതെ അവർ അവയെ ഉപയോഗി ക്കയില്ലലൊ കൂടുതൽ പoന ങ്ങൾ ഇതേ സംബന്ധിച്ച് ആവശ്യമുണ്ട്
    Comments
    Salim Thalikulam Oraazhcha mumb kurachu perk kasthoori mamjal courier ayachu koduthu.
    Manage
    Reply7h
    Swapnalekha ഇവിടെ പറമ്പിൽ നിൽപ്പുണ്ട് കിഴങ്ങിന് നല്ല കർപൂരത്തിന്റെ മണം ക്രീം നിറം എന്താണ് എന്ന് അറിയില്ലായിരുന്നു കസ്തൂരി മഞ്ഞളിന്റെ നിറം മഞ്ഞ enaanu കരുതിയത് thank u ഇനി അത് grow bag ലേക്ക് മാറ്റണം
    Manage
    Reply7h
    Bhadran Unnithan നല്ല പോസ്റ്റ്. മനസിലാക്കാൻ എളുപ്പം.
    Manage
    Reply22mEdited
  • നാട്ടിൻ പുറങ്ങളിലും വന മേഖല കളിലും പ്രകൃത്യാ തന്നെ വളർന്നു വരുന്ന മഞ്ഞൾ വിഭാഗത്തിൽ പ്പെടുന്ന അത്ഭുത സസ്യ മാണിത് കസ്തൂരിമഞ്ഞള്‍ (കുര്‍കുമ ആരോമറ്റിക്ക (curcuma aromatica ) ഒരു ഔഷധ - സുഗന്ധ - സൗന്ദര്യസംവര്‍ദ്ധക വിളയാണ്. മുഖസൗന്ദര്യം വർദ്ധിപ്പിക്കുന്നതിനും ഔഷധങ്ങളിലും ഉപയോഗിക്കുന്ന ഒരു ഔഷധ സസ്യമാണ് കസ്തൂരിമഞ്ഞൾ. കേരളത്തിലെ മലഞ്ചെരുവുകളിൽ വൻ തോതിലും കേരളത്തിൽ പരക്കെയും കൃഷിചെയ്യുന്ന ഔഷധസസ്യം കൂടിയാണ്‌ കസ്തൂരിമഞ്ഞൾ. ഇതിൻ...
    See More
    Comments
    Abdul Kareem Parappurath Good information
    Manage
    Reply8h
    Susheela KN അതെ', ഇപ്പോ മനസ്സിലായി. എന്റെ ടുത്തുള്ളത് മഞ്ഞക്കൂ വ, പറമ്പിൽ എല്ലാടത്തും കാണുന്നത് കസ്തൂരി മഞ്ഞൾ
    Manage
    Reply7h
    Susheela KN മഞ്ഞക്കൂവ ഭക്ഷിക്കാറുണ്ടോ?
    Manage
    Reply7h