Thursday, 26 January 2017

ഭീം ആപ്പിൽ മലയാളവും ആധാർ ഇടപാടും ഉൾപ്പെടുത്തി, സുരക്ഷ ശക്തമാക്കി

ഉണ്ണി കൊടുങ്ങല്ലൂര്‍

ഭീം ആപ്പിൽ മലയാളവും ആധാർ ഇടപാടും ഉൾപ്പെടുത്തി, സുരക്ഷ ശക്തമാക്കി

ഡിജിറ്റൽ ഇടപാടുകൾക്കായി കേന്ദ്ര സർക്കാർ അവതരിപ്പിച്ച ഭീം ആപ്പിന്റെ പരിഷ്കരിച്ച പതിപ്പ് പുറത്തിറക്കി. പുതിയ ഫീച്ചറുകൾ ഉൾപ്പെടുത്തിയ ആപ്പ് ഇനി ഏഴു ഭാഷകളിലും കൂടി ഉപയോഗിക്കാം. പ്രശ്നങ്ങൾ പരിഹരിച്ച ഭീം ആപ്പിന്റെ വി1.2 ആൻഡ്രോയ്ഡ് പതിപ്പ് ഇപ്പോൾ ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നു ഡൗൺലോഡ് ചെയ്യാം.
പുതിയ പതിപ്പിൽ ഏഴു ഭാഷകൾ കൂടി ഉൾപ്പെടുത്തിയതാണ് പ്രധാന മാറ്റം. ഒഡിയ, ബെംഗാളി, തമിഴ്, തെലുങ്ക്, മലയാളം, കന്നഡ, ഗുജറാത്തി ഭാഷകളാണ് ഹിന്ദി, ഇംഗ്ലിഷിനു പുറമെ ഉൾപ്പടുത്തിയത്. ആധാർ നമ്പർ ഉപയോഗപ്പെടുത്തിയുള്ള പെയ്മെന്റ് ഫീച്ചറുകളും പരിഷ്കരിച്ച പതിപ്പിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ആധാർ നമ്പറുമായി ബന്ധിപ്പിച്ചിട്ടുള്ള ബാങ്ക് അക്കൗണ്ടുകൾ ഭീം ആപ്പ് വഴി ഉപയോഗിക്കാം.
സ്പാം റിപ്പോർട്ട് എന്നൊരു ഫീച്ചറും ഉൾപ്പെടുത്തി. അറിയാത്തവരിൽ നിന്നുള്ള റിക്വസ്റ്റുകൾ ബ്ലോക്ക് ചെയ്യാൻ ഈ ഫീച്ചർ ഉപയോഗിക്കാം. സ്വകാര്യതയ്ക്കും സുരക്ഷയ്ക്കും കൂടുതൽ പ്രാധാന്യം നൽകിയുള്ളതാണ് പരിഷ്കരിച്ച പതിപ്പ്. കഴിഞ്ഞ വർഷം ഡിസംബർ 30 നാണ് ഭീം ആപ്പ് ആദ്യമായി അവതരിപ്പിച്ചത്.  

Wednesday, 25 January 2017

കൊന്നുവോ നിങ്ങളെന്നച്ഛനെ

ഉണ്ണി കൊടുങ്ങല്ലൂര്‍
വിസ്മയയുടെ കത്ത് ' എന്ന പേരില്‍ മനോജ് മനയില്‍ എഴുതിയ കവിത  വിസ്മയയുടെ കത്ത് കൊന്നുവോ നിങ്ങളെന്നച്ഛനെ, കണ്ണുകള്‍- എന്നും കണികണ്ടൊരെന്റെ ദൈവത്തിനെ? കൊ...

Read more at: http://www.mathrubhumi.com/youth/social-media/-vismaya-s-letter-poem-manoj-manayil-1.1683160

' വിസ്മയയുടെ കത്ത് ' ചോദിക്കുന്നു കൊന്നുവോ നിങ്ങളെന്നച്ഛനെ...


എന്നാല്‍ കവിതയുടെ യഥാര്‍ഥ രചയിതാവ് മറ്റൊരാളാണ്. വിസ്മയയുടെ വികാരം സ്വമനസിലേക്ക് പകര്‍ത്തി മനോജ് മനയില്‍ എന്ന മാധ്യമ പ്രവര്‍ത്തകനാണ് ഈ കവിത എഴുതിയത്
Published: Jan 25, 2017, 10:00 PM IST

വിസ്മയയുടെ കത്ത് എന്ന കവിത മനോജ് മനയില്‍ ആലപിക്കുന്നു
കോഴിക്കോട്: കണ്ണൂരില്‍ കൊല്ലപ്പെട്ട ബി.ജെ.പി പ്രവര്‍ത്തകന്‍ സന്തോഷ് കുമാറിന്റെ മകള്‍ വിസ്മയ എഴുതിയതെന്ന പേരില്‍ ഒരു കവിത സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്.
എന്നാല്‍ കവിതയുടെ യഥാര്‍ഥ രചയിതാവ് മറ്റൊരാളാണ്. വിസ്മയയുടെ വികാരം സ്വമനസിലേക്ക് പകര്‍ത്തി മനോജ് മനയില്‍ എന്ന മാധ്യമ പ്രവര്‍ത്തകനാണ് ഈ കവിത എഴുതിയത്.
രാഷ്ട്രീയ കൊലപാതകങ്ങള്‍ നിറം കെടുത്തിയ കണ്ണൂരിലെ ജീവിതങ്ങളിലേക്ക് സഹൃദയരുടെ ശ്രദ്ധ ക്ഷണിക്കുകയാണ് മനോജ്. തന്റെ അച്ഛനെ കൊന്നുവോ എന്നു ചോദിച്ചു തുടങ്ങുന്ന കവിത എന്നും കണികണ്ടൊരു ദൈവത്തിനെയാണ് നിങ്ങള്‍ കൊന്നു കളഞ്ഞതെന്ന് വിലപിച്ചുകൊണ്ടാണ് അവസാനിക്കുന്നത്.
' വിസ്മയയുടെ കത്ത് ' എന്ന പേരില്‍ മനോജ് മനയില്‍ എഴുതിയ കവിത
വിസ്മയയുടെ കത്ത്
കൊന്നുവോ നിങ്ങളെന്നച്ഛനെ, കണ്ണുകള്‍-
എന്നും കണികണ്ടൊരെന്റെ ദൈവത്തിനെ?
കൊന്നുവോ നിങ്ങളെന്‍ സ്‌നേഹഗന്ധത്തിനെ,
കൊന്നുവോ നിങ്ങളെന്‍ ജീവിതത്തൂണിനെ?

കൊന്നുവോ, കൈവിരല്‍ ചേര്‍ത്തു പിടിച്ചെന്നെ
പിച്ചനടത്തിയ നേരാം നിലാവിനെ?
കൊന്നുവോ, ജീവിതത്തിന്റെയില്ലായ്മയില്‍
പോലും നിറഞ്ഞു തുളുമ്പിയോരച്ഛനെ?

കൊന്നുവോ, മുന്നിലെ ജീവിതപ്പാതയില്‍
കൊന്നപോല്‍ പൂത്തു നില്‍ക്കേണ്ടൊരെന്‍ കനവിനെ?
കൊന്നുവോ, പെണ്ണായ് പിറന്നൊരെന്‍ മുഗ്ധമാം-
മോഹങ്ങള്‍ നെഞ്ചേറ്റി നിന്ന മാനത്തിനെ?

കൊന്നുവോ നിങ്ങളെന്നന്തരംഗത്തിനെ,-
യുള്ളിലെപ്പച്ചയെ,ത്താരാട്ടു പാട്ടിനെ,
ആത്മാവിനുള്ളിലെയാത്മസൗധങ്ങളെ,
നാളേയ്ക്കു നീളേണ്ടൊരെന്‍ വഴിക്കണ്ണിനെ?

കൊന്നുവോ നിങ്ങളെന്നച്ഛനെ, കണ്ണുകള്‍-
എന്നും കണികണ്ടൊരെന്റെ ദൈവത്തിനെ?

Thursday, 19 January 2017

കാശ്മീരി മുളകു മുതല്‍ കോളിഫ്‌ളവര്‍ വരെ ഇതൊരൊന്നൊന്നര മട്ടുപ്പാവ്

ഉണ്ണി കൊടുങ്ങല്ലൂര്‍

കാശ്മീരി മുളകു മുതല്‍ കോളിഫ്‌ളവര്‍ വരെ ഇതൊരൊന്നൊന്നര മട്ടുപ്പാവ്

പുന്നയൂര്‍ക്കുളം: തൃപ്പറ്റ് കുലവത്ര ബാബുരാജിന്റെ മട്ടുപ്പാവില്‍ വിളഞ്ഞുനില്‍ക്കുന്നത് 12 ഇനം പച്ചക്കറികളാണ്. പരീക്ഷണാടിസ്ഥാനത്തില്‍ തുടങ്ങിയതാണെങ്കിലും ബാബുവിന്റെ തോട്ടത്തില്‍ ഇതിനോടകം രണ്ട് വിളവെടുപ്പ് കഴിഞ്ഞു.
കാശ്മീരി മുളകാണ് ബാബുവിന്റെ തോട്ടത്തിലെ പ്രധാനി. വീട്ടാവശ്യത്തിനു തുടങ്ങിയതാണെങ്കിലും മുളകിന് ആവശ്യക്കാര്‍ ഉണ്ടെന്നറിഞ്ഞപ്പോള്‍ പ്രദേശത്തെ മൊത്തക്കച്ചടക്കാര്‍ക്കും പച്ചക്കറി കടകളിലും ബാബു മുളക് കൊടുക്കുന്നുണ്ട്. എരിവ് കൂടിയ മുളകായതിനാല്‍ വീട്ടില്‍ കറിവെയ്ക്കുമ്പോള്‍ രണ്ടോ മുന്നോ മുളക് മാത്രമേ വേണ്ടിവാരാറുള്ളു എന്നാണ് ബാബു പറയുന്നത്.
തക്കാളി, പയര്‍, വഴുതന, വെണ്ട, കോളിഫ്‌ളവര്‍, കുമ്പളം, മത്തന്‍, വിവിധ തരം ചീര, കക്കരിക്ക, വെള്ളരി, മല്ലി, കൈപ്പ, പടവലം എന്നിവയാണ് കൃഷിചെയ്യുന്നത്. ഗ്രോബാഗിലും ചാക്കിലുമാണ് കൃഷി.
ടെറസില്‍ ഷീറ്റ് വിരിച്ച് മണ്ണിട്ടാണ് മുളക് പാവുന്നത്. ചെടി വലുതായി തുടങ്ങിയാല്‍ ഗ്രോബാഗുകളിലേക്ക് മാറ്റും. കൈപ്പ, പടവലം എന്നിവ വീടിനു താഴെനിന്ന് മുളപ്പിച്ച് കയര്‍ കെട്ടി ടെറസിലേക്ക് കൊണ്ടുവന്നിരിക്കുകയാണ്. ഇതിലൂടെ കൂടുതല്‍ സ്ഥലം ലാഭിക്കുകയും ചെടികള്‍ പെട്ടെന്ന് വളരകയും ചെയ്യുന്നു.
ഇതുകൂടാതെ വീട്ടുമുറ്റത്ത് ചോളവും കൃഷി ചെയ്യുന്നുണ്ട്. ജൈവവളമാണ് വിളകള്‍ക്ക് ഇടുന്നത്. പുകയില, വെളുത്തുള്ളി, ശര്‍ക്കരഎന്നിവ ഉപയോഗിച്ചാണ് കീടനാശിനി പ്രയോഗം നടത്തുന്നത് ഗള്‍ഫില്‍ ജോലിചെയ്തിരുന്ന ബാബുരാജ് കഴിഞ്ഞവര്‍ഷമാണ് നാട്ടിലെത്തിയത്. ഭാര്യ സുശീലയും പൂര്‍ണ്ണപിന്തുണയോടെ കൂടെയുണ്ട്. മകന്‍ ബ്ലസിന്ത്.

ആരോഗ്യം വീണ്ടെടുക്കാന്‍ 'വൃക്ഷായുര്‍വേദം' ജി.അരുണ്‍

ഉണ്ണി കൊടുങ്ങല്ലൂര്‍

നഷ്ടപ്പെട്ട ആരോഗ്യം വീണ്ടെടുക്കാന്‍ 'വൃക്ഷായുര്‍വേദം'


125 വര്‍ഷത്തിനു മേല്‍ പഴക്കുള്ള വൃക്ഷത്തെ വെട്ടിമാറ്റാതെ എങ്ങനെ നിലനിര്‍ത്താം എന്ന ആലോചനയില്‍ നിന്നാണ് വൃക്ഷായുര്‍വേദം നടത്തുവാന്‍ തീരുമാനിച്ചത്

പത്ത് പുത്രന്‍മാര്‍ക്ക് തുല്യമായിട്ടാണ് ഒരു വൃക്ഷത്തെ നമ്മള്‍ കരുതുന്നത്. അത്രയേറെ പ്രകൃതിയെ അറിഞ്ഞും ആദരിച്ചുമാണ് നമ്മുടെ പൂര്‍വ്വികര്‍ ജീവിച്ചിരുന്നത്. മനുഷ്യന് ആയുര്‍വേദ ചികിത്സ എന്നതുപോലെ തന്നെ വൃക്ഷങ്ങള്‍ക്കും ചികിത്സ നടത്തുവാന്‍ നടത്തുവാന്‍ കഴിയും.
മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ആത്മബന്ധത്തിന്റെ നേര്‍ക്കാഴ്ച കൂടിയാണ് വൃക്ഷായുര്‍വേദം. ഇത്തരത്തിലുള്ള ചികിത്സ നടത്തുന്നതിലൂടെ പ്രകൃതി സംരക്ഷണത്തിന്റെ പ്രാധാന്യം എല്ലാവരിലും എത്തിക്കുന്നതിന് കഴിയുന്നതാണ്.  50 വര്‍ഷങ്ങള്‍ക്ക് മുമ്പ് വരെ കേരളത്തില്‍ വൃക്ഷായുര്‍വേദ ചികിത്സ നടത്തിയിരുന്നു എന്നാല്‍ പിന്നീട് ഈ ചികിത്സാ രീതി നിന്നു പോകുകയായിരുന്നു.
എന്നാല്‍ ഈ ചികിത്സാരീതിക്ക് പുനര്‍ ജീവന്‍ നല്‍കുവനുള്ള ശ്രമത്തിലാണ് അദ്ധ്യാപകനും പരിസ്ഥിതി പ്രവര്‍ത്തകനും കൂടിയായ കെ ബിനു. വൃക്ഷ ചികിത്സയുടെ പ്രധാന്യം മനസ്സിലാക്കി അദ്ദേഹം വൃക്ഷ മുത്തശ്ശിമാര്‍ക്ക് പുതുജീവന്‍ നല്‍കുവാനുള്ള തയ്യാറെടുപ്പിലാണ്. ഇതിന്റെ ഭാഗമായി തൊടുപുഴയില്‍ 125 വര്‍ഷം പഴക്കമുള്ള നെല്ലിമരത്തിന്റെ ആയുരാരോഗ്യ സൗഖ്യത്തിനായി ആയുര്‍വേദ ചികിത്സ നടത്തി.
വൃക്ഷായുര്‍വേദ ചികിത്സ തിരിച്ച് കൊണ്ടുവരുന്നതിലൂടെ പരിസ്ഥിതി സംരക്ഷണമാണ് ലക്ഷ്യമിടുന്നതെന്ന് കെ.ബിനു പറഞ്ഞു. നമ്മുടെ പൂര്‍വ്വികര്‍ നടത്തിവന്നിരുന്ന ഈ ചികിത്സ രീതി പ്രകൃതിയുടെ പ്രാധാന്യം എല്ലാവരിലും എത്തിക്കും. കൂടുതല്‍ ആളുകളിലേക്ക് ഇത് എത്തിക്കുന്നതിനുള്ള ശ്രമത്തിലാണ് അദ്ദേഹം.
ധന്വന്തരി വൈദ്യശാലയുടെ കുടുംബവീട്ടില്‍ നില്‍ക്കുന്ന നെല്ലിമരത്തിനാണ് വൃക്ഷായുര്‍വേദ പ്രകാരം ചികിത്സ നടത്തിയത്. പ്രായം കൂടിയതിനെ തുടര്‍ന്ന് മരത്തിന്റെ വേരും ശിഖരങ്ങളും ദ്രവിച്ച് നിലം പൊത്തുന്ന അവസ്ഥയില്‍ എത്തിയിരുന്നു. 125 വര്‍ഷത്തിനു മേല്‍ പഴക്കുള്ള ഈ വൃക്ഷത്തെ വെട്ടിമാറ്റാതെ എങ്ങനെ നിലനിര്‍ത്താം എന്ന ആലോചനയില്‍ നിന്നാണ് വൃക്ഷായുര്‍വേദം നടത്തുവാന്‍ തീരുമാനിച്ചത്. മനുഷ്യനെ ചികിത്സിക്കുന്ന അതേ രീതിയില്‍ തന്നെയാണ് വൃക്ഷായുര്‍വേദത്തിലും ചികിത്സ നടത്തുന്നത്.
വ്യക്ഷ ചികിത്സയ്ക്കായി പശുവിന്റെ പാല്‍, ചിതല്‍പുറ്റ്, വയലിലെ മണ്ണ്, കദളി പഴം, എള്ള്, തേന്‍, നെയ്യ് എന്നിവയാണ് ഔഷധകൂട്ടുകള്‍. ഈ കൂട്ടുകള്‍ വെള്ളം ചേര്‍ക്കാതെ കുഴച്ചെടുത്ത് മരത്തിന്റെ കേടുവന്ന ഭാഗത്ത് തേച്ച് പിടിപ്പിക്കുകയാണ് ചെയ്യുന്നത്. തേച്ച് പിടിപ്പിച്ച ശേഷം ആ ഭാഗം തുണി കൊണ്ട് കെട്ടിവെക്കുന്നു. കെട്ടിവെച്ച ഭാഗത്ത് ദിവസവും നനച്ചു കൊടുക്കുകയും വേണം.  ഇത്തരത്തില്‍ വൃക്ഷത്തിന് ചികിത്സ നടത്തുമ്പോള്‍ വൃക്ഷത്തിലെ ചെറുജീവികള്‍ക്ക് ആഹാരം നല്‍കിയ ശേഷമായിരുന്നു ചികിത്സ നടത്തിയത്. ചരകസംഹിതകളിലുള്‍പ്പെടെ പ്രതിപാദിക്കുന്ന ചികിത്സരീതിയാണ് വൃക്ഷായുര്‍വേദം. ആറ് മാസം കൊണ്ട് വൃക്ഷങ്ങള്‍ക്ക് ആരോഗ്യം തിരികെ ലഭിക്കും.
ബിനുവിന്റെ നേതൃത്വത്തില്‍ പൊന്‍കുന്നം പുതിയകാവ് ദേവിക്ഷേത്രത്തിലെ പ്ലാവിന് ചികിത്സ നടത്തിയിരുന്നു. ഇടിവെട്ട് എറ്റതിനെ തുടര്‍ന്നാണ് ചികിത്സ നടത്തിയത്.  ചെറുക്കടവ് എല്‍, പി സ്‌കൂളിലെ 156 വര്‍ഷം പഴക്കമുള്ള ആഞ്ഞിലി മരത്തിനും ഇത്തരത്തില്‍ ചികിത്സ നടത്തിയിരുന്നു. വനനശീകരണം വര്‍ദ്ധിച്ച് വരുന്ന ഈ സാഹചര്യത്തില്‍ വരും തലമുറയ്ക്കായി പ്രകൃതിയെ കാത്തുസൂക്ഷിക്കുവാന്‍ ബിനു നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ വേറിട്ടതാണ്. 

ആദായനികുതി റിട്ടേണിന് ആധാർ നിർബന്ധമാകും

ഉണ്ണി കൊടുങ്ങല്ലൂര്‍

ആദായനികുതി റിട്ടേണിന് ആധാർ നിർബന്ധമാകും


വിമാന ടിക്കറ്റ് ബുക്കിങ്ങിനും ആധാർ നിർബന്ധമാക്കുന്നത് പരിഗണനയിൽ 30,000 രൂപയിൽ കൂടുതലുള്ള ഇടപാടുകൾക്ക് പാൻ നിർബന്ധമാകും
Published: Jan 20, 2017, 09:20 AM IST

കൊച്ചി: അടുത്ത സാമ്പത്തിക വർഷത്തോടെ ആദായനികുതി റിട്ടേൺ ഫയൽ ചെയ്യുമ്പോൾ നിർബന്ധമായും ആധാർ നമ്പർ രേഖപ്പെടുത്തേണ്ടി വരും. ഇതിനു പുറമെ, എല്ലാ ബാങ്ക് അക്കൗണ്ടുകളും ആധാറുമായി ബന്ധിപ്പിക്കണമെന്നതും നിർബന്ധമായി മാറും. ഇതു സംബന്ധിച്ച പ്രഖ്യാപനം ഇത്തവണ കേന്ദ്ര ബജറ്റിലുണ്ടാകുമെന്നാണ് സൂചന.

ആദായനികുതി റിട്ടേൺ ഫയൽ ചെയ്യേണ്ട ഫോമിൽ ഇപ്പോൾ തന്നെ ആധാർ നമ്പർ രേഖപ്പെടുത്താൻ കോളമുണ്ട്. എന്നാൽ, അതു പൂരിപ്പിക്കണമെന്ന് നിർബന്ധമല്ല. എന്നാൽ, അടുത്ത സാമ്പത്തിക വർഷം മുതൽ അത് പൂരിപ്പിച്ചാൽ മാത്രമേ റിട്ടേൺ ഫയൽ ചെയ്യാൻ കഴിയുകയുള്ളൂ.
വിമാന ടിക്കറ്റ് ബുക്ക് ചെയ്യാനും ആധാർ നിർബന്ധമാക്കുന്ന കാര്യം സർക്കാരിന്റെ പരിഗണനയിലാണ്. എയർ ഇന്ത്യ, ജെറ്റ് എയർവെയ്‌സ് എന്നിങ്ങനെ ഏതാനും വിമാനക്കമ്പനികൾ ഇപ്പോൾ തന്നെ ആധാർ നമ്പർ ആവശ്യപ്പെടുന്നുണ്ട്. എന്നാൽ ഇത് നിർബന്ധമല്ല.
ആധാർ നമ്പർ നിർബന്ധമാക്കുന്നതോടെ, ഓരോരുത്തരുടെയും വിമാനയാത്ര കൃത്യമായി നിരീക്ഷിക്കാൻ സർക്കാരിന് കഴിയും. വിമാന യാത്രയ്ക്ക് വേണ്ടി ഓരോരുത്തരും പ്രതിവർഷം എത്ര തുക ചെലവഴിക്കുന്നുണ്ടെന്ന് കണക്കാക്കാനും സാധിക്കും. ഇതുവഴി ആദായനികുതി വെട്ടിപ്പ് വലിയൊരളവോളം കുറയ്ക്കാനും സർക്കാർ ലക്ഷ്യമിടുന്നു.

ആഭ്യന്തര യാത്രകൾക്കാവും ആധാർ നിർബന്ധമാക്കുക. വിദേശ യാത്രകൾക്ക് പാസ്‌പോർട്ട് നിർബന്ധമായതിനാൽ ഇപ്പോൾ തന്നെ അതു നിരീക്ഷിക്കാൻ അവസരമുണ്ട്.
ആധാറിനു പുറമെ പെർമനന്റ് അക്കൗണ്ട് നമ്പരായ പാനിന്റെ ഉപയോഗവും കർശനമാക്കുകയാണ്. ഇതിന്റെ ആദ്യ പടിയായി ബാങ്ക് അക്കൗണ്ടുകൾ തുടങ്ങാൻ പാൻ നിർബന്ധമാക്കിയിരിക്കുകയാണ്. മാത്രമല്ല, 30,000 രൂപയിൽ കൂടുതലുള്ള ഇടപാടുകൾക്ക് പാൻ നിർബന്ധമാകും. നിലവിൽ 50,000 രൂപയ്ക്ക് മുകളിലുള്ള ഇടപാടുകൾക്ക് പാൻ നൽകിയാൽ മതി. 

ലോകനിലവാരത്തിൽ കൊച്ചിയിൽ പുതിയ ക്രൂയിസ് ടെർമിനൽ വരുന്നു

ഉണ്ണി കൊടുങ്ങല്ലൂര്‍

ലോകനിലവാരത്തിൽ കൊച്ചിയിൽ പുതിയ ക്രൂയിസ് ടെർമിനൽ വരുന്നു



കൊച്ചി: വിനോദ സഞ്ചാരികൾക്ക് കൂടുതൽ സൗകര്യങ്ങളൊരുക്കി കൊച്ചിയിൽ ലോകനിലവാരത്തിലുള്ള പുതിയ ക്രൂയിസ് ടെർമിനൽ ഒരുങ്ങുന്നു. എറണാകുളം വാർഫിലെ ക്യു ഏഴ്, എട്ട് ബെർത്തുകളോട് ചേർന്നാണ് പുതിയ ടെർമിനൽ വിഭാവനം

പണം നല്‍കി ഭൂമി വാങ്ങിയവര്‍ കുടുങ്ങിയേക്കും

ഉണ്ണി കൊടുങ്ങല്ലൂര്‍

പണം നല്‍കി ഭൂമി വാങ്ങിയവര്‍ കുടുങ്ങിയേക്കും


നിയമത്തിന് വിരുദ്ധമായി നോട്ട് സ്വീകരിച്ച് 20,000 രൂപയ്ക്കുമുകളില്‍ ഇടപാട് നടത്തിയിട്ടുണ്ടെങ്കില്‍, പിഴ അടയ്‌ക്കേണ്ടിവന്നേക്കാം.

* 20,000 രൂപയ്ക്കുമുകളില്‍ നോട്ട് നല്‍കിയുള്ള ഇടപാടുകള്‍ ആദായനികുതി വകുപ്പ് പരിേശാധിക്കും
* ഒന്നരവര്‍ഷത്തെ വസ്തുകൈമാറ്റങ്ങള്‍ പരിശോധിക്കും

കോഴിക്കോട്: നേരിട്ട് നോട്ടുനല്‍കിയുള്ള സ്വത്തിടപാടുകളില്‍ ആദായനികുതിവകുപ്പ് പിടിമുറുക്കുന്നു. കഴിഞ്ഞ ഒന്നരവര്‍ഷത്തിനിടെയുളള ഇടപാടുകള്‍ കര്‍ശന പരിശോധനയ്ക്ക് വിധേയമാക്കാന്‍ വകുപ്പ് തീരുമാനിച്ചു.

ചെക്ക്, ഡ്രാഫ്റ്റ്, ഇലക്ട്രോണിക് ക്ലിയറിങ് സംവിധാനം എന്നിവ ഉപയോഗിച്ചുമാത്രമേ 20,000 രൂപയ്ക്കുമുകളിലുള്ള ഇടപാടുകള്‍നടത്താവൂവെന്ന നിയമം ലംഘിച്ചവരെ പിടികൂടുന്നതിനാണ് നടപടി കര്‍ക്കശമാക്കുന്നത്.

നികുതിവരുമാനം വര്‍ധിപ്പിക്കാന്‍ വന്‍കിട ഭൂമിയിടപാടുകളെല്ലാം പരിശോധിക്കുന്നതിന് ആദായനികുതി വകുപ്പിന് നിര്‍ദേശം ലഭിച്ചിട്ടുണ്ട്. നിയമത്തിന് വിരുദ്ധമായി നോട്ട് സ്വീകരിച്ച് 20,000 രൂപയ്ക്കുമുകളില്‍ ഇടപാട് നടത്തിയിട്ടുണ്ടെങ്കില്‍, പിഴ അടയ്‌ക്കേണ്ടിവന്നേക്കാം.
2015 ജൂണ്‍ ഒന്നിനാണ് ആദായനികുതി നിയമത്തിലെ സെക്ഷന്‍ 269 എസ്.എസ്. ഭേദഗതി നിലവില്‍ വന്നത്. ഇതിനുശേഷം രജിസ്റ്റര്‍ചെയ്ത ആധാരങ്ങളാണ് പരിശോധിക്കുക.
ഭേദഗതി പ്രകാരം 20,000 രൂപയ്ക്കുമുകളിലുള്ള ഇടപാടുകള്‍ നോട്ടുവഴി നടത്തരുതെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഭൂമി, വീട്, ഫ്‌ലാറ്റ് തുടങ്ങിയ സ്ഥാവരവസ്തുകള്‍ വില്‍ക്കുമ്പോള്‍ ഈ നിയമം ബാധകമായിരിക്കുമെന്ന് ഉത്തരവില്‍ എടുത്തുപറയുന്നു.

പിഴ അടപ്പിക്കാന്‍ തീരുമാനിച്ചാല്‍ വന്‍കിടക്കാരും സാധാരണക്കാരുമായ ഒട്ടേറെപ്പേര്‍ കുടുങ്ങും. ഭൂമി ഇടപാടുകളില്‍ അഡ്വാന്‍സ് തുക കഴിച്ചുള്ള ബാക്കി മുഴുവന്‍ തുകയും രൊക്കമായി കൈപ്പറ്റിയെന്ന് എഴുതി നല്‍കിയാണ് ഇപ്പോഴും രജിസ്‌ട്രേഷനുകളധികവും നടക്കുന്നത്. ഇത് നിയമപ്രകാരം തെറ്റാണ്.

കഴിഞ്ഞവര്‍ഷം തിരുവനന്തപുരം ജില്ലയിലെ സബ് രജിസ്ട്രാര്‍മാര്‍ക്ക് ആദായനികുതിവകുപ്പ് ഇതുസംബന്ധിച്ച ക്ലാസ് നല്‍കിയിരുന്നു. ഇടപാടുകള്‍ കര്‍ശനമായി ബാങ്ക് മുഖേനയാക്കാനും നിര്‍ദേശിച്ചു. ഇതിനുശേഷം ചില രജിസ്റ്റര്‍ ഓഫീസുകളില്‍ 20,000 രൂപയ്ക്കുമുകളില്‍ നേരിട്ട് പണം നല്‍കിയുള്ള ഇടപാടുകള്‍ വിലക്കി. എന്നാല്‍, സര്‍ക്കാര്‍ ഉത്തരവ് ഇറക്കാത്തതിനാല്‍ പരാതികളെത്തുടര്‍ന്ന് രജിസ്‌ട്രേഷന്‍ വീണ്ടും പഴയരീതിയിലാക്കി.

13.5 ലക്ഷം രജിസ്‌ട്രേഷനുകള്‍

* 2015 ഏപ്രിലിനുശേഷം സംസ്ഥാനത്ത് നടന്നത് പതിമൂന്നരലക്ഷം രജിസ്‌ട്രേഷനുകള്‍.
* 20,000 രൂപയ്ക്കുമുകളില്‍ ഡ്രാഫ്‌റ്റോ, ചെക്കോ, ഡിജിറ്റല്‍ കൈമാറ്റങ്ങള്‍ വഴിയോ നടന്നിട്ടുണ്ടെന്ന് കരുതുന്നത് 10 ശതമാനംമാത്രം
* 2015 ഏപ്രില്‍മുതല്‍ 2016 ഏപ്രില്‍വരെ 7.26 ലക്ഷം രജിസ്‌ട്രേഷനുകള്‍ നടന്നു.
* സ്റ്റാമ്പ് ഡ്യൂട്ടിയായി ലഭിച്ചത് 1707 കോടി രൂപ. ഫീസായി 823.48 കോടി
* 2016 ഏപ്രില്‍മുതല്‍ ഡിസംബര്‍ 31 വരെ നടന്നത് 6.38 ലക്ഷം രജിസ്‌ട്രേഷന്‍. ലഭിച്ച സ്റ്റാമ്പ് ഡ്യൂട്ടി 1350 കോടി. ഫീസ് 535.70 കോടി.
* ആധാരത്തില്‍ കാണിക്കുന്ന വിലയുടെ ആറുശതമാനമായിരുന്നു നേരത്തെ സ്റ്റാമ്പ് ഡ്യൂട്ടി. അത് കഴിഞ്ഞ ബജറ്റില്‍ എട്ടുശതമാനമായി ഉയര്‍ത്തി. ഈ കാലയളവില്‍ നടന്നത് ചുരുങ്ങിയത് 35,000 കോടി രൂപയുടെ ഭൂമി രജിസ്‌ട്രേഷന്‍.

കനത്ത പിഴ

20,000 രൂപയ്ക്കുമുകളില്‍ പണമായി നേരിട്ട് സ്വീകരിച്ച് ഇടപാട് നടത്തിയവര്‍ക്ക് കനത്ത പിഴയാണ് ഭേദഗതി നിയമത്തില്‍ വ്യവസ്ഥ ചെയ്യുന്നത്. 20,000 രൂപയ്ക്കുമുകളില്‍ സ്വീകരിച്ച തുകയ്ക്ക് തുല്യമായ പിഴ അടയ്‌ക്കേണ്ടിവരും.
 

കാണ്‍പൂര്‍ ട്രെയിനപകടം: ഉപയോഗിച്ചത് പ്രഷര്‍കുക്കര്‍ ബോംബ്

ഉണ്ണി കൊടുങ്ങല്ലൂര്‍

കാണ്‍പൂര്‍ ട്രെയിനപകടം: ഉപയോഗിച്ചത് പ്രഷര്‍കുക്കര്‍ ബോംബ്

ലക്‌നൗ: 150 പേരുടെ മരണത്തിനിടയാക്കിയ കാണ്‍പൂര്‍ ട്രെയിനപകടം അട്ടിമറിയാണെന്ന സംശയം ബലപ്പെടുന്നു. പാക് ഇന്റലിജന്‍സ് ഏജന്‍സിയായ ഐഎസ്‌ഐയുടെ പങ്ക് അറസ്റ്റിലായ മൂന്നു പേര്‍ സ്ഥിരീകരിച്ചതിന് പിന്നാലെ ട്രാക്ക് തകര്‍ക്കാന്‍ ഉപയോഗിച്ചത് പ്രഷര്‍ കുക്കര്‍ ബോംബാണെന്ന് ചോദ്യംചെയ്യലില്‍ സൂചന ലഭിച്ചു.
യു.പി എടിഎസാണ് കേസ് അന്വേഷിക്കുന്നത്. 10 ലിറ്റര്‍ പ്രഷര്‍ കുക്കറിനുള്ളില്‍ സ്‌ഫോടകവസ്തുക്കള്‍ നിറച്ച് അത് ട്രാക്കില്‍ വച്ചതായി അറസ്റ്റിലായവരില്‍ ഒരാളായ മോട്ടിലാല്‍ പാസ്വാന്‍ സമ്മതിച്ചതായാണ് വിവരം. കഴിഞ്ഞ നവംബറിലുണ്ടായ അപകടത്തില്‍ ഇന്‍ഡോര്‍-പട്‌ന എക്‌സ്പ്രസിന്റെ 14 കോച്ചുകളാണ് പാളം തെറ്റിയത്.
ഉമാ ശങ്കര്‍, മുകേഷ് യാദവ് എന്നിവരാണ് പോലീസ് പിടിയിലുള്ള മറ്റ് രണ്ട് പേര്‍. ബിഹാറിലെ കിഴക്കന്‍ ചംബാരന്‍ ജില്ലയില്‍ നടന്ന ഒരു കൊലപാതകവുമായി ബന്ധപ്പെട്ടാണ് ഇവര്‍ അറസ്റ്റിലാകുന്നത്. ചോദ്യംചെയ്യലിലാണ് ട്രെയിന്‍ അട്ടിമറിയെക്കുറിച്ച് ഇവരില്‍ നിന്ന് വിവരം ലഭിക്കുന്നത്.
ഇത് കൂടാതെ ഡിസംബര്‍ 28 ന് കാണ്‍പൂര്‍ ഡേഹട്ടില്‍ മറ്റൊരു അപകടത്തിന് പിന്നിലും ഈ സംഘം പ്രവര്‍ത്തിച്ചതായാണ് വിവരം. ഏഴ് പേര്‍ ചേര്‍ന്നാണ് ഈ ഓപ്പറേഷന്‍ നടത്തിയതെന്നാണ് പോലീസിനോട് ഇവര്‍ പറഞ്ഞത്. നേപ്പാള്‍ പോലീസ് അടുത്തിടെ അറസ്റ്റ് ചെയ്ച ബ്രിജ് കിഷോര്‍ ഗിരിയായിരുന്നു ഈ ആക്രമണത്തിന്റെ സൂത്രധാരന്‍.
പുതിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ എടിഎസ് വീണ്ടും അപകടസ്ഥലത്ത് ഫോറന്‍സിക് പരിശോധന നടത്താന്‍ ഒരുങ്ങുകയാണ്. 

മൃഗവേദന

ഉണ്ണി കൊടുങ്ങല്ലൂര്‍
കാളയെ കൊല്ലാത്ത ഫെസ്ടിവല്‍ നിരോധിച്ചു .,
കാളയെ കൊല്ലുന്ന ഫെസ്ടിവല്‍ നോരോധിച്ചില്ല 
ജെല്ലിക്കെട്ടില്‍ കാളക്കു നോവും എന്ന് പറഞ്ഞവര്‍ 
മറ്റേതില്‍ കാള ചാവുകയെ ഉള്ളൂ നോവില്ലാന്നു 
ഇവിടെ കാണുന്നത് മൃഗത്തിന്‍റെ വേദനയല്ല 
മതത്തിന്‍റെ വേദനയാണ്
ജെല്ലിക്കെട്ട് മറ്റൊരു വിശ്വാസികളുടെ
ആചാരമായിരുന്നെങ്കില്‍
ഈ മൃഗങ്ങള്‍ക്ക് വേദന ഉണ്ടാകില്ലായിരുന്നു

Tuesday, 17 January 2017

ജാതി സംവരണവും വേണ്ട സാമ്പത്തിക സംവരണവും വേണ്ട വേണ്ടത് സംവരണ മാര്‍ക്ക്

ഉണ്ണി കൊടുങ്ങല്ലൂര്‍
ജാതി സംവരണവും വേണ്ട സാമ്പത്തിക സംവരണവും വേണ്ട , സംവരണം കിട്ടാന്‍ അര്‍ഹതയുള്ള ജാതികളിലെ ആളുകള്‍ക്ക് പത്തു , പ്ലസ്‌ ടു , ഡിഗ്രി എന്നീ എക്സാമുകള്‍ക്ക് എക്സ്ട്രാ മാര്‍ക്കുകള്‍ കൊടുക്കാം .
പ്രവേശന പരീക്ഷകളില്‍ എക്സ്ട്രാ മാര്‍ക്കുകള്‍ നല്‍കാം , അതുപോലെ പ്രൊമോഷനും എക്സ്ട്രാ മാര്‍ക്കുകള്‍ നല്‍കാം അങ്ങനെ വരുമ്പോള്‍ മിടുക്കര്‍ക്ക് അവസരം കിട്ടും എവിടെയും എപ്പോഴും.
ജയിക്കാന്‍ വേണ്ടി കഷ്ടപ്പെടുന്ന , ജോലി കിട്ടാന്‍ വേണ്ടി കഷ്ടപ്പെടുന്ന സംവരണ വിഭാഗത്തിനും അവസരം കിട്ടും ,

Wednesday, 11 January 2017

ചെടികളുടെ എണ്ണമല്ല ,പടർത്തുന്ന രീതി അനുസരിച്ചാണ്. vilavu

ഉണ്ണി കൊടുങ്ങല്ലൂര്‍
വള്ളി വർഗങ്ങളിലെ വിളവ് ചെടികളുടെ എണ്ണമല്ല ,പടർത്തുന്ന രീതി അനുസരിച്ചാണ്.ശാഖകളിൽ ആണ് എളുപ്പത്തിലും ധാരാളമായും കായ്ക്കുന്നത്. പയറിന്റെ കാര്യത്തിലും ഇതു തന്നെയാണ്. കാർഷിക സർവ്വകലാശാലയുടെ പഠന റിപ്പോർട്ടുകളിൽ വള്ളിയുടെ നീളം (Vine length) എത്ര വരെയാകുമെന്ന് പ്രതിപാദിച്ചിരിക്കും. വളളിപ്പയറിന്റെ വള്ളി 4-4.5 മീറ്റർ വരെയാണ് വളരുന്നത്. ഇങ്ങനെ ഒറ്റ വള്ളി നീട്ടിയാൽ വിളവ് കുറയും ( 1-1.5 kg)എന്നാൽ നമ്മൾ ചെയ്യേണ്ടത് മറ്റൊരു രീതിയിലാണ്.
നിലത്തു നടുമ്പോൾ 5 അടി നീളത്തിൽ ഒന്നരയടി വീതിയിൽ ഒരടി താഴ്ചയിൽ ചാലെടുക്കുക (അടുക്കളത്തോട്ടത്തിന് ഇതുമതി ) വാണിജ്യ കൃഷിയാണെങ്കിൽ നീളത്തിൽ 5 അടി ചാലുകളുടെ ഇടയിൽ 5 അടി അകലത്തിൻ ചാലെടുക്കുക. അടുത്ത വരി 10-12 അടി അകലത്തിൽ എടുക്കുക.
ശീമക്കൊന്നയില,കമ്മ്യൂണിസ്റ്റ് പച്ച, പെരുവലം ,വേപ്പില എന്നിവ ഇട്ട് ചവിട്ടിച്ചേർക്കുക ( 3 - 4 ഇഞ്ച് കനത്തിൻ) വാഴത്തട ഉണ്ടെങ്കിൽ ചെറുതായി നുറുക്കി ചേർക്കുക ( 2 ഇഞ്ച് ) അതിനു മുകളിൽ മണ്ണും ട്രൈക്കോഡെർമ്മ വളർത്തിയ ചാണകപ്പെടിയും എല്ലുപൊടിയും ഇട്ട് മുകളിൽ മണ്ണിട്ട് 10 ദിവസംനനക്കുക.കുഴി മൂടുന്നത് തറനിരപ്പിൽ നിന്ന് ഒരിഞ്ച് എങ്കിലും താഴെ വരെ വരെ മതി. 10 ദിവസം ക ഴി ഞ്ഞ് ഒരടി അകലത്തിൽ വിത്തു പാകുക. തടമെടുക്കുന്ന സമയം തന്നെ പേപ്പർ കപ്പുകളിൽ വിത്തുപാകി മുളപ്പിച്ചാൽ 10 ദിവസത്തെ കാത്തിരുപ്പ് സമയം ലാഭിക്കാം.
ഗ്രോബാഗിൽ ചെയ്യുന്നവർ പോട്ടിംഗ് മിശ്രിതം തയ്യാറാക്കി നിറച്ച് രണ്ടു വിത്തു വീതം പാകുക. എല്ലുപൊടി, വേപ്പിൻ പിണ്ണാക്ക് നിർബന്ധമായും ചേർക്കണം.
പരിചരണം
പൂവിടുന്നതു വരെ വെള്ളമൊഴിക്കൽ മാത്രം മതി. കീടബാധ ഒഴിവാക്കാൻ മുൻകരുതൽ ആവശ്യമാണ്. വേപ്പിൻ കുരുത്ത് ,വേപ്പെണ്ണ അധിഷ്ഠിത കീടനാശിനികൾ, കാന്താരി വെളുത്തുള്ളി മിശ്രിതം എന്നിവ മാറി മാറി ഉപയോഗിക്കാവുന്നതാണ്.
പയർചെടികൾ വള്ളി നീണ്ടു തുടങ്ങുന്ന സമയം പന്തൽ ഇട്ട് പടർന്നു പോകാൻ കമ്പു നാട്ടുകയോ ചരടുകെട്ടുകയോ ആണ് സാധാരണ ചെയ്തു വരുന്നത്. എന്നാൽ ഇതു പാടില്ല .വള്ളി നീണ്ടാൽ അതിനെ തറയിൽ കിടന്ന് പടരാൻ അനുവദിക്കുക.അധികം പുറത്തേക്കുപോയാൽ തലപ്പു വളച്ച് ചുവട്ടിലേക്കു വിടുക. 20-25 ദിവസം ആകുമ്പോൾ ഓരോവള്ളിയിൽ നിന്നും 10 വരെ ശിഖരങ്ങൾ ഒരടി നീളത്തിൽ വളർന്നിട്ടുണ്ടാകും. ഇവയെ ഓരോന്നായി സൂക്ഷിച്ച് ചണ നൂലോ ചരടോ ഉപയോഗിച്ച് പന്തലിലേക്ക് കെട്ടി വിടുക. ഒരിക്കലും രണ്ടു വളളി ഒരു ചരടിൽ കയറ്റരുത്. വള്ളികൾ തമ്മിൽ ചുറ്റി പിണയാനും ഇടയാകരുത്. അങ്ങനെ സംഭവിച്ചാൽ കായ പിടുത്തം ഗണ്യമായി കുറയും. ദിവസേന ശ്രദ്ധിച്ച് വള്ളികളെ തമ്മിൽ പിണയാതെ നേർ ദിശയിൽ പടർത്തേണ്ടതാണ്.
പന്തൽ ഇടുന്ന വിധം
ചുറ്റും മരങ്ങൾ ഉണ്ടെങ്കിൽ കാൽ നാട്ടുന്നത് ഗണ്യമായി കുറക്കാം.പ്ലാസ്റ്റിക് കോട്ടിംഗ്‌ ഉള്ള 2 MM GI കമ്പി വാങ്ങി 15 അടി അകലത്തിൽ നെടുകെയും കുറുകെയും നന്നായി വലിച്ചു കെട്ടണം. തെങ്ങ് ,കമുക് ഒഴികെയുള്ള മരങ്ങളിൽ കെട്ടുമ്പോൾ അവിടെ തടിക്കഷണമോ തൊണ്ടോ വെച്ചു വേണം കെട്ടേണ്ടത്. മരങ്ങൾ ഇല്ലെങ്കിൽ 15 അടി അകലത്തിൽ വരിയും നിരയുമായി മുളയോ കാറ്റാടി ക്കഴയോ നാട്ടേണ്ടതാണ്. പന്തലിനെ പൊക്കം അതു പരിപാലിക്കുന്നയാൾ കൈയ്യെത്തിയാൽ തൊടാവുന്നതിന്റെ പരമാവധി ഉയരമായിരിക്കണം.അതായത് 5 അടി പൊക്കമുളളയാൾ 6 1/2 അടി ഉയരത്തിൽ പന്തൽ ഇടണം.
1 MM നൈലോൺ ചരടുപയോഗിച്ച് പന്തൽ നിരത്താം. ചരടുകൾ തമ്മിൽ ഒരടി അകലത്തിൽ നെടുകെയും കുറുകെയും വലിച്ചു കെട്ടുക. (ബാഡ്മിന്റൻ റാക്കറ്റ് വരിയുന്നതു പോലെയാണ് ചരടു വരിയേണ്ടത് )
അതിനു ശേഷം പന്തലിന്റെ ഓരോ കാലും പുറത്തേക്കു പരമാവധി വലിച്ചുകെട്ടുക (പന്തലിനു ബലം ലഭിക്കുന്നത് ഇങ്ങനെയാണ് ). ഇടക്കെവിടെയെങ്കിലും അയഞ്ഞാൽ അതിനു നേരേയുള്ള ഭാഗം ഇരുവശത്തു നിന്നും വലിച്ചുകെട്ടുക.
വളപ്രയോഗം
പന്തലിലേക്കു കെട്ടി തുടങ്ങി മ്പോൾ എഗ് അമിനോ തളിച്ചു തുടങ്ങുക.പൂവിട്ടു തുടങ്ങിയ ശേഷം ചുവട്ടിൽ അൽപം ചാരമിട്ടു കൊടുത്ത ശേഷം നനക്കുക. ഒരാഴ്ചക്കു ശേഷം പുളിപ്പിച്ച ജൈവവളക്കൂട്ട്, കോഴിവളം പുളിപ്പിച്ചത്, പച്ചിലകൾ ചാണകം ഗോമൂത്രം കോഴിവളം എന്നിവ പുളിപ്പിച്ചത് മുതലായവ ഒരാഴ്ച ഇടവേളയിൽ ചുവട്ടിൽ നേർപ്പിച്ചൊഴിച്ച് കരിയില കൊണ്ടു പുതയിടുക. സ്യൂഡമോണസ് നേർപ്പിച്ചത് ആഴ്ചയിലൊരിക്കൽ ചുവട്ടിൽ ഒഴിക്കുക.. (ട്രൈക്കോ ഡെർമ്മ ,സ്യൂഡോമോണസ് എന്നിവ ഒരുമിച്ച് പ്രയോഗിക്കരുത്, 15 ദിവസത്തെ ഇടവേളയിൽ വേണം ഉപയോഗിക്കാൻ).
വിളവെടുക്കുന്നത് തണ്ടിന് ക്ഷതമേൽക്കാതെ രണ്ടുവിരൽ കൊണ്ട് പയർ തിരിച്ചാണ് .
നിത്യേന ശ്രദ്ധ ആവശ്യമാണ്.
തടതുരപ്പനെതിരെ ബിവേറിയ ബാസിയാന
മൂഞ്ഞ ,ഇലപ്പേൻ, മീലി മൂട്ട മുതലായവയെ നശിപ്പിക്കാൻ വെർട്ടി സീലിയം ലെക്കാനി എന്നിവ ഉപയോഗിക്കുക.
പയർ ചാഴിയാണ് പ്രധാന വില്ലൻ ഇവയെ ഒഴിവാക്കാൻ പയർനടുന്നതിനു മുമ്പ് പറമ്പിന്റെ ഒരറ്റത്ത് സൂര്യകാന്തി വച്ചു പിടിപ്പിച്ചാൽ ചാഴികളെ ഇതിന്റെ പൂവ് ആകർഷിക്കും പയറിനെ ഉപദ്രവിക്കില്ല.
മീനിന്റെ അവശിഷ്ടങ്ങൾ കെട്ടിവച്ചാൽ നീറ് വന്ന് കീടനിയന്ത്രണം ഏറ്റെടുത്തോളും
ഇലകൾ അധികമായാൽ ഒന്നിടവിട്ടുള്ളവ പറിച്ചു ചുവട്ടിലിടുക.
ഈ രീതിയിൽ പയർ കൃഷി ചെയ്താൽ നല്ല വിളവ് ഉറപ്പാണ്.
കൃഷിയോജ്യമായ വള്ളിപ്പയറിനങ്ങൾ.
വെളളായണി ജ്യോതിക - പ്രതിരോധ ശേഷി കൂടിയതും ഉയർന്ന ഉദ്പാദനക്ഷമതയുള്ളതുമാണ്.കൂടാതെ വളരെ രുചികരവുമാണ്. നീളം കൂടിയതും തവിട്ടും വെളളയും തുല്യമായി ഇടകലർന്നതാണ് തിരിച്ചറിയാനുള മാർഗം.
അർക്കമംഗള / NS 621 - ധാരാളം കായ്ക്കുന്നതും നല്ല നീളമുള്ളതുമായത്. തവിട്ടിൽ വെളുത്ത പുള്ളിയാണ് വിത്തിന്റെ നിറം
ലോല
നല്ല നീളമുള്ളതും ധാരാളം കായ്ക്കുന്നതുമാണ് വിത്തിന്റെ നിറം കറുപ്പ്
ഗീതിക
ധാരാളം കായ്ക്കുന്നയിനം, വിത്തിന് നേരിയ തവിട്ടു നിറത്തിൽ കടുത്ത തവിട്ടു നിറത്തിന്റെ വരകൾ ഉണ്ട്
കാരമണി
35-40CM നീളത്തിൽ ധാരാളം കായ്കൾ വിത്തിനു നിറം വെള്ളയിൽ കറുത്ത പുള്ളികൾ
വൈജയന്തി
ചുവപ്പുനിറത്തിൽ ധാരാളം കായ്ക്കുന്നയിനം.
വിത്തിന് തവിട്ടു നിറം
ഇനിയെന്താ നോക്കി നിൽക്കുന്നത് ..
തുടങ്ങിക്കോളു കൃഷി
Like
Comment
10 Comments
Comments
Regy TR നല്ല വിവരണം, എല്ലാവർക്കും ഉപകാരപ്പെടും...
LikeReply112 hrs
Vadakkemeppully Vijayaraghavan All inclusive information..Thanks
LikeReply112 hrs
Saifu Jesy Saifu Jesy Thanx for the information
LikeReply112 hrs
Suresh Babu thanka for the information
LikeReply111 hrs
Abdul Rasak Mumthaz Mahal നല്ലവിവരണം അനുകരണീയം,വെരിഗുഡ്
LikeReply111 hrs
Grace Abraham Very valuable information
LikeReply110 hrs
LikeReply110 hrs
Lekha Sasi Nalla vivaranam
LikeReply19 hrs
Krishnan Mohanan Excellent
LikeReply19 hrs
Rajesh Sumesh ഇതിന്റെ വിത്തും കൂടി തരുമോ
LikeReply32 mins