ഉണ്ണി കൊടുങ്ങല്ലൂര്‍
തിരുവനന്തപുരം-കോഴിക്കോട് നഗരങ്ങളെ ബന്ധിപ്പിച്ച് എയര്‍ ഇന്ത്യ എക്സ്പ്രസ് പ്രതിദിന വിമാന സര്‍വീസ് തുടങ്ങുന്നു. ഇതോടെ തിരുവനന്തപുരത്തുനിന്ന് 55 മിനിറ്റ് കൊണ്ട് കോഴിക്കാട് എത്താം. രാവിലെ ഏഴിന് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് പുറപ്പെടുന്ന ഐ.എക്സ്. 373 വിമാനം 7:55ന് കോഴിക്കോടെത്തും. തുടര്‍ന്ന് ദോഹയിലേക്ക് പറക്കും. തിരിച്ച്, കോഴിക്കോട് നിന്ന് രാത്രി 10:50ന് പുറപ്പെടുന്ന ഐ.എക്സ്. 374 വിമാനം 11:45ന് തിരുവനന്തപുരത്തെത്തും.
ജനുവരി 15-ന് കോഴിക്കോട് നിന്നും ജനുവരി 16-ന് തിരുവനന്തപുരത്തു നിന്നും സര്‍വീസ് തുടങ്ങും. ഈ വിമാനത്തിലെ കുറഞ്ഞ ടിക്കറ്റ് നിരക്ക് 2,300 രൂപയാണ്. ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ചോ നെറ്റ് ബാങ്കിങ് വഴിയോ ഓണ്‍ലൈനായി ടിക്കറ്റുകള്‍ ബുക്ക് ചെയ്യാന്‍ എയര്‍ ഇന്ത്യ എക്സ്പ്രസ് സൗകര്യമൊരുക്കിയിട്ടുണ്ട്. വിമാനത്തിനുള്ളില്‍ ലഭിക്കുന്ന സൗജന്യ ഭക്ഷണത്തിനു പുറമെ യാത്രക്കാര്‍ക്ക് ഇഷ്ടമുള്ള ഭക്ഷണം ഓണ്‍ലൈനായി വാങ്ങാനുള്ള അവസരവുമുണ്ട്.

ഇനി 55 മിനിറ്റില്‍ തിരുവനന്തപുരത്ത് നിന്ന് കോഴിക്കോടെത്താം

© Copyright Mathrubhumi 2017. All rights reserved.
No comments :
Post a Comment