ഉണ്ണി കൊടുങ്ങല്ലൂര്‍
തിരക്കുകളില്‍ പെട്ട് ജീവിതം വിരസമാകുമ്പോള്‍,മാനസിക സമ്മര്‍ദ്ദമേറുമ്പോള്‍, എന്തിന് ഒരുപാട് സന്തോഷമുണ്ടാകുമ്പോള്‍ പോലും നമ്മളെല്ലാം ഓടിയെത്താന്‍ ആഗ്രഹിക്കുന്ന ഇടമല്ലേ വീടുകള്‍. ഇങ്ങനെ പോസീറ്റീവ് എനര്‍ജി ലഭിക്കാനായി നമ്മള്‍ വീട്ടിലേക്കെത്തുമ്പോള്‍ വീടുമുഴുവന്‍ നെഗറ്റീവ് എനര്‍ജിയാണെങ്കിലോ? വീട്ടില്‍ നിന്നും നെഗറ്റീവ് എനര്‍ജിയെ തുരത്താനിതാ ചില എളുപ്പവഴികള്‍
1. ശുദ്ധവായു വീടിനകത്തേക്ക്
നെഗറ്റീവ് എനര്‍ജിയെ വീട്ടില്‍ നിന്നും പുറത്താക്കണമെങ്കില്‍ വീട്ടില്‍ നിന്നും മലിനമായ വായുവിനെ ആദ്യം പുറത്താക്കണം. വീട്ടില്‍ ശുദ്ധവായു നിറഞ്ഞാല്‍ മാത്രമെ വീട്ടില്‍ പോസിറ്റീവ് എനര്‍ജി നിറയു. മലിനമായ വായു നിങ്ങളെ അസ്വസ്ഥമാക്കുമെന്നു മാത്രമല്ല അസുഖങ്ങള്‍ക്ക് വരെ ഇതുകാരണമാകുകയും ചെയ്യും. അതിനാല്‍ ആദ്യം തന്നെ വീട്ടിലെ ജനലുകള്‍ തുറന്നിടുക. വീടുമുഴുവന്‍ ശുദ്ധവായു നിറയട്ടെ. ശുദ്ധവായു വീടിനുമാത്രമല്ല നിങ്ങള്‍ക്കും നവോന്മേഷം നല്‍കും.
2.വീട്ടില്‍ സുഗന്ധം നിറയട്ടെ
നിങ്ങള്‍ക്ക് വളരെ ഇഷ്ടപ്പെട്ട ഗന്ധമാണ് നിങ്ങളുടെ വീടിനെങ്കിലൊ ആ വീട്ടില്‍ നിന്നും പിന്നെ പുറത്തേക്ക് ഇറങ്ങാനെ തോന്നില്ല. ചന്ദനത്തിന്റെയൊ പൂക്കളുടെയൊ അങ്ങനെ ഇഷ്ടപ്പെട്ട ഗന്ധത്തിലുള്ള അഗര്‍ബത്തികള്‍ വീട്ടില്‍ കത്തിച്ചു വയ്ക്കുക. വീട്ടില്‍ നിന്നും നെഗറ്റീവ് എനര്‍ജി പമ്പകടക്കും.
3.കേടായ വസ്തുക്കള്‍ പുറത്തേക്ക്
കാല്‍ ഒടിഞ്ഞ കസേര, വക്കും മൂലയും പൊട്ടിയ പാത്രങ്ങള്‍ തുടങ്ങി കേടായ സാധനങ്ങളെ വീടിന്റെ പടിക്ക് പുറത്തേക്ക് മാറ്റുക. ഇത്തരം വസ്തുക്കളുടെ സാന്നിധ്യം വീടുനുമാത്രമല്ല നിങ്ങള്‍ക്കും നെഗറ്റീവ് എനര്‍ജി നല്‍കും.
4.വീടിന് അടുക്കും ചിട്ടയും
വീട്ട് അലങ്കോലമായി കിടക്കുന്നത് വീട്ടില്‍ നെഗറ്റീവ് എനര്‍ജിയുണ്ടാകാന്‍ കാരണമാകും. വീട്ടില്‍ വസ്തുക്കള്‍ ഭംഗിയായി അടുക്കും ചിട്ടയോടും കൂടി സൂക്ഷിയ്ക്കുക. വസ്തുക്കള്‍ വാരിവലിച്ചിട്ടാല്‍ പോസിറ്റീവ് എനര്‍ജി ഒരിക്കലും നിങ്ങളുടെ പടിവാതില്‍ കടന്നെത്തില്ല.
5. വീട്ടില്‍ ഒരു മണി
വീട്ടില്‍ അതുമല്ലെങ്കില്‍ നിങ്ങളുടെ പ്രിയപ്പെട്ട കിടപ്പുമുറിയില്‍ ഒരു മണികെട്ടിതൂക്കുക. മണിയൊച്ചയുടെ ശബ്ദത്തിന് നെഗറ്റീവ് എനര്‍ജ്ജിയെ തുരത്താനുള്ള കഴിവുണ്ടെന്നാണ് ഈ രംഗത്തെ വിദഗ്ദ്ധര്‍ പറയുന്നത്.
6. ചുമരുകള്‍ക്ക് മഞ്ഞ നിറം
നിങ്ങളുടെ ചുമരുകള്‍ക്ക് മഞ്ഞ നിറം നല്‍കുക. ഇളം മഞ്ഞനിറത്തിന് നെഗറ്റീവ് എനര്‍ജ്ജിയെ തുരത്താന്‍ പ്രത്യേക കഴിവുണ്ടത്രെ.
7. വീട്ടില്‍ ഉപ്പ്
വീട്ടിലെ എല്ലാ മൂലകളിലും ഒരു ചെറിയ ബോക്‌സില്‍ ഉപ്പ് വയ്ക്കുന്നത് നെഗറ്റീവ് എനര്‍ജ്ജിയെ തുരത്താനുള്ള ഫലപ്രദമായ മാര്‍ഗമാണ്. 48 മണിക്കൂറിന് ശേഷം ഈ ഉപ്പു കളഞ്ഞ് പകരം പുതിയ ഉപ്പ് തല്‍സ്ഥാനത്ത് വയ്ക്കാവുന്നതാണ്. ഈ ഉപ്പ് ഉപയോഗിക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.
8.വീട് എന്നാല്‍ വൃത്തി
വീട് എന്നാല്‍ വൃത്തിയുള്ളതു കൂടിയായിരിക്കണം. വീട് മാത്രമല്ല വീട്ടിലെ വസ്തുക്കളും. വീട്ടില്‍ പൊടിയും അഴുക്കും നിറഞ്ഞാല്‍ സ്വഭാവികമായും വീട്ടില്‍ മുഴുവന്‍ നെഗറ്റീവ് എനര്‍ജ്ജി നിറയും.
9.വീട് നിറയെ ജാലകങ്ങള്‍
വീട്ടില്‍ കഴിയുന്നത്രെ ജാലകങ്ങള്‍ വയ്ക്കുക. ജാലകങ്ങള്‍ക്ക് നെഗറ്റീവ് എനര്‍ജിയെ തുരത്താന്‍ പ്രത്യേക കഴിവുണ്ട്. ജാലകങ്ങള്‍ വയ്ക്കുമ്പോള്‍ പ്രത്യേക കാര്യം ശ്രദ്ധിക്കണം അരിക് കൂര്‍ത്ത ഫ്രെയ്മുകളുള്ള ജാലകങ്ങള്‍ ഒരു കാരണവശാലും ഉപയോഗിക്കരുത്.
10. വീട്ടില്‍ പ്രകൃതിനിറയട്ടെ
പ്രകൃതി ദത്തമായ നിറങ്ങള്‍ മാത്രം വീട്ടില്‍ ഉപയോഗിക്കുക. ഇരുണ്ടതും, കണ്ണില്‍ കുത്തുന്നതുമായ കൃത്രിമ നിറങ്ങള്‍ വീട് മുഴുവന്‍ നെഗറ്റീവ് എനര്‍ജ്ജി നിറയ്ക്കും. അതിനാല്‍ സ്വഭാവികമായ നിറങ്ങളാകട്ടെ നിങ്ങളുടെ ചുമരുകളില്‍..

വീട്ടില്‍ നിന്നും നെഗറ്റീവ് എനര്‍ജി തുരത്താന്‍ 10 സൂത്രങ്ങള്‍
ചെറിയ കാര്യങ്ങളില്‍ ചെറുതായി ശ്രദ്ധിച്ചാല്‍ മതി നിങ്ങളുടെ വീട് മുഴുവന്‍ പോസിറ്റീവ് എനര്‍ജി നിറയും
Published: Jan 8, 2017, 12:23 PM IST
തിരക്കുകളില്‍ പെട്ട് ജീവിതം വിരസമാകുമ്പോള്‍,മാനസിക സമ്മര്‍ദ്ദമേറുമ്പോള്‍, എന്തിന് ഒരുപാട് സന്തോഷമുണ്ടാകുമ്പോള്‍ പോലും നമ്മളെല്ലാം ഓടിയെത്താന്‍ ആഗ്രഹിക്കുന്ന ഇടമല്ലേ വീടുകള്‍. ഇങ്ങനെ പോസീറ്റീവ് എനര്‍ജി ലഭിക്കാനായി നമ്മള്‍ വീട്ടിലേക്കെത്തുമ്പോള്‍ വീടുമുഴുവന്‍ നെഗറ്റീവ് എനര്‍ജിയാണെങ്കിലോ? വീട്ടില്‍ നിന്നും നെഗറ്റീവ് എനര്‍ജിയെ തുരത്താനിതാ ചില എളുപ്പവഴികള്‍
1. ശുദ്ധവായു വീടിനകത്തേക്ക്
നെഗറ്റീവ് എനര്‍ജിയെ വീട്ടില്‍ നിന്നും പുറത്താക്കണമെങ്കില്‍ വീട്ടില്‍ നിന്നും മലിനമായ വായുവിനെ ആദ്യം പുറത്താക്കണം. വീട്ടില്‍ ശുദ്ധവായു നിറഞ്ഞാല്‍ മാത്രമെ വീട്ടില്‍ പോസിറ്റീവ് എനര്‍ജി നിറയു. മലിനമായ വായു നിങ്ങളെ അസ്വസ്ഥമാക്കുമെന്നു മാത്രമല്ല അസുഖങ്ങള്‍ക്ക് വരെ ഇതുകാരണമാകുകയും ചെയ്യും. അതിനാല്‍ ആദ്യം തന്നെ വീട്ടിലെ ജനലുകള്‍ തുറന്നിടുക. വീടുമുഴുവന്‍ ശുദ്ധവായു നിറയട്ടെ. ശുദ്ധവായു വീടിനുമാത്രമല്ല നിങ്ങള്‍ക്കും നവോന്മേഷം നല്‍കും.
2.വീട്ടില്‍ സുഗന്ധം നിറയട്ടെ

3.കേടായ വസ്തുക്കള്‍ പുറത്തേക്ക്

4.വീടിന് അടുക്കും ചിട്ടയും

വീട്ട് അലങ്കോലമായി കിടക്കുന്നത് വീട്ടില്‍ നെഗറ്റീവ് എനര്‍ജിയുണ്ടാകാന്‍ കാരണമാകും. വീട്ടില്‍ വസ്തുക്കള്‍ ഭംഗിയായി അടുക്കും ചിട്ടയോടും കൂടി സൂക്ഷിയ്ക്കുക. വസ്തുക്കള്‍ വാരിവലിച്ചിട്ടാല്‍ പോസിറ്റീവ് എനര്‍ജി ഒരിക്കലും നിങ്ങളുടെ പടിവാതില്‍ കടന്നെത്തില്ല.
5. വീട്ടില്‍ ഒരു മണി

6. ചുമരുകള്‍ക്ക് മഞ്ഞ നിറം

നിങ്ങളുടെ ചുമരുകള്‍ക്ക് മഞ്ഞ നിറം നല്‍കുക. ഇളം മഞ്ഞനിറത്തിന് നെഗറ്റീവ് എനര്‍ജ്ജിയെ തുരത്താന്‍ പ്രത്യേക കഴിവുണ്ടത്രെ.
7. വീട്ടില്‍ ഉപ്പ്

വീട്ടിലെ എല്ലാ മൂലകളിലും ഒരു ചെറിയ ബോക്‌സില്‍ ഉപ്പ് വയ്ക്കുന്നത് നെഗറ്റീവ് എനര്‍ജ്ജിയെ തുരത്താനുള്ള ഫലപ്രദമായ മാര്‍ഗമാണ്. 48 മണിക്കൂറിന് ശേഷം ഈ ഉപ്പു കളഞ്ഞ് പകരം പുതിയ ഉപ്പ് തല്‍സ്ഥാനത്ത് വയ്ക്കാവുന്നതാണ്. ഈ ഉപ്പ് ഉപയോഗിക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.
8.വീട് എന്നാല്‍ വൃത്തി

വീട് എന്നാല്‍ വൃത്തിയുള്ളതു കൂടിയായിരിക്കണം. വീട് മാത്രമല്ല വീട്ടിലെ വസ്തുക്കളും. വീട്ടില്‍ പൊടിയും അഴുക്കും നിറഞ്ഞാല്‍ സ്വഭാവികമായും വീട്ടില്‍ മുഴുവന്‍ നെഗറ്റീവ് എനര്‍ജ്ജി നിറയും.
9.വീട് നിറയെ ജാലകങ്ങള്‍

വീട്ടില്‍ കഴിയുന്നത്രെ ജാലകങ്ങള്‍ വയ്ക്കുക. ജാലകങ്ങള്‍ക്ക് നെഗറ്റീവ് എനര്‍ജിയെ തുരത്താന്‍ പ്രത്യേക കഴിവുണ്ട്. ജാലകങ്ങള്‍ വയ്ക്കുമ്പോള്‍ പ്രത്യേക കാര്യം ശ്രദ്ധിക്കണം അരിക് കൂര്‍ത്ത ഫ്രെയ്മുകളുള്ള ജാലകങ്ങള്‍ ഒരു കാരണവശാലും ഉപയോഗിക്കരുത്.
10. വീട്ടില്‍ പ്രകൃതിനിറയട്ടെ

പ്രകൃതി ദത്തമായ നിറങ്ങള്‍ മാത്രം വീട്ടില്‍ ഉപയോഗിക്കുക. ഇരുണ്ടതും, കണ്ണില്‍ കുത്തുന്നതുമായ കൃത്രിമ നിറങ്ങള്‍ വീട് മുഴുവന്‍ നെഗറ്റീവ് എനര്‍ജ്ജി നിറയ്ക്കും. അതിനാല്‍ സ്വഭാവികമായ നിറങ്ങളാകട്ടെ നിങ്ങളുടെ ചുമരുകളില്‍..
© Copyright Mathrubhumi 2017. All rights reserved.
No comments :
Post a Comment