Thursday, 19 January 2017

കാണ്‍പൂര്‍ ട്രെയിനപകടം: ഉപയോഗിച്ചത് പ്രഷര്‍കുക്കര്‍ ബോംബ്

ഉണ്ണി കൊടുങ്ങല്ലൂര്‍

കാണ്‍പൂര്‍ ട്രെയിനപകടം: ഉപയോഗിച്ചത് പ്രഷര്‍കുക്കര്‍ ബോംബ്

ലക്‌നൗ: 150 പേരുടെ മരണത്തിനിടയാക്കിയ കാണ്‍പൂര്‍ ട്രെയിനപകടം അട്ടിമറിയാണെന്ന സംശയം ബലപ്പെടുന്നു. പാക് ഇന്റലിജന്‍സ് ഏജന്‍സിയായ ഐഎസ്‌ഐയുടെ പങ്ക് അറസ്റ്റിലായ മൂന്നു പേര്‍ സ്ഥിരീകരിച്ചതിന് പിന്നാലെ ട്രാക്ക് തകര്‍ക്കാന്‍ ഉപയോഗിച്ചത് പ്രഷര്‍ കുക്കര്‍ ബോംബാണെന്ന് ചോദ്യംചെയ്യലില്‍ സൂചന ലഭിച്ചു.
യു.പി എടിഎസാണ് കേസ് അന്വേഷിക്കുന്നത്. 10 ലിറ്റര്‍ പ്രഷര്‍ കുക്കറിനുള്ളില്‍ സ്‌ഫോടകവസ്തുക്കള്‍ നിറച്ച് അത് ട്രാക്കില്‍ വച്ചതായി അറസ്റ്റിലായവരില്‍ ഒരാളായ മോട്ടിലാല്‍ പാസ്വാന്‍ സമ്മതിച്ചതായാണ് വിവരം. കഴിഞ്ഞ നവംബറിലുണ്ടായ അപകടത്തില്‍ ഇന്‍ഡോര്‍-പട്‌ന എക്‌സ്പ്രസിന്റെ 14 കോച്ചുകളാണ് പാളം തെറ്റിയത്.
ഉമാ ശങ്കര്‍, മുകേഷ് യാദവ് എന്നിവരാണ് പോലീസ് പിടിയിലുള്ള മറ്റ് രണ്ട് പേര്‍. ബിഹാറിലെ കിഴക്കന്‍ ചംബാരന്‍ ജില്ലയില്‍ നടന്ന ഒരു കൊലപാതകവുമായി ബന്ധപ്പെട്ടാണ് ഇവര്‍ അറസ്റ്റിലാകുന്നത്. ചോദ്യംചെയ്യലിലാണ് ട്രെയിന്‍ അട്ടിമറിയെക്കുറിച്ച് ഇവരില്‍ നിന്ന് വിവരം ലഭിക്കുന്നത്.
ഇത് കൂടാതെ ഡിസംബര്‍ 28 ന് കാണ്‍പൂര്‍ ഡേഹട്ടില്‍ മറ്റൊരു അപകടത്തിന് പിന്നിലും ഈ സംഘം പ്രവര്‍ത്തിച്ചതായാണ് വിവരം. ഏഴ് പേര്‍ ചേര്‍ന്നാണ് ഈ ഓപ്പറേഷന്‍ നടത്തിയതെന്നാണ് പോലീസിനോട് ഇവര്‍ പറഞ്ഞത്. നേപ്പാള്‍ പോലീസ് അടുത്തിടെ അറസ്റ്റ് ചെയ്ച ബ്രിജ് കിഷോര്‍ ഗിരിയായിരുന്നു ഈ ആക്രമണത്തിന്റെ സൂത്രധാരന്‍.
പുതിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ എടിഎസ് വീണ്ടും അപകടസ്ഥലത്ത് ഫോറന്‍സിക് പരിശോധന നടത്താന്‍ ഒരുങ്ങുകയാണ്. 

No comments :

Post a Comment