ഉണ്ണി കൊടുങ്ങല്ലൂര്‍
ഈ കൂട്ടായ്മയിൽ നിന്ന് കിട്ടിയ അറിവനുസരിച്ചു ചെയ്തു നോക്കിയതാണ്. സംഗതി കൊള്ളാട്ടോ. വല്യ അദ്ധ്വാനവുമില്ല നല്ലത് കഴിക്കേം ചെയ്യാം. കുറച്ചു ചെറുപയർ രാത്രി വെള്ളത്തിലിട്ടു.പിറ്റേന്ന് കാലത്തു അത് കഴുകി (വേണമെങ്കിൽ കഴുകിയാൽ മതി )വെള്ളം വാർത്തു വെച്ചു. കുറച്ചു കഴിഞ്ഞപ്പോഴേക്കും ചെറുതായി മുള വന്നുതുടങ്ങി.
ഒരു ട്രേയിലോ, അല്ലെങ്കിൽ ഏതു പാത്രമായാലും
വേണ്ടില്ല കുറച്ചു ചകിരിച്ചോറ് ഇട്ടു അതിന്റെ മുകളിൽ ഈ വിത്തിട്ടു വിത്തിനു മുകളിൽ വീണ്ടും ചകിരിചോറിട്ടു. ചകിരിച്ചോറ് നനവുള്ളതുകൊണ്ടു രണ്ട് ദിവസം വെള്ളം തളിച്ചില്ല. എന്നും അതിന്റെ വളർച്ച കാണുമ്പോൾ എന്തെന്നില്ലാത്ത സന്തോഷമാ. (ആ സന്തോഷത്തിനു എന്തെങ്കിലും പേര് വിളിക്കുമോ എന്നറിയില്ല ).എന്റെ അടുക്കളയിലാണ് സ്ഥാനം കൊടുത്തത്.ഒരു ട്രേയിലോ, അല്ലെങ്കിൽ ഏതു പാത്രമായാലും
അങ്ങിനെയങ്ങിനെ ഇന്ന് അതുകൊണ്ട് തോരൻ വെച്ചു . വളർച്ച കാണുമ്പോഴുള്ള സന്തോഷം കൊണ്ടാ ഇത് വരെ നിർത്തിയത്. ശെരിക്കും ഇത്ര വലുതാവാൻ നിർത്തരുത്. ഇല വിരിയുന്നതിന്റെ മുന്നെയാ തോരനുണ്ടാക്കാൻ നല്ല പ്രായവും ടേസ്റ്റ് കൂടുതലും.
ഇത് ആർക്കും ചെയ്യാം. പ്രായമോ, മഴയോ, സ്ഥലക്കുറവോ അസുഖമോ ഒന്നും കാരണം പറയാൻ പറ്റില്ല.ഒരു നല്ല മനസ്സ് മാത്രമേ വേണ്ടു. ചെറുപയർ മാത്രമല്ല എല്ലാ പയർ വർഗ്ഗങ്ങളും,കടുക്, ഉലുവ അങ്ങിനെയെല്ലാം ചെയ്യാം.
എല്ലാവരും ഒന്നു പരീക്ഷിയ്ക്കു. ആഴ്ചയിൽ ഒരുതവണയെങ്കിലും ഇതൊക്കെയൊന്നു കഴിച്ചു നോക്കു.
No comments :
Post a Comment