ഉണ്ണി കൊടുങ്ങല്ലൂര്‍
നോനി
മറ്റു പേരുകൾ
മഞ്ഞണാത്തി, ഇന്ത്യൻമൾബറി, ബീച്ച്മൾബറി, നൊനൂ, അമേരിക്ക നോനോ

ശാസ്ത്രീയ നാമം
മോറിന്ഡീസിട്രിഫോലിയ (Morinda Sitrifoliaea)

സ്വദേശം
വിദേശരാജ്യങ്ങൾ
വിദേശരാജ്യങ്ങൾ
വിവരണം
ഇവ കുറ്റിച്ചെടിയായി വളരുന്ന സസ്യമാണ്. അനേകം വർഷങ്ങൾക്കു മുന്നേ തന്നെ പല രാജ്യങ്ങളും ഈ ചെടി ഉപയോഗിച്ചുവരുന്നു.ഈ ചെടി വളരുമ്പോൾ പച്ച,മഞ്ഞ നിറങ്ങളിൽ കാണപ്പെടുന്നു.പഴുത്തു കഴിഞ്ഞാൽ നിറം മാറി വെളുത്ത നിറമായി ഇലകൾ കൊഴിഞ്ഞു വീഴുന്നു.പാകമെത്തിയ നോനിയ്ക്ക് ശീമച്ചക്കയുടെ സാമ്യവും ഉരുളകിഴങ്ങിന്റെ വലിപ്പവുമാണ് ഉള്ളത്. അറിയപ്പെടുന്ന ഒരു ഔഷധ സസ്യമാണ്നോനി. നോനി ഒരു മരുന്നല്ല. ഇത് നമ്മുടെ ശരീരത്തിലെ ജീവകോശങ്ങളുടെ ആഹാരമാണ്. ഇതിന്റെ ഉപയോഗം മൂലം ശരീരത്തിനാവശ്യമായഎല്ലാ പോഷകങ്ങളും ഒരുമിച്ച് ലഭ്യമാകുകയും, ശരീരത്തിലടിഞ്ഞു കൂടുന്ന വിഷാംശങ്ങളും, മാലിന്യങ്ങളും നീക്കം ചെയ്യപ്പെടുന്നു. തല്ഫലം മരുന്നുകളുടെ ഗുണം കോശങ്ങൾക്ക് കിട്ടുന്നു. രോഗശമനവും, ഉന്മേഷവും, കരുത്തും ലഭ്യമാവുകയും ചെയ്യുന്നു.

ലഭ്യമായ സ്ഥലങ്ങൾ
കേരളം,തമിഴ്‌നാട്
കേരളം,തമിഴ്‌നാട്
രുചി
മധുരവും ചവർപ്പും കൂടികലർന്ന രുചിയാണ് നോനി പഴത്തിന്.

ഭക്ഷ്യയോഗ്യത
മൂത്തുപഴുത്ത കായ്കളുടെ കുരു നീക്കി ചാറെടുത്ത് തനിച്ചും മറ്റു പഴച്ചാറുകൾക്കൊപ്പവും സേവിക്കാം. പഴത്തിന്റെ കുരു നീക്കി പൾപ്പെടുത്ത് പുളിപ്പിച്ച് ദീര്‍ഘകാല ഉപയോഗത്തിനായി സൂക്ഷിക്കാം.

ഘടകങ്ങൾ
• ന്യൂട്രാസ്യൂട്ടിക്കലുകൾ,
• ആമിനോ ആസിഡുകൾ,
• ക്ഷാരകൽപങ്ങൾ
• ന്യൂട്രാസ്യൂട്ടിക്കലുകൾ,
• ആമിനോ ആസിഡുകൾ,
• ക്ഷാരകൽപങ്ങൾ
ഔഷധയോഗ്യം
സർവ്വ രോഗ സംഹാരിയെന്ന് സധൈര്യം പരിചയപ്പെടുത്താവുന്ന പച്ചമരുന്നുകളിലൊന്നാണ് ഈ സസ്യം. വേരും ഇലകളും പൂവും പഴവുമെല്ലാം ഔഷധ ഗുണങ്ങളുള്ളവയാണ്. കാൻസറിനെ പ്രതിരോധിക്കാനും കൊളസ്ട്രോൾ കുറക്കാനും പുകവലി മൂലമുള്ള ദൂഷ്യഫലങ്ങളൊഴിവാക്കാനും ഇവക്കാവും. ബാക്ടീരിയ, വൈറസ്, കുമിൾ, ക്യാൻസർ, പ്രമേഹം, അലർജി, നേത്ര രോഗങ്ങൾ, മസ്തിഷ്ക രോഗങ്ങൾ, വൃക്കരോഗം, ഹൃദ് രോഗങ്ങൾ, ശ്വാസകോശരോഗങ്ങൾ, കൊളസ്ട്രോൾ, തൈറോയിഡ് രോഗങ്ങൾ, സൊറിയാസിസ്, രക്താദി സമ്മർദ്ദം, ആസ്മ, തളർച്ച, വിളർച്ച, അപസ്മാരം, അസ്ഥിരോഗങ്ങൾ, കരൾ രോഗങ്ങൾ, ക്ഷയം , ട്യൂമറുകൾ, ത്വക്ക് രോഗങ്ങൾ, സ്ത്രീകളുടെ സാധാരണ ആരോഗ്യ പ്രശ്നങ്ങൾ , ആർത്തവ പ്രശ്നങ്ങൾ, വന്ധ്യത, എന്നിവയെ നിയന്ത്രിച്ച് പല രോഗങ്ങളേയും ശമിപ്പിക്കുന്നതിനുള്ള ഔഷധ ഗുണം ഈ സസ്യത്തിന് ഉണ്ട്. പനി മാറുന്നതിന് ഇത് ഉപയോഗിക്കുന്നു. ഇലച്ചാറു പിഴിഞ്ഞ് പുരട്ടുന്നതോടെ വേദനകൾക്ക് കുറവു വരും. അൾസറിനെ പ്രതിരോധിക്കാനുള്ള കഴിവിന് പുറമെ തൊണ്ടവേദന, മോണവീക്കം, ക്രമരഹിതമായ ആർത്തവം, വയറിളക്കം, മഞ്ഞപ്പിത്തം, മലേറിയ, മൂത്രക്കടച്ചിൽ, പ്രമേഹം, കരൾരോഗങ്ങൾ, ചുമ, തൊലിപ്പുറത്തെപാട്, ആസ്മ, വിഷാദരോഗം, ഗ്രന്ഥിവീക്കം, പക്ഷാഘാതം തുടങ്ങിയവക്കെല്ലാം പ്രതിവിധിയാണ് നോനി. ഈ ചെടിയുടെ ഇല,കായ്,വേര്,തണ്ട് എന്നിവയെല്ലാം തന്നെ വളരെ ഔഷധഗുണമുള്ളതാണ്.വളരെ രൂക്ഷ ഗന്ധമാണ് ഈ ചെടിയുടെത്.ആയുർ വേദവൈദ്യന്മാർ ഈ ചെടിയുടെ പഴം പാകമാകുന്നതിനു മുന്നേ പറിച്ച് ഉണക്കിയശേഷം ഇടിച്ചു ചതച്ച് കുഴമ്പ് രൂപത്തിലാക്കിയ ശേഷം അതിന്റെ നീര് തുണിയിൽ അരിച്ചെടുത്ത് രസായനം ആക്കുന്നു.വായ്പുണ്ണ്‍ രോഗത്തിന് ഇതിന്റെ ഗുളിക വളരെ നല്ലതാണ്.അൾസർ,സന്ധിവാതം,പ്രമേഹം,കാൻസർ ,വേദന സംഹാരി എന്നിവയ്ക്കെല്ലാം നോനി ചെടിയിൽ നിന്ന്‍ മരുന്ന്‍ നിർമ്മിക്കുന്നു.

കൃഷിരീതി
കേരളത്തിലെ എല്ലാ മണ്ണിലും കൃഷിചെയ്യാം. വിത്തോ പതിവച്ചുണ്ടാക്കുന്ന തൈയോ നടീൽ വസ്തുവാക്കാം. നട്ടുപത്തു മാസത്തിനകം കായ്ക്കും. വിളവെടുപ്പ് പാകമാകാൻ 18 മാസം വേണം. ഇടത്തരം അവക്കാഡോയുടെ വലിപ്പമുള്ള നോനിപ്പഴം ചെറുപ്രായത്തിൽ പച്ചനിറവും മൂപ്പെത്തുമ്പോൾ മഞ്ഞനിറവും വിളവെടുപ്പിന് പാകമാകുമ്പോൾ വെള്ള നിറവുമാകും. പാകമാകുമ്പോൾ തോടിന് കട്ടി കുറയുകയും മത്തു പിടിപ്പിക്കുന്ന മണം പരക്കുകയും ചെയ്യും. കായ മുഴുവനായോ, കുരുകളഞ്ഞോ പൊടിച്ചാണ് വില്പനക്ക് തയ്യാറാക്കുന്നത്. ഇതിന് കീടരോഗബാധ വിരളമാണ്.
നിത്യഹരിത കുറ്റിച്ചെടിയായ നോനി തനി വിളയായും കൃഷിചെയ്യാം. തനി വിളയാക്കുമ്പോൾ പരമാവധി 20 അടി വരെ ഉയരം വെക്കും ഇടവിളയാകുമ്പോൾ 8-12 അടിയിൽ കൂടാറില്ല. പതിവെക്കൽ രീതിയിലാണ് നടീൽ വസ്തുക്കൾ തയാറാക്കുന്നത്. ആദ്യ മാസങ്ങളിൽ വളർച്ച പതുക്കെയാവും. ചെടിയുടെ ചുവട്ടിൽ നിന്ന് അല്പം മാറ്റി പുതയിട്ടു കൊടുക്കണം. ജൈവ, രാസക്കൃഷി പിന്തുടരാം. ഫോസ്ഫറസിന്റെ സാന്നിധ്യം ഉണ്ടെങ്കിൽ പൂവിടലും ഫലലഭ്യതയും ഏറും. ഇലകളിലൂടെയുള്ള വള പ്രയോഗത്തെ നല്ലവണ്ണം പ്രയോജനപ്പെടുത്തുന്ന ചെടിയാണിത്.

ഗുണങ്ങൾ
നാല്പതോളം ഒഷധക്കൂട്ടുകളിലെ ചേരുവയാണിത്. സ്വാഭാവിക ആരോഗ്യം വീണ്ടെടുക്കുന്നതിന് നോനിയുടെ പഴച്ചാറ് അതിവിശിഷ്ടമാണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. നോനി ജ്യൂസ് ഒരു മരുന്നല്ല, കോശാധിഷ്ടിത ആഹാരമാണ്. കെമിക്കലുകളില്ലാത്തതും, പ്രകൃതി ദത്തവുമാണ്
ചെടിയുടെ വിവിധ അവശിഷ്ടങ്ങൾ ജൈവ കീട നിയന്ത്രണ ഉപാധിയും ജൈവ വളങ്ങളായും സസ്യ വളർച്ച ത്വരിതപ്പെടുത്തുന്ന ഉത്തേജക ഹോർമോണുകളായും ഇത് പ്രവർത്തിച്ച് വരുന്നു.
പ്രകൃതി ദത്ത ആന്റി ബയോട്ടിക്കായും, ആന്റി ഒക്സിടന്റായും പ്രവർത്തിക്കുന്നു.

No comments :
Post a Comment