Saturday, 29 July 2017

കൃഷിത്തോട്ടത്തില്‍ പരാഗണം ഉറപ്പാക്കാനുള്ള വഴികള്‍

ഉണ്ണി കൊടുങ്ങല്ലൂര്‍കൃഷിത്തോട്ടത്തില്‍ പരാഗണം ഉറപ്പാക്കാനുള്ള വഴികള്‍
കൃഷിത്തോട്ടത്തില്‍ പരാഗണം ഉറപ്പാക്കാനുള്ള വഴികള്‍July 29, 2017
വിളകളുടെ പൂവ് വിരിഞ്ഞു കായ് പിടിക്കാതെ കൊഴിഞ്ഞു പോകുന്നതായി പല കൃഷിക്കാരും പറയാറുണ്ട്. നിരവധി വളങ്ങളും മറ്റും പരീക്ഷിച്ചു നോക്കിയിട്ടും ഇതിനു പരിഹാരം കണ്ടെത്താന്‍ കഴിയാറില്ല. അടുക്കളത്തോട്ടത്തിലും ടെറസ് കൃഷിയിലുമെല്ലാം ഈ പ്രശ്‌നമുണ്ടാകാറുണ്ട്. ചിലപ്പോള്‍ കായ് പിടിച്ച ശേഷമായിരിക്കും കൊഴിഞ്ഞു പോകല്‍. മത്തന്‍, കുമ്പളം, പാവയ്ക്ക തുടങ്ങിയ വിളകളിലാണ് ഇതു കൂടുതല്‍ കാണുന്നത്. കൃഷി ചെയ്യല്‍ മടുത്ത് ഈ മേഖലയില്‍ നിന്നു പലരും പിന്‍വാങ്ങാന്‍ തന്നെയിതു കാരണമാകുന്നു. പരാഗണത്തിലെ കുറവാണ് ഇതിനു കാരണം.
തേനീച്ച വളര്‍ത്തല്‍
പുരയിടത്തും കൃഷിത്തോട്ടത്തിലും ഒരു തേനീച്ച കൂടു സ്ഥാപിച്ചാല്‍ ഈ പ്രശ്‌നം പരിഹരിക്കാം. നല്ല ശുദ്ധമായ തേനും ഇതുവഴി സ്വന്തമാക്കാം. അടുക്കളത്തോട്ടമാണെങ്കില്‍ ഒരു പെട്ടി സ്ഥാപിച്ചാല്‍ മതി. തേനീച്ചക്കോളനികളെ വിശ്വസിക്കാവുന്ന സ്ഥലത്ത് നിന്നു വാങ്ങുക. വലിയ പരിചരണമൊന്നും നല്‍കാതെ തേനീച്ചകള്‍ വളര്‍ന്നു കൊള്ളും. ഇവ അടുക്കളത്തോട്ടത്തിലെയും ടെറിസുകൃഷിയിലെയും ചെടികളില്‍ നിന്നു തേന്‍ ശേഖരിച്ച് പരാഗണം ശരിയായി നടത്തും.
സ്വയം പരാഗണം
പരാഗണം ശരിയായി നടക്കാതെ പൂക്കളും കായ്കളും കൊഴിയുന്ന അവസ്ഥയില്‍ നമുക്കും പരാഗണം നടത്താം. പൂക്കള്‍ വിരിഞ്ഞ ഉടന്‍ തന്നെ രാവിലെ ആണ്‍ പൂക്കള്‍ ശേഖരിച്ചു പൂമ്പൊടിയുള്ള ഭാഗം പെണ്‍പൂക്കളുടെ ഉള്‍ഭാഗത്ത് മുട്ടിച്ചു കൊടുക്കുന്നതു കായ്കള്‍ ഉണ്ടാകാന്‍ സഹായികരമാകും. മത്തന്‍, കുമ്പളം എന്നിവയിലാണ് ഈ എളുപ്പത്തില്‍ വിജയിക്കും.

ഹോര്‍മോണ്‍
മത്തന്‍, കുമ്പളം തുടങ്ങി ആണ്‍ പൂക്കും പെണ്‍പൂക്കളും പ്രത്യേകമായി ഉണ്ടാകുന്ന വിളകളില്‍ പെണ്‍പൂക്കളുടെ എണ്ണം വര്‍ധിപ്പിച്ചു വിളവ് കൂട്ടാന്‍ ‘എത്രല്‍ ‘ എന്ന ഹോര്‍മോണ്‍ ഉപയോഗിക്കാം. 100 പിപിഎം (3.3 മില്ലി ലിറ്റര്‍ എത്രല്‍ 10 ലിറ്റര്‍ വെള്ളത്തില്‍ കലക്കിയത്) സാന്ദ്രതയില്‍ രണ്ടില പ്രായത്തിലും 15 ദിവസത്തിനു ശേഷവും മത്തന്‍, കുമ്പളം എന്നിവയുടെ തൈകളില്‍ തളിക്കുകയാണ് ഇതിനു വേണ്ടത്. രാവിലെ തന്നെ ഹോര്‍മോണ്‍ തളിച്ചിരിക്കണം.

No comments :

Post a Comment