ഉണ്ണി കൊടുങ്ങല്ലൂര്‍
കോവല്‍
മറ്റു പേരുകള്‍
വടക്കൻകേരളത്തിൽ കോവ,സംസ്കൃതത്തിൽ തുണ്ഡികേരി, രക്തഫല, ബിംബിക, പീലുപർണ്ണി, മധുശമനി,ഇന്ധിശം എന്നീ പേരുകൾ ഉണ്ടു്. ഇഗ്ലിഷില്‍ ‘കോവൈഫ്രുട്ട്’ എന്നും അറിയപ്പെടുന്നു. ഐവിഗോര്ഡ്സ, മിറ്റില്‍ ഗോര്ഡ്ല, ടംലാംഗ് തുടങ്ങിയ പേരുകളിലും ഇത് അറിയപ്പെടുന്നു.
ശാസ്ത്രീയനാമം
‘coccinia grandis’

കുടുംബം
കുക്കുര്‍ ബിറ്റെസി
കുക്കുര്‍ ബിറ്റെസി
സ്വദേശം
ഇന്ത്യ
ഇന്ത്യ
ഇനം
സുലഭ.
സുലഭ.
വിവരണം
ഭക്ഷ്യയോഗ്യമായ കോവയ്ക്ക ഉണ്ടാവുന്ന ഒരു വള്ളിച്ചെടിയാണ് കോവൽ …ഉഷ്ണമേഖലാ കാലാവസ്ഥയാണ് കോവലിനു ഏറ്റവും അനുയോജ്യം.ശരീരത്തിന് കുളിര്മയേകുന്നതും ആരോഗ്യധായകവുമാണ് കോവയ്ക്ക. കേരളീയരുടെ പ്രിയപ്പെട്ട പച്ചക്കറി വിഭവങ്ങളിലൊന്നാണ് കോവയ്‌ക്ക. വെള്ളരി വര്ഗത്തിലെ ദീര്ഘകാല വിളയാണ് കോവല്‍. പാവല്‍, പടവലം തുടങ്ങിയ പച്ചക്കറി വിളകളെപ്പോലെ പന്തലുകളില്‍ വളര്ത്തി യാണ് കോവല്‍ നടുന്നത്. ഇത് വളരെ വേഗം വളരുകയും പടര്ന്നു കയറുകയും ചെയ്യും. ആണ്പൂവും പെണ്പൂവും വെവ്വേറെ ചെടികളില്‍ ഉണ്ടാകുന്ന അപൂര്വ്വം സസ്യങ്ങളില്‍ ഒന്നാണ് കോവല്‍. പെണ്ചെിടിയില്നി്ന്നുമുള്ള വള്ളികള്‍ മുറിച്ചു നട്ടാണ് കോവലിന്റെ് പ്രധാന പ്രവര്ത്തനം. ഇളം പച്ച നിറത്തില്‍ നീളമുള്ള കോവയ്‌ക്കയാണ് കേരളത്തിലെ ഉപഭോക്‌താക്കള്ക്ക് കൂടുതല്‍ പ്രിയങ്കരം.

രുചി
പഴുക്കുമ്പോള്‍ മധുരവും പച്ചയ്ക്ക് ചവര്പ്പ് രസവുമാണ്.

ഭക്ഷ്യയോഗ്യത
കോവയ്ക്ക പച്ചയ്ക്ക് മെഴുക്കുപുരട്ടി,തോരന്‍,തിയ്യല്‍ എന്നിങ്ങനെ പല തരത്തിലുള്ള വിഭവങ്ങള്‍ ഉണ്ടാക്കാവുന്നതാണ്.പാകം ചെയ്യാതെയും ഭക്ഷ്യയോഗ്യമാണ്.

ഘടകങ്ങള്‍
• പ്രോട്ടീന്‍,
• വിറ്റാമിന്‍ സി
• പ്രോട്ടീന്‍,
• വിറ്റാമിന്‍ സി
ഔഷധയോഗ്യം
രോഗപ്രതിരോധശേഷികൂടുതല്‍ അടങ്ങിയിരിക്കുന്നു കോവയ്ക്കയില്‍. പ്രകൃതി കനിഞ്ഞു നല്കിഷയ ഇന്സുിലിനാണ് കോവല്‍.കോവയ്ക്കയും ഇലയും ഔഷധഗുണമുള്ളതാണ്.

- പ്രമേഹ രോഗികള്ക്ക് വളരെ ഉപയോഗമുള്ളതാണ് ഇത്.
- ഹൃദയം,തലച്ചോര്‍ എന്നിവയുടെ ശേഷി വര്ദ്ധിപ്പിക്കാനും ശരീര മാലിന്യങ്ങളെ നീക്കി പുനര്നവമാക്കാനും സഹായിക്കുന്നു.
- പിത്തഗ്രന്ഥിയിലോ വൃക്കകളിലോ ഉണ്ടാകുന്ന കല്ല് പൊടിച്ചു കളയുന്നതിനു കോവയ്ക്ക പൊടിച്ച് പാലില്‍ ചേര്ത്ത് കഴിക്കുന്നത് നല്ലതാണ്..
- കോവ്‌ക്കയുടെ ഇല വേവിച്ച് ഉണക്കി പൊടിയാക്കുക.ഈ പൊടി ദിവസവും മൂന്നു നേരം ചൂടുവെള്ളത്തില്‍ കലക്കി കഴിക്കുകയാണെങ്കില്‍ സോറിയാസിസിനും ശമനം ലഭിക്കും.
- വേരും തണ്ടും ഇലകളും കായ്‌കളും ത്വക് രോഗങ്ങള്ക്കും ശ്വാസകോശ രോഗങ്ങള്ക്കും പനിക്കും പ്രതിവിധിയായി ഉപയോഗിക്കുന്നു.
- കീടങ്ങള്‍ കടിക്കുന്നതുകൊണ്ടുണ്ടാകുന്ന അലര്ജി്ക്ക് ഇലകള്‍ അരച്ചു പുരട്ടുന്നത് നല്ലതാണ്.
കൃഷിരീതി
വള്ളി മുറിച്ചു നട്ടാണ് കോവൽ കൃഷി ചെയ്യുന്നത്. നാലു മുട്ടുകൾ എങ്കിലുമുള്ള വള്ളിയാണു നടീലിനു നല്ലത്. കവറിൽ നട്ടുപിടിപ്പിച്ചു പിന്നീട് കുഴിയിലേക്കു നടുന്നതാണ് നല്ലത്. ഉണങ്ങിയ കാലിവളം, തരിമണൽ, മേൽമണ്ണ് എന്നിവ സമം കൂട്ടിയിളക്കിയത് പോളിത്തിൻ കവറിന്റെ മുക്കാൽ ഭാഗം വരെ നിറക്കുക. ആവശ്യത്തിനു മാത്രം നനക്കുക. ഒരു മാസത്തിനുള്ളിൽ തൈകൾ മാറ്റി നടാം. പോളിത്തിൻ കവറിന്റെ ചുവടു കീറി കുഴിയിലേക്കു വെക്കുക. അര മീറ്റർ വീതിയും താഴ്ചയും ഉള്ള കുഴികളിലാണു നടേണ്ടത്.
. 60 സെന്റിമീറ്റര്‍ ചുറ്റളവിലും 30 സെന്റിമീറ്റര്‍ ആഴത്തിലുമുള്ള കുഴികള്‍ മൂന്നു മീറ്റര്‍ അകലത്തില്‍ എടുക്കണം. കുഴികളില്‍ 25 കിലോഗ്രാം കാലിവളമോ കമ്പോസേ്‌റ്റാ ചേര്ക്കു ക. ഒരു കുഴിയില്‍ രണ്ടോ മൂന്നോ വള്ളികള്‍ നടാം. മുളച്ചു കഴിഞ്ഞാല്‍ രണ്ടെണ്ണം മാത്രം നിലനിര്ത്തി യാല്‍ മതിയാകും. കുഴിയൊന്നിന് 70 ഗ്രാം നൈട്രജനും 25 ഗ്രാം വീതം ഫോസ്‌ഫറസും പൊട്ടാഷും രാസവളമായി നല്കു ന്നത് കായ്‌ഫലം കൂട്ടും. വള്ളികള്‍ വളര്ന്ന് 60 സെന്റിമീറ്റര്‍ നീളമെത്തുമ്പോള്‍ തന്നെ പന്തല്‍ കെട്ടുന്നതിനുള്ള ക്രമീകരണം ചെയ്യണം.
മണ്ണില്‍ എപ്പോഴും ഈര്പ്പം നിലനിര്ത്തേ ണ്ടതിനാല്‍ കോവല്‍ ജലസേചനത്തോട് നന്നായി പ്രതികരിക്കും. എന്നാല്‍ മണ്ണില്‍ വെള്ളം കെട്ടിനില്ക്കാ നും പാടില്ല. വള്ളികള്‍ നട്ട് രണ്ട് മാസം കഴിയുന്നതോടെ പൂക്കുവാനും കായ്‌കള്‍ പിടിക്കുവാനും തുടങ്ങും. ആഴ്ചയില്‍ രണ്ടുതവണ വിളവെടുക്കാവുന്നതാണ്. മൂന്നു വര്ഷുത്തോളം തുടര്ച്ച യായി കായ്കള്‍ ഉണ്ടാകുന്നതാണ്. വീട്ടുവളപ്പിലും നട്ടുവളര്ത്താ വുന്ന പച്ചക്കറി വിളയാണ് കോവല്‍. ഇലയുടെ നിറമുള്ള ഇലത്തീനിപുഴുക്കൾ, കായീച്ചകൾ എന്നിവയാണു കോവലിനെ ആക്രമിക്കുന്ന കീടങ്ങൾ. പുഴുക്കളെ പെറുക്കിയെടുത്തു നശിപ്പിക്കാം. കായീച്ചകളെ നശിപ്പിക്കാൻ ജൈവ കീടനാശിനി പ്രയോഗിക്കാം.
വള്ളി പടർന്നു തുടങ്ങിയാൽ പന്തലിട്ടു വള്ളി കയറ്റിവിടാം. വെർമിവാഷ്, അല്ലെങ്കിൽ ഗോമൂത്രം പത്തിരട്ടി വെള്ളത്തിൽ ചേർത്തു രണ്ടാഴ്ചയിൽ ഒരിക്കൽ തടത്തിൽ ഒഴിച്ചു കൊടുക്കുക. മാസത്തിൽ രണ്ടുതവണ മണ്ണിളക്കിചാണകം ചാരം, എല്ലുപൊടി ഇവ ഏതെങ്കിലും ചേർത്തു കൊടുക്കുക. ഒരു മാസം കഴിയുമ്പോള്‍ കായകള്‍ ഉണ്ടായിതുടങ്ങും. കാര്യമായ പരിചരണം ആവശ്യമില്ല

No comments :
Post a Comment