ഉണ്ണി കൊടുങ്ങല്ലൂര്‍
ഒരാണ്ടന്‍ മുരിങ്ങ
മറ്റു പേരുകള്‍
സംസ്‌കൃതത്തില്‍ ‘ശ്രിശു‘ എന്നറിയപ്പെടുന്ന മുരിങ്ങ പാശ്ചാത്യനാടുകളില്‍ ഡ്രംസ്റ്റിക് എന്നപേരിലറിയപ്പെടുന്നു
സ്വദേശം
ഇന്ത്യ
ലഭ്യമായ സ്ഥലങ്ങള്‍
ഒട്ടുമിക്ക രാജ്യങ്ങളിലും കൃഷി ചെയ്യുന്നു.
വിവരണം
കാറ്റിന്‍റെ സഹായത്താൽ വിത്തുവിതരണം നടത്തുന്നഒരു സസ്യമണു ഇത്. മുരിങ്ങയുടെ ഇല ഇലക്കറികളില്‍ വച്ച് ഏറ്റവും ഗുണമുള്ളതാണ്. വീട്ടുവളപ്പില്‍ നട്ടുവളര്‍ത്താന്‍ പറ്റിയ ഒരിനമാണ് ഒരാണ്ടന്‍ മുരിങ്ങ. പുറമ്പോക്കുകളിലും റോഡരികിലുമെല്ലാം നിറയെ കായ്ച്ചുനില്‍ക്കുന്ന മുരിങ്ങാമരങ്ങള്‍ നല്‍കുന്ന ദൃശ്യവിരുന്ന് അതിമനോഹരമാണ്. .മുരിങ്ങയിലയും മുരിങ്ങക്കായയും ഒരുപോലെ ഔഷധഗുണം നിറഞ്ഞതാണ്.വര്‍ഷത്തില്‍ ഒരു തവണ മാത്രം കായ്ക്കുന്ന വളരെ നീളം കൂടിയ ഒരിനം മുരിങ്ങയാണ് ഒരാണ്ടന്‍.മുരിങ്ങക്കുരുവില്‍ നിന്നും എണ്ണ വേര്‍തിരിച്ച് വാണിജ്യാവശ്യത്തിന് ഉപയോഗിക്കുന്നു. ഈ എണ്ണയെ ബെന്‍ ഓയില്‍ എന്ന് വിളിക്കുന്നു. മുരിങ്ങയുടെ എല്ലാ ഭാഗങ്ങളും എല്ലാ രോഗങ്ങള്‍ക്കും ഔഷധമാണ്.
രുചി
ചവര്‍പ്പ് രസമാണ് മുരിങ്ങയിലയില്‍.
ഭക്ഷ്യയോഗ്യത
മുരിങ്ങയില തോരന്‍ വെക്കാനും മുരിങ്ങക്കാ സാമ്പാര്‍ ,അവിയല്‍ , തീയല്‍, തോരന്‍ (അകത്തെ കാമ്പ് വടിച്ചെടുത്ത്) ഇവ ഉണ്ടാക്കാന്‍ വളരെ നല്ലതാണ് . കൂടാതെ മുരിങ്ങ പൂവ് തോരന്‍ വെക്കാന്‍ വളരെ നല്ലതാണ്,
ഇനങ്ങള്‍
PKM-1, PKM-2
ഘടകങ്ങള്‍
- പ്രോട്ടീന്
- മാംസ്യം
- പോഷകങ്ങള്‍.
- ജീവകം എ
- കാത്സ്യം
ഔഷധയോഗ്യം
- മുരിങ്ങയില അരച്ച് കല്ക്കമാക്കി ഒരു ചെറിയ നെല്ലിക്കാ പ്രമാണം കഴിച്ചാല് രക്താതിമര്ദം ശമിക്കും.
- മുരിങ്ങയില്‍ നീര് തേനില്‍ ചേര്‍ത്ത് കഴിക്കുന്നത് തിമിരത്തെ ഇല്ലാതാക്കും.
- മുരിങ്ങ വേരിന്റെ കഷായം തൊണ്ട വേദന ഇല്ലാതാക്കും.
- ജ്വരം,വാതരോഗം,അപസ്മാരം,ഉന്മാദം,വിഷബാധ എന്നിവയെ ശമിപ്പിക്കാന്‍ മുരിങ്ങ വേരിന്‍ കഷായം വളരെ നല്ലതാണ്.
- മുരിങ്ങയിലക്കറികള്‍ സ്ത്രീകള്‍ക്ക് സ്തനപുഷ്ടിയുണ്ടാക്കുന്നു, ഉപ്പു ചേര്‍ത്തു അല്‍പ്പം വേവിച്ച് ഇത്തിരി പശുവിന്‍ നെയ്യു ചേര്‍ത്ത് ഞെരടി കഴിക്കുന്നത് മുലപ്പാല്‍ വര്‍ദ്ധിപ്പിക്കുന്നു ,ഭ്രാന്തും ഹിസ്റ്റീരിയയും മൂലം കാട്ടുന്ന അസ്വസ്ഥതകള്‍ കുറയാന്‍ മുരിങ്ങയില നീരു നല്ലതാണ്.
- ഇതിലടങ്ങിയിരിക്കുന്ന പോഷകങ്ങള്‍ കുഞ്ഞുങ്ങളുടെ അസ്തിവളര്‍ച്ചക്കു വലിയ ഗുണം ചെയ്യും.
- മുരിങ്ങയില സൂപ്പ് (ഇല വെള്ളത്തില്‍ തിളപ്പിച്ചു വേവിച്ച് ഉപ്പും കുരുമുളകും ചേര്‍ത്തുണ്ടാക്കി വാങ്ങിയശേഷം നാരങ്ങ നീരു ചേര്‍ത്താല്‍ മാത്രം മതി) കഴിച്ചാല്‍ ശ്വാസകോശ രോഗങ്ങള്‍ക്ക്- ബ്രോങ്കൈറ്റിസും ആസ്ത്‌മയുമടക്കമുള്ള അസുഖങ്ങള്‍ക്കെല്ലാം- ആശ്വാസം കിട്ടും.
മറ്റ് ഉപയോഗങ്ങള്‍
- മുരിങ്ങക്കായുടെ കുരുവില്‍ നിന്നെടുക്കുന്ന എണ്ണ വിളക്കുകളില്‍ ഇന്ധനമായി ഉപയോഗിക്കാമെന്നും സാലഡുകളിലും ഭക്ഷ്യവിഭവങ്ങളും ചേര്‍ക്കാവുന്നതുമാണ്.
- പുഷ്പങ്ങളുടെ ഇതളുകളില്‍ നിന്നും സുഗന്ധത്തെ ആഗിരണം ചെയ്തെടുക്കാനും സൗന്ദര്യവര്‍ദ്ധക വസ്തുക്കളുടെ നിര്‍മാണത്തിനും പാചകാവശ്യത്തിനും മുരിയങ്ങയെണ്ണയെ ഉപയോഗിക്കുന്നു.
കൃഷിരീതി
വേനലില്‍ വളരുന്ന മുരിങ്ങ നല്ല വെയിലത്ത് മാത്രമേ നടാവൂ. നട്ട് ആറു മാസത്തിനും ഒരു വര്‍ഷത്തിനുമിടയ്ക്ക് ഒരാണ്ടന്‍ മുരിങ്ങ കായ്ക്കുന്നതാണ്. ഒന്നര മാസം പ്രായമായ തൈകള്‍ നടാന്‍ ഉപയോഗിക്കാം. രണ്ടടി നീളവും വീതിയും താഴ്ചയുമുള്ള കുഴിയില്‍ 20 കിലോഗ്രംവരെ ചാണകപ്പൊടിയോ കമ്പോസ്റ്റോ മേല്‍മണ്ണുമായി കലര്‍ത്തി നിറച്ച് തൈ നടണം. വെള്ളം വാര്ന്നുപോകാന്‍ ചെടിയ്ക്ക് ചുറ്റുമായി തടമെടുക്കെണ്ടാതാണ്.
നടീലിനുശേഷം കാര്യമായ പരിചരണം നല്‍കാത്തത് ഉത്പാദനത്തെ പ്രതികൂലമായി ബാധിക്കും. നട്ട് മൂന്നു മാസത്തിനുശേഷം 100 ഗ്രാം യൂറിയയും എല്ലുപൊടിയും 50 ഗ്രാം പൊട്ടാഷും ചേര്‍ക്കണം. ആറു മാസത്തിനപ്പുറം 15 കിലോഗ്രാം ചാണകപ്പൊടിയും 100 ഗ്രാം യൂറിയയും ചേര്‍ക്കാം.മുരിങ്ങയുടെ ചുവട്ടില്‍നിന്ന് രണ്ടടി മാറ്റി തടമെടുത്താണ് വളപ്രയോഗം നടത്തേണ്ടത്. നനച്ചതിനുശേഷം മാത്രമേ വളപ്രയോഗം നടത്താവൂ. ഒരാണ്ടന്‍ മുരിങ്ങ മൂന്നരയടി ഉയരത്തില്‍ എത്തുമ്പോള്‍ മണ്ട നുള്ളണം.
നടീലിനുശേഷം കാര്യമായ പരിചരണം നല്‍കാത്തത് ഉത്പാദനത്തെ പ്രതികൂലമായി ബാധിക്കും. നട്ട് മൂന്നു മാസത്തിനുശേഷം 100 ഗ്രാം യൂറിയയും എല്ലുപൊടിയും 50 ഗ്രാം പൊട്ടാഷും ചേര്‍ക്കണം. ആറു മാസത്തിനപ്പുറം 15 കിലോഗ്രാം ചാണകപ്പൊടിയും 100 ഗ്രാം യൂറിയയും ചേര്‍ക്കാം.മുരിങ്ങയുടെ ചുവട്ടില്‍നിന്ന് രണ്ടടി മാറ്റി തടമെടുത്താണ് വളപ്രയോഗം നടത്തേണ്ടത്. നനച്ചതിനുശേഷം മാത്രമേ വളപ്രയോഗം നടത്താവൂ. ഒരാണ്ടന്‍ മുരിങ്ങ മൂന്നരയടി ഉയരത്തില്‍ എത്തുമ്പോള്‍ മണ്ട നുള്ളണം.
. ഒരാണ്ടന്‍ മുരിങ്ങയില്‍ വല്ലപ്പോഴും രോമപ്പുഴുക്കളുടെ ആക്രമണം കാണാറുണ്ട്. വീട്ടില്‍ത്തന്നെ തയ്യാറാക്കുന്ന മണ്ണെണ്ണ –സോപ്പ്‌ലായനി തളിച്ച് രോമപ്പുഴുക്കളെ നശിപ്പിക്കാം. ഇതിനായി50 ഗ്രാം ബാര്‍സോപ്പ് 450 മില്ലിഗ്രാം വെള്ളത്തിലിട്ട് തിളപ്പിച്ച് ലയിപ്പിക്കുക. തണുത്തതിനുശേഷം 900 മില്ലി മണ്ണെണ്ണ ഒഴിച്ച് നന്നായി ഇളക്കിയെടുത്താല്‍ മണ്ണെണ്ണ – സോപ്പ്‌ലായനി തയ്യാര്‍.ഇത് 15 ഇരട്ടി വെള്ളം ചേര്‍ത്ത് നേര്‍പ്പിച്ചതിനുശേഷം തളിക്കാനുപയോഗിക്കാം. ഇലകള്‍ മഞ്ഞളിച്ച് പൊഴിയുന്നത് കണ്ടാല്‍ മാഗ്‌നീഷ്യം സള്‍ഫേറ്റ് ചേര്‍ത്തുകൊടുക്കാം. ഒരു മരത്തില്‍നിന്ന് പ്രതിവര്‍ഷം ശരാശരി 15 കിലോഗ്രാം കായകള്‍.ഇതാണ് ഒരാണ്ടന്‍ മുരിങ്ങയുടെ ഉത്പാദനരീതി
No comments :
Post a Comment