Thursday, 20 July 2017

യൂക്കാലിപ്റ്റസ്

ഉണ്ണി കൊടുങ്ങല്ലൂര്‍

യൂക്കാലിപ്റ്റസ് വളരെ വേഗത്തില്‍ വളരുന്നതും അറുനൂറോളം വിഭാഗങ്ങളുമുള്ള യൂക്കാലിപ്റ്റസ് മിര്‍ട്ടേസിസസ്യകുടുംബത്തില്‍ പെട്ടതാണ്. കേരളത്തില്‍ വയനാട്, ഇടുക്കി തുടങ്ങിയ ശൈത്യമേഖലാപ്രദേശങ്ങളില്‍ സമൃദ്ധമായി വളരുന്ന യൂക്കാലിപ്റ്റസ്, ഔഷധഗുണത്തിന്റെ കാര്യത്തില്‍ മുന്‍പന്തിയിലാണ്. ഇലയില്‍ നിന്നും തണ്ടില്‍ നിന്നും, തൈലം വാറ്റിയെടുക്കുന്നു. പനി, ജലദോഷം, മൂക്കടപ്പ്, നെഞ്ചുവേദന, ശ്വാസംമുട്ടല്‍, നീരിറക്കം തുടങ്ങിയ അസുഖങ്ങള്‍ക്ക്, തൈലം വെള്ളത്തിലൊഴിച്ച് ആവിപിടിക്കുന്നത് ഏറെ ഫലപ്രദമാണ്. സന്ധിവേദന, ശരീരവേദന എന്നിവയ്ക്ക് തൈലം പുറമെ പുരട്ടുന്നത് ഗുണം ചെയ്യും. ഇതിന്റെ തടി വിറകായും പള്‍പ്പ് നിര്‍മ്മാണത്തിനും ഉപകാരമാണ്. വളപ്രയോഗമോ മറ്റു ശുശ്രൂഷയോ വേണ്ടാത്ത ഈ മരങ്ങള്‍ ടെറിറ്റിക്കോര്‍നിസ്, ഗ്രാന്‍ഡിസ്, ഗ്ലോബുലസ്, ടൊറിലിയാന, ഡെഗ്ളുപ്പറ്റ, സിട്രിഡോറ എന്നീ ഇനങ്ങള്‍ കേരളത്തില്‍ കാണപ്പെടുന്നു. ഇനങ്ങള്‍ക്കനുസരിച്ചും പ്രായഭേദമനുസരിച്ചും ഇലയുടെ വലുപ്പത്തിനും ആകൃതിക്കും വ്യത്യാസമുണ്ടാകും.

No comments :

Post a Comment