Saturday, 22 July 2017

മഹാകൂവളം

ഉണ്ണി കൊടുങ്ങല്ലൂര്‍

മഹാകൂവളം

ശാസ്ത്രീയ നാമം
ഏയ്‌ഗ്ളി മെർമെലോസ്(Aegle marmelos)
സ്വദേശം
ഉത്തരേന്ത്യ.
ലഭ്യമാകുന്ന സ്ഥലം
കേരളം,തമിഴ്നാട്.
രുചി
മാധുര്യമുള്ള പഴങ്ങൾ ലഭിക്കുന്ന സസ്യമാണ് ‘മഹാ കൂവളം’.
വിവരണം
ഇടത്തരം ഉയരത്തിൽ ശാഖകളോടെയാണ് മഹാകൂവളത്തിന്റെ വളർച്ച. ഇലകൾ വല്ലാതെ ചെറുതാണ്. തണ്ടുകളിൽ ചെറുമുള്ളുകളും കാണാം. കടുപ്പമുള്ള തടി മിനുസ്സമില്ലാത്ത തൊലി എന്നിവയും ഇവയ്ക്കുണ്ടാകും.ഉഷ്ണമേഖല കാലാവസ്ഥയ്ക്ക് അനുഗുണമായ ഈ സസ്യം വേനലിലാണ് പുഷ്പിക്കുക. ചെറുവെള്ള പൂക്കൾക്ക് നനുത്ത സുഗന്ധവുമുണ്ടാകും. വൃത്താകൃതിയിലുള്ള വലിയ കായ്കൾക്ക് കട്ടിയേറിയ പുറംതൊലിയുണ്ടാകും. ക്ഷേത്രങ്ങളിൽ കൂവളത്തിന്റെ ഇല മാലചാർത്താനായി ഉപയോഗിക്കുന്നതോടൊപ്പം ആയുർവേദ ഔഷധങ്ങളിൽ ചേരുവയായും ഉപയോഗിക്കുന്നു. ആപ്പിൾ, മാതളം എന്നീ പഴങ്ങളിലുള്ളത്ര തന്നെ പോഷകങ്ങൾ കൂവളപ്പഴത്തിലുമുണ്ട്‌.
ഭക്ഷ്യലഭ്യത
പാകമായ കായ്കൾ ശേഖരിച്ച് ഉള്ളിലെ മാംസളമായ പൾപ്പ് കഴിക്കാം. പഴുത്ത കൂവളക്കായ്‌ മധുരവും വാസനയുള്ളതും പോഷകപ്രദവുമാണ്‌.
ഘടകങ്ങൾ
Ephedrine , Adrenalin എന്നീ രാസവസ്തുക്കൾ അടങ്ങിയിരിക്കുന്നു.
ഔഷധയോഗ്യമായ ഭാഗം
• ഇല
• തൊലി
• വേര്
താഴെ പറയുന്ന അസുഖത്തിനു കൂവളം ഉപയോഗിക്കുന്നു.
ഔഷധ ഗുണമുള്ള ഇവയുടെ കായ്കളുടെ ഉള്ളിലെ മാംസളഭാഗം ഉദര രോഗങ്ങൾക്കെല്ലാം പ്രതിവിധിയായി ഉപയോഗിച്ചുവരുന്നു.അതിസാരത്തെ നിയന്ത്രിക്കാൻ കൂവളത്തില സഹായിക്കുന്നു.
കൃഷിരീതി
മഹാകൂവളത്തിന്റെ വിത്തുകളിൽ നിന്ന് തയ്യാറാക്കിയ തൈകൾ നടീൽ വസ്തുവായി ഉപയോഗിക്കാമെങ്കിലും ഫലങ്ങൾ ഉണ്ടാകാൻ താമസമെടുക്കും. ഒട്ടുതൈകൾ നട്ടുപരിപാലിച്ചാൽ മൂന്നാം വർഷം തന്നെ കായ്കൾ ഉണ്ടാകും. സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലത്ത് അരമീറ്റര്‍ നീളം, വീതി, താഴ്ച്ചയുള്ള കുഴിയെടുത്ത് ജൈവവളങ്ങള്‍ അടിസ്ഥാനമാക്കി നല്കിീ ഒട്ടുതൈകള്‍ നടാം. വേനല്‍ അധികമായാൽ നന നല്കണം. ഔഷധഗുണങ്ങളുടെ കലവറയായ മഹാകൂവളം വീട്ടുവളപ്പിന് അനുയോജ്യമായ ഫലസസ്യങ്ങളില്‍ ഒന്നാണ്. കായിലുണ്ടാകുന്ന ദ്രാവകം പശയായും വാർണിഷ് ഉണ്ടാക്കുന്നതിനും സിമന്റ് കൂട്ടുകളിലും ഉപയോഗിക്കുന്നു. പഴുക്കാത്ത കായുടെ തോടിൽ നിന്നും മഞ്ഞ ചായം കിട്ടുന്നു. കായുടെ മാംസള ഭാഗം കുമ്മായവുമായി ചേർത്താൽ സിമന്റു പോലെ ഉറയ്ക്കുo

No comments :

Post a Comment