ഉണ്ണി കൊടുങ്ങല്ലൂര്‍
July 15, 2017

അടുക്കളത്തോട്ടത്തിലെ മുളകിന്റെ ഇല
ചുരുളുന്നു, പപ്പായ ഇലകള്‍ മുരടിക്കുന്നു, മത്തന്റെ കായ പൊഴിയുന്നു തുടങ്ങി അടുക്കളത്തോട്ടത്തിലെ സ്ഥിരം പ്രശ്‌നങ്ങള്‍ക്കുള്ള പ്രതിവിധിയിതാ. ജൈവരീതിയിലുള്ള പ്രതിവിധികള്‍ തയാറാക്കിയിരിക്കുന്നത് കൃഷി വകുപ്പ് ജോയിന്റ്
ഡയറക്റ്റര്‍ പി. വിക്രമന്‍ (റിട്ട)
ചുരുളുന്നു, പപ്പായ ഇലകള്‍ മുരടിക്കുന്നു, മത്തന്റെ കായ പൊഴിയുന്നു തുടങ്ങി അടുക്കളത്തോട്ടത്തിലെ സ്ഥിരം പ്രശ്‌നങ്ങള്‍ക്കുള്ള പ്രതിവിധിയിതാ. ജൈവരീതിയിലുള്ള പ്രതിവിധികള്‍ തയാറാക്കിയിരിക്കുന്നത് കൃഷി വകുപ്പ് ജോയിന്റ്
ഡയറക്റ്റര്‍ പി. വിക്രമന്‍ (റിട്ട)
1. മുളകിന്റെ ഇല ചുരുളുന്നു

മുളകിന്റെ ഇല ഉള്ളിലേക്ക് ചുരുളാന്‍ കാരണം ഇലപ്പേനാണ്. കിരിയാത്ത (ആന്‍ഡ്രോഗ്രാഫിക്ക് പനിക്കുള്ളത്) ഇടിച്ചുപിഴിഞ്ഞ നീര് സോപ്പ് വെള്ളം ചേര്‍ത്ത് സപ്രേ ചെയ്യുക. അല്ലെങ്കില്‍ ഗോമൂത്രം നാല് ഇരട്ടി വെള്ളത്തില്‍ നേര്‍പ്പിച്ച് അതില്‍ കാന്താരി മുളക് സത്തും സോപ്പ് വെള്ളവും ചേര്‍ത്ത് സ്‌പ്രേ ചെയ്യുക.
2. പപ്പായ ഇല മുരടിക്കുന്നു

ഇതിന് കാരണം റിംങ് സ്‌പോട്ട് വൈറസ്സാണ്. മഞ്ഞക്കെണി സ്ഥാപിക്കുക. അഞ്ച് ദിവസം പുളിപ്പിച്ച മോര് 15 ഇരട്ടി വെള്ളം ചേര്‍ത്ത് ഇലകളില്‍ സ്‌പ്രേ ചെയ്യുക.
3. തക്കാളിയുടെ ഇലകള്‍ വാടുന്നു

ചൂട്‌കൊണ്ട് ഇല വാടുന്നതായിരിക്കാം. വെള്ളീച്ചയുടെ ആക്രമണം മൂലവും ഇല ചുരുളാം. വെള്ളീച്ചയെ നശിപ്പിക്കാന്‍ മഞ്ഞക്കെണി സ്ഥാപിക്കുക. തടത്തില്‍ എള്ളുപ്പൊടിയും വേപ്പിന്‍പ്പിണ്ണാക്കും ചേര്‍ത്ത് കൊടുക്കുക.
4. മത്തന്റെ കായ് പൊഴിയുന്നു
4. മത്തന്റെ കായ് പൊഴിയുന്നു

മത്തന്‍ വണ്ട് തിന്നുന്നു. തടത്തില്‍ വേപ്പിന്‍ പിണ്ണാക്ക് ചേര്‍ക്കുക. മുട്ടതോട് ഉണക്കി പൊടിച്ച് ഇലകളില്‍ വിതറുക.
5. വെണ്ടയുടെ തളിരിലകള്‍ മുരടിക്കുന്നു

വെണ്ട തടത്തില്‍ വേപ്പിന്‍ പിണ്ണാക്ക് ചേര്‍ത്ത് കൊടുക്കുക.2% വീര്യത്തില്‍ വേപ്പെണ്ണ വെള്ളുള്ളി മിശ്രിതം സ്‌പ്രേ ചെയ്യുക.
6.തെങ്ങിന്റെ കൂമ്പ് ചീയുന്നു

No comments :
Post a Comment